1 GBP = 92.00 INR                       

BREAKING NEWS

അപ്രതീക്ഷിതമായ നീക്കങ്ങള്‍ക്കൊടുവില്‍ ആദ്യ വോട്ടെടുപ്പില്‍ വിജയിച്ച് ബോറിസ് ജോണ്‍സന്‍; മൂന്നു ദിവസത്തിനകം ബില്‍ പാസാക്കണമെന്ന നിര്‍ദേശം ഹൗസ് ഓഫ് കോമണ്‍സ് തള്ളി; കാലാവധി നീട്ടി നല്‍കാന്‍ പച്ചക്കൊടി കാട്ടി യൂറോപ്യന്‍ യൂണിയനും; ഒടുവില്‍ ബ്രിട്ടനും ഇയുവും കരാറോടെ പിരിയുമെന്നുറപ്പായി; ബോറിസ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നുവെന്നും സൂചന

Britishmalayali
kz´wteJI³

ബ്രക്സിറ്റിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ തയ്യാറാക്കി സമര്‍പ്പിച്ച പുതിയ ബ്രക്സിറ്റ് ഡീലിന് അവസാനം ഹൗസ് ഓഫ് കോമണ്‍സ് അംഗീകാരം നല്‍കി. ഇന്നലെ നടന്ന ആദ്യ വോട്ടെടുപ്പിലാണ് ബോറിസിന് അത്ഭുതകരമായ വിജയം ലഭിച്ചിരിക്കുന്നത്. എന്നാല്‍ മൂന്നു ദിവസത്തിനകം ബില്‍ പാസാക്കണമെന്ന ബോറിസിന്റെ നിര്‍ദേശം ഹൗസ് ഓഫ് കോമണ്‍സ് തള്ളുകയും ചെയ്തിട്ടുണ്ട്. ബ്രക്സിറ്റ് കാലാവധി നീട്ടാന്‍ പച്ചക്കൊടി കാട്ടി യൂറോപ്യന്‍ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഒടുവില്‍ ആശങ്കകള്‍ക്ക് വിരാമമിട്ട് കൊണ്ട് യുകെയും യൂറോപ്യന്‍ യൂണിയനും കരാറോടെ പിരിയുമെന്ന് ഉറപ്പായിരിക്കുകയാണ്. അതിനിടെ ബോറിസ് പാര്‍ലിമെന്റ് പിരിച്ചു വിട്ടു തെരഞ്ഞെടുപ്പിനൊരുങ്ങുന്നുവെന്ന സൂചനയും ശക്തമാണ്.

299ന് എതിരെ 329 വോട്ടുകള്‍ ചെയ്താണ് ഹൗസ് ഓഫ് കോമണ്‍സ് തത്വത്തില്‍ ബോറിസിന്റെ ഡീല്‍ അംഗീകരിച്ചിരിക്കുന്നത്. അതിനു മുമ്പു മണിക്കൂറുകളോളം നീണ്ട സമ്മര്‍ദം നിറഞ്ഞ ചര്‍ച്ചകള്‍ ഈ ഡീലിനെ മുന്‍നിര്‍ത്തി നടന്നിരുന്നു. എന്നാല്‍ എന്തു തന്നെ സംഭവിച്ചാലും തന്റെ ഈ ഡീലിലൂടെ ഒക്ടോബര്‍ 31നകം ബ്രക്സിറ്റ് നടപ്പിലാക്കണമെന്ന ബോറിസിന്റെ കടുംപിടിത്തത്തിന് കൂട്ടു നില്‍ക്കാന്‍ ഹൗസ് ഓഫ് കോമണ്‍സിലെ ഭൂരിഭാഗം പേരും തയ്യാറായതുമില്ല. അതായത് ഈ മാസം ഒടുവില്‍ തന്നെ യൂണിയനോട് വിട പറയണമെന്ന ബോറിസിന്റെ രണ്ടും കല്‍പ്പിച്ചുള്ള നിലപാട് 308ന് എതിരെ 322 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടിരിക്കുന്നത്.

ഇത്രയും തിരക്കു പിടിച്ച് ഒക്ടോബര്‍ 31ന് തന്നെ ബ്രക്സിറ്റ് നടപ്പിലാക്കുന്നതിനെതിരെ മുന്‍ കണ്‍സര്‍വേറ്റീവ് റിബലുകള്‍ ലേബര്‍, ലിബറല്‍ ഡെമോക്രാറ്റുകള്‍, എസ്എന്‍പി എന്നിവര്‍ക്കൊപ്പം നിലകൊണ്ടതോടെ ഈ വിഷയത്തില്‍ ബോറിസിന്റെ പിടിവാശി എട്ട് നിലയില്‍ പൊട്ടുകയായിരുന്നു. തന്റെ ഡീലിനെ കോമണ്‍സ് അംഗീകരിച്ചതില്‍ കടുത്ത സന്തോഷമാണ് ബോറിസ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ബ്രക്സിറ്റുമായി ബന്ധപ്പെട്ട നിയമം സ്തംഭിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ബ്രക്സിറ്റുമായി ബന്ധപ്പെട്ട് ഇനിയുള്ള തീരുമാനമെടുക്കേണ്ടത് യൂറോപ്യന്‍ യൂണിയനാണെന്ന നില വീണ്ടും സംജാതമായിരിക്കുകയാണ്.

ബ്രക്സിറ്റ് വിഷയത്തില്‍ യുകെയില്‍ നിന്നുമെത്തിയിരിക്കുന്ന ഈ സമ്മിശ്രപ്രതികരണത്തെ ബ്രസല്‍സ് ഏതു വിധത്തിലാണ് കൈകാര്യം ചെയ്യുക എന്നാണ് ഇപ്പോള്‍ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എന്നാല്‍ ബ്രക്സിറ്റ് വൈകിപ്പിക്കണമെന്ന യാതൊരു നിര്‍ദേശവും താന്‍ യൂണിയന് മുന്നില്‍ വയ്ക്കില്ലെന്നും ബ്രക്സിറ്റ് ഒക്ടോബര്‍ 31ന് തന്നെ നടക്കണമെന്നുമാണ് ബോറിസ് ഇപ്പോഴും പറയുന്നത്. പക്ഷേ ബ്രക്സിറ്റ് വൈകിപ്പിക്കണമെന്ന നിര്‍ദേശം ബ്രിട്ടീഷ് എംപിമാരില്‍ നിന്നുണ്ടായതോടെ യൂറോപ്യന്‍ യൂണിയന്‍ ഇതിന് അനുവാദമേകുമെന്നും അത് അനുസരിക്കാന്‍ ബോറിസ് ബാധ്യസ്ഥനാവുകയും ചെയ്യും.

അതിനാല്‍ ബ്രക്സിറ്റ് എത്ര കാലത്തേക്ക് വൈകിപ്പിക്കുന്നതിനാണ് യൂണിയന്‍ അനുവാദം നല്‍കുകയെന്ന കാര്യമറിയാനാണ് ബോറിസ് ആശങ്കയോടെ കാത്തിരിക്കുന്നത്. ഈ കാലവിളംബം കഴിയുന്നതും വളരെ ചുരുക്കണമെന്ന അഭ്യര്‍ത്ഥന ബോറിസ് ബ്രസല്‍സിന് മുന്നില്‍ വച്ചിട്ടുമുണ്ടെന്നാണ് സൂചന. ബോറിസിന്റെ ബ്രക്സിറ്റ് ഡീല്‍ രണ്ടാം വായനയിലാണ് കോമണ്‍സില്‍ വിജയം നേടിയിരിക്കുന്നത്. അതായത് ഇത് നിയമമാകുന്നതിനുള്ള തുടക്കത്തിലെ തടസങ്ങള്‍ മാറി എന്നാണ് ഈ വിജയത്തിലൂടെ ഉറപ്പായിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഒരു അഗ്രിമെന്റിന് വോട്ടിംഗിലൂടെ എംപിമാര്‍ പിന്തുണയേകിയിരിക്കുന്നത്. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിലാണ് ഈ ഡീല്‍ വിജയിച്ചിരിക്കുന്നത്.

ബ്രക്സിറ്റ് വൈകിപ്പിക്കുന്നതിന് അനുമതിയേകാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍; ബോറിസ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന
ബോറിസിന്റെ തിരക്ക് പിടിച്ചുള്ള ബ്രക്സിറ്റ് നടപ്പിലാക്കലിനെതിരെ ബ്രിട്ടീഷ് എംപിമാരില്‍ ഭൂരിഭാഗം പേരും രംഗത്തെത്തിയ സാഹചര്യത്തില്‍ ബ്രക്സിറ്റ് വൈകിപ്പിക്കാന്‍ അനുവാദം നല്‍കാന്‍ മറ്റു യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്‍മാരോട് നിര്‍ദേശിക്കുമെന്ന് വെളിപ്പെടുത്തി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ടസ്‌ക് രംഗത്തെത്തി.

എന്നാല്‍ ഇത്തരത്തില്‍ ബ്രക്സിറ്റ് വൈകിപ്പിച്ചാല്‍ അതിനെ നേരിടുന്നതിനായി പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അതിലൂടെ ശക്തമായ ഭൂരിപക്ഷത്തില്‍ തിരിച്ചെത്തി തന്റെ ഇംഗിതത്തിന് അനുസരിച്ചുള്ള ബ്രക്സിറ്റ് നടപ്പിലാക്കാന്‍ ബോറിസ് മറുനീക്കം നടത്തിയേക്കുമെന്നുള്ള സൂചനകളും ഇതിനിടെ ശക്തമായിട്ടുണ്ട്. തെരഞ്ഞെടുപ്പെന്ന വഴിയും ബോറിസിന്റെ മനസിലുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് നമ്പര്‍ 10 ഉറവിടമാണ്.

ടസ്‌കിന്റെ നിര്‍ദേശം അനുസരിച്ച് 2020 ജനുവരി 31 വരെ ബ്രക്സിറ്റ് നീട്ടുന്നതിനായിരിക്കും യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്‍മാര്‍ അനുവാദമേകുകയെന്ന സൂചനയും ഉയര്‍ന്നു വന്നിട്ടുണ്ട്. ബ്രക്സിറ്റ് വൈകിപ്പിക്കണമെന്നാണ് ലേബര്‍ നേതാവ് കോര്‍ബിനും ബ്രിട്ടീഷ് പാര്‍ലിമെന്റും തുടര്‍ച്ചയായി ആവശ്യപ്പെടുന്നതെന്നാണ് നമ്പര്‍ 10 ഉറവിടം എടുത്തു കാട്ടുന്നത്. ശനിയാഴ്ച ചേര്‍ന്ന പാര്‍ലിമെന്റ് ബ്രക്സിറ്റ് ജനുവരി 31 വരെയെങ്കിലും നീട്ടണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇന്നലത്തെ പാര്‍ലിമെന്റും അത് തന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇത് അംഗീകരിക്കാന്‍ ബ്രസല്‍സ് തയ്യാറായാല്‍ ബോറിസ് ഈ പാര്‍ലിമെന്റ് പിരിച്ച് വിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും അതിലൂടെ മാത്രമേ യഥോചിതം ബ്രക്സിറ്റ് നടപ്പിലാക്കാനാവുകയുളളൂവെന്നും ഈ പാര്‍ലിമെന്റ് തകര്‍ന്നിരിക്കുന്നുവെന്നുമാണ് നമ്പര്‍ 10 ഉറവിടം ആരോപിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category