1 GBP = 91.30 INR                       

BREAKING NEWS

അമ്പത്തഞ്ച് മിനിറ്റ് പത്തു പേരുമായി കളിച്ച ജംഷേദ്പുര്‍ എഫ്സി ഒഡീഷയ്ക്കെതിരെ വിജയം നേടിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്; ആദ്യ പകുതിയില്‍ ഓരോ ഗോളുകളുമായി സമനിലയില്‍ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയില്‍ ഗോള്‍ നേടാനായത് ആതിഥേയര്‍ക്ക് തുണയായി

Britishmalayali
kz´wteJI³

ജംഷേദ്പുര്‍: ഐഎസ്എല്‍ ആറാം സീസണിലെ മൂന്നാം മത്സരത്തില്‍ ഒഡിഷയ്‌ക്കെതിരേ ജംഷേദ്പുര്‍ എഫ്സിയുടെ വിജയം പൊരുതി നേടിയത്.

35-ാം മിനിറ്റില്‍ ടീമിലെ അംഗങ്ങള്‍ പത്തായി ചുരുങ്ങിയെങ്കിലും പതറാതെ നിന്ന ടീമിനട് ഒഡിഷ പരാജയം സമ്മതിക്കുകയായിരുന്നു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ജംഷേദ്പുര്‍ എഫ്സി വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 55 മിനിറ്റും 10 പേരുമായിട്ടാണ് ആതിഥേയര്‍ കളിച്ചത്.

17-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ ജംഷേദ്പുരാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ഫാറൂഖ് ചൗധരിയുടെ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ഒഡിഷ ഡിഫന്‍ഡര്‍ റാണ ഖരാമിയുടെ ശ്രമം പിഴയ്ക്കുകയായിരുന്നു. റാണയുടെ കാലില്‍ തട്ടി പന്ത് വലയിലെത്തി.

35-ാം മിനിറ്റില്‍ ഒഡിഷ താരത്തെ ഫൗള്‍ ചെയ്തതിന് ജംഷേദ്പുരിന്റെ ബികാസ് ജെയ്‌റുവിന് ചുവപ്പു കാര്‍ഡ് ലഭിച്ചു. ഇതോടെ അംഗബലം പത്തായി ചുരുങ്ങിയ ജംഷേദ്പുരിനെതിരേ 40-ാം മിനിറ്റില്‍ ഒഡിഷുടെ മറുപടി ഗോള്‍ വന്നു. അറിഡെയ്ന്‍ സന്റാനയാണ് സ്‌കോര്‍ ചെയ്തത്. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലായിരുന്നു.

രണ്ടാം പകുതിയില്‍ ഒഡിഷ ആക്രമണം അഴിച്ചുവിട്ടെങ്കിലും അതൊന്നും ജംഷേദ്പുര്‍ പ്രതിരോധത്തിന് വെല്ലുവിളിയായില്ല. മറുവശത്ത് അവസരം ലഭിച്ചപ്പോഴെല്ലാം ജംഷേദ്പുര്‍ ആക്രമിച്ചു കയറി. ഒടുവില്‍ 85-ാം മിനിറ്റില്‍ സെര്‍ജിയോ കാസ്റ്റലിലൂടെ അവര്‍ വിജയ ഗോള്‍ കണ്ടെത്തി. ഇന്ന് എഫ് സി ഗോവ, ചെന്നൈയിന്‍ എഫ്‌സിയെ നേരിടും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category