1 GBP = 91.30 INR                       

BREAKING NEWS

പതിനഞ്ച് വര്‍ഷം മുന്‍പ് വീടുവിട്ടുപോയ തമിഴ്നാട് സ്വദേശിയായ യുവാവിനെ കണ്ടെത്തിയത് കേരള പൊലീസ്; എന്‍ജിനിയറിങ് ബിരുദം നേടിയ യുവാവ് നാട് വിടുന്നത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിങ് ആന്‍ഡ് മാനേജ്മെന്റില്‍ എംബിഎ പഠിക്കുന്നതിനിടെ; തമിഴ് നടന്‍ ശിവകാര്‍ത്തികേയന്റെ സഹപാഠിയെ പൊലീസ് കണ്ടെത്തുന്നത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതിനിടയില്‍

Britishmalayali
kz´wteJI³

കണ്ണൂര്‍: ഒന്നര പതിറ്റാണ്ട് മുമ്പ് വീടുവിട്ടുപോയ തമിഴ്നാട് സ്വദേശിയായ യുവാവിനെ കണ്ണൂരില്‍ നിന്ന് പൊലീസ് കണ്ടെത്തി. തമിഴ്നാട് പാളയംകോട്ട് സ്വദേശി ഏഷ്യാറ്റിക് വേലായുധനെയാണ് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയത്. നല്ല വിദ്യാഭ്യാസമുള്ള ഇയാള്‍ എംബിഎയ്ക്ക് പഠിക്കുന്ന കാലയളവിലാണ് നാടു വിട്ടതെന്ന് പൊലീസിനോട് പറഞ്ഞു. തമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍ തന്റെ കൂടെ പഠിച്ചതാണെന്നും ഇയാള്‍ പറയുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് നടപ്പാക്കുന്ന ഭക്ഷണപൊതി വിതരണകേന്ദ്രത്തില്‍ എല്ലാ ദിവസവുമെത്തി ഭക്ഷണവുമായി പോകുന്ന വേലായുധനെ പൊലീസ് ശ്രദ്ധിച്ചതോടെയാണ് വിളിച്ച് വരുത്തി ചോദ്യം ചെയ്തത്.

എന്‍ജിനിയറിങ് ബിരുദം നേടിയ ശേഷം എംബിഎ പഠിക്കുന്നതിനായി ചെന്നൈയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിങ് ആന്‍ഡ് മാനേജ്മെന്റില്‍ ചേര്‍ന്നിരുന്നതായി വേലായുധന്‍ പൊലീസിനോട് പറഞ്ഞു. ഇക്കാലയളവില്‍ നാടുവിടാന്‍ തീരുമാനിച്ച വേലായുധന്‍ കേരളത്തിലേക്ക് വണ്ടി കയറുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭിക്ഷാടനം നടത്തിയും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഭക്ഷണം കഴിച്ചും അലഞ്ഞുതിരിഞ്ഞു നടന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കറങ്ങിയ ശേഷം കഴിഞ്ഞയാഴ്ചയാണ് കണ്ണൂരിലെത്തിയത്. വിശപ്പ് രഹിത നഗരത്തിന്റെ ഭാഗമായി കണ്ണൂര്‍ ടൗണ്‍ പൊലീസ് നടപ്പാക്കുന്ന ഭക്ഷണപൊതി വിതരണ കേന്ദ്രത്തില്‍ ഇയാള്‍ ദിവസവുമെത്തിയിരുന്നു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പതിവ് പോലെ ഭക്ഷണപൊതി എടുക്കാന്‍ ചെന്ന വേലായുധനെ പൊലീസുകാര്‍ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് 15 വര്‍ഷം മുമ്പ് നാടുവിട്ട കഥ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ടൗണ്‍ പൊലീസ് ചെന്നൈ പൊലീസുമായി ബന്ധപ്പെട്ടു. ഇയാള്‍ 15 വര്‍ഷം മുമ്പ് നാടുവിട്ടതാണെന്ന് പൊലീസ് അറിയിച്ചു.ചെന്നൈ പൊലീസ് വേലായുധന്റെ ബന്ധുക്കളെ വിവരമറിയിച്ചു. വ്യാഴാഴ്ചയോടെ ബന്ധുക്കള്‍ കണ്ണൂരിലെത്തും. ബന്ധുക്കള്‍ എത്തുന്നതുവരെ ചൊവ്വ പ്രത്യാശഭവനിലാണ് വേലായുധനെ താമസിപ്പിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category