1 GBP = 94.20 INR                       

BREAKING NEWS

നാളത്തെ ലണ്ടന്‍ കണ്‍വന്‍ഷനില്‍ അഭിഷേക കൃപകളുടെ തിരുവചന വിരുന്നുമായി ഫാ. ജോര്‍ജ്ജ് പനയ്ക്കലും ടീമും

Britishmalayali
അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ എട്ടു റീജണുകളിലായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും, ഫാ. ജോര്‍ജ്ജ് പനയ്ക്കലും വിന്‍സന്‍ഷ്യന്‍ ടീമും സംയുക്തമായി നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ ലണ്ടനില്‍ നടക്കും. നാളെ വ്യാഴാഴ്ച ലണ്ടനിലെ റെയിന്‍ഹാം ഏലുടെക് അക്കാദമിയില്‍ നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വന്‍ഷനില്‍ വെസ്റ്റ്മിന്‍സ്റ്റര്‍, ബ്രെന്‍ഡ്വുഡ്, സൗത്താര്‍ക്ക്, നോര്‍ത്താംപ്ടണ്‍ പരിധികളിലുള്ള എല്ലാ കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നുമായി എത്തുന്ന ആയിരങ്ങള്‍ക്ക് തിരുപ്പിറവിയിലേക്കുള്ള തങ്ങളുടെ തീര്‍ത്ഥ യാത്രയില്‍ ആത്മീയ ഒരുക്കത്തിന് ലണ്ടനിലെ ശുശ്രൂഷകള്‍ അനുഗ്രഹദായകമാവും.

മാര്‍ സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും നിരവധി വൈദികരുടെ സഹകാര്‍മ്മികത്വത്തിലും അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബ്ബാനയിലും, ഗാന ശുശ്രൂഷയിലും പങ്കുചേരുവാനുമുള്ള അവസരവും ലഭിക്കുന്നതാണ്. ലണ്ടന്‍ റീജണല്‍ കണ്‍വന്‍ഷനില്‍ മാര്‍ സ്രാമ്പിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തുന്നതുമാണ്. കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും പ്രത്യേക ശുശ്രൂഷകള്‍ വിന്‍സന്‍ഷ്യന്‍ വൈദികരുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതാണ്. രക്ഷകര്‍ത്താക്കള്‍ കുട്ടികളെ അവര്‍ക്കായി ഒരുക്കിയിരിക്കുന്ന ശുശ്രൂഷാ വേദിയിലേക്ക് പാക്ക് ലഞ്ചുമായി എത്തിക്കുകയും സമാപനത്തില്‍ കൂട്ടുകയും ചെയ്യേണ്ടതാണ്.

രാവിലെ 9 ന് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ ശുശ്രൂഷകള്‍ വൈകുന്നേരം 5 മണിക്ക് സമാപിക്കും. ലണ്ടനിലെ ബൈബിള്‍ കണ്‍വന്‍ഷന്‍ ഉപവാസ ശുശ്രൂഷയായി നടത്തപ്പെടുന്നതിനാല്‍ ഭക്ഷണം ആവശ്യം ഉള്ളവര്‍ തങ്ങളുടെ കൈവശം പാക് ലഞ്ച് കരുതേണ്ടതാണ്. കണ്‍വന്‍ഷന്‍ സെന്ററിലേക്ക് വാഹനങ്ങളില്‍ എത്തുന്നവര്‍ തൊട്ടടുത്തുള്ള എം&ബി സ്പോര്‍ട്സ് ആന്റ് സോഷ്യല്‍ ക്ലബ്ബിന്റെ കാര്‍ പാര്‍ക്കില്‍ കാറുകളും, കോച്ചുകളും പാര്‍ക്ക് ചെയ്യേണ്ടതാണ്. ട്യൂബ് ട്രെയിനില്‍ വരുന്നവര്‍ അപ്മിന്‍സ്റ്റര്‍ വഴിയുള്ള ഡിസ്ട്രിക്ട് ലൈനിലൂടെ വന്നു ഡെഗന്‍ഹാം ഈസ്റ്റില്‍ ഇറങ്ങേണ്ടതാണ്. ട്യൂബ് സ്റ്റേഷന് നേരെ എതിര്‍വശത്ത്കാണുന്ന എലൂടെക് അക്കാദമി ഓഫ് ഡിസൈന്‍ ആന്റ് എഞ്ചിനീയറിംഗിലെ സ്പോര്‍ട്സ് ഹാളില്‍ വച്ചാണ് കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.

റെയില്‍വേ സ്റ്റേഷനില്‍ നിന്നും മൂന്നു മിനിറ്റു മാത്രം അകലത്തിലാണ് കണ്‍വന്‍ഷന്‍ വേദി. ചായയും ചൂടുവെള്ളവും കണ്‍വന്‍ഷന്‍ വേദിയില്‍ ലഭ്യമായിരിക്കും. വെള്ളക്കുപ്പികള്‍ ഹാളിന്റെ വിവിധ ഭാഗങ്ങളില്‍ ക്രമീകരിക്കുന്നതാണ്. ഫസ്റ്റ് എയ്ഡ് സഹായവും ഒരുക്കിയിട്ടുണ്ട്. തിരുവചനങ്ങളിലൂടെ വരദാനങ്ങളും കൃപകളും ആത്മീയ സന്തോഷവും പ്രാപിക്കുവാന്‍ ഉദാത്തമായ ബൈബിള്‍ കണ്‍വന്‍ഷനിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി കണ്‍വീനര്‍ ഫാ: ജോസ് അന്ത്യാംകുളം, ഫാ: സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ: ഹാന്‍സ് പുതിയകുളങ്ങര, ഫാ: സാജു പിണക്കാട്ട്, ഫാ: ടോമി എടാട്ട്, ഫാ: ജോഷി എന്നിവര്‍ അറിയിച്ചു. ബൈബിള്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും, മൂവായിരത്തോളം പേര്‍ക്ക് ബൈബിള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ജനറല്‍ കണ്‍വീനറുമാരായ ജോസ് ഉലഹന്നാന്‍, മാര്‍ട്ടിന്‍ മാത്യൂസ് എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫാ: ജോസ് അന്ത്യാംകുളം- 07472801507
കണ്‍വന്‍ഷന്‍ വേദിയുടെ വിലാസം
Elutec  Academy, Yew Tree Ave, Dagenham (E), RM10 7FN
കാര്‍ പാര്‍ക്കിനുള്ള വിലാസം
M & B Sports & Social Club, RM7 0QX
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category