1 GBP = 92.90 INR                       

BREAKING NEWS

83 മന്ത്രിമാരെ ഉള്‍പ്പെടുത്താവുന്ന കേന്ദ്ര മന്ത്രിസഭയില്‍ ഇപ്പോഴുള്ളത് 57 പേര്‍ മാത്രം; 25ഓളം മന്ത്രിസ്ഥാനങ്ങള്‍ ഒഴിച്ചിട്ടതില്‍ കണ്ണുംനട്ട് ബിജെപി നേതാക്കള്‍; രവിശങ്കര്‍ പ്രസാദ് ഒറ്റക്ക് കൈകാര്യം ചെയ്യുന്നത് നാല് വകുപ്പുകള്‍; ഡോ. ഹര്‍ഷവര്‍ധന്‍, പീയൂഷ് ഗോയല്‍, നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ക്കും നിരവധി വകുപ്പുകളുടെ അധികഭാരം; ജെഡിയു, അണ്ണാ ഡിഎംകെക്കും മന്ത്രിസ്ഥാനത്തിന് താല്‍പ്പര്യം; ഹരിയാന, മഹാരാഷ്ട്ര ഫലം പുറത്തുവരുന്നതോടെ മോദി മന്ത്രിസഭയില്‍ അഴിച്ചു പണി വന്നേക്കും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനപ്രകാരം ലോക്‌സഭയിലെ ആകെ അംഗങ്ങളുടെ 15 ശതമാനംവരെ കാബിനറ്റ് മന്ത്രിമാര്‍ ആവാമെന്നാണ് ചട്ടം. അതായത് 83 മന്ത്രിമാരെ ഇപ്പോഴും കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ 57പേര്‍ മാത്രമാണ് ഇപ്പോള്‍ മോദി മന്ത്രിസഭയില്‍ ഉള്ളത്. രവിശങ്കര്‍ പ്രസാദ്, ഡോ. ഹര്‍ഷ്വര്‍ധന്‍, പീയൂഷ് ഗോയല്‍, നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ ഒരേ സമയം നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് ഇപ്പോള്‍ കേന്ദ്രമന്ത്രിസഭ മുന്നോട്ടുപോകുന്നത്. അതു്െകാണ്ടുതന്നെ കേന്ദ്രമന്ത്രിസഭ വികസിപ്പിക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളടക്കം ചര്‍ച്ചചെയ്യുന്നത്. ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭ വികസിപ്പിക്കുമെന്ന പ്രതിക്ഷയില്‍ കാത്തിരിക്കുന്നത് ബിജെപിയുടെ ഡസന്‍ കണക്കിന് ലോക്സഭാ എംപിമാരാണ്.

നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരമേറ്റത് മുന്നൂറിലധികം സീറ്റുകള്‍ ബിജെപിക്കു മാത്രമായി നേടിയെടുത്താണ്. 57 മന്ത്രിമാരാണ് അന്നു സത്യപ്രതിജ്ഞ ചെയ്തത്; അതില്‍ 24 പേര്‍ കാബിനറ്റ് റാങ്കിലും. പരമാവധി 83 മന്ത്രിമാരെ ഭരണഘടന അനുവദിക്കുന്നുണ്ട്. 25 മന്ത്രിസ്ഥാനങ്ങള്‍ ഒഴിച്ചിട്ടതോടെ സ്ഥാനമോഹികള്‍ക്കു പ്രതീക്ഷയുണ്ടായി. മോദിയുടെ ആദ്യ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നവരും ഇക്കൂട്ടത്തിലുണ്ട്. വൈകാതെ മന്ത്രിസഭ വികസിപ്പിക്കുമെന്നായിരുന്നു ആദ്യം മുതലുള്ള പ്രതീക്ഷ. എന്നാല്‍ ഇത് അസ്ഥാനത്താവുകയായിരുന്നു. പാര്‍ട്ടിയിലും സര്‍ക്കാരിലും മോദിയുടെ അപ്രമാദിത്വം പ്രകടമായതിനാല്‍ മന്ത്രിമാരെ ഉടന്‍ ഉള്‍പ്പെടുത്തണമെന്നു തുറന്നു പറയാനും ആരും തയാറായില്ല. വിശേഷിച്ചും, രാജ്യം സാമ്പത്തികമാന്ദ്യത്തിലേക്കു മൂക്കുകുത്തുമ്പോള്‍. പക്ഷേ, കേന്ദ്രമന്ത്രിസഭയ്ക്ക് ഇന്ത്യയൊട്ടാകെ പ്രാതിനിധ്യമുള്ള വികസനം വേണം. മന്ത്രിമാരുടെ അധികഭാരം സര്‍ക്കാരിന്റെ ആകെ മികവിനെ ബാധിക്കുന്നുണ്ട് എന്നിങ്ങനെയുള്ള വിമര്‍ശനങ്ങള്‍ പാര്‍ട്ടിയില്‍നിന്നുതന്നെ ഉയരുന്നുണ്ട്.

മന്ത്രിസഭയില്‍ ചേരാത്ത സഖ്യകക്ഷികളായ ജനതാദള്‍ യുണൈറ്റഡിനെയോ (ജെഡിയു) അണ്ണാ ഡിഎംകെക്കും കാബിനറ്റിലേക്ക് തരിച്ചുവരാന്‍ ആഗ്രഹം ഉണ്ട്. ഒരു കാബിനറ്റ് മന്ത്രി എന്ന വാഗ്ദാനത്തില്‍ അതൃപ്തനായാണു ജെഡിയു നേതാവ് നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ചേരാതെ വിട്ടുനിന്നത്. അദ്ദേഹം വാശിപിടിച്ചതു റെയില്‍വേയോ കൃഷിയോ പോലെ പ്രധാന വകുപ്പുകളടക്കം രണ്ടു കാബിനറ്റ് മന്ത്രിസ്ഥാനത്തിനു വേണ്ടിയാണ്. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മോദി വിസമ്മതിച്ചു. ഒരു അംഗം മാത്രമായി ചുരുങ്ങിയതിനാലാണ് അണ്ണാ ഡിഎംകെക്കു മന്ത്രിസ്ഥാനം ലഭിക്കാതിരുന്നത്. പുതിയ പുനഃസംഘടനയില്‍ ഇവരെകൂടി പരിഗണിക്കുമോ എന്നും വ്യക്തമല്ല.

നിലവില്‍ പല മന്ത്രിമാരും അധിക ചുമതലകള്‍ വഹിക്കുന്നുണ്ട്. രവിശങ്കര്‍ പ്രസാദ് ഇലക്ട്രോണിക്‌സ്, ഐടി, നിയമവും നീതിന്യായവും, വാര്‍ത്താവിനിമയം എന്നീ നാലു പ്രധാന വകുപ്പുകളാണു കൈകാര്യം ചെയ്യുന്നത്. ഇത് വിഭജിച്ച് നല്‍കിയാല്‍ ഭരണംകൂടുതല്‍ കാര്യക്ഷമമാക്കാമെന്നാണ് വിലയിരുത്തല്‍.റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന് വാണിജ്യ, വ്യവസായ മന്ത്രാലയങ്ങളുടെ ഭാരിച്ച ചുമതല കൂടിയുണ്ട്. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് ഉരുക്കുവ്യവസായത്തിന്റെ അധികഭാരമാണുള്ളത്. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിക്കുള്ള അധിക വകുപ്പുകള്‍ കല്‍ക്കരിയും ഖനിയുമാണ്.

ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ്വര്‍ധനു കീഴിലാണു ശാസ്ത്രസാങ്കേതിക വകുപ്പും. വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ക്കാകട്ടെ, വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ ചുമതല കൂടിയുണ്ട്. മുന്‍ മോദി സര്‍ക്കാരില്‍ അദ്ദേഹം ആദ്യം ഈ രണ്ടു വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. പിന്നീടു മാനവശേഷി വകുപ്പു മന്ത്രിയായി. കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖനായ നിതിന്‍ ഗഡ്കരിക്ക്, കഴിഞ്ഞ സര്‍ക്കാരില്‍ അദ്ദേഹം കൈകാര്യം ചെയ്ത റോഡ് ഉപരിതല ഗതാഗത വകുപ്പു തന്നെയാണ് ഇത്തവണയും പ്രധാനമായും ഉള്ളത്. പുറമേ, സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ചുമതല കൂടിയുണ്ട്. സ്മൃതി ഇറാനിക്ക് ടെക്‌സ്‌റ്റൈല്‍സ് കൂടാതെ വനിതാ ശിശുക്ഷേമവും നോക്കണം.

എന്നാല്‍, പ്രധാനമന്ത്രി കൂടുതല്‍ മന്ത്രിമാരെ നിയമിച്ചാലും, പല അധികചുമതലകളും എടുത്തുമാറ്റി പുതിയവര്‍ക്കു കൊടുക്കുമെന്നു പ്രതീക്ഷിക്കുന്നില്ല. കാര്യപ്രാപ്തിയുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നവര്‍ക്കാണ് ഇങ്ങനെ രണ്ടോ അതിലധികമോ വകുപ്പുകള്‍ ഏല്‍പിച്ചുകൊടുത്തിരിക്കുന്നത്. മുതിര്‍ന്ന മന്ത്രിമാരായ രാജ്നാഥ് സിങ് (പ്രതിരോധം), അമിത് ഷാ (ആഭ്യന്തരം), നിര്‍മല സീതാരാമന്‍ (ധനകാര്യം), രവിശങ്കര്‍ പ്രസാദ്, നിതിന്‍ ഗഡ്കരി എന്നിവര്‍ക്കും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിനും മാറ്റമുണ്ടാകാനിടയില്ല. മറ്റെല്ലാ വകുപ്പുകളിലും അഴിച്ചുപണികള്‍ വന്നേക്കാം.

എങ്കിലും, നരേന്ദ്ര മോദിയുടെ ശൈലി വച്ച് അദ്ദേഹം മന്ത്രിസഭാ വികസനമോ അഴിച്ചുപണിയോ ഉണ്ടാകുമെന്ന സൂചന നല്‍കിയിട്ടില്ല. നവംബറില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിനാല്‍ അദ്ദേഹം ഇപ്പോഴത്തെ നില തുടര്‍ന്നുപോയാലും അദ്ഭുതമില്ല. പുതിയ മന്ത്രിമാരുണ്ടായേക്കുമെന്ന സൂചന അമിത് ഷായും ആര്‍ക്കും കൊടുത്തിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category