1 GBP = 92.10 INR                       

BREAKING NEWS

ദിലീപിന്റെ 'നിയന്ത്രണങ്ങള്‍' പൊട്ടിച്ചെറിഞ്ഞപ്പോള്‍ പരസ്യ ചിത്രങ്ങളുമായി സഹായിച്ചു; എല്ലാം നിയന്ത്രിക്കാന്‍ സുഹൃത്ത് ശ്രമിച്ചപ്പോള്‍ ഇനി മറ്റൊരു 'ദിലീപിനെ' വേണ്ടെന്ന് പറഞ്ഞ് സൗഹൃദം ഉപേക്ഷിച്ചു; 1400 രൂപയുമായി വന്ന മഞ്ജുവിന്റെ അക്കൗണ്ടില്‍ ഇപ്പോള്‍ 14 കോടി രൂപയുണ്ടെന്ന കളിയാക്കല്‍ അസഹനീയമായപ്പോള്‍ ഡിജിപിക്ക് മുമ്പില്‍ പരാതിയുമായെത്തി; വെട്ടിലാകുന്നത് ഫെഫ്കയും അമ്മയും; നിര്‍ണ്ണായകമാകുക മോഹന്‍ലാലിന്റെ നിലപാട്; മഞ്ജു വാര്യര്‍-ശ്രീകുമാര്‍ മേനോന്‍ ഭിന്നതയില്‍ ഒത്തുതീര്‍പ്പ് നീക്കം സജീവം

Britishmalayali
kz´wteJI³

കൊച്ചി: മഞ്ജു വാര്യരും പുഷ് ശ്രീകുമാറും തമ്മിലുള്ള പ്രശ്നം തുടങ്ങുന്നത് ഒടിയന്‍ സിനിമാ സെറ്റില്‍ നിന്ന് തന്നെ. ദിലീപുമായി അകന്നു കഴിഞ്ഞ മഞ്ജുവിനെ തേടിയെത്തി അവസരം നല്‍കിയത് പുഷ് ശ്രീകുമാറായിരുന്നു. മഞ്ജുവെന്ന ബ്രാന്‍ഡിന്റെ പരസ്യ സാധ്യത തിരിച്ചറിഞ്ഞായിരുന്നു ഇത്. കല്യാണിന്റെ മുഖമാക്കി മഞ്ജുവിനെ മാറ്റി ശ്രീകുമാറും നേട്ടമുണ്ടാക്കി. ഒരാഴ്ച മുമ്പ് മഞ്ജു വാര്യരുമായി പുഷ് ശ്രീകുമാര്‍ ഫോണില്‍ സംസാരിച്ചിരുന്നു. അന്ന് നടത്തിയ ചില പരാമര്‍ശങ്ങളാണ് മഞ്ജുവിന് അലോസരമുണ്ടാക്കിയത്. വെറും 1400 രൂപയുമായി വന്ന മഞ്ജുവിന്റെ അക്കൗണ്ടില്‍ ഇപ്പോള്‍ 14 കോടി രൂപയുണ്ട്. അതിന് പിന്നില്‍ ശ്രീകുമാറാണെന്ന അവകാശ വാദവും മഞ്ജുവിനോട് ശ്രീകുമാര്‍ ഉയര്‍ത്തി. ഇതാണ് പ്രശ്നം രൂക്ഷമാക്കിയതും പൊലീസില്‍ പരാതി നല്‍കാന്‍ കാരണമായതും.

ശ്രീകുമാര്‍ മേനോന്റെ ഭീഷണി സൂചിപ്പിച്ച് മലയാള സിനിമയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്കക്ക് മഞ്ജു വാര്യര്‍ കത്ത് നല്‍കിയിട്ടുണ്ട്. സംഘടനയുടെ അറിവിലേക്ക് എന്ന് തരത്തില്‍ ശ്രീകുമാര്‍ മേനോനില്‍ നിന്ന് നേരിട്ട ഭീഷണികള്‍ പറഞ്ഞു കൊണ്ടാണ് കത്ത്. പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ഫെഫ്ക അറിയിച്ചു. പൊലീസ് അന്വേഷണത്തില്‍ ഇടപെടാതെ സംഭവം പരിശോധിക്കാനാണ് ഫെഫ്കയുടെ തീരുമാനം. ഫെഫ്ക ഭാരവാഹികളോട് ഫോണില്‍ വിളിച്ചും ശ്രീകുമാര്‍ മേനോനില്‍ നിന്ന് നേരിട്ട ബുദ്ധിമുട്ടുകള്‍ മഞ്ജു അറിയിച്ചിട്ടുണ്ട്. താരസംഘടനയായ അമ്മയ്ക്കും മഞ്ചു വാര്യര്‍ കത്ത് നല്‍കിയതായാണ് സൂചന. അതേ സമയം മഞ്ജുവിന്റെ പരാതിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പ്രതികരിച്ചു. എന്നാല്‍ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ അമ്മ ഇടപെടുമെന്നാണ് സൂചന. മോഹന്‍ലാലിന്റെ നിലപാടാകും ഇനി നിര്‍ണ്ണായകം. പ്രശ്നം ഒത്തുതീര്‍ന്നാല്‍ വിഷയത്തില്‍ പൊലീസ് കേസെടുക്കില്ല. അല്ലാത്ത പക്ഷം നിയമ നടപടികള്‍ തുടരും.

ശ്രീകുമാര്‍ മേനോനും മാത്യു സാമുവലും അടുത്ത സുഹൃത്തുക്കളാണ്. കല്യാണ്‍ കേസ് നല്‍കിയപ്പോഴും മാത്യു സാമുവലിന്റെ പേര് ചര്‍ച്ചയായിരുന്നു. മഞ്ജുവിനെ മാത്യു സാമുവലും ഫോണില്‍ വിളിച്ചിട്ടുണ്ട്. ഈ തെളിവുള്ളതു കൊണ്ടാണ് മാത്യു സാമുവലിന്റെ പേരും മഞ്ജു പരാതിയില്‍ സൂചിപ്പിച്ചത്. പിണങ്ങി പോയ മഞ്ജുവിനെ വീണ്ടും സുഹൃത്താക്കാന്‍ മാത്യു സാമുവലിനെ ശ്രീകുമാര്‍ മേനോന്‍ കരുവായി ഉപയോഗിച്ചെന്നും മഞ്ജു കരുതുന്നു. ഒടിയന്‍ സെറ്റില്‍ വച്ച് എല്ലാം പറഞ്ഞ് പിരിഞ്ഞിട്ടും വീണ്ടും പിറകെ നടന്ന് ശല്യപ്പെടുത്തിയതാണ് ശ്രീകുമാര്‍ മേനോനെതിരെ മഞ്ജുവിനെ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ദിലീപും മഞ്ജുവും തമ്മിലെ പ്രശ്നം മനസ്സിലാക്കിയാണ് ശ്രീകുമാര്‍ മഞ്ജുവുമായി ബിസിനസ് ഡീലില്‍ ഏര്‍പ്പെടുന്നത്. അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ മഞ്ജു പരസ്യ ചിത്രങ്ങളിലും മറ്റും സജീവമായി അഭിനയ രംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

ദിലീപുമായി വിവാഹ മോചനത്തിലേക്ക് കാര്യങ്ങളെത്തിയപ്പോള്‍ മഞ്ജുവിന്റെ അടുത്ത സുഹൃത്തായി ശ്രീകുമാര്‍ മാറി. പുഷ് കമ്പനിയുടെ പരസ്യങ്ങളില്‍ എല്ലാം മോഡലായി. ഹൗ ഓള്‍ഡ് ആര്‍ യു സുപ്പര്‍ ഹിറ്റായതോടെ മഞ്ജു തിരക്കു പിടിച്ച നായികയായി. അപ്പോഴും സിനിമയിലും മറ്റും അടക്കമുള്ള എല്ലാ കാര്യങ്ങളിലും ശ്രീകുമാര്‍ ഇടപെടലുകള്‍ തുടര്‍ന്നു. ഇത് അസഹനീയമായതോടെ പൊട്ടിത്തെറികളും തുടങ്ങി. തന്നെ ആരും നിയന്ത്രിക്കുന്നത് ഇഷ്ടമല്ലെന്ന് മഞ്ജു തുറന്നടിച്ചു. ഇത് ഒടിയന്‍ സെറ്റിലും പ്രതിഫലിച്ചു. എന്നാല്‍ സിനിമ തീര്‍ക്കും വരെ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ എത്താതെ മഞ്ജു നോക്കി. മറ്റൊരു ദിലീപായി ശ്രീകുമാര്‍ മേനോന്‍ മാറുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴായിരുന്നു ഇത്. ദിലീപ് അറസ്റ്റിലായതും അതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുമെല്ലാം ശ്രീകുമാറുമായി അകലം പാലിക്കാന്‍ മഞ്ജുവിനെ പ്രേരിപ്പിച്ചു.

ഒരു ഘട്ടത്തില്‍ മഞ്ജുവിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നതായി സ്വയം ഭാവിച്ചിരുന്നത് ശ്രീകുമാറായിരുന്നു. ഏത് പടത്തില്‍ അഭിനയിക്കണമെന്ന് പോലും. പുഷ് കമ്പനിയുടെതല്ലാത്ത പരസ്യത്തില്‍ അഭിനയിക്കരുതെന്നും നിര്‍ബന്ധിച്ച സമയമുണ്ട്. അങ്ങനെ അഭിനയിക്കുമ്പോള്‍ കിട്ടുന്ന റെമ്യൂണറേഷന്‍ പോലും സംസാരിച്ചിരുന്നത് ശ്രീകുമാര്‍ മേനോനാണ്. എന്നാല്‍ ഒടിയനോടെ അതെല്ലാം മാറി. മഞ്ജു കൂടുതല്‍ സ്വതന്ത്രമായ തീരുമാനങ്ങളിലേക്ക് കടന്നുഇങ്ങനെയാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമയ്ക്കുള്ളില്‍ ഉള്ളവര്‍ നോക്കി കാണുന്നത്. ഈ പ്രശ്നം കേസും വഴക്കുമില്ലാതെ പരിഹരിക്കുമെന്നും സിനിമാക്കാര്‍ പറയുന്നു. സിനിമയിലെ പല പിന്നാമ്പുറക്കഥകളും ഇതോടെ പുറത്തു വരുമെന്ന സൂചനകളും സജീവമാണ്. ഇതെല്ലാം സിനിമയെ പോലും പിടിച്ചു കുലുക്കാന്‍ പോന്നതാണ്.

ശ്രീകുമാര്‍ മേനോനെതിരെ പരാതിയുമായി നടി മഞ്ജു വാര്യര്‍ എത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. ശ്രീകുമാര്‍ മേനോനില്‍നിന്ന് തനിക്ക് വധഭീഷണി ഉള്‍പ്പെടെ ഉണ്ടെന്നും പരാതിയില്‍ പറഞ്ഞിട്ടുള്ളതായാണ് സൂചന. തിങ്കളാഴ്ച വൈകിട്ടോടെ ഡിജിപി ലോക്‌നാഥ് ബഹ്‌റയെ നേരില്‍ക്കണ്ടാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഒടിയന്‍ സിനിമയുടെ നിര്‍മ്മാണ കാലംമുതല്‍ ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തിവിരോധം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലടക്കം അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ വ്യക്തമാക്കുന്നു.

ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നതായും പരാതിയില്‍ പറയുന്നുണ്ട്. ശ്രീകുമാര്‍ മേനോനും സുഹൃത്തും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായും തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ ആരോപിക്കുന്നതായാണ് സൂചന. വിവാഹശേഷം സിനിമയില്‍നിന്ന് വിട്ടുനിന്ന മഞ്ജു വാര്യര്‍ ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയത് ശ്രീകുമാര്‍ മേനോന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ ആയിരുന്നു നായിക.ഒടിയന്‍ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ സുഹൃത്തുമാണെന്നും പരാതിയില്‍ മഞ്ജു ആരോപിക്കുന്നുണ്ട്.

ദിലീപ്-മഞ്ജു വാര്യര്‍ കുടുംബ പ്രശ്‌നങ്ങളോടെയാണ് ശ്രീകുമാര്‍ മേനോന്‍ എന്ന പുഷ് ശ്രീകുമാര്‍ മലയാളികള്‍ക്കിയില്‍ ചര്‍ച്ചാ വിഷയമാകുന്നത്. തന്റെ കുടുംബ പ്രശ്‌നത്തില്‍ ദിലീപ് എന്നും വില്ലന്‍ സ്ഥാനത്ത് നിര്‍ത്തിയത് ശ്രീകുമാര്‍ മേനോനെയാണ്. പിന്നീട് മോഹന്‍ലാല്‍ നായകനായി 1000 കോടിയുടെ ബ്രഹ്മാണ്ഢ ചിത്രം രണ്ടാമൂഴം പ്രഖ്യാപിച്ചു. മലയാളത്തിലെ ഏറ്റവും ബജറ്റുള്ള ഒടിയന്‍ എന്ന സിനിമയുമായി വെള്ളിത്തിരയിലേക്കും കാലെടുത്തു വച്ചു. ഇങ്ങനെ മലയാള സിനിമയിലെ പ്രധാനിയായി മാറാനുള്ള ശ്രമത്തിനിടെയില്‍ ശ്രീകുമാര്‍ മേനോന്‍ തന്റെ ബ്രാന്‍ഡിനെ കൈവിട്ടു. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പുഷ് എന്ന പരസ്യ കമ്പനി സാമ്പത്തിക പ്രതിസന്ധിയാല്‍ നട്ടം തിരിഞ്ഞു. ഇതോടെ കമ്പനി പൂട്ടി. കടങ്ങള്‍ ഒഴിവാക്കാന്‍ പാപ്പര്‍ ഹര്‍ജിയും ഫയല്‍ ചെയ്തു. ഇതിന് ശേഷം പുതിയ കമ്പനിയുമായി വീണ്ടും സജീവമാകാന്‍ ശ്രമിക്കുകയാണ്. ഇതിനിടെയാണ് മഞ്ജു വാര്യരുടെ കേസ് എത്തുന്നത്.

ഒരു കാലത്ത് അമിതാഭച്ചന്‍, സച്ചിന്‍ ടെന്റുല്‍ക്കര്‍, പുനീത് രാജ്കുമാര്‍, ചിരഞ്ചീവി തുടങ്ങി ഒട്ടനവധി സൂപ്പര്‍ താരങ്ങളുടെ ബ്രാന്റ് ഹാന്റലിങ് ചെയ്തിരുന്നത് ഈ പാലക്കാടുകാരനായിരുന്നു. ഒടിയന്‍ സിനിമയ്ക്കിടെയാണ് പുഷിലെ തകര്‍ച്ച പുറംലോകത്ത് എത്തിയത്. പുഷ് ഇന്റര്‍ഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ എന്ന പരസ്യ നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മലമ്പുഴ സ്വദേശി ആനന്ദാണ് പരാതിയുമായി രംഗത്ത് എത്തി. ശ്രീ മേനോന്‍ വധഭീണി മുഴക്കുന്നതായി യുവാവിന്റെ പരാതി ചര്‍ച്ചയാവുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category