1 GBP = 91.30 INR                       

BREAKING NEWS

ഭീഷണിയും വെല്ലുവിളികളുമായി വാട്സ് ആപ്പ് സന്ദേശങ്ങള്‍ വാട്സ് ആപ്പില്‍ പ്രചരിക്കുന്നതിനിടെ ഷെയിന്‍ നിഗം - ജോബി തര്‍ക്കം പരിഹരിക്കാന്‍ ശ്രമം; പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും അമ്മയുടെയും നേതൃത്വത്തില്‍ ഇന്നു ഒത്തുതീര്‍പ്പു ചര്‍ച്ച; നിര്‍മ്മാണത്തിലുള്ള രണ്ടു ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഷെയിനിനോടു നിര്‍ദ്ദേശിക്കും; പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നു സംഘടനാ നേതാക്കള്‍

Britishmalayali
kz´wteJI³

കൊച്ചി: നടന്‍ ഷെയിന്‍ നിഗമും നിര്‍മ്മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ വേണ്ടിയുള്ള ഒത്തുതീര്‍പ്പു ചര്‍ച്ച ഇന്ന് നടക്കും. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും അമ്മയുടെയും നേതൃത്വത്തിലാണു ചര്‍ച്ച നടക്കുന്നത്. നിര്‍മ്മാണത്തിലുള്ള രണ്ടു ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഷെയിനിനോടു നിര്‍ദ്ദേശിക്കും. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നു നേതൃത്വം അറിയിച്ചു.

താന്‍ തലമുടിയില്‍ വരുത്തിയ മാറ്റത്തെത്തുടര്‍ന്ന് ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന് ഷെയിനും സിനിമയ്ക്കായി ഉണ്ടാക്കിയ കരാര്‍ ഷെയിന്‍ ലംഘിച്ചെന്ന് ജോബിയും ആരോപിച്ചാണു തര്‍ക്കം തുടങ്ങിയത്. ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയിന്‍. മറ്റൊരു ചിത്രത്തിനായി ഷെയിന്‍ തലമുടിയില്‍ വരുത്തിയ മാറ്റത്തെത്തുടര്‍ന്നു നിര്‍മ്മാതാവ് ഭീഷണിപ്പെടുത്തിയെന്നാണ് ഷെയിനിന്റെ പരാതി. ഇന്‍സ്റ്റഗ്രാമില്‍ ഈ ആരോപണം നടത്തിയതിനു പിന്നാലെ ജോബി ജോര്‍ജ് തന്നെ വിളിച്ചതിന്റെ ശബ്ദരേഖയും ഷെയിന്‍ പുറത്തുവിട്ടു.

ആരോപണം ജോബി ജോര്‍ജ് നിഷേധിച്ചു. സിനിമയ്ക്കായി ഉണ്ടാക്കിയ കരാര്‍ ഷെയ്ന്‍ നിഗം ലംഘിച്ചുവെന്നും തന്റെ സിനിമ പൂര്‍ത്തിയാക്കിയിട്ടേ താടിയും മുടിയും വെട്ടാവൂ എന്നായിരുന്നു കരാറെന്നും ജോബി തിരിച്ചടിച്ചു. 30 ലക്ഷം രൂപ പ്രതിഫലം പറഞ്ഞശേഷം 40 ലക്ഷം രൂപ ഷെയിന്‍ ആവശ്യപ്പെട്ടു. ഷെയിനിനെ നിയന്ത്രിക്കുന്നതു മറ്റു പലതുമാണ്. ഇപ്പോള്‍ താനതു പുറത്തുപറയുന്നില്ല. ഷെയിന്‍ സഹകരിച്ചില്ലെങ്കില്‍ നിയമനടപടിയിലേക്കു കടക്കുമെന്നും ജോബി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ വാട്സ് ആപ്പില്‍ ജോബി ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം വീണ്ടും പുറത്തുവന്നു. തന്റെ പടത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ഷെയിന്റെ സിനിമാ കരിയര്‍ അവസാനിപ്പിക്കും എന്നു യുവ സംവിധായികയായ സുഹൃത്തിനോട് ജോബി പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. തന്റെ വെയില്‍ എന്ന ചിത്രത്തിന്റെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ടാണ് നിര്‍മ്മാതാവ് കടുത്ത ഭാഷയില്‍ സംസാരിക്കുന്നത്. തന്റെ പടത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ഷെയിന്റെ സിനിമാ കരിയര്‍ അവസാനിപ്പിക്കുമെന്ന് വ്യക്തമായി തന്നെ സംഭാഷണത്തില്‍ ജോബി ജോര്‍ജ്ജ് പറയുന്നു. അതോടൊപ്പം ഷെയിനെ ഒഴിവാക്കി സിനിമ ചെയ്യാന്‍ സംവിധായകയോട് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്യുന്നു അദ്ദേഹം. സംഭവണത്തില്‍ വിവാദമാകുന്ന ഭാഗം ഇങ്ങനെയാണ്:

''ഈ ക്യാറക്റ്റര്‍ ആണെങ്കില്‍ എനിക്ക് അത്രേം വലിയ പടം ചെയ്യാന്‍ പാടാണ്. ഈ ഒരു പടത്തിനു പോലും അവന്‍ സഹകരിക്കുന്നില്ലെങ്കില്‍ എങ്ങനെ അവന്‍ ഒരു പെണ്ണായ തന്നോട് സഹകരിക്കുക? വേറെ ആണ്‍പിള്ളേരെ വച്ച് പടം ചെയ്യ്, ഷൈന്‍ മാത്രമല്ലല്ലോ നായകനായിട്ട് ഇവിടെയുള്ളത്. എന്റെ പടത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അവന്റെ സിനിമാ കരിയറ് തീര്‍ന്നു, ബെറ്റ് വച്ചോ. അവന്റെ സിനിമാ കരിയര്‍ തീര്‍ക്കുന്നതിനായി അവനെ ഒരു വണ്ടി കൊണ്ട ഇടിപ്പിക്കും. തീരുമാനമുണ്ടാക്കിയില്ലെങ്കില്‍ അവന് ലോക പണി വരുമെന്ന് ഉപദേശിക്കണം'' - പുറത്ത് വന്ന സംഭാഷണ ശകലത്തില്‍ ജോബി ജോര്‍ജ്ജ് പറയുന്നു.

വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റുമായി ഈ സംഭാഷണം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. അതേസമയം പുറത്തുവന്ന ഈ സംഭാഷണത്തോട് പ്രതികരിക്കാനില്ലെന്ന് മറുനാടനോട് യുവസംവിധായിക പറഞ്ഞു. നേരത്തെ തനിക്ക് ജോബി ജോര്‍ജ്ജില്‍ നിന്ന് വധഭീഷണിയുള്ളതായി ആരോപിച്ച് ഷെയിന്‍ രംഗത്ത് വന്നിരുന്നു. തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ജോബി ശ്രമികുന്നതായും ഷെയിന്‍ ആരോപിക്കുകയുണ്ടായി. ആരോപണങ്ങളെയെല്ലാം നിഷേധിക്കുന്ന സമീപനമാണ് ജോബി സ്വീകരിച്ചിരുന്നത്.

വെയില്‍ സിനിമയില്‍ അഭിനയിക്കുമ്പോള് തന്നെ മറ്റൊരു സിനിമയുടെ ഗെറ്റപ്പിന് വേണ്ടി മുടി മുറിച്ചു മാറ്റിയതോടെയാണ് ഈ വിവാദം മുറുകുന്നത്. തനിക്കെതിരെ ജോബി വധഭീഷണി മുഴക്കിയെന്നാണ് നടന്റെ ആരോപണം. ഇതിന് തെളിവായി വാട്‌സ് ആപ്പ് സംഭാഷണങ്ങളും പുറത്തുവന്നിരുന്നു. നടന്‍ ഷെയ്ന്‍ നിഗത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയെണ്ണി പറഞ്ഞ് നിര്‍മ്മാതാവ് ജോബി രംഗത്തുവന്നിരുന്നു. ചിത്രത്തിനായി ഷെയ്ന്‍ ആദ്യം ചോദിച്ച പ്രതിഫലം 30 ലക്ഷം രൂപയായിരുന്നു എന്നും പിന്നീട് ചിത്രീകരണം തുടങ്ങിയപ്പോള്‍ അത് 40 ലക്ഷമാക്കി ഉയര്‍ത്തിയെന്നും ജോബി ജോര്‍ജ്ജ് പറഞ്ഞിരുന്നു.

വെയില്‍ സിനിമയ്ക്കു വേണ്ടി 4 കോടി 82 ലക്ഷം രൂപയാണ് മുടക്കി കഴിഞ്ഞിരിക്കുന്നത്. സിനിമയ്ക്കു വേണ്ടി തുക ഇറക്കിയത് ലോണ്‍ എടുത്താണ്. ഈ രീതിയില്‍ ഇനി ചിത്രം മുന്നോട്ടു പോയാല്‍ സാമ്പത്തികമായി അത് തന്നെ സാരമായി ബാധിക്കും. അതിനാലാണ് കൂടുതല്‍ സമയം ഈ ചിത്രവുമായി സഹകരിക്കണമെന്ന് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷെയ്ന്‍ നിഗത്തിനോട് ആവശ്യപ്പെട്ടത്. സിനിമ ആരംഭിക്കുന്ന സമയത്ത് 30 ലക്ഷം രൂപ പ്രതിഫലം വേണമെന്നാണ് ഷെയ്ന്‍ ആവശ്യപ്പെട്ടത്. പക്ഷേ കുറച്ച് അഭിനയിച്ചു കഴിഞ്ഞ ശേഷം അത് 40 ലക്ഷമാക്കി ഉയര്‍ത്തി ചോദിച്ചു. 30 ലക്ഷം രൂപയാണ് താരം ഇപ്പോള്‍ കൈപ്പറ്റിയിട്ടുള്ളതെന്നും ജോബി പറയുകയുണ്ടായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category