1 GBP = 92.00 INR                       

BREAKING NEWS

സൗന്ദര്യവും ബുദ്ധിയും കഴിവും ഉള്ളവളെ ഭാര്യയായി കിട്ടിയെങ്കിലും ദാമ്പത്യം നീണ്ടത് ആഴ്ച്ചകള്‍ മാത്രം; പുറംമോടിയില്‍ കാര്യമില്ലെന്ന് മനസ്സിലാക്കി ജീവിത വിജയത്തിനായി ഒപ്പം കൂട്ടിയത് കഴുതകളെ; രാജ്യത്ത് ആദ്യമായി കഴുത ഫാം സ്ഥാപിച്ച് വിജയിച്ച എംടെക്കുകാരനായ എബി ബേബിയുടെ ജീവിതം ഇങ്ങനെ

Britishmalayali
kz´wteJI³

എറണാകുളം: ബംഗളുരുവില്‍ ഐടി ഉദ്യോഗസ്ഥനായിരുന്ന യുവാവ് വിവാഹം കഴിച്ചത് 2006ലെ മിസ് കേരള ഫൈനലിസ്റ്റിനെ. എന്നാല്‍, സൗന്ദര്യവും കഴിവും ബുദ്ധിയും തേടി കെട്ടിയവള്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ ഇട്ടിട്ട് പോയതോടെ എബിക്കുണ്ടായത് വലിയൊരു തിരിച്ചറിവായിരുന്നു. ആ തിരിച്ചറിവിലൂടെയാണ് എം ടെക്കുകാരനായ എബി ബേബി കഴുതകളെ സ്നേഹിച്ച് തുടങ്ങിയത്. ആ സ്നേഹമാകട്ടെ എബിയെ എത്തിച്ചത് സമാനതകളില്ലാത്ത ഒരു സംരംഭത്തിന്റെ വിജയത്തിലേക്കും. എറണാകുളം ജില്ലയിലെ രാമമംഗലം സ്വദേശിയായ എബി ബേബി രാജ്യത്തെ ആദ്യത്തെ കഴുത ഫാം തുടങ്ങുന്നത് തന്റെ ദാമ്പത്യ ബന്ധത്തിന്റെ പരാജയത്തില്‍ നിന്നും പഠിച്ച പാഠങ്ങളിലൂടെയാണ്.

ബുദ്ധിയും കഴിവും സൗന്ദര്യവും ഒക്കെ തേടി പോയ താന്‍ വിവാഹ ജീവിതത്തില്‍ ചതിക്കപ്പെടുകയായിരുന്നു എന്ന യാഥാര്‍ത്ഥ്യം എബിയെ വലിയൊരു തകര്‍ച്ചയിലേക്കാണ് തള്ളിയിട്ടത്. ഏറെ സമയമെടുത്ത് തകര്‍ച്ചയില്‍ നിന്ന് തിരിച്ചു കയറുമ്പോള്‍ ഒരു മധുര പ്രതികാരത്തിന് എബി തീരുമാനമെടുത്തിരുന്നു. ലോകത്തിന്റെ കണ്ണില്‍ കഴിവും സൗന്ദര്യവും ബുദ്ധിയും ഒന്നുമില്ലാത്ത ഒന്നിനെ മാത്രമേ ഇനി ആശ്രയിക്കൂ. അതിലൂടെ പടുത്തുയര്‍ത്തും വീണ്ടും തന്റെ സ്വപ്നങ്ങള്‍. അക്കാലത്ത് പ്രാര്‍ത്ഥനയും ബൈബിള്‍ വായനയും ആയിരുന്നു എബിയുടെ ആശ്വാസം. അങ്ങനെയാണ് കഴുതകളെ വളര്‍ത്താന്‍ എബി തീരുമാനിച്ചത്.

മൂവാറ്റുപുഴ രാമമംഗലത്താണ് എം.ടെക്കുകാരനായ എബി ബേബി നടത്തുന്ന ഡോള്‍ഫിന്‍ ഐ.ബി.എ ഡോങ്കി ഫാം. മൂവാറ്റുപുഴയിലെ ഏതാനും ബ്യൂട്ടി പാര്‍ലറുകളില്‍ കഴുതപ്പാല്‍ ഫേഷ്യലുണ്ട്. ചെലവ് 1500 രൂപ മുതല്‍. ചര്‍മ്മസംരക്ഷണത്തിനും മുഖസൗന്ദര്യത്തിനും കഴുതപ്പാല്‍കൊണ്ട് 10 ഉത്പന്നങ്ങള്‍ എബി നിര്‍മ്മിക്കുന്നു. ഫെയര്‍നെസ് ക്രീം, സ്‌കിന്‍ ക്രീം, ഇല്യൂമനേറ്റ് ക്രീം, ഫേഷ്യല്‍ കിറ്റ് തുടങ്ങിയവ. 2400 മുതല്‍ 7000 രൂപ വരെ വില. വിദേശത്തും ആവശ്യക്കാരുണ്ട്. ആമസോണിലും ലഭ്യം. രണ്ടേക്കറിലാണ് 21 കഴുതകള്‍ വാഴുന്നത്. ആണൊരുത്തന്‍ മാത്രം. രാജസ്ഥാനിലെ ബിക്കാനീറില്‍നിന്ന് കൊണ്ടുവന്ന പോയിട്ടു എന്ന ഫ്രഞ്ച് ഇനത്തിന് അസാധാരണ വലിപ്പമുണ്ട്. ഇത്തരം മൂന്നെണ്ണമുണ്ട്. ബാക്കി തമിഴ്നാട്ടില്‍ നിന്നുള്ളവയാണ്.

ബൈബിളിലെ ജോബിന്റെ പുസ്തകത്തിലെ വാചകങ്ങളാണ് എബിയെ ഇരുത്തി ചിന്തിപ്പിച്ചത്. ദാരിദ്ര്യത്തില്‍ നിന്ന് വീണ്ടും ജോബിനെ സമ്പന്നനാക്കി അനുഗ്രഹിച്ചപ്പോള്‍ നല്‍കിയ മൃഗങ്ങളുടെ കൂട്ടത്തില്‍ എന്തിനായിരുന്നു 1000 പെണ്‍കഴുതകളെ തന്നെ നല്‍കിയത്..? ഭാരം ചുമക്കാനാണെങ്കില്‍ ആണ്‍ കഴുതകളാണ് മെച്ചം. അപ്പോള്‍ പാലിനു വേണ്ടിയായിരിക്കും പെണ്‍കഴുതകളെ ഇത്രയധികം നല്‍കിയത്. തന്നെയുമല്ല ബൈബിളില്‍ തന്നെ നിരവധി ഭാഗങ്ങളില്‍ കഴുതയെ പല ദൈവിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതായും കാണാം. ബൈബിളില്‍ നിന്ന് തുടങ്ങിയ ചിന്തകള്‍ ചരിത്രാതീത കാലം മുതലുള്ള കഴുതയുടെ പ്രാധാന്യത്തെ കുറിച്ച് എബിക്ക് കൂടുതല്‍ ഉള്‍കാഴ്ച്ച നല്‍കി.

ഈജിപ്തിലെ രാഞ്ജിയായിരുന്ന ക്ലിയോപാട്ര തന്റെ സൗന്ദര്യവും യൗവ്വനവും നിലനിര്‍ത്താനായി 700 കഴുതകളുടെ പാലിലാണ് നിത്യവും കുളിച്ചിരുന്നത്. റോമാ ചക്രവര്‍ത്തിയായിരുന്ന നീറോയുടെ രണ്ടാം ഭാര്യ സാബിനയും നെപ്പോളിയന്‍ ബോണാപ്പാര്‍ട്ടിന്റെ സഹോദരി പൗളിനുമെല്ലാം സൗന്ദര്യം നിലനിര്‍ത്താനും ചര്‍മ്മ സംരക്ഷണത്തിനും കഴുതപ്പാലിനെ ആശ്രയിച്ചിരുന്നതായി ചരിത്രം പറയുന്നു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ കഴുത ഫാമും കഴുത പാലുല്‍പ്പന്നങ്ങളും വളരെ സാധാരണമാണ്. കഴുതപ്പാല്‍ കൊണ്ടുള്ള ചീസിന്റെ വില കേട്ടാല്‍ കണ്ണ് തള്ളും. നമ്മുടെ രാജ്യത്ത് കഴുതകളെ, ഏറ്റവുമധികം ഉപയോഗിച്ചിരുന്നത് വിഴുപ്പുഭാണ്ഡം ചുമക്കാനായി തുണി അലക്കുകാരായിരുന്നു. കര്‍ണ്ണാടകത്തിലും തമിഴ് നാട്ടിലുള്ള ഡോബികള്‍ ഈ തൊഴിലില്‍ നിന്ന് മാറി കഴുതകളെ കറന്ന് പാല്‍ കൊടുത്ത് ലിറ്ററിന് 6000 രൂപ വരെ സമ്പാദിക്കുന്നതായി കുറച്ചു കാലം മുന്‍പ് ദേശീയ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴുതപ്പാലിന്റെ നന്മകള്‍
കഴുതപ്പാലിന്റെ പോഷക ഗുണങ്ങളും, ശരീരസൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ചര്‍മ്മ സംരക്ഷണത്തിനുമുള്ള കഴുതപ്പാലിന്റെ കഴിവും ബി.സി 4000 വര്‍ഷങ്ങള്‍ക്ക് മുന്‍പുപോലും മനുഷ്യന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ആളുകള്‍ കഴുതപ്പാലിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞ് പല വിധത്തിലും ഉപയോഗിക്കുന്നു. അന്വേഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും എബി അറിഞ്ഞത് കൃഷിയുടെ ലോകത്തെ ഒരു വലിയ ബിസിനസ് സാധ്യതതയായിരുന്നു. ഒരുപാട് സാധ്യതകളുണ്ടായിട്ടും ഇന്ത്യയില്‍ ആരും ഇത് ഒരവസരമാക്കുന്നില്ല എന്നത് എബിക്ക് അല്‍ഭുതമായിരുന്നു. എബിയുടെ ഉള്ളിലെ വ്യത്യസ്തതക്കു വേണ്ടിയുള്ള അന്വേഷണവും ഒപ്പം പഴയ മധുരപ്രതികാരവും ഒന്നിച്ചെത്തിയ സമയം.

ബുദ്ധിയും കഴിവും സൗന്ദര്യവുമില്ലാത്ത ലോകത്തിന്റെ മുന്‍പില്‍ അപമാനത്തിന്റെയും ഇകഴ്ത്തലിന്റെയും അവഹേളനത്തിന്റെയും പ്രതിരൂപമായ കഴുതയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ഒട്ടും ആശങ്കകളില്ലാതെ എബി തീരുമാനമെടുത്തു. കഴുതപ്പാലും പാലിന്റെ ഉല്‍പ്പന്നങ്ങളും തേടിയെത്തുന്ന, ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ആവശ്യക്കാരെ അദ്ദേഹം സ്വപ്നം കണ്ടു. സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനായി ഇറങ്ങിത്തിരിച്ചു ഈ ചെറുപ്പക്കാരന്‍. ലക്ഷണമൊത്ത കഴുതകളെ തേടി തമിഴ്നാട്ടിലും കര്‍ണാടകയിലും ആന്ധ്രയിലുമൊക്കെ ഏറെ അലഞ്ഞു എബി. വിവിധ സ്ഥലങ്ങളില്‍ നിന്ന് ശരാശരി 25,000 രൂപ നിരക്കില്‍ 30 പെണ്‍ കഴുതകളെയും ഒരു ആണ്‍ കഴുതയെയും വാങ്ങി.

കഴുത പാലിന്റെ ചില ഗുണങ്ങള്‍
1, വിറ്റാമിന്‍ ബി, ബി12, സി എന്നിവ വലിയ അളവില്‍ അടങ്ങിയിട്ടുണ്ട്
2, പോഷകഗുണത്തിന്റെ കാര്യത്തില്‍ മുലപ്പാലിന് തുല്യം
3, ആസ്ത്മ, ശ്വാസകോശരോഗങ്ങള്‍ക്ക് ഏറ്റവും മികച്ച ഒറ്റമൂലി
4, മുലപ്പാലിനേക്കാള്‍ അറുപത് ഇരട്ടി അധികം വിറ്റമിന്‍ സി കഴുത പാലില്‍ ഉണ്ട്.
5, ദഹനത്തെ സഹായിക്കുന്ന ഒട്ടനവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു
6, ധാതുക്കളും കലോറിയും ധാരാളം

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category