1 GBP = 91.30 INR                       

BREAKING NEWS

ബുര്‍ഖയുടെ പുറത്തു കാണാവുന്ന ഈ രണ്ടു കണ്ണുകള്‍ക്കുള്ളില്‍ നിറയെ ഭയം മാത്രം; വഴി നീളെ തെറിവിളികളും ഭീഷണികളും കൊണ്ട് നിറഞ്ഞ മുസ്ലീം വനിതകളുടെ ജീവിതം; ബുര്‍ഖ ധരിച്ച ഒരു ബ്രിട്ടീഷ് വനിത ജീവിതം പറഞ്ഞപ്പോള്‍ മൂക്കത്ത് വിരല്‍വച്ച് ലോകം

Britishmalayali
kz´wteJI³

യുകെയിലാകമാനം സമീപകാലത്തായി ഇസ്ലാമോഫോബിയ അഥവാ മുസ്ലീങ്ങളോടുള്ള അനാവശ്യ ഭയം മുമ്പില്ലാത്ത വിധം വര്‍ധിച്ചിരിക്കുന്നുവെന്ന് വെളിപ്പെടുത്തി വെയില്‍സിലെ മുസ്ലീം യുവതിയായ സഹര്‍ രംഗത്തെത്തി.പ്രത്യേകിച്ചും തന്നെ പോലെ ബുര്‍ഖ ധരിച്ച മുസ്ലീം സ്ത്രീകളോട് കടുത്ത വിരോധമാണ് മിക്കവരും പുലര്‍ത്തുന്നതെന്നും അതിനാല്‍ ജീവിതം തന്നെ ദുഷ്‌കരമായിരിക്കുന്നുവെന്നും സഹര്‍ വെളിപ്പെടുത്തുന്നു. ബുര്‍ഖ ധരിച്ച് പുറത്തിറങ്ങുമ്പോള്‍ വഴിയിലുടനീളം  തെറിവിളികളും ഭീഷണികളുമാണ് തങ്ങള്‍ നേരിടുന്നതെന്നും ഏത് നിമിഷവും വംശീയ വിദ്വേഷത്താല്‍ വധിക്കപ്പെടുമെന്ന പേടി പിന്തുടരുന്നുവെന്നും സഹര്‍ ആശങ്കപ്പെടുന്നു.

ബുര്‍ഖയുടെ പുറത്ത് കാണാവുന്ന സഹറിന്റെ ഒളിഞ്ഞിരിക്കുന്ന രണ്ട് കണ്ണുകള്‍ക്കുള്ളില്‍ ഇപ്പോള്‍ ഭയം മാത്രമാണ് നിഴലിക്കുന്നത്. ബുര്‍ഖ ധരിച്ച ഒരു ബ്രിട്ടീഷ് വനിത മുസ്ലീം സ്ത്രീകളുടെ ഇവിടുത്തെ ജീവിതം തുറന്ന് പറഞ്ഞപ്പോള്‍ ലോകം അത് കേട്ട് മൂക്കത്ത് വിരല്‍ വച്ചിരിക്കുകയാണ്.2016ല്‍ വംശീയവാദിയാല്‍ കൊല്ലപ്പെട്ട എംപി ജോ കോക്സിനെ പോലെ താനും തെരുവില്‍ കൊല്ലപ്പെടുമെന്ന കടുത്ത ഭയമാണ് നിലവില്‍ സഹറിനെ വേട്ടയാടുന്നത്. ഇത് തന്റെ മാത്രം കഥയല്ലെന്നും മറിച്ച് യുകെയിലെ മിക്ക മുസ്ലീം സ്ത്രീകളുടെയും അവസ്ഥയാണെന്നും ഈ യുവതി മുന്നറിയിപ്പേകുന്നു. വെളുത്ത വര്‍ഗക്കാരായ വര്‍ക്കിംഗ് ക്ലാസ് പുരുഷന്‍മാരാണ് യുകെയില്‍ മുസ്ലീം സ്ത്രീകളോട് ഇത്തരത്തില്‍ കൂടുതല്‍ വംശീയ വിദ്വേഷത്തോടെ പെരുമാറുന്നതെന്നും സഹര്‍ എടുത്ത് കാട്ടുന്നു.

ചാനല്‍ 5ന്റെ ഹേറ്റ് ക്രൈം; അണ്‍സെന്‍സേഡ് എന്ന പരിപാടിയില്‍ പങ്കെടുത്ത് കൊണ്ടാണ് സഹര്‍ ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലോകത്തോട് വിളിച്ച് പറഞ്ഞിരിക്കുന്നത്. ബുര്‍ഖ ധരിച്ച മുസ്ലീം സ്ത്രീകളെ ഇന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ മുമ്പ് ലെറ്റര്‍ ബോക്സ് എന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നു. അതേ പേര് വിളിച്ച് തന്നെ ഒരു വെള്ളക്കാരന്‍ തന്നെ അധിക്ഷേപിച്ചിരുന്നുവെന്നാണ് സഹര്‍ വെളിപ്പെടുത്തുന്നത്.യുകെയില്‍ ജീവിക്കുന്ന ന്യൂനപക്ഷക്കാര്‍ ഇത്രയും പീഡനങ്ങള്‍ സഹിക്കുന്നുണ്ടെന്ന് വെളിവാക്കിയ ഈ പരിപാടി കണ്ട നിരവധി പ്രേക്ഷകരാണ് ഇതില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

വെള്ളക്കാരായ വര്‍ക്കിംഗ് ക്ലാസ് പുരുഷന്‍മാര്‍ കടുത്ത വംശീയ വിദ്വേഷമാണ് ഇവിടുത്തെ മുസ്ലീം സ്ത്രീകളോട് പ്രകടിപ്പിക്കുന്നതെന്ന് സഹര്‍ ആവര്‍ത്തിക്കുന്നു. ഇതിനാല്‍ 2016 ജൂണ്‍ 16ന് വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ബെര്‍സ്റ്റാളിലെ തെരുവില്‍ വംശീയവാദിയും ബ്രിട്ടീഷ് ഫസ്റ്റ് എന്ന തീവ്രവലതുപക്ഷ സംഘടനയില്‍ പെട്ട ആളുമായ തോമസ് മെയറിന്റെ വെടിയേറ്റ് മരിച്ച എംപി ജോ കോക്സിന്റെ ഗതികേട് തനിക്കുണ്ടാകുമെന്ന ആശങ്ക അലട്ടുന്നുവെന്നും സഹര്‍ വീണ്ടും വീണ്ടും പറയുന്നുണ്ട്.

സഹറിനെ പോലെ യുകെയിലെ നിരവധി മുസ്ലീം സ്ത്രീകള്‍ ഈ പരിപാടിയില്‍ പങ്കെടുത്ത് തങ്ങളുടെ സമാനമായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തങ്ങളെ തീവ്രവാദി എന്ന് വിളിച്ചാക്ഷേപിക്കുന്നരേറെയാണ് ഇവരില്‍ നിരവധി പേര്‍ വെളിപ്പെടുത്തുന്നു. ലോകമാകമാനം മുസ്ലീം തീവ്രവാദികള്‍ തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് യുകെ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തരത്തില്‍ മുസ്ലീം വിരോധം ശക്തമായിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category