1 GBP = 92.70 INR                       

BREAKING NEWS

ലണ്ടനിലെ ദീപാവലി ആഘോഷം കുളമാക്കാന്‍ പാക് അനുകൂല വിഭാ ഗം; പേരുദോഷം ഉണ്ടാകാതിരിക്കാ ന്‍ മുന്‍കരുതലെടുത്തു സാദിഖ് ഖാന്‍; എതിര്‍പ്പുയര്‍ന്നതോടെ ആവേശത്തോടെ ഇന്ത്യക്കാരും ആശങ്കയോടെ ബ്രിട്ടീഷ് പോലീസും; ലണ്ടനില്‍ കനത്ത കാവല്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഇന്ത്യക്കു പുറത്തെ ഏറ്റവും വലിയ ദീപാവലി ആഘോഷം എന്ന പേരെടുത്ത ലണ്ടന്‍ മേയറുടെ ദീപാവലി ആഘോഷം ഇന്ത്യക്കെതിരെയുള്ള തങ്ങളുടെ പ്രതിഷേധ വേദിയാകാന്‍ ഒരുങ്ങി ഒരു വിഭാഗം പാക് വംശജര്‍ രംഗത്ത്. പതിനായിരങ്ങള്‍ തിങ്ങിക്കൂടുന്ന ലണ്ടന്‍ ദീപാവലി ആഘോഷത്തില്‍ നുഴഞ്ഞു കയറാന്‍ ആളെക്കൂട്ടാന്‍ വ്യാപകമായി വാട്‌സാപ്പ് സന്ദേശങ്ങള്‍ എത്തിക്കുകയാണ് പാക് വിഭാഗക്കാര്‍. ഈ സന്ദേശങ്ങള്‍ ഇന്ത്യക്കാരിലും എത്തിയതോടെ ഏറ്റവും അധികം ഇന്ത്യക്കാര്‍ എത്തിയ ദീപാവലി ആഘോഷം എന്ന നിലയില്‍ ഇത്തവണ പരമാവധി ആളെത്തണം എന്ന രീതിയില്‍ ഇന്ത്യക്കാരും രംഗത്തുണ്ട്.

ഇതോടെ തലവേദന എങ്ങനെ ഒഴിവാക്കും എന്ന ചിന്തയിലാണ് ലണ്ടന്‍ പോലീസ്. പ്രത്യേകിച്ചും കഴിഞ്ഞ മാസം നടന്ന ഇന്ത്യന്‍ എംബസിക്കെതിരെയുള്ള അക്രമത്തില്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്റെ അറിവുണ്ടായിരുന്നു എന്ന ആരോപണം ഉയര്‍ന്നതോടെ ഇത്തവണ അദ്ദേഹവും പ്രതിരോധത്തിലാണ്. ഇതിനകം തന്നെ ബഹിഷ്‌കരണ ആഹ്വാനം മേയര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. വിഭാഗീയത പരത്താന്‍ സൃഷ്ടിക്കുന്നവരെ തള്ളിപ്പറഞ്ഞു മേയറുടെ പ്രസ്താവനയും എത്തിയിട്ടുണ്ട്.

ഇപ്പോഴത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലണ്ടന്‍ മേയര്‍ ആയിരിക്കുമ്പോഴാണ് ദീപാവലി ആഘോഷം വന്‍ പ്രൗഢിയോടെ നടത്താന്‍ തുടങ്ങിയത്, ബോറിസിന്റെയും സഹോദരന്‍ ജോ ജോണ്‍സന്റെയും ഇന്ത്യന്‍ അനുകൂല നിലപാടും ആഘോഷം പൊലിപ്പിക്കാന്‍ പ്രധാന കാരണമായിട്ടുണ്ട്. ഏതാനും വര്‍ഷം മുന്‍പ് കേരള ടൂറിസം ആഘോഷത്തിന്റെ പ്രധാന സ്‌പോണ്‍സര്‍ ആയി എത്തിയതും വാര്‍ത്തയില്‍ ശ്രദ്ധ നേടിയിരുന്നു. ലണ്ടനിലെ മലയാളികളും ചെണ്ടമേളവും നൃത്തവും ഒക്കെയായി സജീവമായി പങ്കെടുക്കുന്നതാണ് ലണ്ടന്‍ മേയറുടെ ദീപാവലി ആഘോഷം. ഇതിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായും ഫണ്ട് കണ്ടെത്തുന്നതോടെ ആഘോഷത്തിന്റെ സാമൂഹിക പ്രാധാന്യവും ഏറുകയാണ്.

എന്നാല്‍ എതിര്‍പ്പുകാര്‍ക്ക് ഇതൊന്നും ബാധകമല്ല. ഇന്ത്യയുടെ കശ്മീര്‍ നയം തിരുത്തണം എന്ന ഒറ്റ ആവശ്യമേയുള്ളൂ. പാക് മുസ്ലീംമുകള്‍ക്ക് നല്ല മേല്‍ക്കൈ ഉള്ള ലണ്ടന്‍ നഗരത്തില്‍ ബഹിഷ്‌കരണ ആഹ്വനം എത്രത്തോളം ഫലം കണ്ടെത്തും എന്നതു മാത്രമാണ് ഇപ്പോള്‍ പോലീസിന്റെ ശ്രദ്ധ. സകല ഒരുക്കങ്ങളും ഇതുമായി ബന്ധപ്പെട്ടു നടത്തിയിട്ടുണ്ടെങ്കിലും ഇരു വിഭാഗത്തിന്റെയും വൈകാരിക വിഷയം എന്ന നിലയില്‍ വളരെ ശ്രദ്ധയോടെയേ പോലീസ് വിഷയം കൈകാര്യം ചെയ്യുകയുള്ളൂ. ഇത്തവണ ആഘോഷം ഞായറാഴ്ച ആയതിനാല്‍ കൂടുതല്‍ ആളുകള്‍ എത്തും എന്നതും പൊലീസിന് തലവേദനയാണ്.

നഗരം ആഘോഷത്തില്‍ മുങ്ങുമ്പോള്‍ ഇന്ത്യക്കെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധ റാലി നടത്താനാണ് പാക് വിഭാഗക്കാരുടെ തീരുമാനം. ഇത്തരം സംഭവങ്ങളില്‍ സൂത്രധാരനായ വിലസുന്ന ഒരു കാശ്മീര്‍ വംശജനായ ബ്രിട്ടീഷ് എംപി ഇത്തവണയും രംഗത്തുണ്ട് എന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. ഇയാള്‍ തന്നെയാണ് മുന്‍പ് മോദി ബ്രിട്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രതിഷേധം ഒരുക്കിയതും ഇന്ത്യന്‍ പതാക വലിച്ചു കീറുന്നതിലും കത്തിക്കുന്നതിലും വരെ എത്തിയത്. ഇയാള്‍ പിന്നീട് സ്ത്രീകളെ ചൂഷണം ചെയ്ത നടപടിയില്‍ പോലീസ് കേസ് അഭിമുഖീകരിക്കുകയും ചെയ്തിരുന്നു. ഹൗസ് ഓഫ് ലോര്‍ഡ്സില്‍ അംഗമായ ഇദ്ദേഹം ഇത്തവണയും അണിയറയില്‍ അംഗമാണ് എന്ന പ്രചാരണവും ശക്തമാണ്.

റാലി ക്യാന്‍സല്‍ ചെയ്യണമെന്നും നിലവിലെ ഇരു വിഭാഗവും തമ്മില്‍ ഉള്ള വിള്ളല്‍ കൂടുതല്‍ ആഴത്തില്‍ ഉള്ളതാക്കാനും മാത്രമേ റാലി സഹായിക്കൂ എന്നും സാദിഖ് ഖാന്‍ ചൂണ്ടിക്കാട്ടി. ഏകദേശം അയ്യായിരത്തിനും പതിനായിരത്തിനും ഇടയിലുള്ള പ്രതിഷേധക്കാര്‍ എത്തിച്ചേരും എന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. പ്രധാനമന്ത്രിയുടെ വസതിക്കു സമീപമുള്ള റിച്ച്മണ്ട് ടെറസില്‍ നിന്നും ഇന്ത്യന്‍ എംബസിയുടെ പരിസരം വരെ റാലിക്കാര്‍ എത്താന്‍ ഇടയുണ്ട് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ബ്രിട്ടനിലെ കുടിയേറ്റക്കാര്‍ പലതായി ചിതറേണ്ടവര്‍ അല്ലെന്നും ഒന്നിച്ചു നില്‍ക്കേണ്ടവരാണെന്നും മേയര്‍ വ്യക്തമാക്കി.

റാലി നിരുത്സാഹപ്പെടുത്താന്‍ ആവശ്യമായ എല്ലാ സഹായവും പൊലീസിന് ലണ്ടന്‍ സിറ്റി ഹാള്‍ നല്‍കുമെന്നും മേയര്‍ ഖാന്‍ പറഞ്ഞു. റാലി തടയണം എന്ന് ലണ്ടന്‍ കൗണ്‍സില്‍ അംഗം നവീന്‍ ഷാ ആവശ്യപ്പെട്ടപ്പോള്‍ അക്കാര്യം തന്റെ നിയന്ത്രണത്തില്‍ ഉള്ള തല്ലെന്നും ഹോം മിനിസ്റ്റര്‍ തീരുമാനിക്കേണ്ട കാര്യമാണെന്നും സാദിഖ് ഖാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഒരേവിധം ഉത്സവത്തിന്റെ ഭാഗമായുള്ള ആവേശവും തര്‍ക്കത്തിന്റെ രൂപത്തില്‍ എത്തുന്ന ആശങ്കയും ഉയരുകയാണ്.

അതിനിടെ രാജ്യത്തിന്റെ പലഭാഗത്തും രണ്ടാഴ്ച നീളുന്ന ദീപാവലി ഒരുക്കങ്ങള്‍ നടക്കുകയാണ്. ലണ്ടനു പുറത്തു ലെസ്റ്റര്‍, ലീഡ്‌സ്, ബ്രാഡ്‌ഫോര്‍ഡ്, വാട് ഫോര്‍ഡ്, മില്‍ട്ടണ്‍ കെയ്ന്‍സ് എന്നിവിടങ്ങളില്‍ ഒക്കെ ചെറുതും വലുതുമായ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ വംശജര്‍ ശക്തമായ സാന്നിധ്യം ഉള്ളിടങ്ങളിലാണ് ആഘോഷത്തിന്റെ പ്രധാന വേദികള്‍. ക്ഷേത്രങ്ങളിലെ ചടങ്ങുകള്‍ കൂടാതെ പ്രാദേശിക ഇന്ത്യന്‍ സമൂഹങ്ങളും നൃത്തവും പാട്ടും ഒക്കെയായി ഇന്ത്യന്‍ പുതുവര്‍ഷത്തിന്റെ ആഘോഷലഹരി പങ്കിടുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category