1 GBP = 92.00 INR                       

BREAKING NEWS

വിദേശത്ത് നിന്നും ശതകോടികള്‍ എത്തിച്ച് രാജ്യവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരെ നിലയ്ക്ക് നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ന്യൂനപക്ഷ പീഡനം എന്ന് നിലവിളിക്കുന്നത് ജോണ്‍ താരുമാര്‍ക്ക് വേണ്ടിയാണെങ്കില്‍ ആ പരിപ്പ് ഈ നാട്ടില്‍ വേവില്ല; സകല നിയമങ്ങളെയും നോക്കുകുത്തിയാക്കിക്കൊണ്ട് കള്ളപ്പണം വെളുപ്പിക്കാന്‍ സുവിശേഷ വേലയുടെ പേരില്‍ പാവപ്പെട്ട രോഗികളെ പറ്റിക്കുന്ന കള്ള സുവിശേഷക്കാര്‍ക്ക് മൂക്കു കയറിടാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്; കള്ള പ്രവാചകന്മാര്‍ക്കെതിരെ വിശ്വാസ സമൂഹവും ഉണരട്ടെ

Britishmalayali
kz´wteJI³

വിദേശത്ത് നിന്നും ഇന്ത്യാമഹാരാജ്യത്തേക്ക് ദൈനംദിനം എത്തിക്കൊണ്ടിരിക്കുന്നത് ശതകോടികളുടെ വിദേശ ഫണ്ടുകളാണ്. അതില്‍ മഹാഭൂരിപക്ഷവും എത്തുന്നത് മതന്യൂനപക്ഷങ്ങളുടെ പേരിലുള്ള സംഘടനകളുടെയും നേതാക്കന്മാരുടെയും പേരിലും. അതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഒരുപക്ഷേ ക്രൈസ്തവ സുവിശേഷ സംഘടനകളാവാം. നമുക്കൊരിക്കലും വിശ്വസിക്കാന്‍ പോലും പ്രയാസമുള്ള കോടികളുടെ കണക്ക് കെ പി യോഹന്നാന്‍ എന്ന ഒരു സഭയുടെ തലവന്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ബിലീവേഴ്സ് ചര്‍ച്ചിന്റെ പല സംഘടനകളുടെയും പേരില്‍ നാട്ടില്‍ എത്തിച്ചതിന്റെ കണക്കുകള്‍ പുറംലോകം അറിഞ്ഞിരുന്നു. നമ്മള്‍ കരുതുന്നത് പോലെ പത്ത് കോടിയും നൂറുകോടിയും ഒന്നുമല്ല ആയിരവും രണ്ടായിരവും അയ്യായിരവും കോടി രൂപയാണ് കെ പി യോഹന്നാന്റെ സഭയും അതുമായി ബന്ധപ്പെട്ട സംഘടനകളും വര്‍ഷം തോറും നമ്മുടെ നാട്ടിലേക്ക് എത്തിക്കുന്നത് എന്ന കണക്കുകള്‍ പുറത്തുവന്നു.

അത്തരം സംഘടനകള്‍ രാജ്യം അനുവദിക്കുന്ന നിയമം അനുസരിച്ചും രാജ്യത്തെ ഭരണഘടന നല്‍കുന്ന ന്യൂനപക്ഷ സംരക്ഷണത്തിന്റെ ലേബലിലും ആണ് നിയമപരമായി ചെയ്യുന്നത് എങ്കില്‍ ചെയ്യട്ടെ. ആ പണമൊക്കെ അവര്‍ ധൂര്‍ത്തടിക്കുകയാണെന്നും സ്വകാര്യ സ്വത്ത് വാങ്ങിക്കൂട്ടുകയാണ് എന്നുമുള്ള ആരോപണങ്ങള്‍ ഉയരുമ്പോഴും അതൊന്നും ഇതുവരെയും കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ടിട്ടില്ല. അതേസമയം, കുറച്ച് പാവങ്ങള്‍ക്ക് പണവും ജീവിതവരുമാനവും നല്‍കിയ ശേഷം ഭൂരിപക്ഷം വരുന്ന പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പല സംഘടനകളും ഉപയോഗിക്കുന്നു എന്നത് കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി എടുത്തിരിക്കുകയാണ്. ഇതുവരെ നാട് ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത്തരം വിദേശ ഫണ്ടുകളോട് വളരെ തണുത്തതും വളരെ മൃദുവായ ഒരു സമീപനമാണ് സ്വീകരിച്ചിരുന്നത് എങ്കില്‍ മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ഇല്ലാത്ത നിലപാടാണ് എടുക്കുന്നത്.

നമ്മുടെ നാട്ടിലെ വ്യവസ്ഥാപിതമായ സഭാ സമുദായങ്ങള്‍ പോലും ഇത്തരത്തില്‍ വിദേശത്ത് നിന്നും പണം കൊണ്ടുവരുന്നുണ്ട എന്നതാണ് ഞെട്ടിക്കുന്ന യാതാര്‍ത്ഥ്യം. പെന്തക്കോസ്തല്‍ ചര്‍ച്ചുകളും ആള്‍ദൈവങ്ങളും കൊണ്ടുവരുന്നത് നമുക്ക് മനസ്സിലാക്കാം. എന്നാല്‍, വ്യവസ്ഥാപിത സഭകളും അതിന് കീഴിലുള്ള സംഘടനകളും പോലും വിദേശത്ത് നിന്നും ശതകോടികള്‍ നമ്മുടെ നാട്ടിലേക്ക് എത്തുന്നു. ഇങ്ങനെ പണം കൊടുക്കുന്നവര്‍ക്ക് ചില വ്യക്തമായ താല്‍പര്യങ്ങളും നിഗൂഡമായ ലക്ഷ്യങ്ങളും ഉണ്ടാകും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട. സുവിശേഷവത്ക്കരണം എന്നത് പണം കൊടുത്തുകൊണ്ട് നടത്താന്‍ കഴിയുന്നതല്ല എന്നറിഞ്ഞുകൊണ്ട് തന്നെ സുവിശേഷത്തിന്റെ പേരിലും സംഘടനാപ്രവര്‍ത്തനത്തിന്റെ പേരിലുമൊക്കെ ഇവര്‍ പണം കൊടുക്കുന്നത് തീര്‍ച്ചയായും ഇന്ത്യാമഹാരാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ഒട്ടും യോജിക്കുന്നതല്ല.


അതുകൊണ്ടാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം നിയമം ലംഘിച്ചുകൊണ്ട് പണം കൊണ്ടുവരുന്ന സംഘടനകളുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അപ്പോള്‍ ന്യൂനപക്ഷ അവകാശം എന്ന് പറഞ്ഞുകൊണ്ട് അനേകം പേര്‍ നെഞ്ചത്തടിച്ച് വിലപിക്കുന്ന കാഴ്ച്ചകള്‍ നമ്മള്‍ കണ്ടു. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category