1 GBP = 92.10 INR                       

BREAKING NEWS

മേരി ഇഗ്‌നേഷ്യസിന് വെള്ളിയാഴ്ച എഡിംഗ്ടണ്‍ അന്ത്യയാത്രാമൊഴിയേകും; പൊതു ദര്‍ശനം ആബി സെന്റ് തോമസ് ആന്റ് എഡ്മണ്ട് ഓഫ് കാന്റര്‍ബറി ഇടവക ദേവാലയത്തില്‍; സംസ്‌കാരം നാട്ടില്‍

Britishmalayali
kz´wteJI³

ഡിങ്ടണില്‍ നിര്യാതയായ മേരി ഇഗ്‌നേഷ്യസിന്റെ പൊതുദര്‍ശനം ഈമാസം 25ന് എഡിംഗ്ടണ്‍ ആബി സെന്റ് തോമസ് ആന്റ് എഡ്മണ്ട് ഓഫ് കാന്റര്‍ബറി ഇടവക ദേവാലയത്തില്‍ നടക്കും. കഴിഞ്ഞ കാലങ്ങളില്‍ ദിവ്യബലിയില്‍ മേരി ഇഗ്‌നേഷ്യസ് പങ്കെടുത്തിരുന്ന ഇടവക ദേവാലയത്തില്‍ എത്തിക്കുന്ന ഭൗതിക ശരീരത്തിന് യു കെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നാനാതുറകളില്‍ പെട്ട നൂറ് കണക്കിനാളുകള്‍ അവസാനമായി കാണുവാനും, ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും കടന്നു വരും.

വെള്ളിയാഴ്ച രാവിലെ 11.45നു നടക്കുന്ന ദിവ്യബലിക്കും പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും ശേഷമായിരിക്കും യുകെ പൊതു സമൂഹം മേരി ചേച്ചിക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നത്. മൃതദേഹം പിന്നീട് നാട്ടില്‍ കൊണ്ടുപോയി സംസ്‌കരിക്കും. ഇഗ്നേഷ്യസ് മേരി ദമ്പതികള്‍ക്ക്  ജസ്റ്റിന്‍, ജൂബിന്‍ എന്നിങ്ങനെ രണ്ടു മക്കളാണുള്ളത്. യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്റെ ആദ്യത്തെ പ്രസിഡന്റായ ഇഗ്നേഷ്യസ് പെട്ടയിലിന്റെ ഭാര്യയാണ് മേരി.
ദേവാലയത്തിന്റെ വിലാസം
Erdington Abbey - Parish of ST Thomas and Edmund of Canterbury, Sutton Road, Birmingham B23 6QL

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category