1 GBP = 92.70 INR                       

BREAKING NEWS

ചലനമറ്റ അഭീലിന്റെ മൃതദേഹം കണ്ട് ഹൃദയം പൊട്ടിക്കരഞ്ഞ് അമ്മ; ഏക മകന്‍ നഷ്ടമായ ഡാര്‍ളിയെ എങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ കണ്ണുനിറച്ച് ചുറ്റും നിന്നവര്‍; കളിചിരികളുമായി ഇനി അവനില്ലെന്ന സത്യത്തില്‍ നെഞ്ചുനീറി നിലവിളിച്ച് സഹപാഠികള്‍; മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ഒഴുകി എത്തിയത് അണമുറിയാത്ത ജനസഞ്ചയം; അഭീല്‍ കടന്നുപോയത് കായിക കേരളത്തിന് മായ്ക്കാനാകാത്ത വേദന നല്‍കി

Britishmalayali
kz´wteJI³

മൂന്നിലവ്: പ്രിയ അഭീല്‍.. വിട.. കായിക കേരളത്തിന്റെ ദുരന്തപുത്രനായാണ് അഭീല്‍ ജോണ്‍സണ്‍ ഇന്നലെ വിടവാങ്ങിയത്. 18 ആശുപത്രി വാസത്തിന് ശേഷം ചലനമറ്റ അഭീലിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ച വേളയില്‍ പൊട്ടിക്കരയുകയായിരുന്നു ഒരു നാടു മുഴുവന്‍. പാലാ നഗരസഭാ സ്റ്റേഡിയത്തില്‍ മത്സരത്തിനിടെ ഹാമര്‍ തലയില്‍ പതിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കറ്റു ചികിത്സയിലിരിക്കെ മരിച്ച ഈരാറ്റുപേട്ട മൂന്നിലവ് ചൊവ്വൂര്‍ കുറിഞ്ഞാംകുളത്ത് അഭീല്‍ ജോണ്‍സന്റെ (16) സംസ്‌കാരം ഇന്നലെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ജന്മനാട്ടിലെ സെന്റ് മാത്യൂസ് പള്ളിയിലാണ് നടന്നത്.

മലയോരഗ്രാമമായ മൂന്നിലവിലെ ജനങ്ങളൊന്നാകെ കണ്ണീര്‍ അണിയിച്ചാണ് അഭീല്‍ വിട വാങ്ങുന്നത്. കുറിഞ്ഞാംകുളത്തെ വീട്ടിലേക്ക് അഫീലിനെ ഒരുനോക്ക് അവസാനമായി കാണുവാന്‍ ഒഴുകിയെത്തി. തങ്ങള്‍ക്ക് ഓമനയായ അഭീലിന് അന്ത്യയാത്രയേകാന്‍ എല്ലാവരും ഒന്നിച്ചു. സുഹൃത്തുക്കള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് പ്രിയപ്പെട്ട കൂട്ടുകാരനെ യാത്രയാക്കിയപ്പോള്‍ മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാത്ത അവസ്ഥയിലായിരുന്നു ബന്ധുക്കള്‍ ഇവര്‍ക്കൊപ്പം നിന്നു കണ്ണു നിറത്ത് വിതുമ്പാനേ ചുറ്റും നിന്നവര്‍ക്ക് സാധിച്ചുള്ളൂ.

ചൊവ്വൂരിലെ വീട്ടില്‍ എത്തിയപ്പോഴേക്കും നാടൊന്നായി ഒഴുകിയെത്തിയിരുന്നു. നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന, ഡാര്‍ളിയുടെ അമ്മ മേരിയെ ബന്ധുക്കള്‍ താങ്ങിപ്പിടിച്ചു കൊണ്ടുവന്നപ്പോള്‍ ആര്‍ത്തനാദം വീടാകെ പടര്‍ന്നു. ഡാര്‍ളിയുടെ ഏക മകനാണ് അഭീല്‍ എന്നതു പോലെ മേരിയുടെ ഏക മകളാണു ഡാര്‍ളിയും. ജോണ്‍സന്റെ അമ്മ അന്നമ്മയും മറ്റു ബന്ധുക്കളും കണ്ണീരടക്കാനാവാതെ തളര്‍ന്നിരുന്നു.

അഭീല്‍ പഠിച്ചിരുന്ന പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പത്താം ക്ലാസുവരെ പഠിച്ച മൂന്നിലവ് നവജ്യോതി സ്‌കൂളിലും പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കുറിഞ്ഞാംകുളത്ത് ജോണ്‍സണ്‍ ജോര്‍ജിന്റെയും ഡാര്‍ളിയുടെയും ഏകമകനായ അഭീല്‍ പാലാ സെന്റ് തോമസ് എച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. അഭീല്‍ പഠിച്ച സെന്റ് തോമസ് സ്‌കൂളില്‍ 11.15നു മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ വെളുത്ത പൂക്കളുമായി തങ്ങളുടെ സഹപാഠിക്ക് അന്ത്യയാത്ര നല്‍കാന്‍ കൂട്ടുകാര്‍ കാത്തുനിന്നു.

മാര്‍ ജേക്കബ് മുരിക്കന്‍ പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തി. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ആര്‍ഡിഒ അനില്‍ ഉമ്മന്‍ റീത്ത് സമര്‍പ്പിച്ചു. അഭീലിന് അപകടം സംഭവിച്ച പാലാ നഗരസഭാ സ്റ്റേഡിയത്തിനു മുന്നിലും അഭീല്‍ 10ാം ക്ലാസ് വരെ പഠിച്ച മൂന്നിലവ് നവജ്യോതി ഇംഗ്ലിഷ് മീഡിയം സ്‌കൂളിലും പൊതുദര്‍ശനത്തിനു വച്ചു. മൂന്നു മണിയോടെ വീടിനു സമീപത്തെ സെന്റ് മാത്യൂസ് പള്ളിയില്‍ വിലാപയാത്രയായി എത്തിച്ചു. സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് വി എസ്.ഫ്രാന്‍സിസ്, മുന്‍ ബിഷപ് ഡോ.കെ.ജി.ഡാനിയല്‍, വികാരി റവ. ബിജു ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തി സംസ്‌കാരം നടത്തി.

ഫുട്ബോളും മറ്റു കായികയിനങ്ങളും എന്നും അഭീലിന് അടങ്ങാത്ത അഭിനിവേശമായിരുന്നു. കായികമേളകള്‍ കാണുവാന്‍ പോകുന്നതും അഭീലിന് ആവേശകരമായ അനുഭവമായിരുന്നു. ആ അഭിനിവേശമായിരുന്നു പാലായിലെ സ്റ്റേഡിയത്തില്‍ എത്തിച്ചതും. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കായികമേള കാണുവാന്‍ പോയതും കായികരംഗത്തോടുള്ള അഭീലിന്റെ പ്രണയം മൂലമായിരുന്നു. സ്റ്റേഡിയത്തില്‍ ജാവലിന്റെയും ഹാമര്‍ ത്രോയുടെയും ഫിനീഷിങ് പോയിന്റുകളില്‍ ചുറുചുറുക്കോടെ ഓടിനടന്ന് വൊളന്റിയറായിരിക്കുമ്പോഴും അഭീല്‍ കാത്തുസൂക്ഷിച്ചത് ഈ പ്രണയമായിരുന്നു. എന്നാല്‍ പറന്നെത്തിയ ഹാമര്‍ ആ പ്രതിഭയെ തകര്‍ത്തു. താഴ്ന്ന സ്‌കൂളില്‍ പഠിക്കുമ്പോള്‍ അഭീല്‍ ഫുട്ബോള്‍ പരിശീലനം തുടങ്ങിയിരുന്നു. സമീപ പ്രദേശങ്ങളിലെ ഫുട്ബോള്‍ മാച്ചുകള്‍ നടക്കുമ്പോള്‍ മുടങ്ങാതെ കാണുവാന്‍ പോകുമായിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു.

സംഘാടകരായ 5 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്നതു സംബന്ധിച്ച് പൊലീസ് നിയമവശങ്ങള്‍ പരിശോധിക്കുകയാണ്. ഇന്ന് ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് ഡിവൈഎസ്പി കെ.സുഭാഷ് പറഞ്ഞു. അഭീലിന്റ ജീവനെടുത്തത് തലച്ചോറിലെ ക്ഷതവും ഹൃദയാഘാതവും മൂലമായിരുന്നു. വിശദ പരിശോധനകള്‍ക്കായി അവയവഭാഗങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഒന്‍പതു മണിയോടെയാണ് പോസ്റ്റുമോര്‍ട്ടം പരിശോധന തുടങ്ങിയത്. തഹസില്‍ദാരുടെ നിരീക്ഷണത്തിലായിരുന്നു ഇത്. പതിനൊന്നു മണിയോടെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകൊടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category