1 GBP = 91.30 INR                       

BREAKING NEWS

36ല്‍ 31 പേരും ആകാശത്തുനിന്നും എടുത്തു ചാടി; അവശേഷിക്കുന്ന അഞ്ച് പേര്‍ സമ്മറാകാന്‍ കാ ത്തിരിക്കുന്നു; ഇതുവരെ ശേഖരിച്ചത്44,442പൗണ്ട്

Britishmalayali
kz´wteJI³

യുകെയിലെ മലയാളികളുടെ ധീരതയുടെ അടയാളമായി മാറി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സ്‌കൈ ഡൈവിംഗ് ഏതാണ്ടു പൂര്‍ത്തിയായി. ആകാശച്ചാട്ടത്തിന് രജിസ്റ്റര്‍ ചെയ്ത് ഫണ്ട് റെയ്‌സിങ് നടത്തിയ 36 പേരില്‍ 31 പേരും പലയിടങ്ങളിലായാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. സെപ്തംബര്‍ 28ന് കേംബ്രിഡ്ജില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി കാലാവസ്ഥ മോശമായതിനാല്‍ മാറ്റിയതോടെയാണ് പല ദിവസങ്ങളിലായി നടത്തേണ്ടി വന്നത്. എല്ലാവര്‍ക്കും ഒരുമിച്ച് ഒരു തീയതി കിട്ടാത്തത്‌കൊണ്ടായിരുന്നു ഈ മാറ്റം.

ഈമാസം 20നു സോള്‍സ്ബറിയില്‍ വച്ചു നടന്ന സ്‌കൈ ഡൈവിംഗില്‍ സ്റ്റാഫോര്‍ഡ്കാരന്‍ ജിമ്മി, ലഫ്ബറോ മലയാളി ടിനോ, മാഞ്ചസ്റ്റര്‍ മലയാളി ലൈജു, സതാംപ്ടണ്‍ മലയാളി റെയ്നോള്‍ഡ്, സ്വിന്‍ഡനില്‍ എത്തിയ ചാരിറ്റി ട്രസ്റ്റി റോയ് സ്റ്റീഫന്റെ മകള്‍ സ്റ്റെന്‍സി, ബര്‍മിംഗ്ഹാം മലയാളി ജിജി വരിക്കാശ്ശേരി എന്നിവരും സ്‌കോട്‌ലന്റിലെ പെര്‍ത്ത്ഷെയറില്‍ കിരണ്‍ വര്‍ക്കിയും തൊട്ടുമുന്‍പത്തെ ദിവസം 19നു നടന്ന സ്‌കൈ ഡൈവിംഗില്‍ ജോര്‍ജ് മീറ്റോ, സൈമണ്‍ ജേക്കബ്, കിരണ്‍ ഷൈന്‍, ആല്‍വിന്‍ സേവ്യര്‍, ജോമോന്‍ കുര്യാക്കോസ്, അനീഷ് ജോര്‍ജ്, ഷാജോ ജോസ്, ജോജി തോമസ് അക്ഷയ് നായര്‍, ശ്രുതി നായര്‍ എന്നിവരുമാണ് ആകാശച്ചാട്ടം പൂര്‍ത്തിയാക്കിയത്.

ഇതിനു മുമ്പ് കേംബ്രിഡ്ജില്‍ വച്ച് കലാഭവന്‍ ദിലീപും ഫാ. ജോര്‍ജ്ജ് പുത്തൂരും  അടക്കമുള്ള 14പേരും ആകാശച്ചാട്ടം നടത്തിയിരുന്നു. ഇനി അഞ്ചു പേര്‍ കൂടി മാത്രമാണ് ആകാശച്ചാട്ടം പൂര്‍ത്തിയാക്കാനുള്ളത്. ഇവര്‍ വരുന്ന സമ്മറിലായിരിക്കും ആകാശച്ചാട്ടം നടത്തുക. ഇതിനായി നാട്ടില്‍ നിന്നും ഷാജന്‍ സ്‌കറിയ അടക്കം യുകെയില്‍ എത്തുന്നതായിരിക്കും. 
കഴിഞ്ഞ മാസം 28ന് സോള്‍സ്ബറിയിലെ പ്രതികൂല കാലാവസ്ഥ കൊണ്ട് മാറ്റിവയ്ക്കപ്പെട്ട സ്‌കൈ ഡൈവിങ് പിന്നീട് അഞ്ച് ഘട്ടങ്ങളിലായി ഇപ്പോള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. കേംബ്രിഡ്ജിലെ നോര്‍ത്ത് ലണ്ടന്‍ സ്‌കൈഡൈവിംഗ് ഏജന്‍സി, സോള്‍സബറിയിലെ ആര്‍മി പാരച്യൂട്ട് അസോസിയേഷന്‍ സ്‌കോട്ട്‌ലന്റിലെ പാരഗണ്‍ സ്‌കൈഡൈവിംഗ് ഏജന്‍സി തുടങ്ങിയ സ്ഥലങ്ങളിലാണ് അഞ്ചു ഘട്ടങ്ങള്‍ നടന്നത്.
കേരളത്തിലെ സാമ്പത്തികമായി ബുദ്ധി മുട്ടുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനാണ് പ്രധാനമായും യുകെയില്‍ നിന്നും കേരളത്തില്‍ നിന്നുമുളള നിസ്വാര്‍ത്ഥമതികളും സേവന സന്നദ്ധരുമായ 36 പേര്‍ ഈ കാരുണ്യ യജ്ഞത്തില്‍ പങ്കു ചേര്‍ന്നത്.
ഇതില്‍ മൊത്തം ഇതുവരെ 31 പേര്‍ ആണ് ആകാശച്ചാട്ടം പൂര്‍ത്തിയാക്കിയത്. കാലാവസ്ഥവ്യതിയാനത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28 ന് റദ്ദ് ചെയ്യപ്പെട്ടതിനാല്‍ നാട്ടിലേയ്ക്ക് തിരിച്ച ചാരിറ്റി ഫൗണ്ടേഷന്‍ ചെയമാന്‍ ഷാജന്‍ സ്‌കറിയ ഉള്‍പ്പെടെ അവശേഷിക്കുന്ന അഞ്ചുപേര്‍ പേര്‍ പിന്നീട് അവരുടെ ദൗത്യം നടത്തുന്നതാണ്.

ഇതുവരെ 44,442.95 പൗണ്ടോളം ആണ് ഈ സ്‌കൈഡൈ ഡൈവിങ് വഴി ശേഖരിച്ചത്. സ്വിന്‍ഡന്‍ ആന്റ് വില്‍ഷെയര്‍ ചില്‍ഡ്രെന്സ് ഡഫ് സൊസൈറ്റി എന്ന പ്രാദേശിക ചാരിറ്റിയ്ക്ക് 500 പൗണ്ട് ഈ ഫണ്ടില്‍ നിന്നും സംഭാവന നല്‍കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category