1 GBP = 94.20 INR                       

BREAKING NEWS

സയനൈഡ് ജോളി യുകെയിലും എത്തി! അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി മഞ്ജു ബിജോയ്; പകിടകളിയും നാടന്‍പാട്ടുകളും കൊണ്ട് ആവേശഭരിതമായി പുതുപ്പള്ളി സംഗമം

Britishmalayali
kz´wteJI³

പുതുപ്പള്ളി മണ്ഡലം കാരന്‍ എന്നവികാരത്തെ അഘോഷിക്കുവാനും നാട്ടുകാരുമായി സൗഹൃദം പങ്കുവെക്കുവാനും ആയി യുകെയില്‍ അങ്ങോളമിങ്ങോളമുള്ള സംഗമ നിവാസികള്‍ പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് കുടുംബത്തോടൊപ്പം വാറ്റ്‌ഫോഡിലെ ഹോളി വെല്‍ ഹാളിലേക്ക് ആവേശ പൂര്‍വ്വം കടന്നുവന്നത്. എല്ലാവിധ സൗകര്യങ്ങളോടെ കൂടിയ ഹാളും മനോഹരമായി അലങ്കരിച്ച വേദിയും അടുക്കും ചിട്ടയോടും കൂടെയുള്ള ഒരുക്കങ്ങളും ആയിരുന്നു സംഘാടകര്‍ ഇപ്രാവശ്യത്തെ സംഗമത്തിന് വിജയത്തിനായി ഒരുക്കിയിരുന്നത്.

രാവിലെ ഒന്‍പതു മണിക്ക് തന്നെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിരുന്നുകാര്‍ ഇല്ലാതെ എല്ലാവരും വീട്ടുകാരായി ഏകമനസ്സോടെ സന്തോഷത്തോടും സമാധാനത്തോടും നാടിന്റെ ഓര്‍മ്മകളും പങ്കുവച്ച് നാടിന്റെ സ്വന്തം കലാരൂപമായ ആയ പകിടകളി, പകിട പകിട പന്ത്രണ്ട് എന്ന വിളിയില്‍ ഹാളും പരിസരവും പ്രകമ്പനം കൊണ്ടു. ആവേശകരമായ ആദ്യ മത്സരത്തില്‍ സോ ബോയ്, ബിജുവും ട്രോഫി കരസ്ഥമാക്കി.

രാവിലെ 10.30ന് ഗെയിമുകള്‍ ആരംഭിച്ചു. ആബാലവൃദ്ധം ജനങ്ങള്‍ക്കും ഒരുപോലെ ആസ്വദിക്കാനും കാണികളെയും പങ്കെടുത്തവരെയും ഒരുപോലെ സന്തോഷിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത ഗെയിമുകള്‍ നടത്തിയ പ്രിയ ബിജുവിനെ എത്ര അഭിനന്ദിച്ചാലും അത് കൂടുതല്‍ അല്ല. പുതുപ്പള്ളി മണ്ഡലത്തിലെ സ്വന്തം മങ്കമാരുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ യോഗം ആരംഭിച്ചു. സണ്ണി മത്തായി, സോ ബോയ്, ജോര്‍ജ്, സെക്രട്ടറി ജെയിന്‍, മിനി അനില്‍, പ്രിയ ബിജു, ബ്ലസന്റ് മാതാവ് എന്നിവര്‍ ചേര്‍ന്ന് തിരികൊളുത്തി ഉദ്ഘാടനം നടത്തി.

പ്രസിഡണ്ട് സണ്ണി മത്തായി അധ്യക്ഷ പ്രസംഗത്തില്‍ സംഗമത്തിന്റെ പ്രാധാന്യത്തെപറ്റി വീശിദികരിച്ചു. പിന്നീട് പുതുപ്പള്ളി മണ്ഡലത്തിലെ കലാ പ്രതിഭകളുടെ ഡാന്‍സ്, പാട്ട് നാടന്‍ പാട്ട്, സ്‌കിറ്റ്, ഗ്രൂപ്പ് ഡാന്‍സ് എന്നിവ ഇടതടവില്ലാതെ 4.30 വരെ തുടര്‍ന്നു. ഇതിനെല്ലാം പുറമേ വള്ളംകളി പാട്ട്, മൗത്ത് ഓര്‍ഗണ്‍, ചെണ്ടമേളം  എന്നിവ സംഗമത്തിന് കൊഴുപ്പേകി. ഇതിനെ ഒപ്പം സെവന്‍ ബീറ്റ്‌സ് ഒരുക്കിയ ഗാനമേള സംഗമത്തിന്റെ പ്രത്യേകതയായിരുന്നു.
പിന്നീട് വിജയികള്‍ക്ക് സമ്മാനദാനം നല്‍കി. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അടുത്ത വര്‍ഷത്തെ ഭാരവാഹികളായി ആയി എബി ടോം, രാജു എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റി നിലവില്‍ വന്നു. മൂന്നുനേരവും തനി നാടന്‍ വിഭവങ്ങള്‍  കൊണ്ടുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരത്തെ ചായ ഒപ്പം കടി എന്നിവ എല്ലാം നാടിന്റെ പൈതൃകവും ഗൃഹാതുരത്വ ചിന്തകള്‍ തൊട്ടുണര്‍ത്തി. സംഗമത്തിന്റെ പ്രോഗ്രാമുകള്‍ എല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു.
കാരണം പ്രോഗ്രാം കോഡിനേറ്റര്‍ മിനി അനിലിന്റെ കഠിന പരിശ്രമത്തെയും സംഘടനാപാടവത്തെയും എത്ര വര്‍ണ്ണിച്ചാലും അതു കൂടുതല്‍ അല്ല. ആരോ പറഞ്ഞു സയനൈഡ് ജോളി യുകെയില്‍ അഭയം തേടിയെന്ന് സംഗമ അംഗങ്ങള്‍ പേടിച്ച് അരണ്ടു നിന്നപ്പോള്‍ സ്‌കിറ്റിലുടെ ജോളിയെ അവതരിപ്പിച്ച മഞ്ജു ബിജോയി എവരുടെയും പ്രശംസ നേടി. യോഗത്തില്‍ സുനില്‍ വാര്യര്‍ സ്വാഗതവും സെക്രട്ടറി ജയിന്‍ കുര്യാക്കോസ് നന്ദിയും പറഞ്ഞു. പുതുപ്പള്ളി മണ്ഡലം സംഘത്തിന്റെ ചാരിറ്റിയില്‍ നിന്ന് 10000 രൂപ മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ജോയി കുര്യന് അയച്ചുകൊടുത്തു.
മലയാളം മിഷന്‍ മിഷന്‍ യുകെ ചാപ്റ്റര്‍ സെക്രട്ടറി എബ്രഹാം കുര്യന്‍, സെവന്‍  ബീറ്റ്‌സ് സംഘാടകന്‍ ജോമോന്‍ മാമൂട്ടില്‍, കെസിഎഫ് എഫ് വാട്‌ഫോര്‍ഡ് ട്രസ്റ്റി സിബി തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ലണ്ടന്‍ ആസ്ഥാനമായ ഡബ്ല്യു.ഐ.എച്ച്. 2020 ഗ്രൂപ്പും എംബിഎസ് ഗ്രൂപ്പും സംയുക്തമായി ഹോസ്പിറ്റാലിറ്റി, ട്രാവല്‍ ആന്റ് ലെഷര്‍ മേഖലയിലെ ഏറ്റവും മികച്ച 90 വനിതകളുടെ പട്ടിക പുറത്തിറക്കിയപ്പോള്‍ മലയാളികളുടെ അഭിമാനമുയര്‍ത്തി എക ഇന്ത്യക്കാരിയായയ അഞ്ജലി മനോജ് കുമാര്‍ സംഗമത്തിന്റെ നിറസാന്നിധ്യമായിരുന്നു. എകദ്ദേശം 5.30ന് അടുത്ത സംഗമത്തിനു കാണാം എന്നു പറഞ്ഞ് എല്ലാവരും പിരിഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category