1 GBP = 92.00 INR                       

BREAKING NEWS

മരണത്തിന്റെ താഴ്വരയിലൂടെ ഞാന്‍ നടന്നു: മരണത്തിന്റെ താഴ്വരയിലൂടെ ഞാന്‍ നടന്നു; ദൈവം ഏല്‍പിച്ച ദൗത്യം ആഗ്രഹത്തിനൊത്തു പൂര്‍ണമായി താന്‍ നിറവേറ്റിയില്ല; ദൈവം നിശ്ചയിച്ച സമയത്തു ദൈവേഷ്ടം നിറവേറ്റി അവിടുത്തെ പക്കലേക്കു പറന്നുയരാന്‍ തനിക്കുവേണ്ടി തുടര്‍ന്നും പ്രാര്‍ത്ഥിക്കണം; മരണമുഖത്തു നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്നു ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം; രോഗാവസ്ഥയില്‍ തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച നാനാജാതി മതസ്ഥരായ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി കെസിബിസി അധ്യക്ഷന്റെ ഇടയലേഖനം

Britishmalayali
kz´wteJI³

തിരുവനന്തപുരം: കടുത്ത ആരോഗ്യ പ്രശ്നങ്ങളുമായി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പും കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി) അദ്ധ്യക്ഷനുമായ റവ. ഡോ. എം. സൂസപാക്യം മരണമുഖത്തു നിന്നും തിരികെ ജീവിതത്തിലേക്ക്. ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ അദ്ദേഹം ദിവസങ്ങളോളം ഐസിയുവില്‍ കഴിയേണ്ടിയും വന്നിരുന്നു. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ക്ക് അണുബാധ ഉണ്ടായതിനാല്‍ മള്‍ട്ടി ഡിസിപ്ളിനറി ഐ.സി.യുവില്‍ ഡോക്ടര്‍മാരുടെ പൂര്‍ണ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. ഇപ്പോള്‍ അദ്ദേഹം രോഗാവസ്ഥയില്‍ മുക്തനായി.

വത്തിക്കാന്‍ സന്ദര്‍ശനത്തിന് ശേഷം ചൊവ്വാഴ്ചയാണ് ആര്‍ച്ച് ബിഷപ്പ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. മടക്കയാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥതയും പനിയും അനുഭവപ്പെടുകയായിരുന്നു സൂസപാക്യത്തിന്. ശ്വാസതടസം കലശലായതിനാലാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി കിംസിലേക്ക് മാറ്റിയതും. ഇപ്പോള്‍ താന്‍ മരണമുഖത്തു നിന്നും തിരിച്ചുവന്ന വിവരം സഭാ വിശ്വാസികളെയും മറ്റെല്ലാവരെയും ഇടയലേഖനത്തിലൂടെ അറിയിച്ചിരിക്കയാണ് ബിഷപ്പ്.

ദൈവം ഏല്‍പിച്ച ദൗത്യം അവിടുത്തെ ആഗ്രഹത്തിനൊത്തു പൂര്‍ണമായി താന്‍ നിറവേറ്റിയിട്ടില്ലെന്നും അതിനാലാണു തന്നെ മരണത്തിന്റെ വക്കില്‍ നിന്നു ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നതെന്നും ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം. ദൈവം നിശ്ചയിച്ച സമയത്തു ദൈവേഷ്ടം നിറവേറ്റി അവിടുത്തെ പക്കലേക്കു പറന്നുയരാന്‍ തനിക്കുവേണ്ടി തുടര്‍ന്നും പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം ഇടയ ലേഖനത്തില്‍ ആഹ്വാനം ചെയ്തു. അത്യാസന്ന നിലയില്‍ കഴിയുന്ന സമയത്തു തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച നാനാജാതി മതസ്ഥരായ എല്ലാവര്‍ക്കും ദൈവത്തിനും നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ളതാണു ഡോ.സൂസപാക്യത്തിന്റെ ഇടയ ലേഖനം. ഒരു ഘട്ടത്തില്‍ നല്ല മരണത്തിനായി പ്രാര്‍ത്ഥിക്കുകയും തന്റെ ആത്മാവിനെ ദൈവകരങ്ങളില്‍ സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തതായി തോന്നുന്നു.

രോഗാവസ്ഥ വഷളായിക്കൊണ്ടിരുന്ന അവസരത്തില്‍ സഹായ മെത്രാന്‍ ഡോ. ആര്‍.ക്രിസ്തുദാസ്, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായ്ക്കൊപ്പം ഡോക്ടര്‍മാരെ സമീപിച്ചു യഥാര്‍ഥ അവസ്ഥ എന്തെന്നു രഹസ്യമായിട്ടെങ്കിലും വെളിപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. വൈദ്യ ശാസ്ത്രത്തിനു സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ദൈവികമായ ഇടപെടലിനു മാത്രമേ എന്തെങ്കിലും പ്രതീക്ഷ നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നുമുള്ള സൂചനയാണ് അവര്‍ക്കു ലഭിച്ചത്. മറ്റൊരു പോവഴിയും കാണാതെ അവര്‍ തനിക്കു രോഗീലേപനം തന്ന ശേഷം നിറകണ്ണുകളോടെയാണു മടങ്ങിയതെന്നാണു കേള്‍ക്കുന്നത്.

മരണത്തിന്റെ താഴ്വരയിലൂടെ കടന്നു പോയ അനുഭവമായിരുന്നു എന്റെതുമെന്ന് അദ്ദേഹം ഇടയലേഖനത്തില്‍ കുറിക്കുന്നു. എവിടെയാണെന്നോ എന്തൊക്കം സംഭവിക്കുന്നെന്നോ എനിക്ക് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. ഡോക്ടര്‍മാരെല്ലാം പകച്ചുനിന്ന ഒരു അവസരമായിരുന്നു അത് അര്‍ദ്ധബോധാവസ്ഥയില്‍ ആയില്ലെങ്കിലും ഗൗരവമായ എന്തൊക്കെയോ സംഭവിക്കാന്‍പോകുന്നു എന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ നല്ല മരണത്താനിയ താന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറയുന്നു.

എന്നെക്കുറിച്ച് ചിന്തിച്ച് ഞാന്‍ അസ്വസ്ഥനാകുന്നില്ല. ദൈവാനുഗ്രഹത്താല്‍ മരണത്തെ ഞാന്‍ ഭയപ്പെടുന്നില്ല. കുറേയേറെ സഹനശക്തി ദൈവം എനിക്ക് നല്‍കിയിട്ടുള്ളതായി തോന്നുന്നു. എല്ലാ ദിവസവും നല്ല മരണത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്.- ഡോ. സൂസപാക്യം ഇടയലേഖനത്തില്‍ കുറിക്കുന്നു. ഇടയ ലേഖനം 27നു തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ പള്ളികളില്‍ ദിവ്യബലി മധ്യേ വായിക്കും.

ഇടയലേഖനത്തിന്റെ പൂര്‍ണരൂപം ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category