1 GBP = 91.30 INR                       

BREAKING NEWS

ബാബരി ഭൂമി കേസില്‍ വിധി പറയുമ്പോള്‍ വരുംതലമുറയെ ഓര്‍ക്കണമെന്ന് മുസ്ലിം കക്ഷികള്‍; മുസ്ലിം പക്ഷത്ത് ആശയക്കുഴപ്പമുണ്ടെന്ന് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ സംഘ്പരിവാറിന്റെ ബോധപൂര്‍വമായ ശ്രമം നടന്നു; തര്‍ക്കത്തിന് ആശ്വാസമാരായുമ്പോള്‍ ബഹുസ്വര, ബഹുമത മൂല്യങ്ങള്‍ സുപ്രീംകോടതി ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതീക്ഷയെന്നും ഏഴു മുസ്ലിം കക്ഷികള്‍; കുറിപ്പ് നല്‍കിയത് മുസ്ലിം പക്ഷത്ത് ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന്; പതിറ്റാണ്ടുകള്‍ നീണ്ട ബാബരി കേസില്‍ വാദം അവസാനിക്കുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ബാബരി ഭൂമി കേസില്‍ വിധി പറയുമ്പോള്‍ വരുംതലമുറയെ ഓര്‍ക്കണമെന്ന് മുസ്ലിം കക്ഷികള്‍ സുപ്രീം കോടതിയില്‍.ബാബരി കേസില്‍ അന്തിമ വാദം കേട്ട ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിനുമുമ്പാകെയാണ് ഏഴു മുസ്ലിം കക്ഷികള്‍ ഒന്നിച്ച് ചേര്‍ന്ന് കുറിപ്പു നല്‍കിയത്. നമ്മുടെ മഹത്തായ രാജ്യം വരിച്ച ഭരണഘടനമൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം വിധിയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച അവസാന കുറിപ്പില്‍ ഏഴു മുസ്ലിം കക്ഷികള്‍ ഏകസ്വരത്തില്‍ ബോധിപ്പിച്ചു. മുസ്ലിം പക്ഷത്തിന്റെ അപേക്ഷ കോടതി രേഖയായി സ്വീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.


മുസ്ലിം പക്ഷത്ത് ആശയക്കുഴപ്പമുണ്ടെന്ന് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ സംഘപരിവാറിന്റെ ആസൂത്രണത്തില്‍ ബോധപൂര്‍വമായ ശ്രമം നടന്ന പശ്ചാത്തലത്തിലാണ് ബാബരി മസ്ജിദിന്റെ ഭൂമിക്കായി വാദിച്ച എല്ലാ കക്ഷികളും ഒരുമിച്ച് അന്തിമനിര്‍ദ്ദേശം സമര്‍പ്പിച്ചത്. ഭൂമിസംബന്ധിച്ച സിവില്‍ കേസില്‍ ഇരു കൂട്ടരും സമര്‍പ്പിച്ച ഉടമാവകാശ വാദത്തിനപ്പുറത്ത് സമാധാനപൂര്‍ണമായ പ്രശ്‌ന പരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ഇരുപക്ഷത്തോടും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണിത്.

മുസ്ലിം കക്ഷികള്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ആണ് കുറിപ്പ് തയാറാക്കിയത്. എന്നാല്‍, മുദ്രവെച്ച കവറില്‍ സ്വീകരിക്കുന്നതിന് ഹിന്ദുപക്ഷവും സുപ്രീംകോടതി രജിസ്ട്രിയും എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്നാണ് കുറിപ്പ് സമര്‍പ്പിച്ച കാര്യം അഭിഭാഷകന്‍ ഐജാസ് മഖ്ബൂല്‍, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനെ നേരിട്ടറിയിച്ചത്. സുപ്രീംകോടതി നിര്‍ദേശിച്ചതനുസരിച്ച് സമാധാനപൂര്‍ണമായ പരിഹാരത്തിനുള്ള മുസ്ലിംപക്ഷത്തെ മുഴുവന്‍ കക്ഷികളുടെയും അവസാന നിര്‍ദ്ദേശം മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിരുന്നുവെന്നും ഇപ്പോള്‍ തങ്ങളത് എല്ലാ കക്ഷികള്‍ക്കും കൊടുത്തുവെന്നും അഭിഭാഷകന്‍ അറിയിച്ചു. നിര്‍ദ്ദേശം മുദ്രവെച്ച കവറില്‍ തന്റെ മേശപ്പുറത്തുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി മറുപടി നല്‍കി. എന്നാല്‍, ഇന്നത്തെ 'ഇന്ത്യന്‍ എക്‌സ്പ്രസി'ന്റെ മുന്‍പേജിലും അതുണ്ടെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

കേസില്‍ സമാധാനപൂര്‍ണമായ പ്രശ്‌നപരിഹാരം സുപ്രീംകോടതിയുടെ ഉത്തരവാദിത്തമാണെന്ന് മുസ്ലിംപക്ഷം കുറിപ്പില്‍ വ്യക്തമാക്കി. തര്‍ക്കത്തിന് ആശ്വാസമാരായുമ്പോള്‍ ബഹുസ്വര, ബഹുമത മൂല്യങ്ങള്‍ സുപ്രീംകോടതി ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് ഏഴു മുസ്ലിംകക്ഷികളും ബോധിപ്പിച്ചു.

രാജ്യം കാത്തിരിക്കുന്ന ബാബരി കേസിലെ വിധി ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. നവംബര്‍ 17 നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. അതിനുള്ളില്‍ വിധി പറയണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഇതിനായി കേസിലെ വാദം ഒക്ടോബര്‍ 18ന് പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നേരത്തെ നിര്‍ദ്ദേശിച്ചുിരുന്നു. വാദം കേള്‍ക്കല്‍ ഒരു ദിവസം പോലും നീട്ടിനല്‍കാന്‍ കഴിയില്ലായെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നേരത്തെ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമ ജന്മഭൂമിയാണെന്ന ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് വാദം തുടരുന്നത്. 2.77 ഏക്കര്‍ ഭൂമിയുടെ മൂന്നിലൊന്നു മുസ്ലിംകള്‍ക്കു നല്‍കാനാണ് 2010 ല്‍ അലഹാബാദ് ഹൈക്കോടതി വിധിച്ചത്. എന്നാല്‍, ഈ ഭൂമി വഖഫ് വസ്തുവാണെന്നും തങ്ങളാണ് പ്രതിനിധി സ്വഭാവമുള്ള അവകാശികളെന്നുമാണ് സുന്നി വഖഫ് ബോര്‍ഡ് വ്യക്തമാക്കിയത്.

മധ്യസ്ഥ ശ്രമങ്ങള്‍ പാളി
അയോധ്യ തര്‍ക്ക ഭൂമി ഉപാധികളോടെ വിട്ടുകൊടുക്കാമെന്ന് സുന്നി വഖഫ് ബോര്‍ഡ് നിര്‍ദേശിച്ചത് കേസ് ഒത്തുതീര്‍പ്പിലേക്കാണ് നീങ്ങുന്നത് എന്ന പ്രതീതീ സൃഷ്ടിച്ചിരുന്നു. കാശിക്കും മഥുരയ്ക്കുമുള്ള അവകാശവാദം ഉപേക്ഷിക്കണം, അയോധ്യയില്‍ 22 പള്ളികള്‍ സര്‍ക്കാര്‍ പുതുക്കണം, തുടങ്ങിയ നിര്‍ദേശങ്ങാണ് വഖഫ് ബോര്‍ഡ് മധ്യസ്ഥ സമിതിക്ക് മുമ്പാകെവെച്ചത് . മറ്റ് ഏതെങ്കിലും അനുയോജ്യമായ സ്ഥലത്ത് പള്ളി പണിഞ്ഞ് നല്‍കാമെന്നും വഖഫ് ബോര്‍ഡ് വാഗ്ദാനം ചെയ്യുന്നു. മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് 134 വര്‍ഷത്തെ തര്‍ക്കം തീര്‍പ്പാക്കാന്‍ സഹായിച്ചേക്കാമെന്ന പ്രതീക്ഷയാണ് ഉയര്‍ത്തിയിരിക്കുന്നത്.

സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥസമിതി കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് സുന്നി വഖഫ് ബോര്‍ഡിന്റെ നിലപാട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ അയോധ്യയിലെ തര്‍ക്കഭൂമിക്കുള്ള അവകാശവാദത്തില്‍ നിന്ന് ഉപാധികളോടെ പിന്മാറാമെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ നിലപാട് തള്ളി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് രംഗത്തെത്തിയിരുന്നു. ബാബരി കേസില്‍ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശത്തോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്ന് കാട്ടി വ്യക്തി നിയമ ബോര്‍ഡ് അധികൃതര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. കോടതിവിധി എന്തായാലും അംഗീകരിക്കുമെന്നാണ് വ്യക്തിനിയമ ബോര്‍ഡിനെ പിന്തുണക്കുന്ന മുസ്ലിം സംഘടനകള്‍ പറയുന്നത്. മധ്യസ്ഥ സമിതിയുടെ ശിപാര്‍ശ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇങ്ങനെ മുസ്ലിം കക്ഷികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് വിവിധ കക്ഷികള്‍ സംയുക്തമായി സുപ്രീം കോടതയില്‍ അന്തിമ അഭ്യര്‍ത്ഥന സമര്‍പ്പിച്ചത്.

വിവാദമായ ഭൂപടം കീറി എറിയല്‍
അതേസമയം, കഴിഞ്ഞ ആഴ്ച കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. കേസിലെ വാദത്തിനിടെ രാമജന്മഭൂമിയുടെ ഭൂപടം രേഖപ്പെടുത്തിയ രേഖ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയില്‍ വലിച്ചു കീറിയിരുന്നു. ഹിന്ദു മഹാസഭ കോടതിയില്‍ നല്‍കിയ രേഖയാണ് അഭിഭാഷകന്‍ നാടകീയമായി വലിച്ചുകീറിയത്. അയോധ്യയുമായി ബന്ധപ്പെട്ട് കുനാല്‍ കിഷോര്‍ രചിച്ച പുസ്തകത്തിലെ വിവരങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പുസ്തകത്തിലെ വിവരങ്ങള്‍ വാദത്തില്‍ അവതരിപ്പിക്കുന്നതിനെ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകനായ രാജീവ് ധവാന്‍ എതിര്‍ത്തു.

രാമജന്മഭൂമിയുമായി ബന്ധപ്പെട്ട ഭൂപടമായിരുന്നു പേജിലുണ്ടായിരുന്നത്. വേണമെങ്കില്‍ നിങ്ങള്‍ക്ക് കീറികളയാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതോടെയാണ് ധവാന്‍ ഇതു കീറിക്കളഞ്ഞത്. ഉടന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ക്ഷുഭിതനായി. ഇങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെങ്കില്‍ വാദം കേള്‍ക്കുന്ന ബഞ്ചിലെ താനടക്കമുള്ള ജഡ്ജിമാര്‍ പുറത്തിറങ്ങി പോകുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു. ഇത്തരം രേഖകള്‍ക്ക് ഒരു വിലയുമില്ലെന്നും ഇവ സ്വീകരിക്കരുതെന്നും പറഞ്ഞാണ് ധവാന്‍ ഭൂപടം കീറിയത്.

കേസില്‍ നടന്നത് ചൂടേറിയ വാദ പ്രതിവാദങ്ങള്‍
ബാബരി കേസില്‍ അന്തിമവാദം കേള്‍ക്കവേ കഴിഞ്ഞ രണ്ടുമാസമായി സുപ്രീംകോടതിയില്‍ നടന്നത് ചൂടേറിയ വാദപ്രതിവാദങ്ങാണ്. പുരാവസ്തു വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ക്ഷേത്രം തകര്‍ത്തതിന്റെ തെളിവില്ല എന്ന് സുന്നി വഖഫ് ബോര്‍ഡിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക അഡ്വ. മീനാക്ഷി അറോറ ചൂണ്ടിക്കാട്ടി. പള്ളിക്കടിയില്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ പോരേ, അത് തകര്‍ത്തതാണെന്ന് പറയേണ്ട കാര്യമുണ്ടോ എന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ചോദിച്ചു. അങ്ങനെയാണെങ്കില്‍ 1528ല്‍ ക്ഷേത്രം തകര്‍ത്താണ് പള്ളിയുണ്ടാക്കിയതെന്ന് പറഞ്ഞ് സമര്‍പ്പിച്ച ഹര്‍ജിയുടെ സാധുത പിന്നെ എന്താണ് എന്നായി മീനാക്ഷി.

എല്ലാം തകര്‍ത്തു എന്നു പറയാന്‍ കൃത്യമായ തെളിവ് വേണമെന്നും തകര്‍ത്തതിന്റെ അടയാളം വേണമെന്നും മീനാക്ഷി അറോറ പറഞ്ഞപ്പോള്‍, എല്ലാം തകര്‍ത്താല്‍ പിന്നെ എന്ത് അടയാളമാണ് ബാക്കിയാകുക എന്ന് ജസ്റ്റിസ് ചന്ദ്രചൂഡും ചോദിച്ചു. സോമനാഥ് ക്ഷേത്രം തകര്‍ത്തതിന്റെ അടയാളം ഉണ്ടായിരുന്നുവെന്നായിരുന്നു മീനാക്ഷിയുടെ മറുപടി. രാമജന്മഭൂമിയിലെ ക്ഷേത്രങ്ങള്‍ തകര്‍ത്ത് പള്ളിയുണ്ടാക്കി എന്നു പറഞ്ഞാല്‍ തകര്‍ത്തുവെന്ന് തെളിയിക്കണമെന്നും മീനാക്ഷി വാദിച്ചു. ബാബരി കേസില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

എല്ലാം തകര്‍ത്തു എന്നു പറയാന്‍ കൃത്യമായ തെളിവ് വേണമെന്നും തകര്‍ത്തതിന്റെ അടയാളം വേണമെന്നും മീനാക്ഷി അറോറ പറഞ്ഞപ്പോള്‍, എല്ലാം തകര്‍ത്താല്‍ പിന്നെ എന്ത് അടയാളമാണ് ബാക്കിയാകുക എന്ന് ജസ്റ്റിസ് ചന്ദ്രചൂഡും ചോദിച്ചു.സോമനാഥ് ക്ഷേത്രം തകര്‍ത്തതിന്റെ അടയാളം ഉണ്ടായിരുന്നുവെന്നായിരുന്നു മീനാക്ഷിയുടെ മറുപടി. രാമജന്മഭൂമിയിലെ ക്ഷേത്രങ്ങള്‍ തകര്‍ത്ത് പള്ളിയുണ്ടാക്കി എന്നു പറഞ്ഞാല്‍ തകര്‍ത്തുവെന്ന് തെളിയിക്കണമെന്നും മീനാക്ഷി വാദിച്ചു.

'ഈ നില്‍ക്കുന്ന സുപ്രീംകോടതി വരെ ഏതെങ്കിലും നാഗരികതകളുടെ അവശിഷ്ടങ്ങള്‍ക്കു മുകളിലാകും പണിതിട്ടുണ്ടാകുക. നമ്മള്‍ ഈ നില്‍ക്കുന്നത് മണ്ണടിഞ്ഞ നാഗരികതകള്‍ക്കു മുകളിലാണ്. അവയെല്ലാം തിരിച്ച് കൊടുക്കണമെന്നു പറയുമോ. തരിശായി കിടക്കുന്ന സ്ഥലത്ത് പള്ളിയുണ്ടാക്കിയശേഷം അവിടെ നേരത്തേ ക്ഷേത്രമുണ്ടായിരുന്നു എന്നു പറഞ്ഞാല്‍ എന്ത് അടിസ്ഥാനത്തിലാണ് നിങ്ങള്‍ അതംഗീകരിക്കുക. എത്ര നൂറ്റാണ്ട് കഴിഞ്ഞാണ് ബാബരി ഭൂമിക്കുമേല്‍ അവകാശവാദം ഉന്നയിക്കുന്നത്'' എന്ന് മീനാക്ഷി വാദിച്ചപ്പോള്‍ ജസ്റ്റിസ് ബോബ്ഡെ ഇടപെട്ടു. ഇത്രയും പ്രാധാന്യമുള്ള ക്ഷേത്രം പൊളിഞ്ഞുവീഴാന്‍ ഏതായാലും വിശ്വാസികള്‍ സമ്മതിക്കില്ലെന്നും, അതിനാല്‍ അത് തകര്‍ത്തതാണ് എന്ന് കരുതിക്കൂടെ എന്ന് അദ്ദേഹം ചോദിച്ചു. ആരും ആരാധിക്കാന്‍ പോലും ഇല്ലാതെ ക്ഷേത്രം പൊളിഞ്ഞുപോയാല്‍ എങ്ങനെയാണ് അത് തകര്‍ത്തതാണ് എന്നു പറയുക എന്ന് മീനാക്ഷി തിരിച്ചുചോദിച്ചു.

അമ്പലത്തിന്റെ മുകളിലാണെന്ന് പണിതതെന്ന് പറയാന്‍ തെളിവ് വേണം
നേരത്തെ ബാബരി മസജിദ് ക്ഷേത്രത്തിന്റെയോ ഹിന്ദു ആരാധനാ മന്ദിരത്തിന്റെയോ അവശിഷട്ങ്ങള്‍ക്ക് മുകളിലാണ് പണിതതെന്ന വാദത്തിന് തെളിവ് കൊണ്ടുവരാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ബാബരി ഭുമി കേസില്‍ ഹിന്ദുപക്ഷത്ത രാമവിഗ്രഹത്തിനു വേണ്ടി വാദം തുടരുന്ന അഡ്വ. സി.എസ്. വൈദ്യനാഥനോടാണ ചീഫ് ജസറ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിലെ രണ്ട് ജഡ്ജിമാര്‍ ഈ ആവശ്യമുന്നയിച്ചത.

കഴിഞ്ഞ രണ്ട് സഹസ്രാബദങ്ങളായി വിവിധ നാഗരികതകള്‍ നദീതീരങ്ങളില്‍ വസിക്കുകയും വാസസ്ഥലം മാറ്റുകയും ചെയതിട്ടുണ്ട് എന്ന ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് രാമവിഗ്രഹത്തിന്റെ അഭിഭാഷകനെ ഓര്‍മിപ്പിച്ചു. നേരത്തെയുള്ള കെട്ടിടങ്ങളിലായിരുന്നു പല നാഗരികതകളും വാസസ്ഥലങ്ങള്‍ പണിതത്. എന്നാല്‍, തകര്‍ത്ത ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ ബാബരി മസജിദ് നിര്‍മ്മിച്ചതെന്നതിനുള്ള തെളിവാണ് വേണ്ടതെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ പറഞ്ഞു. ബാബറി മസ്ജിദിനടിയിലുണ്ടായിരുന്ന കെട്ടിടം ഷേത്രമായിരുന്നുവെന്നും അത് ശ്രീരാമന്റേതായിരുന്നുവെന്നുമാണ്‌തെളിയിക്കേണ്ടതെന്ന് ജസറ്റിസ് എസ്.എ. ബോബഡെയും വൈദ്യനാഥനോട് ആവശ്യപ്പെട്ടു.

ബി.സി രണ്ടാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന നിലവറ ബാബരി മസജിദ് നിന്ന കെട്ടിടത്തിനടിയില്‍ പുരാവവസതു വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും ഇതിന് വൈദ്യനാഥന്‍ മറുപടി നല്‍കി. കൊത്തുപണികളുള്ള തൂണുകളും തേച്ചുമിനുക്കിയ ചുമരുകളും കാലഗണനക്കുള്ള തെളിവായി പുരാവസതു വകുപ്പ് അംഗീകരിച്ചിട്ടുണ്ട. ബാബരി മസ്ജിദ് തകര്‍ക്കുന്നതിന മുമ്പ നടത്തിയ പര്യവേക്ഷണത്തില്‍ പുരാവസ്തു വകുപ്പ് കണ്ടെടുത്ത ശില്‍പങ്ങളുടെയും രൂപങ്ങളുടെയും ചിത്രങ്ങള്‍ വൈദ്യനാഥന്‍ സുപ്രീംകോടതിക്ക് സമര്‍പ്പിച്ചു. അവിടെനിന്ന കണ്ടെടുത്ത ചിത്രങ്ങളും ശില്‍പങ്ങളും ഇസ്ലാമികമായ പാരമ്പര്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന അദ്ദേഹം വാദം തുടര്‍ന്നു.

പള്ളികളില്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ചിത്രങ്ങളുണ്ടാകില്ല. ബാബരി മസ്ജിദിന്റെ കെട്ടിടത്തില്‍ തന്നെ ഇവയുണ്ടായിരുന്നതിനാല്‍ അത്ര പള്ളിയല്ലെന്ന തീര്‍ത്തുപറയാന്‍ കഴിയും. അതിനാല്‍ മുസലിംകള്‍ പ്രാര്‍ത്ഥിച്ചിരുന്നു എന്ന കാരണംകൊണ്ട മാത്രം മുസലിംകള്‍ക്ക് ആ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം നല്‍കാനാവില്ല. ഒരു തെരുവില്‍ നമസ്‌ക്കരിച്ചതുകൊണ്ട ആ തെരുവ് പള്ളിയാകില്ല. അവിടെ നടന്ന പര്യവേക്ഷണത്തില്‍ മുസ്ലിം കലാരൂപങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category