1 GBP = 92.50 INR                       

BREAKING NEWS

മഞ്ജു വാര്യര്‍-ശ്രീകുമാര്‍ മേനോന്‍ തര്‍ക്കത്തില്‍ അമ്മയും ഫെഫ്കയും ഇടപെടില്ല; മഞ്ജു അയച്ച മെയിലിലുള്ളത് സംവിധായകനെതിരെ ഡിജിപിക്ക് പരാതി കൈമാറിയെന്നും പിന്തുണ വേണമെന്നും മാത്രം; വേണ്ട നടപടി എടുക്കണമെന്ന് ബെഹ്റയ്ക്ക് കത്തെഴുതി സിനിമാ സംഘടനകള്‍ കൈ കഴുകും; മൊഴിയെടുക്കാന്‍ പൊലീസ് വിളിച്ചാല്‍ നഗ്‌ന സത്യങ്ങള്‍ മുഴുവന്‍ പുറത്തു പറയുമെന്ന് നിലപാടില്‍ ശ്രീകുമാര്‍ മേനോന്‍; മഞ്ജുവിനെ കൊണ്ട് കടുത്ത നിലപാട് എടുപ്പിച്ചത് പനമരത്തെ ആദിവാസി വിവാദമോ?

Britishmalayali
kz´wteJI³

കൊച്ചി: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം സിനിമാ സംഘടനകള്‍ക്ക് പോലും അറിയില്ല. വ്യക്തിപരമായി ശ്രീകുമാര്‍ മേനോന്‍ കടന്നാക്രമണം നടത്തുന്നുവെന്നാണ് മഞ്ജു പറയുന്നത്. സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയേയും താരസംഘടനയായ അമ്മയേയും ഇക്കാര്യം മഞ്ജു അറിയിച്ചിട്ടുണ്ട്. വെറും നാലുവരി കത്താണ് രണ്ട് കൂട്ടര്‍ക്കും ലഭിച്ചിരിക്കുന്നത്. ശ്രീകുമാര്‍ മേനോന് എപ്രകാരമാണ് ഭീഷണിപ്പെടുത്തുന്നതെന്ന് അതിലില്‍ ഇല്ല. ഈ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ കൃത്യമായ അകലം ഫെഫ്കയും അമ്മയും പാലിക്കും. മഞ്ജു വാര്യര്‍ പൊലീസിന് കൊടുത്ത കേസ് അതിന്റെ വഴിക്ക് പോകട്ടെയെന്നാണ് അവരുടെ നിലപാട്. ഇതോടെ ഈ വിവാദത്തില്‍ പൊലീസിന് നടപടിയെടുക്കേണ്ടി വരുമെന്നാണ് സൂചന. അതിനിടെ കേസ് കൊടുത്ത സാഹചര്യത്തില്‍ എല്ലാ സത്യവും മൊഴി കൊടുക്കുമ്പോള്‍ വെളിപ്പെടുത്താനാണ് ശ്രീകുമാര്‍ മേനോന്റെ തീരുമാനം.

പ്രളയത്തില്‍ തകര്‍ന്ന ആദിവാസി കോളനിവാസികളുടെ പുനരധിവാസം ഏറ്റെടുത്ത മഞ്ജു വാര്യര്‍ വാഗ്ദാനം ലംഘിച്ചെന്ന ആരോപണവുമായി ആദിവാസി ഗോത്രമഹാസഭ ഈയിടെ രംഗത്ത് വന്നിരുന്നു. വയനാട് പനമരം പഞ്ചായത്തിലെ പരക്കൂനി ആദിവാസി കോളനിയിലെ സാധുക്കള്‍ക്ക് വീടും മറ്റ് പശ്ചാത്തല സൗകര്യങ്ങളും ഒരുക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ മഞ്ജു, അതില്‍നിന്ന് പിന്മാറുകയാണെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോഓഡിനേറ്റര്‍ എം. ഗീതാനന്ദന്‍ ആരോപിച്ചിരുന്നു. ഇതുമായി ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് ബന്ധമുണ്ടെന്നാണ് സിനിമയിലുള്ളവര്‍ പോലും കരുതുന്നത്. ആദിവാസി ക്ഷേമത്തിന് മഞ്ജു വാര്യര്‍ പണപ്പിരിവ് നടത്തിയതായി സംശയിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും ഗീതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. മഞ്ജു വാര്യര്‍ ഫൗണ്ടേഷനെ ഒരുകാലത്ത് നിയന്ത്രിച്ചിരുന്നത് ശ്രീകുമാര്‍ മേനോനെനാണ്. അന്ന് നടന്ന എന്തോ പ്രശ്നമാണ് പനമരത്തെ വിവാദത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന സൂചനകളുണ്ട്.

ഇത്തരം നിയമപരമായ വിഷയങ്ങള്‍ ശ്രീകുമാര്‍ മേനോനെതിരെ പരാതി കൊടുക്കാന്‍ മഞ്ജുവിനെ പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്ന് അമ്മയും ഫെഫ്കയും കരുതുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ പലരും ഗൂഢാലോചന സംശയിച്ചിരുന്നു. എന്നാല്‍ അതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന വാക്കുപയോഗിച്ചത് മഞ്ജു വാര്യരാണ്. അന്നെല്ലാം ശ്രീകുമാര്‍ മേനോനും മഞ്ജുവും അടുത്ത സൗഹൃദത്തിലായിരുന്നു. ഇതിലേക്ക് എത്തിയ സാഹചര്യങ്ങളില്‍ പോലും പലരും സംശയം കാണുന്നുണ്ട്. ഇതെല്ലാം ശ്രീകുമാര്‍ മേനോന്‍ തുറന്ന് പറച്ചിലിന് വിധേയമാക്കുമെന്ന കണക്കുകൂട്ടല്‍ സിനിമാ മേഖലയ്ക്കുണ്ട്. അതുകൊണ്ട് തന്നെ അമ്മയും ഫെഫ്കയും കൃത്യമായ അകലം പാലിക്കും. ഫെഫ്കയ്ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ഒന്നും ചെയ്യാനുമില്ല. ശ്രീകുമാര്‍ മേനോന്‍ സംവിധായകനാണെങ്കിലും ഫെഫ്കയില്‍ അംഗത്വമില്ല. അമ്മയിലും ശ്രീകുമാര്‍ മേനോന്‍ അംഗമല്ല. സംഘടനയിലെ രണ്ട് പേര്‍ക്കിയില്‍ പ്രശ്നമുണ്ടാകുമ്പോഴാണ് സിനിമാ സംഘടനകള്‍ ഇടപെടാറുള്ളത്. ഇവിടെ അതിനുള്ള സാധ്യത തീരെയില്ല. അതുകൊണ്ട് തന്നെ തന്ത്രപരമായ അകലം പാലിക്കാനും കഴിയും.

ബെഹ്റയ്ക്ക് പരാതി കൊടുത്തുവെന്നും പിന്തുണ വേണമെന്നുമാണ് മഞ്ജുവിന്റെ ആവശ്യം. ഈ സാഹചര്യത്തില്‍ ഈ കത്ത് സഹിതം ഈ പരാതിയില്‍ അന്വേഷണം നടത്തി വേണ്ടത് ചെയ്യണമെന്ന രണ്ടു വരി കത്ത് അമ്മയും ഫെഫ്കയും ബെഹ്റയ്ക്ക് നല്‍കും. അതിന് അപ്പുറത്തേക്ക് ഒന്നും ചെയ്യില്ല. വലിയ നാണക്കേടുകള്‍ ഈ കേസ് ഉണ്ടാക്കുമെന്ന കണക്കു കൂട്ടലിലാണ് ഇത്. ഫെഫ്കയിലും അമ്മയിലും ദിലീപിന് ഇപ്പോഴും വ്യക്തമായ പിന്തുണയുണ്ട്. ഇവരും ഈ വിഷയത്തില്‍ അകലം പാലിക്കണമെന്ന അഭിപ്രായക്കാരാണ്. അവര്‍ക്കിടയിലെ പ്രശ്നം അവര്‍ തീര്‍ക്കട്ടേയെന്നാണ് എല്ലാവരും പറയുന്നത്. വിഷയത്തില്‍ കൃത്യമായ അകലം പാലിക്കുമെന്ന് മോഹന്‍ലാലും അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. പനമരം വിഷയത്തിലെ വിവാദവുമായി ഇതിന് ബന്ധമുണ്ടെന്ന് കരുതുന്നവരും ഇവര്‍ക്കിടയിലെ യഥാര്‍ത്ഥ പ്രശ്നം അറിയില്ലെന്നാണ് മറുനാടനോട് പ്രതികരിച്ചത്.

ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചിട്ടില്ലെന്ന് മഞ്ജു വാര്യര്‍ നേരത്തെ വിശദീകരിച്ചിരുന്നു. ആദിവാസികളെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മഞ്ജു വാര്യര്‍ വിശദമാക്കി. പദ്ധതിക്ക് വേണ്ടി സര്‍വേ നടത്തിയിരുന്നു. പക്ഷെ തനിക്ക് മാത്രം ചെയ്യാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാറിന്റെ സഹായം തേടിയിരുന്നതായും മഞ്ജു വാര്യര്‍ പറഞ്ഞു. ആദിവാസികളുടെ പ്രശ്നം പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലനുമായി ചര്‍ച്ചചെയ്തതായും മഞ്ജു വാര്യര്‍ അറിയിച്ചിരുന്നു. ഇത്തരമൊരു ആരോപണം പുറത്ത് വന്നതിന് പിന്നാലെ സംഭവത്തിന്റെ സത്യാവസ്ഥ മന്ത്രി എ കെ ബാലനോട് വിശദീകരിച്ചിരുന്നു. മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ ഉള്ളതിനാല്‍ മറ്റ് സഹായങ്ങള്‍ ലഭിച്ചില്ലെന്ന ആരോപണം തെറ്റാണെന്നും മഞ്ജു വിശദമാക്കി. വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് മഞ്ജു വാര്യര്‍ വഞ്ചിച്ചതായി വയനാട് പനമരത്തെ ആദിവാസി കുടുംബങ്ങള്‍ ആരോപിച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്. വയനാട് പനമരം പരക്കുനി ആദിവാസി കോളനിയിലെ 57 കുടുംബങ്ങള്‍ക്ക് വീടുനിര്‍മ്മിച്ചുനല്‍കുമെന്ന് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ വാഗ്ദാനം ചെയ്തുവെന്നാണ് ആദിവാസികള്‍ പറഞ്ഞിരുന്നത്. പിന്നീട് കേസ് ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തു.

വീടുവെച്ചു നല്‍കാന്‍ സര്‍ക്കാരിന് 10 ലക്ഷം രൂപ നല്‍കുമെന്നും കേസില്‍ ഇനിയും തന്നെ വലിച്ചിഴച്ച് അപമാനിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യരുതെന്നും താരം വയനാട് ജില്ലാ ലീഗല്‍ സര്‍വ്വീസ് സെല്ലിന് അയച്ച കത്തില്‍ പറഞ്ഞിരുന്നു. വയനാട് പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയില്‍ പണിയ വിഭാഗത്തിലെ 57 ആദിവാസി കുടുംബങ്ങള്‍ക്ക് 1.88 കോടി രൂപ മുടക്കി വീടും മറ്റു സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്നായിരുന്നു നടി മഞ്ജു വാര്യര്‍ രക്ഷാധികാരിയായ ഫൗണ്ടേഷന്‍ വാഗ്ദാനം നല്‍കിയിരുന്നത്. ഇത് സംബന്ധിച്ച് 2017 ജനുവരി 20ന് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ വയനാട് ജില്ലാ കലക്ടര്‍ക്കും പട്ടികജാതി, വര്‍ഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത് നല്‍കി. പ്രാരംഭ പ്രവര്‍ത്തനമെന്നോണം മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ സ്ഥലം സര്‍വെ നടത്തുകയും പദ്ധതി പനമരം പഞ്ചായത്ത് ഭരണസമിതി യോഗം അംഗീകരിക്കുകയും ചെയ്തു.

പക്ഷെ പിന്നീട് ഇക്കാര്യത്തില്‍ മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ യാതൊന്നും ചെയ്യാതെ പിന്‍വാങ്ങുകയായിരുന്നു എന്നാതായിരുന്നു ആരോപണം. ഇത് ചര്‍ച്ചയായതിന് പിന്നില്‍ ചിലരുടെ കൈകടത്തലുണ്ടെന്ന് മനസ്സിലാക്കിയാണ് മഞ്ജു വാര്യര്‍ കേസ് പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കിയത്. ജൂലൈയിലായിരുന്നു ഇത്. എല്ലാം തീര്‍ന്നുവെന്ന് കരുതുമ്പോഴാണ് വിഷയം ഉന്നയിച്ച് ആദിവാസി ഗോത്ര സഭ എഥ്തിയത്. 2017ലാണ് മഞ്ജു വാര്യര്‍ കോളനിയിലെത്തിയത്. വീടുകളുടെ ദുരവസ്ഥ നേരില്‍ക്കണ്ട മഞ്ജു 56 കുടുംബങ്ങള്‍ക്ക് 'മഞ്ജു വാര്യര്‍ ഫൗണ്ടേഷനിലൂടെ' വീടും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്തു. രണ്ട് കോടിയോളം രൂപയാണ് ഇതിന് ചെലവു വരുന്നത്. ഇക്കാര്യം പഞ്ചായത്തിനെ അറിയിക്കുകയും തുടര്‍ന്ന് പഞ്ചായത്തും ജില്ല ഭരണകൂടവും പ്രോജക്ട് അംഗീകരിക്കുകയും ചെയ്തു. പിന്നീട് 2018ലെയും 2019ലെയും പ്രളയകാലം ഏറെ നാശംവിതച്ചതോടെ കോളനി പൂര്‍ണമായും തകര്‍ന്നു. മഞ്ജു വാര്യരുടെ പ്രോജക്ട് നിലനില്‍ക്കുന്നതു കൊണ്ടു തന്നെ സര്‍ക്കാറിന്റെ മറ്റ് പദ്ധതികള്‍ കോളനിയില്‍ അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥരെന്നും ഗീതാനന്ദന്‍ ആരോപിച്ചിരുന്നു.

പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ മഞ്ജു വാര്യര്‍ ഫൗണ്ടേഷന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഗീതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. ആദിവാസി ക്ഷേമത്തിന് മഞ്ജു വാര്യര്‍ പണപ്പിരിവ് നടത്തിയതായി സംശയിക്കുന്നതായും ഗീതാനന്ദന്‍ ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ ആക്ഷേപം തന്റെ മേല്‍ വരാന്‍ കാരണം ശ്രീകുമാര്‍ മേനോനാണെന്ന് മഞ്ജു വിലയിരുത്തുന്നുണ്ട്. ഒടിയന്‍ സിനിമാ ഷൂട്ടിംഗിനിടെയാണ് മഞ്ജുവും ശ്രീകുമാറും തമ്മില്‍ തെറ്റിയത്. അതിന് ശേഷമാണ് ഈ വിവാദമെല്ലാം ചര്‍ച്ചയാത്. അതുകൊണ്ട് കൂടിയാണ് ഭാവിയില്‍ വലിയ കുരുക്കുകള്‍ മഞ്ജു പ്രതീക്ഷിക്കുന്നത്. അത് മനസ്സിലാക്കിയാണ് കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ജു പൊലീസില്‍ പരാതി നല്‍കിയതെന്നാണ് സൂചന. തനിക്കെതിരെ എന്തെങ്കിലും വഞ്ചനാ കേസുകള്‍ ഉയര്‍ന്നാല്‍ അതിന് നേരിടാനുള്ള നിയമ വഴിയാണിതെന്നും വിലയിരുത്തുന്നു.

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് നടി മഞ്ജുവാര്യര്‍ ഡി.ജി.പിക്ക് നല്‍കിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും. പൊലീസ് ആസ്ഥാനത്തെ ഡി.വൈ.എസ്പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ സിഐ പ്രകാശാണ് പരാതി അന്വേഷിക്കുന്നത്. അന്വേഷണ സംഘം ശ്രീകുമാര്‍ മേനോന്റെ മൊഴി രേഖപ്പെടുത്തുമെന്നാണ് സൂച. കഴിഞ്ഞ ദിവസമാണ് ശ്രീകുമാര്‍ മേനോന്‍ തന്നെയും തന്റെ കൂടെ നില്‍ക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നതായി കാട്ടി മഞ്ജു വാര്യര്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കിയത്. തനിക്കെതിരെ സംഘടിമായ നീക്കം നടത്തുന്നതായും ഒടിയന്‍ സിനിമയ്ക്ക് ശേഷമുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനാണെന്നും പരാതിയില്‍ പറയുന്നു. ഒപ്പമുള്ളവരെ ശ്രീകുമാര്‍ മേനോന്‍ ഭീഷണിപ്പെടുത്തുന്നു. തന്റെ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യുമെന്ന ഭയമുണ്ട്. സൈബര്‍ ആക്രമണത്തില്‍ ശ്രീകുമാറിന്റെ സുഹൃത്ത് മാത്യു സാമുവലിനും പങ്കുണ്ടെന്നും താരം പരാതിയില്‍ പറയുന്നു.

മഞ്ജുവാര്യരുടെ പരാതിയില്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍മേനോന്‍. പരാതിയെ കുറിച്ചറിഞ്ഞത് മാധ്യമവാര്‍ത്തകളില്‍ നിന്നാണ്. തന്റെ ബുദ്ധിയിലും സ്നേഹത്തിലും ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങളെല്ലാം എത്ര വേഗമാണ് മഞ്ജു മറന്നതെന്ന് ശ്രീകുമാര്‍മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്തിയേക്കുമെന്ന മഞ്ജുവിന്റെ പരാതി അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category