1 GBP = 92.10 INR                       

BREAKING NEWS

ഇതുവരെ കുത്തകയായി കൊണ്ട് നടന്ന കോന്നിയില്‍ കോണ്‍ഗ്രസിന് അടിപതറുമ്പോള്‍ വമ്പന്‍ മികവ് നിലനിര്‍ത്തിയ അരൂരില്‍ സിപിഎമ്മിനും കാലിടറും; എല്ലാ ഘടകങ്ങളും അനുകൂലമായിട്ടും മഞ്ചേശ്വരത്തോ വട്ടിയൂര്‍ക്കാവിലോ ഒന്നും ചെയ്യാന്‍ ബിജെപിക്കും ആവില്ല; ഇപ്പോള്‍ നടക്കുന്നത് ജാതി-രാഷ്ട്രീയ സമവാക്യങ്ങളെ പൊളിച്ചെഴുതി കേരളത്തില്‍ മാറ്റത്തിന് തുടക്കം കുറിക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പ്:- ഇന്‍സ്റ്റന്റ് റെസ്പോണ്‍സ്

Britishmalayali
kz´wteJI³

തെരഞ്ഞെടുപ്പില്‍ ആവേശത്തോടെയും ആകാംഷയോടെയുമാണ് പ്രേക്ഷകരും വായനക്കാരും മറുനാടന്റെ സര്‍വ്വേ ഫലത്തെ കാത്തിരിക്കുന്നത്. മറുനാടനോട് ശത്രുതയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും മറുനാടന്‍ ശരി പറയും എന്നുള്ളതുകൊണ്ട് അവരും സര്‍വ്വേയ്ക്കായി കാത്തിരിക്കുന്നു. സിപിഎമ്മിന് എതിരാണ് എന്ന് പറയുന്നവര്‍ക്കും അറിയാം മറുനാടന്‍ പറയുന്നത് ശരിയാണ് എന്ന്. ഇക്കുറിയും കേരളത്തിലെ ജനങ്ങള്‍ ആകാംഷയോടെ കാത്തിരുന്നത് മറുനാടന്റെ തെരഞ്ഞെടുപ്പ് ഫലം തന്നെയാണ്. ഇന്നലെ ഞങ്ങള്‍ ആ ഫലം പുറത്ത് വിട്ടത്. മറുനാടന്‍ ഞങ്ഹളുടെ പ്രേക്ഷകരോട് പറഞ്ഞത് രണ്ട് മണ്ഡലങ്ങളില്‍ യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും വിജയിക്കുമ്പോള്‍ ഒരിടത്ത് തുല്യ സാധ്യത എന്നാണ്.

ഞങ്ങളുടെ സര്‍വ്വേ അനുസരിച്ച മഞ്ചേശ്വരവും എറണാകുളവും യുഡിഎഫിന് ലഭിക്കുമ്പോള്‍ കോന്നിയും വട്ടിയൂര്‍ക്കാവും ഇടത്പക്ഷത്തിന് ലഭിക്കും. അരൂരില്‍ ഇപ്പോള്‍ ഇടത്പക്ഷത്തിന്റഎ സിറ്റിങ് സീറ്റില്‍ രണ്ട് മുന്നണികള്‍ക്കും ഒരുപോലെ തന്നെയാണ് സാധ്യതകള്‍ എന്നാണ്. ഈ കണ്ടെത്തലുകള്‍ക്ക ഒപ്പം ചര്‍ച്ച ചെയ്യേണ്ട ചില ഘടകങ്ങള്‍ കൂടി ഉണ്ട്. എന്താണ് കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മള്‍ പലപ്പോഴും കരുതും കേരളം സജീവമായി രാഷ്ട്രീയ ബോധമുള്ളവരാണ്. അവര്‍ അഭിലാഷങ്ങള്‍ക്കും ആശകള്‍ക്കും ആശയങ്ങള്‍ക്കും അനുസരിച്ച് മാറുന്നു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ രമഠ് മുന്നണികളെ മാറി മാറി ഭരിക്കാന്‍ അനുവദിക്കുന്ന ഒരു ജനത. എന്നാല്‍ ഈ തെരഞ്ഞെടുപ്പ് അങ്ങനെ അല്ല. ഞങ്ങളുടെ സര്‍വ്വേ ഫലം നല്‍കുന്ന സൂചന ഇവിടെ വലിയ രാഷ്ട്രീയ മാറ്റത്തിന് കളമൊരുങ്ങുന്നു എന്ന് തന്നെയാണ്.

ഏതാനം മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ ഒരു ലോക്സഭ തെരഞ്ഞെടുപ്പ നടന്നപ്പോള്‍ ഇവിടെ യുഡിഫെ് അനുകൂല തരംഗവും ഇടത് വിരുദ്ധ തരംഗവും ആഞ്ഞ് വീശിയെങ്കില്‍ ഇപ്പോള്‍ അങ്ങനെ ഒരു തരംഗം ഇല്ല എന്നാണ്. അഥവ അങ്ങനെ ഒരു തരംഗം ഉണ്ടെങ്കില്‍ അത് ഇടത്പക്ഷത്തിന് അനുകൂലമായ തരംഗമാണ്. പക്ഷേ ശ്രദ്ധേയമായ കാര്യം മുപ്പതിനായിരത്തില്‍ അധികം വോട്ടിന് വിജയിച്ച മൂന്ന് മണ്ഡലങ്ങളില്‍. അതായത് കോന്നി, എറണാകുളം അരൂര്‍. രണ്ടിടത്ത് മുന്നണികള്‍ അട്ടിമറി വിജയം നേടാനുള്ള സാധ്യതയാണ്.


കോന്നിയിലേക്ക് നോക്കിയാല്‍ അവിടെ ഇടത് സ്ഥാനാര്‍ത്ഥി അട്ടിമറി ജയം നേടിയേക്കാം. എറണാകുളത്ത് സിറ്റിങ് സീറ്റ് നിലനിര്‍ത്തുമെങ്കിലും ഭൂരിപക്ഷം നന്നായി തന്നെ കുറയും. ഇത് തന്നെയാണ് അരൂരില്‍ ഇടത് പക്ഷത്തിന്റെ അവസ്ഥയും. ഇരു മുന്നണികള്‍ക്കും ഒപ്പത്തിനൊപ്പമാണ് സാധ്യത. ഇത്തരത്തില്‍ എല്ലാ മുന്നണികളും പ്രശ്നങ്ങള്‍ നേരിടും എന്നാണ് മനസ്സിലാക്കുന്നത്. വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും ബിജെപിക്ക് ഒന്നും തന്നെ ചെയ്യാന്‍ കഴിയുന്നില്ല. അവര്‍ രണ്ടിടത്തും രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് ഓടിക്കയറും എന്ന് കരുതുന്നു എങ്കിലും ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പോയാല്‍ പോലും അത്ഭുതമില്ല. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category