1 GBP = 92.50 INR                       

BREAKING NEWS

കടുത്ത ന്യൂമോണിയയെന്നും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകണമെന്നും നിര്‍ദ്ദേശിച്ചത് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍; എര്‍വാടി ദര്‍ഗയില്‍ ചരട് ജപിച്ചാല്‍ അസുഖം മാറുമെന്ന അന്ധവിശ്വാസം കൊണ്ടു പോയത് പതിനാറുകാരന്റെ ജീവനെ; പെരുമാതുറയിലെ കൊച്ചു മിടുക്കന്‍ സുഹൈലന്റെ മരണത്തിന് ഉത്തരവാദി ചികില്‍സ നിഷേധിച്ച ബന്ധുക്കള്‍ തന്നെ; ഗള്‍ഫുകാരന്റെ മകന്റെ മരണം സമയത്തിന് വിദഗ്ധ ചികിത്സ കിട്ടാതെ; അന്ധവിശ്വാസ ചികിത്സയുടെ പേരില്‍ സാക്ഷര കേരളത്തില്‍ ഒരു രക്തസാക്ഷി കൂടി!

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഗുരുതരമായ രോഗങ്ങള്‍ വന്നാല്‍ ഒട്ടും വൈകിക്കാതെ ചികിത്സതേടുക എന്നതാണ് ശാസ്ത്രീയമായ രീതി. എന്നാല്‍ സമ്പൂര്‍ണ്ണ സാക്ഷരര്‍ എന്ന് അഭിമാനിക്കുന്ന കേരളത്തില്‍ ഇടക്കിടെ കേള്‍ക്കുന്നതാണ്, മന്ത്രവാദത്തിന്റെയും പ്രാര്‍ത്ഥനാ ചികിത്സയുടെയും നാട്ടുവൈദ്യത്തിന്റെയും ഇരകളായി ആളുകള്‍ മരിക്കുകയെന്നത്. മലപ്പുറം അരീക്കോട്ട് മന്ത്രവാദ ചികിത്സക്കിടെ ഒരു കുട്ടി അപസ്മാരം ബാധിച്ച് മരിച്ചത് തൊട്ട്, കാന്‍സറിന് ലക്ഷ്മി തരുവും മുള്ളാത്തയും തിന്ന് ചികിത്സയെടുക്കാതെ മരിച്ചവര്‍ വരെയുള്ള നിരവധി സംഭവങ്ങള്‍. ഏറ്റവും ഒടുവിലായി ന്യൂമോണിയ ബാധിച്ച വിദ്യാര്‍ത്ഥി വിദഗ്ധ ചികിത്സ വൈകിയതിനാല്‍ മരണമടഞ്ഞ സംഭവമാണ് നവമാധ്യമങ്ങള്‍ ഇപ്പോള്‍ സജീവ ചര്‍ച്ചയാക്കുന്നത്.

തിരുവനന്തപുരം പെരുമാതുറ തടിമില്ലിനടുത്ത് തെരുവില്‍ പുറമ്പോക്ക് വീട്ടില്‍ ബാജി- റഹില ദമ്പതികളുടെ മകന്‍ സുഹൈല്‍ (16) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച കുട്ടിയെ വിദഗ്ധ ചികില്‍സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം പ്രാര്‍ത്ഥിക്കാന്‍ കൊണ്ടുപോയതാണ്, ചികിത്സ വൈകാന്‍ കാരണമായി നാട്ടുകാര്‍ പറയുന്നത്. അസ്വാഭാവിക മരണത്തിന് കഠിനംകുളം പൊലീസ് കേസ് എടുത്തിട്ടുണ്ട്. പനി ബാധിച്ചതിനെ തുടര്‍ന്ന് റഹില, സുഹൈലിനെ 12ന് ചിറയില്‍കീഴ് താലൂക്ക് ആശുപത്രിയില്‍ കൊണ്ടു ചെന്നിരുന്നു. കടുത്ത ന്യൂമോണിയ ആണെന്നും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോകണമെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്.

അതിനുപകരം സുഹൈലിനെ തമിഴനാട്ടിലെ ഏര്‍വാടിയിലെ പള്ളിയില്‍ പ്രാര്‍ത്ഥനക്ക് കൊണ്ടുപോവുകയായിരുന്ന് നാട്ടുകാര്‍ പറയുന്നു. അവിടെവെച്ച് ജപിച്ച് ചരടുകെട്ടിയതിനു ശേഷം സുഹൈലിനെ വീട്ടില്‍ തിരിച്ചുകൊണ്ടുവന്നു. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നാട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 16ന് പെരുമാതുറയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കാനാണ്, അവിടെ നിന്ന് നിര്‍ദ്ദേശം കിട്ടിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ചികില്‍സിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു. സംഭവം നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. സുഹൈലിന്റെ പിതാവ് ബാജി ഗള്‍ഫിലാണ്. സഹില്‍ സുഹൈലിന്റെ ഇരട്ട സഹോദരനാണ്.

ന്യൂമോണിയ അടക്കമുള്ള രോഗങ്ങള്‍ സമയത്തിന് ചികിത്സ വേണ്ടവയാണ്. ആ രീതിയില്‍ നോക്കുമ്പോള്‍ അന്ധവിശ്വാസ ചികിത്സയുടെ ഇരയാണ് ഈ കുട്ടിയെന്ന സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. അതുപോലെ തന്നെ പാമ്പുകടിച്ചിട്ട് നാട്ടുവൈദ്യന്റെ ചികിത്സയെടുത്ത് ഈയിടെ മാത്രം മൂന്നുപേരാണ് കേരളത്തില്‍ മരിച്ചത്. ഒരു വര്‍ഷം മുന്‍പ് മുണ്ടക്കയത്ത് ഒരു കുട്ടി, കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് നെയ്യാറ്റിന്‍കരയില്‍ ഒരു പെണ്‍കുട്ടി, ഈ ആഴ്ച പരിയാരത്ത് ഒരെട്ടുവയസുകാരന്‍ എന്നിങ്ങനെ മൂന്നുപേരാണ് പാമ്പുകടിക്ക് ആന്റിവെനം എടുക്കാതെ നാട്ടു ചികിത്സ നടത്തിയതിനെ തുടര്‍ന്ന് മരിച്ചത്. അതുപോലെ തന്നെ നാട്ടുവൈദ്യന്‍ എന്ന അറിയപ്പെടുന്ന മോഹന്‍വൈദ്യരുടെ ചികിത്സയെ തുടര്‍ന്ന് മരിച്ച നിരവധിപേരുടെ ബന്ധുക്കളും ഈയിടെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു.

ഏര്‍വാടിയില്‍ സംഭവിക്കുന്നത്
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ ഏര്‍വാടി ദര്‍ഗ ചില മുസ്ലിം വിഭാഗങ്ങള്‍ ഏറെ പവിത്രമെന്ന് കരുതുന്ന സ്ഥലമാണ്. ഈ ദര്‍ഗ സന്ദര്‍ശിക്കുന്നവര്‍ക്ക് നിരവധി അത്ഭുതങ്ങള്‍ അനുഭവിക്കാനും നേരില്‍ കാണാനും കഴിയുമെന്നാണ് പറയപ്പെടുന്നത്. ഇവടുത്തെ മന്ത്രിച്ചൂതിയ വെള്ളവും ചരടുകെട്ടം സര്‍വരോഗ നിവാരണിയായാണ് കണക്കാക്കുന്നത്. മനോരോഗ ചികിത്സക്കാണ് ഏര്‍വാടിയില്‍ ഏറ്റവും തിരക്ക്. അതുകൊണ്ടുതന്നെ പ്രധാന ദര്‍ഗയിലും പരിസരങ്ങളിലും ഇപ്പോള്‍ മാനസിക രോഗികളുടെ ബഹളമാണ്. പലപ്പോളും രോഗമുള്ളവരെ ഇവിടെ ബന്ധുക്കള്‍ ഉപേക്ഷിച്ച് പോകാറുമുണ്ട്. 2001 ഓഗസ്റ്റ് ആറിന് ഇവിടെയുണ്ടായ തീപ്പിടുത്തത്തില്‍ ദര്‍ഗക്കെടുത്ത് ചങ്ങലക്കിട്ടിരുന്ന 70ഓളം മാനസിക രോഗികള്‍ വെന്തുമരിച്ചത് നാടിന്റെ മനസാക്ഷിയെ നടുക്കിയിരുന്നു. ഇതേ തുടര്‍ന്ന് ദര്‍ഗക്കെതിരെ അന്വേഷണം വന്നെങ്കിലും കാലക്രമേണ എല്ലാം തേഞ്ഞു മാഞ്ഞു പോവുകയായിരുന്നു.

ഏര്‍വാടി ദര്‍ഗയുടെ ഭാഗമായി നിരവധി ദര്‍ഗകളുണ്ട്. അവയില്‍ ഏറെ പ്രസിദ്ധം ഹക്കിം ഡോക്ടര്‍ ഷാഹിദിന്റെ ദര്‍ഗയാണ്. സുല്‍ത്താന്‍ സെയ്ദ് ഇബ്രാഹിം ഷാഹിദ് ബാദുഷ എന്ന ബാദുഷ തങ്ങളുടെ കൂടെ മദീനയില്‍ നിന്ന് ഇസ്ലാമിക പ്രബോധനം നടത്താന്‍ തമിഴ്നാട്ടില്‍ എത്തിയ വിശുദ്ധാത്മാവാണ് ഹക്കീം ഡോക്ടര്‍ ഷാഹീദ് എന്ന് അറിയപ്പെടുന്ന അബൂബക്കര്‍ അബ്ദുള്‍ ഹക്കീം ഡോക്ടര്‍. രാമനാഥപുരം ജില്ലയിലെ ബൗതികമാണിക്കപ്പട്ടണത്തില്‍ വച്ച് ഇദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. ഹക്കീം ഡോക്ടറുടെ മരണ ശേഷം നിരവധി അത്ഭുതങ്ങള്‍ അദ്ദേഹത്തിന്റെ നാമത്തില്‍ ഉണ്ടായി. അതില്‍ ഒന്നാണ് സ്വപ്നത്തില്‍ സര്‍ജറി ചെയ്ത സംഭവം. ആ കഥ ഇങ്ങനെയാണ്.

മലപ്പുറം ജില്ലയിലെ ഖദീജ എന്ന് പേരുള്ള യുവതിക്ക് ട്യൂമര്‍ പിടിപെട്ടു. ട്യൂമറിന് സര്‍ജറി നടത്തുന്നത് വളരെ ദുഷ്‌കരവും അതേത്തുടര്‍ന്ന് മരണം വരെ സംഭവിക്കാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ഖദീജ ആകെ നിരാശയില്‍ ആയി. അങ്ങനെ നിരാശയില്‍ കഴിയവെ ഏര്‍വാടിയിലെ ഹക്കീം ഡോക്ടറുടെ ദര്‍ഗയില്‍ തന്റെ ശിഷ്ഠകാലം ചെലവഴിക്കാന്‍ ഖദീജ തീരുമാനിക്കുകയും അവിടേക്ക് പുറപ്പെടുകയും ചെയ്തു. ഖദീജ ഏര്‍വാടിയില്‍ താമസിക്കാന്‍ ആരംഭിച്ചതിന്റെ നാല്‍പ്പതാം നാള്‍ രാത്രിയില്‍ അവര്‍ക്ക് ഒരു സ്വപ്ന ദര്‍ശനം ഉണ്ടായി. ഹക്കീം ഡോക്ടര്‍ ഷാഹിദ് വന്ന് അവര്‍ക്ക് സര്‍ജറി നടത്തുന്നതായാണ് സ്വപ്നം. പിറ്റേദിവസം എഴുന്നേറ്റ് നോക്കുമ്പോള്‍ ഖദീജ അത്ഭുതപ്പെട്ടു. ഖദീജയുടെ തലയില്‍ ഒരു മരുന്ന് വച്ച് തുണികൊണ്ടുള്ള കെട്ട്. അതില്‍ രക്തതുള്ളികളും ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി ആളുകള്‍ ഈ അത്ഭുതം കാണാം ഇവിടെ എത്തിത്തുടങ്ങി. ഇങ്ങനെയാണ് ദര്‍ഗ പ്രശസ്തമാവുന്നത്. എന്നാല്‍ എല്ലാ വിശ്വാസ സാക്ഷ്യങ്ങളെയും പോലെ തെളിവില്ലാത്ത കെട്ടുകഥയാണ് ഇതും. പക്ഷേ ഇത്തരം കഥകളില്‍ വിശ്വസിച്ച് രോഗശാന്തിക്കായി ഇങ്ങോട്ട് ജനം ഒഴുകുകയാണ്.

ന്യൂമോണിയ വന്നാല്‍ ഉടന്‍ വേണ്ടത് ചികിത്സ
ന്യൂമോണിയ പൂര്‍ണമായും ചികിത്സയുള്ള രോഗമാണെന്നും എന്നാല്‍ സമയത്തിന് ചികിത്സിച്ചില്ലെങ്കില്‍ ഇത് ഗുരുതരമാണെന്നും മെഡിക്കല്‍ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അണുബാധമൂലം ശ്വാസകോശത്തിനുണ്ടാകുന്ന നീര്‍ക്കെട്ടിനെയാണ് ന്യൂമോണിയ എന്നു പറയുന്നത്. വിവിധയിനം ബാക്ടീരിയകള്‍, വൈറസുകള്‍, ഫംഗസുകള്‍ തുടങ്ങിയവയാണ് ഈ രോഗത്തിനു കാരണം. പൂര്‍ണ ആരോഗ്യമുള്ളവരെ ബാധിക്കുമെങ്കിലും താരതമ്യേന പ്രതിരോധശക്തി കുറഞ്ഞവരിലാണ് ന്യൂമോണിയ കൂടുതല്‍ കണ്ടുവരുന്നത്.

കടുത്തപനി, കുളിരും വിറയലും ശക്തിയായ ചുമ, കഫക്കെട്ട്, നെഞ്ചുവേദന, ശ്വാസതടസ്സം മുതലായവയാണ് സാധാരണ ലക്ഷണങ്ങള്‍. എന്നാല്‍, പ്രായമായവരില്‍ മേല്‍പറഞ്ഞ ലക്ഷണങ്ങളെല്ലാം കാണണമെന്നില്ല. ഇക്കൂട്ടരില്‍ വെറും പനി, ക്ഷീണം, തളര്‍ച്ച, ചെറിയ ചുമ എന്നീ രോഗലക്ഷണങ്ങള്‍ മാത്രമായി പ്രകടമാവുന്നതിനാല്‍ ന്യൂമോണിയ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുകയും മാരകമായിത്തീരുകയും ചെയ്യാറുണ്ട്. ശരിയായ ചികിത്സ ആരംഭത്തില്‍ത്തന്നെ ലഭിച്ചില്ലയെങ്കില്‍ ന്യൂമോണിയ മൂര്‍ഛിക്കുകയും ഹൃദയം, മസ്തിഷ്‌കം, വൃക്ക മുതലായ പ്രധാന അവയവങ്ങളെക്കൂടി ബാധിക്കുകയും ചെയ്യുന്നു. രോഗകാരികളായ അണുക്കളെ കൃത്യമായി കണ്ടെത്തി ഉചിതമായ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ചികിത്സിച്ചാല്‍ ഇത് പൂര്‍ണമായും ഭേദമാക്കാം.

കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ കുത്തിവെപ്പും സമയത്തിന് നടത്തണമെന്നാണ് ഇതിനുള്ള പ്രതിരോധമായി ഐഎംഎ അടക്കമുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. അടുത്തകാലത്തായി വാക്‌സിനേഷനെതിരായ കാമ്പയിന്‍ ചിലര്‍ നടത്തിയ കാമ്പയിനും ന്യൂമോണിയ പ്രതിരോധത്തില്‍ തിരിച്ചടിയായി.അതുപോലെ തന്നെ മുലയൂട്ടുന്ന അമ്മമാരുടെ ശുചിത്വമുള്ള ജീവിതശൈലി സ്വീകരിക്കണം. മാതാപിതാക്കന്മരുടെ ശ്രദ്ധകുറവും പലപ്പോഴും അണുബാധയ്ക്ക് കാരണമാകാം. കുഞ്ഞുങ്ങള്‍ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. മുന്‍ കരുതലുകള്‍ എടുക്കുന്നതു പോലെ തന്നെ വീട്ടുവൈദ്യം ഒഴിവാക്കി കുട്ടികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ ഡോക്ടര്‍മാരുടെ സേവനം തേടാന്‍ മടികാണിക്കരുത്.

മൂക്ക് ചീറ്റുമ്പോഴും തുമ്മുമ്പോഴും തൂവലകള്‍ ഉപയോഗിക്കുന്നത് രോഗാണുക്കളുടെ വ്യാപനം തടയും. പുകവലി പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നത് ന്യൂമോണിയായെ തടയും. അതുപോലെ ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുന്നതിനും ആരോഗ്യകരമായ ജീവിതത്തിനും ആഴ്ച്ചയില്‍ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യുന്നതും നമ്മള്‍ സ്വയം ചെയ്യാവുന്ന മുന്‍ കരുതലുകളില്‍പെടുന്നവയാണ്. പ്രായഭേദനമ്യ ആരിലും കടന്നു കൂടാന്‍ സാധ്യതയുള്ളതാണ് ന്യൂമോണിയയുടെ വൈറസുകളെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category