1 GBP = 92.60 INR                       

BREAKING NEWS

21-ാമത്തെ കുഞ്ഞ് ജനിച്ചപ്പോള്‍ മക്കള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ സാധിക്കാതെ ലങ്കാഷെയറിലെ ദമ്പതികള്‍; വീണ്ടും ഗര്‍ഭിണിയായ വിവരം പ്രഖ്യാപിച്ചത് അള്‍ട്രാസൗണ്ട് സ്‌കാനിങ് ദൃശ്യങ്ങള്‍ പങ്കുവച്ച്; ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബത്തിന്റെ കഥ

Britishmalayali
kz´wteJI³

21-ാമത്തെ കുഞ്ഞ് ജനിച്ചപ്പോള്‍ സ്യൂ റഫോര്‍ഡും ഭര്‍ത്താവും മക്കള്‍ക്ക് ഒരു വാക്കു നല്‍കിയിരുന്നു. ഇനി അമ്മ ഗര്‍ഭിണിയാവില്ലെന്നും പ്രസവിക്കില്ലെന്നുമായിരുന്നു ആ വാക്ക്. എന്നാല്‍, എന്നാല്‍ എല്ലാവരുടെയും പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് 22-ാമത്തെ കണ്‍മണി കൂടി എത്തുകയാണ് ലങ്കാഷെയറിലെ ഈ വീട്ടിലേക്ക്. അള്‍ട്രാസൗണ്ട് സ്‌കാനിങ് നടത്തിയതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് സ്യൂ റഫോര്‍ഡും ഭര്‍ത്താവും ഈ വിശേഷം പങ്കുവച്ചത്.

ലങ്കാഷെയറിലെ മോര്‍കാംബെയിലെ നോയല്‍ റാഡ്‌ഫോര്‍ഡിന്റെയും ഭാര്യ സ്യൂ റാഡ്‌ഫോര്‍ഡിന്റെയും ഈ കുടുംബമാണ് നിലവില്‍ ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം. ഇവര്‍ക്ക് 22-ാമത്തെ കുട്ടി ഏപ്രിലില്‍ ജനിക്കുമ്പോള്‍ ഈ കുടുംബം വീണ്ടും വലുതാവും. 14ാം വയസിലായിരുന്നു സ്യൂ ആദ്യമായി പ്രസവിച്ചത്. ഇപ്പോഴിതാ തന്റെ 44ാം വയസിലാണ് അവര്‍ തന്റെ 22ാമത്തെ കുട്ടിക്ക് ജന്മം നല്‍കുവാന്‍ ഒരുങ്ങുന്നത്. 48 വയസുകാരനാണ് ഭര്‍ത്താവ് നോയല്‍ റാഡ്‌ഫോര്‍ഡ്.

21ാമത്തെ കുട്ടിയായ ബോണി റേ പിറന്നപ്പോള്‍ ഇനിയും കുട്ടികളുണ്ടാവില്ലെന്നും ഇത് അവസാനത്തെ കുഞ്ഞാണെന്നുമാണ് ലാങ്ഷെയര്‍ സ്വദേശികളായ ദമ്പതികള്‍ പറഞ്ഞിരുന്നത്.  2017 സെപ്റ്റംബറില്‍ 20-ാം വട്ടം പ്രസവിക്കുമ്പോഴും ഇത് തന്റെ അവസാന കുട്ടിയാണെന്ന് സ്യൂ സത്യം ചെയ്തിരുന്നുവെങ്കിലും അതു ലംഘിക്കപ്പെട്ടു. ജനിക്കാന്‍ പോകുന്നത് ആണ്‍കുഞ്ഞാകുന്നതാണ് തനിക്കിഷ്ടമെന്നും അങ്ങനെയാണെങ്കില്‍ 11 വീതം ആണ്‍മക്കളും 11 വീതം പെണ്‍മക്കളുമായേനേ എന്നും അവര്‍ പറയുന്നു.

സ്യൂവിന് ഏഴ് വയസുള്ളപ്പോഴായിരുന്നു. ദമ്പതികള്‍ ആദ്യമായി കണ്ടുമുട്ടിയത്. സ്യൂവിന് 14 വയസുള്ളപ്പോഴായിരുന്നു ഇവരുടെ ആദ്യ കുട്ടിയായ ക്രിസ് പിറന്നത്. ക്രിസിന് ഇപ്പോള്‍ 30 വയസാണ്. തുടര്‍ന്ന് 1993ല്‍ ദമ്പതികള്‍ വിവാഹിതരാവുകയും പുതിയ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. തന്റെ 17ാം വയസില്‍ സ്യൂ  രണ്ടാമത്തെ കുഞ്ഞായ സോഫിയ്ക്ക് ജന്മമേകി. 

2017 സെപ്റ്റംബറില്‍ പിറന്ന 20ാമത്തെ കുട്ടിയാണ് ആര്‍ച്ചി. ഈ ദമ്പതികള്‍ക്ക് 2014ലുണ്ടായ ആല്‍ഫി എന്നൊരു കുട്ടി ഗര്‍ഭത്തില്‍ വച്ച് തന്നെ മരിച്ചിരുന്നു. 2016 ജൂലൈയിലായിരുന്നു ഇവര്‍ക്ക് ഫോയ്‌ബെ എന്ന 19ാമത്തെ കുട്ടി പിറന്നത്. ച്‌ലോയ്, ജാക്ക്, ഡാനിയേല്‍, ലൂക്ക്, മില്ലി, കാത്തി, ജെയിംസ്, എല്ലി, എയ്മീ, ജോഷ്, മാക്‌സ്, ടില്ലി, ഓസ്‌കര്‍, കാസ്‌പെര്‍, ഹാലി, ഫോയ്‌ബെ എന്നിവരാണ് ദമ്പതികളുടെ മറ്റ് സന്തതികള്‍. സോഫിയെന്ന മൂത്തമകള്‍ക്ക് മൂന്ന് കുട്ടികള്‍ പിറന്നതിലൂടെ നോയലും സ്യൂവും അപ്പൂപ്പനും അമ്മൂമ്മയുമായിട്ടുമുണ്ട്. 240,000 പൗണ്ട് മൂല്യമുള്ള വലിയ വിക്ടോറിയന്‍ ഹൗസിലാണ് കുടുംബം താമസിക്കുന്നത്. ഇതൊരു മുന്‍ കെയര്‍ഹോമായിരുന്നു. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കുടുംബം ഈ വീട് വാങ്ങുകയായിരുന്നു. 

10 കിടപ്പുമുറികളുള്ള വീടിന്റെ ചിലവിനും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനും മറ്റു ചെലവിനുമുള്ള തുക കണ്ടെത്തുന്നത് നോയലിന്റെ ബേക്കറി ബിസിനസ്സില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണെന്നും അവര്‍ പറയുന്നു. ഒന്‍പതാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ ഭര്‍ത്താവ് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നുവെന്നും പക്ഷേ അത് നേര്‍വിപരീത ഫലമാണുണ്ടാക്കിയതെന്നും ദമ്പതികള്‍ പറയുന്നു.

300 പൗണ്ട് ഒരാഴ്ചത്തെ ഭക്ഷണത്തിനു വേണ്ടി കണ്ടെത്തണമെന്നും, വീട് വൃത്തിയാക്കാന്‍ മൂന്നുമണിക്കൂറോളം എടുക്കുമെന്നും അവര്‍ പറയുന്നു. മക്കളെ അത്താഴത്തിന് പുറത്തു കൊണ്ടുപോയാല്‍ മിനിമം 150 പൗണ്ടെങ്കിലും വേണമെന്നാണ് അവര്‍ പറയുന്നത്. അവധി ദിവസങ്ങളില്‍ വെറുതേയൊന്ന് ചുറ്റാന്‍ പോകണമെങ്കില്‍ ഏഴോളം സ്യൂട്ട്കേസുകള്‍ കരുതണമെന്നും അവര്‍ പറയുന്നു.

എല്ലാദിവസവും കുടുംബത്തിന്റെ ആവശ്യത്തിനായി രണ്ട് ബോക്സ് സെറിലും 18 പിന്റ്സ് പാലുമെത്തുന്നുണ്ട്. കുട്ടികള്‍ക്ക് പിറന്നാള്‍ സമ്മാനം നല്‍കുന്നതിനായി ഇവര്‍ 100 പൗണ്ടാണ് ചെലവഴിക്കുന്നത്. എന്നാല്‍ ക്രിസ്മസ് സമ്മാനങ്ങള്‍ വാങ്ങാനായി 100പൗണ്ട് മുതല്‍ 250 പൗണ്ട് വരെ ചെലവാക്കുന്നുമുണ്ട്. ഇതിനൊക്കെ പുറമെ ഈ വലിയ കുടുംബമൊന്നാകെ എല്ലാ വര്‍ഷവും വിദേശത്ത് ടൂറിനും പോകാറുണ്ട്. ഇതിനൊന്നും സര്‍ക്കാരില്‍ നിന്നും അഞ്ച് പൈസ പോലും  ബെനഫിറ്റ് വാങ്ങുന്നില്ലെന്ന കാര്യത്തില്‍  റാഡ്ഫോര്‍ഡ് ദമ്പതികള്‍ ഏറെ അഭിമാനിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category