1 GBP = 92.00 INR                       

BREAKING NEWS

വിവാദങ്ങള്‍ക്കിടെ ഒറ്റയ്ക്ക് പൊതുപരിപാടിയില്‍ പങ്കെടുത്ത് മേഗന്‍; ഹാരിയും ഭാര്യയും രാജപദവിയെല്ലാം ഉപേക്ഷിച്ച് സൗത്ത് ആഫ്രിക്കയിലേക്കോ അമേരിക്കയിലേക്കോ നാടുവിടുമെന്ന അഭ്യൂഹങ്ങള്‍ സജീവം

Britishmalayali
kz´wteJI³

മീപദിവസങ്ങളിലായി പ്രകോപനപരമായ വെളിപ്പെടുത്തലുകളുടെ പേരില്‍ വിവാദങ്ങളിലകപ്പെട്ട ഹാരി രാജകുമാരന്റെ ഭാര്യ മേഗന്‍ മാര്‍കിള്‍ ഒറ്റയ്ക്ക് ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് എരിതീയില്‍ എണ്ണയൊഴിച്ചിരിക്കുകയാണ്. ഇതിനിടെ ഹാരിയും ഭാര്യയും രാജപദവിയെല്ലാം ഉപേക്ഷിച്ച്  സൗത്ത് ആഫ്രിക്കയിലേക്കോ അമേരിക്കയിലേക്കോ നാടുവിടുമെന്ന അഭ്യൂഹങ്ങളും സജീവമായിട്ടുണ്ട്.

ഗര്‍ഭിണിയായിരുന്നപ്പോള്‍ താന്‍ ഏറെ വള്‍നറബിളായിരുന്നുവെന്നും അതിനാല്‍ ഈ അവസരത്തില്‍ മാധ്യമങ്ങള്‍ തന്നെ വിടാതെ പിന്തുടരുകയും ഗോസിപ്പുകള്‍ പ്രചരിപ്പിക്കുകയും ചെയ്തത് തന്നെ സംബന്ധിച്ചിടത്തോളം കടുത്ത മാനസിക പ്രശ്നങ്ങളും വെല്ലുവിളിയുമാണുണ്ടാക്കിയെന്നും ഐടിവി ഡോക്യുമെന്ററിയില്‍ പങ്കെടുത്ത് വെട്ടിത്തുറന്ന് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു മേഗന്‍ ഇക്കഴിഞ്ഞ ദിവസം ഏറ്റവും പുതിയ വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്നത്.

ഇന്നലെ വൈകുന്നേരം റോയല്‍  ആല്‍ബര്‍ട്ട് ഹാളില്‍ വച്ച് നടന്ന ചാരിറ്റി ഇവന്റിലാണ് ഹാരിയുടെ അകമ്പടിയില്ലാതെ മേഗന്‍ സധൈര്യം ഒറ്റയ്ക്കെത്തിയിരിക്കുന്നത്.വിവാദമായ ഐടിവി ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്യപ്പെട്ടതിന് ശേഷം മേഗന്‍ പങ്കെടുത്ത ആദ്യത്തെ പൊതുപരിപാടിയെന്ന നിലയില്‍ ഇത് ശ്രദ്ധേയമായിരുന്നു.

വെസ്റ്റ് ലണ്ടനിലെ കെന്‍സിംഗ്ടണില്‍ വച്ച് നടന്ന 2019 വണ്‍ യംഗ് വേള്‍ഡ് സമ്മിറ്റിന്റ  ഒഫീഷ്യല്‍ ഓപ്പണിംഗിലാണ് മേഗന്‍ പങ്കെടുത്തിരിക്കുന്നത്. ഹാരിയും മേഗനും ബ്രിട്ടീഷ് രാജകുടുംബത്തെ നവീകരിക്കുന്നതിനായി യത്നിക്കുകയാണെന്ന് അവരുമായി അടുത്ത ഒരു ഉറവിടം സിഎന്‍എന്നിനോട് പ്രതികരിച്ച് മണിക്കൂറുകള്‍ തികയുന്നതിന് മുമ്പാണ് മേഗന്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരിക്കുന്നത്.

ക്യൂന്‍സ് കോമണ്‍വെല്‍ത്ത് ട്രസ്റ്റിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയിലാണ് മേഗന്‍ ഇന്നലത്തെ പരിപാടിയില്‍ ഒറ്റയ്ക്ക് പങ്കെടുത്തിരിക്കുന്നത്. ഈ ഇവന്റില്‍ പങ്കെടുക്കാനെത്തിയ മേഗന്‍ സന്തോഷത്തോടെ ചിരിച്ച് വേദിയിലേക്ക് കയറുന്നതിന്റെ വീഡിയോ പിന്നീട് സസെക്സ് റോയല്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിരുന്നു.പര്‍പ്പിള്‍ വസ്ത്രമണിഞ്ഞെത്തിയ മേഗന്റെ മുഖഭാവം പ്രസന്നമായിരുന്നു.

ഡബ്ലിനില്‍ 2014ല്‍ വച്ച് നടന്ന സമ്മിറ്റില്‍ പങ്കെടുക്കുകയും ഈ  വണ്‍ യംഗ് വേള്‍ഡിന്റെ കൗണ്‍സെലറാവുകയും ചെയ്തത് മുതല്‍ മേഗന്‍ ഈ ചാരിറ്റിയുമായി ബന്ധപ്പെട്ട് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനത്തില്‍ യുവജനങ്ങള്‍ക്കുള്ള റോള്‍ മോഡലായും ഉപദേശകയായും മേഗന്‍ തിളങ്ങി നില്‍ക്കുകയാണ്.

തങ്ങള്‍ സൗത്ത് ആഫ്രിക്കയിലോ അമേരിക്കയിലോ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന കാര്യം ഐടിവി ഡോക്യുമെന്ററിയില്‍ പങ്കെടുത്ത് കൊണ്ട് മേഗനും ഹാരിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് അത്തരത്തില്‍ നാട് വിടണമെങ്കില്‍ രാജകീയ പദവികളെല്ലാം ഉപേക്ഷിക്കേണ്ടി വരുമെന്നാണ് റോയല്‍ എക്സ്പര്‍ട്ടായ വിക്ടോറിയ ആല്‍ബിറ്റര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഇരുവരും രാജകുടുംബത്തിലെ അംഗങ്ങളായതിനാല്‍ ഇവര്‍ക്ക് ഇത്തരത്തില്‍ നാട് വിട്ട് പേകുന്നതിന് നിരവധി തടസങ്ങളുണ്ടെന്നാണ് ന്യൂസിലാന്‍ഡ് ടാക്ക്ഷോ ബ്രേക്ക്ഫാസ്റ്റില്‍ പങ്കെടുത്ത് കൊണ്ട്  ആര്‍ബിറ്റര്‍ മുന്നറിയിപ്പേകുന്നത്. ഇത്തരത്തില്‍ നാട് വിട്ടാല്‍ ബ്രിട്ടനിലെ അല്ലെങ്കില്‍ സൗത്ത് ആഫ്രിക്കയിലെ നികുതിദായകരില്‍ ആരാണ് ഇവരുടെ സുരക്ഷക്കുള്ള ചെലവ് വഹിക്കുകയെന്ന് ചിന്തിക്കേണ്ട കാര്യമാണെന്നും ആര്‍ബിറ്റര്‍ ചോദിക്കുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category