1 GBP = 92.60 INR                       

BREAKING NEWS

ദിലീപിനെ ജയിലിലാക്കിയവര്‍ക്ക് ഏതെങ്കിലും രൂപത്തില്‍ ശിക്ഷ കിട്ടാതിരിക്കില്ല; ശ്രീകുമാര്‍ മേനോന്റേത് ഒരു നിരാശാകാമുകന്റെ തേങ്ങല്‍; നടി പീഡിപ്പിക്കപ്പെട്ടതില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആദ്യമായി പ്രഖ്യാപിച്ചത് മഞ്ജുവാര്യരാണ്; ആ ഗൂഢാലോചനാ സിദ്ധാന്തം ദിലീപിനെ നിശ്ശേഷം ഇല്ലായ്മ ചെയ്യാനുള്ള മറ്റൊരു ഗൂഢാലോചന ആയിരുന്നോ എന്ന സംശയത്തിനു ഇനി തെളിവുകള്‍ പുറത്ത് വന്നേക്കാം; മഞ്ജു വാര്യര്‍ ശ്രീകുമാര്‍ മേനോനെതിരെ രംഗത്തെത്തിയതിന് പിന്നാലെ ദിലീപിനെ വെള്ളപൂശി 'ഏട്ടന്‍ ഫാന്‍സുകാര്‍' രംഗത്ത്

Britishmalayali
kz´wteJI³

തിരുവനന്തപുരം: മഞ്ജു വാര്യര്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പരാതിയുമായി രംഗത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ദിലീപ് ഫാന്‍സുകാര്‍ക്ക് ഉണര്‍വ്വുണ്ടായിട്ടുണ്ട്. നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനക്കാര്‍ മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും ആണെന്ന പഴയ ആരോപണം ഉന്നയിച്ചു കൊണ്ടാണ് ദിലീപ് ഫാന്‍സുകാര്‍ രംഗത്തുവന്നത്. കേസില്‍ അറസ്റ്റിലായ ശേഷം ദിലീപ് തന്നെയാണ് ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും തന്നെയാണ് തന്നെ കേസില്‍ കുടുക്കിയതെന്ന ആരോപണം നേരത്തെ ഉന്നയിച്ചത്. ഇപ്പോള്‍ ശ്രീകുമാറിനെതിരെ മഞ്ജു പരാതിയുമായി രംഗത്തുവന്നതോടെയാണ് ദിലീപ് ഫാന്‍സുകാര്‍ ഏട്ടന്‍ പാവാടാ.. മോഡ് വീണ്ടും ആക്ടിവേറ്റ് ചെയ്തത്.

ഇരുവരും തമ്മില്‍ ഇപ്പാള്‍ തമ്മിലടിക്കുന്നത് കാവ്യനീതിയാണെന്ന് പറയുന്നവര്‍ നിരവധിയാണ്. ഇത്തരം അഭിപ്രായങ്ങള്‍ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തി. മഞ്ജു വാരിയറും ശ്രീകുമാര്‍ മേനോനും നേര്‍ക്കുനേര്‍ നിന്ന് വിഴുപ്പലക്കാനുള്ള ഈ സാഹചര്യം കാലത്തിന്റെ കാവ്യ നീതിയാണെന്ന് ബ്ലോഗറും ആക്ടിവിസ്റ്റുമായ കെ.പി. സുകുമാരന്‍ പ്രതികരിച്ചത്. ഇത് കൂടാതെ നടന്‍ ആദിത്യന്‍ അടക്കമുള്ളവരും ദിലീപിനെ പിന്തുണച്ചു കൊണ്ട് രംഗത്തുവന്നു. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് പ്രഖ്യാപിച്ച മഞ്ജുവിന്റെ പരാമര്‍ശം ദിലീപിനെ ഇല്ലായ്മ ചെയ്യാനുള്ള മറ്റൊരു ഗൂഢാലോചന ആയിരുന്നോ എന്ന സംശയത്തിന് ഇനി തെളിവുകള്‍ പുറത്തുവന്നേക്കാമെന്ന തിയറിയാണ് സുകുമാരന്‍ അവതരിപ്പിക്കുന്നത്. ദിലീപിനെ അന്യായമായി 86 ദിവസം ജയിലിലെ സിമന്റ് തറയില്‍ കിടത്തിയതിന്റെ കാരണക്കാര്‍ക്ക് ശിക്ഷ ഏതെങ്കിലും രൂപത്തില്‍ കിട്ടാതിരിക്കില്ലെന്നും അദ്ദേഹം പറയുന്നു.


കെ.പി. സുകുമാരന്റെ കുറിപ്പ് വായിക്കാം
ശ്രീകുമാര്‍ മേനോന്റെ പോസ്റ്റ് വായിച്ചു. ഒരു നിരാശാകാമുകന്റെ തേങ്ങലാണ് ആ പോസ്റ്റിലെ വരികള്‍ക്കിടയില്‍ എനിക്ക് വായിക്കാന്‍ കഴിഞ്ഞത്. ശരിക്ക് പറഞ്ഞാല്‍ ഞാന്‍ ദിലീപിന്റെ ഫാന്‍ ഒന്നുമല്ലായിരുന്നു. മലയാളത്തില്‍ സത്യന് ശേഷം മോഹന്‍ലാലിനെ മാത്രമേ നല്ല നടനായി എനിക്ക് തോന്നിയിട്ടുള്ളു. എന്നാലും ദിലീപിന്റെ നിര്‍ദോഷമായ കോമഡികള്‍ ആസ്വദിച്ചിരുന്നു.

നടിയെ പീഡിപ്പിച്ച കേസില്‍ ദിലീപിനു യാതൊരു പങ്കും ഇല്ല എന്ന് മാത്രമല്ല, ദിലീപ് തന്നെ ഒരു പ്രാവശ്യം ഫോണില്‍ എന്നോട് പറഞ്ഞത് പോലെ ദിലീപ് സ്വപ്നത്തില്‍ കൂടി വിചാരിക്കാത്ത കാര്യമായിരുന്നു നടിയെ പീഡിപ്പിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്തു എന്ന ആരോപണം എന്ന് എനിക്ക് ഉറപ്പായിരുന്നു. ദിലീപിനു അനുകൂലമായി പോസ്റ്റുകള്‍ എഴുതിയതുകൊണ്ട് എനിക്ക് കുറേ തെറികള്‍ കേള്‍ക്കേണ്ടി വന്നു, എന്ന് മാത്രമല്ല കുറേ സ്ത്രീസുഹൃത്തുക്കളെ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

ജയിലില്‍ ആകുന്നത് വരെയും സ്വയരക്ഷയ്ക്ക് ദിലീപ് ഒന്നും ചെയ്തില്ല എന്നതും ജയിലില്‍ നിന്ന് തെളിവെടുപ്പിനു കൊണ്ടുപോകുമ്പോള്‍ കൂകിവിളിക്കുന്ന ആള്‍ക്കൂട്ടത്തിനു മുന്നിലൂടെ നിഷ്‌കളങ്കഭാവത്തില്‍ തലയുയര്‍ത്തി ദിലീപ് നടന്നതും മകള്‍ മീനാക്ഷി ദിലീപിന്റെ കൂടെ നിന്നതും എല്ലാം ചേര്‍ത്ത് നിരീക്ഷിച്ചപ്പോള്‍ എനിക്ക് ഉറപ്പായിരുന്നു ദിലീപ് നിരപരാധി ആണെന്ന്.

ദിലീപ് അന്യായമായി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ടതും ആള്‍ക്കൂട്ടം ദിലീപിനെ കുറ്റവാളിയായി വിധിയെഴുതിയതും കൊണ്ടൊക്കെ എനിക്ക് ദിലീപിനോട് വല്ലാത്ത സ്നേഹം ഉണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. ഇന്നിപ്പോള്‍ മഞ്ജു വാരിയരും ശ്രീകുമാര്‍ മേനോനും നേര്‍ക്കുനേര്‍ നിന്ന് വിഴുപ്പലക്കാനുള്ള സാഹചര്യം ആണ് ഉണ്ടായിട്ടുള്ളത്. അത് കാലത്തിന്റെ ഒരു കാവ്യനീതിയാണ്. കുറേ കാര്യങ്ങള്‍ ഇനി പുറത്ത് വരും.

ഇരയായ നടി പീഡിപ്പിക്കപ്പെട്ടതില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആദ്യമായി പ്രഖ്യാപിച്ചത് മഞ്ജുവാരിയര്‍ ആണ്. അങ്ങനെയാണ് ആ ഗൂഢാലോചനയുടെ സൂത്രധാരത്വം ദിലീപിലേക്ക് ചെന്നെത്തുന്നതും ദിലീപ് ജയിലില്‍ അടയ്ക്കപ്പെടുന്നതും. മഞ്ജു വാരിയറുടെ ആ ഗൂഢാലോചനാസിദ്ദാന്തം ദിലീപിനെ നിശ്ശേഷം ഇല്ലായ്മ ചെയ്യാനുള്ള മറ്റൊരു ഗൂഢാലോചന ആയിരുന്നോ എന്ന സംശയത്തിനു ഇനി തെളിവുകള്‍ പുറത്ത് വന്നേക്കാം.

കാരണം, അയ്യോ പാവം മട്ടിലുള്ള ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് മഞ്ജു വാരിയറെ അക്ഷരാര്‍ത്ഥത്തില്‍ അപമാനിക്കുന്നതാണ്. 1500 രൂപ മാത്രം ബാക്കിയായി പാപ്പരായ മഞ്ജുവിന് പരസ്യചിത്രത്തിനു അഡ്വാന്‍സായി 25 ലക്ഷത്തിന്റെ ചെക്ക് കൊടുത്ത് ഉയര്‍ത്തിക്കൊണ്ട് വന്നത് താന്‍ ആണെന്നും തനിക്കെതിരെ ഡി.ജി.പി.ക്ക് പരാതി കൊടുത്തതില്‍ മഞ്ജുവിന്റെ ദിവംഗതനായ പിതാവിന്റെ ആത്മാവ് തനിക്കൊപ്പം ദുഃഖിക്കുന്നുണ്ടാകും എന്നൊക്കെ ശ്രീകുമാര്‍ മേനോന്‍ പരസ്യപ്പെടുത്തുമ്പോള്‍ മഞ്ജു വാരിയര്‍ക്ക് മിണ്ടാതിരിക്കാന്‍ പറ്റുമോ? സത്യങ്ങള്‍ വെളിയില്‍ വരട്ടെ. ദിലീപിനെ അന്യായമായി 86 ദിവസം ജയിലിലെ സിമന്റ് തറയില്‍ കിടത്തിയതിന്റെ കാരണക്കാര്‍ക്ക് ശിക്ഷ ഏതെങ്കിലും രൂപത്തില്‍ കിട്ടാതിരിക്കില്ല.

നടന്‍ ആദിത്യന്റെ പോസ്റ്റ് ഇങ്ങനെ:
പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും. ഈ ഫോട്ടോ ഉള്‍പ്പടെ ഞാന്‍ ഇവിടെ ഇടുകയാണ് ചിലതു ചിലരെങ്കിലും ഓര്‍ക്കാന്‍ വേണ്ടി മാത്രം. മഞ്ജു വാര്യര്‍ നല്ല ഒരു നടിയാണ് എല്ലാ അര്‍ത്ഥത്തിലും പക്ഷെ കുറച്ചു കൂടി പക്വത ഉണ്ടാകുന്നതു അല്പം നല്ലതായിരിക്കും, ഓരോ കാലത്തും ഓരോത്തര്‍ക്കും എതിരെ കുറ്റങ്ങള്‍ പറയുമ്പോള്‍ സ്വയം വില ഇരുത്തേണ്ട കാലമായി എന്ന് ചിന്തിക്കണം. 2017 ഒരാള്‍ക്ക് എതിരെ തിരിഞ്ഞു അദ്ദേഹത്തിന്റെ ശത്രുക്കള്‍ക് ഒപ്പം എന്ത് കാരണത്താല്‍ ആണേലും നിങ്ങള്‍ നിന്നപ്പോള്‍ ഓര്‍ക്കാതെ പോയ ഒരു കാര്യമുണ്ട് സ്വന്തം മകള്‍ എവിടെയാ ആരുടെ ഒപ്പമാണ് ജീവിക്കുന്നത് എന്ന്, അന്ന് ആ പെണ്‍കുട്ടി അനുഭവിച്ച മാനസിക സംഘര്‍ഷം എന്താകുമെന്ന് പോലും ഓര്‍ത്തില്ല, ആ കുട്ടിയുടെ ജീവിതകാലം മുഴുവന്‍ ആ വേദന ആ കുട്ടിക്ക് ഒപ്പം ഉണ്ടാകും എന്ന് നിങ്ങള്‍ക്കു ഓര്‍ക്കാന്‍ സമയം കിട്ടിയില്ല കാരണം അവസരം കിട്ടിയത് മുതലാക്കാനും ശ്രദ്ധ പിടിച്ചു പറ്റാനുമായിരുന്നു താല്പര്യം അവസാനം അത് പാതിവഴിയില്‍ തീര്‍ന്നു.

പക്ഷേ ഒരു മനുഷ്യന്‍ 86 ദിവസം അനുഭവിച്ച വേദന അത് ചെറുതല്ല 86 നിമിഷം സഹിക്കാന്‍ പറ്റുമോ നിങ്ങള്‍ക്കു? നമുക്ക് ചുറ്റും ജനങ്ങളും കയ്യടിയും കളറും ബഹളം ഒക്കെ വരുമ്പോള്‍ നമ്മള്‍ ചിലതു മറക്കും അത് എക്കാലവും ഉണ്ടാകും എന്ന് വിചാരിക്കുന്നത് നമ്മുടെ ഒക്കെ വെറും തെറ്റിദ്ധാരണ ആണ്,അവിടെയും ഒരു അമ്മ ഉണ്ട് ആ പ്രാര്‍ത്ഥന കേള്‍ക്കാതെ ഇരിക്കുമോ,നിങ്ങളുമായി എനിക്ക് യാതൊരു വിരോധവുമില്ല പക്ഷെ ചിലതു പറയണമെന്ന് തോന്നി ഇതൊക്കെ ഇങ്ങനെ മാത്രമേ അവസാനിക്കു എന്ന് അറിയാമായിരുന്നു. നമ്മളെ ചതിക്കാന്‍ നമ്മള്‍ എന്തിനു ഒരാള്‍ക്ക് അവസരം കൊടുക്കണം അപ്പോള്‍ തെറ്റ് അവിടെയും നമ്മുടെ ഭാഗത്താണ്.

'തെറ്റ് ആര് ചെയ്താലും അതിനു മറുപടി കൊടുത്തേ മതിയാകു അത് ഒരു പ്രപഞ്ച സത്യമാ' ആ ഒരു വിശ്വാസത്തില ഞാനും ഇന്നു ജീവിക്കുന്നത് ആരും നല്ലവര്‍ അല്ല എല്ലാവരിലും ഉണ്ട് കുറവുകള്‍ ഒരാളെ നമുക്കു വേണ്ടേല്‍ കളഞ്ഞിട്ടു പോകണം അല്ലാതെ പുറകെ നടന്നു ഉപദ്രവിക്കുന്ന സ്വഭാവം നല്ലതല്ല അത് ആര് ചെയ്താലും രണ്ടുപേര്‍ക്കു ഇടയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഒരാളില്‍ മാത്രം ഉത്തരവാദിത്തം വെച്ച് മാറി നിന്നു കുറ്റം പറയുന്നതും ശെരിയല്ലാ എന്തിനും രണ്ടു മുഖമുണ്ട് ഓരോ മുഖങ്ങള്‍ നമുക്കു ഇനി കാണാം.

ഞാന്‍ വെറും ഒരു സീരിയല്‍ നടനാണ് ചിലപ്പോള്‍ ഈ പോസ്റ്റ് കൊണ്ട് എനിക്ക് ചിലപ്പോള്‍ ചില ദ്രോഹം ഉണ്ടാകാം പക്ഷേ ഞാന്‍ ഭയപ്പെടുന്നില്ല ഇത്രെയും ഇല്ലേലും ഇതുപോലെ ഒക്കെ ഞാനും അനുഭവിച്ചതാണ് ഞാനും വിശ്വസിക്കുന്നു മറുപടി ഈശ്വരന്‍ കൊടുക്കുമെന്ന് കാലം ഒരാള്‍ക്ക് ഒപ്പം അല്ല ചില സമയദോഷ അവസ്ത്ഥയില്‍ സമയസൂചി താത്കാലികമായി ചിലര്‍ക്ക് ഒപ്പം നില്കും പിന്നെയും ആ സൂചി നേരെ നമുക്കു ഒപ്പം മുന്നോട്ടു പോകും അതുകൊണ്ട് ചിലതു ചെയ്യുമ്പോള്‍ ചിന്തിക്കുമ്പോള്‍ ഓര്‍ക്കണം നല്ലത് മാത്രം ഇനി ജീവിതത്തില്‍ സംഭവിക്കട്ടെ. നാളെ ഇതും ഒരു ഗൂഢാലോചന എന്ന് പറയരുത്. എന്നും ദിലീപേട്ടന് ഒപ്പം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category