1 GBP = 91.30 INR                       

BREAKING NEWS

സിലിയുടെ മരണം സ്ഥിരീകരിച്ച് 'എവരിതിങ് ക്ലിയര്‍'! സന്ദേശത്തിലെ ജോളിയുടെ മൊഴി സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ വെല്ലുവിളികള്‍ ഏറെ; ഭാര്യയുടെ മരണം കൊലപാതകമെന്ന് അറിയാമായിരുന്നുവെന്ന് ഷാജു സമ്മതിച്ചത് പൊട്ടിക്കരഞ്ഞ്; ഗൂഢാലോചനയില്‍ പങ്കില്ലെന്ന വാദം അംഗീകരിക്കാതെ ക്രൈംബ്രാഞ്ച്; സിലിയുടെ മരണം ഉറപ്പാക്കാന്‍ ജോളി കാട്ടിക്കൂട്ടിയതിനെല്ലാം ഭര്‍ത്താവ് പിന്തുണ നല്‍കിയത് പാവം കളിച്ചും; കൂടത്തായിയിലെ സിലിയുടെ കൊലപാതകത്തില്‍ നിറയുന്നത് കുതന്ത്രങ്ങള്‍

Britishmalayali
kz´wteJI³

കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതക പരമ്പരക്കേസില്‍ സാലിയുടെ കൊലയില്‍ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. മുഖ്യപ്രതി ജോളിയേയും രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും പൊലീസ് ചോദ്യം ചെയ്യുന്നതോടെ ചുരുളുകള്‍ അഴിഞ്ഞെന്നാണ് സൂചന. വടകര തീരദേശ പൊലീസ് സ്റ്റേഷനില്‍ വച്ചുള്ള ചോദ്യം ചെയ്യലില്‍ ഷാജു പൊട്ടിക്കരഞ്ഞു കൊണ്ട് പലതും സമ്മതിച്ചുവെന്നാണ് ലഭിക്കുന്ന സൂചന. ഷാജുവിന്റെ അച്ഛന്‍ സഖറിയാസിനേയും ചോദ്യം ചെയ്യുന്നുണ്ട്. മരണത്തില്‍ പങ്കില്ല എന്നാല്‍ കൊലപാതകത്തെ കുറിച്ച് അറിയാമായിരുന്നുവെന്നാണ് ഷാജു നല്‍കുന്ന മൊഴി. ജോളി പറഞ്ഞത് അനുസരിച്ച് പ്രവര്‍ത്തിച്ചുവെന്നും സമ്മതിക്കുന്നുണ്ട്. എന്നാല്‍ സിലിയുടെ കൊലപാതകത്തെ കുറിച്ച് ഷാജുവിന് അറിയാമായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

സിലിയുടെ മരണം ഉറപ്പാക്കാന്‍ ജോളി ബന്ധുക്കളുടെ കണ്‍മുന്നിലും പരമാവധി ശ്രമിച്ചെന്ന് മൊഴി. താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ കുഴഞ്ഞുവീണ സിലിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാന്‍ സഹോദരന്‍ സിജോ ഉള്‍പ്പെടെ ശ്രമിച്ചെങ്കിലും ജോളി തന്ത്രപൂര്‍വം വൈകിച്ചു. ഷാജുവും താല്‍പ്പര്യം കാട്ടിയില്ല. അപസ്മാരമാകാമെന്നു പറഞ്ഞ് ഭര്‍ത്താവ് ഷാജു പുറത്തുപോയി ഗുളിക വാങ്ങിക്കൊണ്ടു വരുന്നതുവരെ സിലി അതേ അവസ്ഥയില്‍ കിടന്നു. ജോളി സ്വന്തം കാറില്‍ ഡ്രൈവ് ചെയ്താണ് ഓമശ്ശേരിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലോ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലോ കൊണ്ടുപോകാമെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞിട്ടും കൂട്ടാക്കിയില്ല. ഇതെല്ലാം ജോളിയാണ് ചെയ്തത്. എങ്കിലും ഷാജുവിന്റെ മൗന സമ്മതമുണ്ടായിരുന്നു.

സംസ്ഥാന പാതയിലൂടെ പോയാല്‍ 7 കിലോമീറ്റര്‍ കൊണ്ട് എത്തേണ്ട ഓമശ്ശേരിയിലേക്ക് വളഞ്ഞ വഴി ചുറ്റി 10 കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് എത്തിച്ചത്. ആശുപത്രിയില്‍വച്ച് പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കിയതും ജോളിയുടെ കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്നാണെന്ന് സിലിയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തെ അറിയിച്ചു. ആശുപത്രിയിലെത്തും മുന്‍പ് സിലി മരിച്ചെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. തളര്‍ന്നിരിക്കുകയായിരുന്ന സിജോയോട് പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കാന്‍ ഒപ്പിട്ടു കൊടുക്കാന്‍ വാശി പിടിച്ചെന്ന പോലെ ജോളി ആവശ്യപ്പെട്ടു. സിലിയുടെ സ്വര്‍ണം ഏറ്റുവാങ്ങണമെന്നും നിര്‍ദ്ദേശിച്ചു. സിജോ ഒന്നിനും വയ്യെന്നു പറഞ്ഞ് അവിടെത്തന്നെ ഇരുന്നതിനാല്‍ ഷാജുവാണ് പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കാന്‍ ഒപ്പിട്ടു നല്‍കിയത്. സ്വര്‍ണം ജോളി ഏറ്റുവാങ്ങുകയും ചെയ്തു. രേഖകളിലെല്ലാം സിജോയുടെ പേരു വരുത്തുന്നതിലൂടെ സംശയം ഒഴിവാക്കാനാണ് ജോളി ലക്ഷ്യമിട്ടത്.

സിലി കൊല്ലപ്പെടുമെന്ന് ഭര്‍ത്താവ് ഷാജുവിന് അറിയാമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇത് ഷാജു സമ്മതിക്കുന്നില്ല. സിലിയുടെ പോസ്റ്റ്മോര്‍ട്ടം എതിര്‍ത്തത് എന്തു കൊണ്ടാണെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമില്ല. സിലി ജീവിച്ചിരിക്കെ തന്നെ ഷാജുവിന് ജോളിയുമായി ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷാജുവിനെതിരായ ജോളിയുടെ മൊഴിയും ഇക്കാര്യത്തില്‍ പൊലീസ് മുഖവിലയ്ക്കെടുക്കുന്നു. താമരശ്ശേരിയിലെ ദന്താശുപത്രി, ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ ജോളിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്നലെ 11 മണിക്കൂറിലധികം അന്വേഷണ ഉദ്യോഗസ്ഥര്‍ ജോളിയെ ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ കട്ടപ്പനയില്‍ തെളിവെടുപ്പ് നടത്താനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പദ്ധതിയുണ്ട്.

ചോദ്യം ചെയ്യലിലും ഷാജുവിനെതിരെ ജോളി മൊഴി നല്‍കിയിരുന്നു. കൊല്ലപ്പെട്ട സിലിയുടെ, ആശുപത്രി ജീവനക്കാര്‍ കൈമാറിയ ആഭരണങ്ങള്‍ ഭര്‍ത്താവ് ഷാജുവിനെ ഏല്‍പിച്ചുവെന്നായിരുന്നു മുഖ്യപ്രതി ജോളിയുടെ മൊഴി. മരണസമയത്ത് സിലി അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ആശുപത്രിയില്‍ നിന്നും കൈപ്പറ്റിയത് ജോളി ആയിരുന്നു. ഈ ആഭരണങ്ങളാണ് ഷാജുവിന് കൈമാറിയതെന്ന് ജോളി വ്യക്തമാക്കി. മരണസമയത്ത് സിലി ധരിച്ചിരുന്ന സ്വര്‍ണവും സിലിയുടെ കൈവശം നേരത്തെയുണ്ടായിരുന്ന 30 പവനോളം വരുന്ന ആഭരണങ്ങളും കാണാതായെന്ന് ബന്ധുക്കള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

എന്നാല്‍, ആഭരണങ്ങള്‍ മുഴുവന്‍ സിലി പള്ളിയില്‍ കൊണ്ടുപോയി ഭണ്ഡാരത്തിലിട്ടിരുന്നു എന്നാണ് ഭര്‍ത്താവ് ഷാജു സിലിയുടെ അമ്മയെ വിളിച്ച് നേരത്തെ പറഞ്ഞിരുന്നത്. അതിനാല്‍ ആഭരണങ്ങള്‍ ചോദിച്ച് വരേണ്ടതില്ലെന്നും ഇവിടെ ആഭരണങ്ങളൊന്നുമില്ലെന്നും ഷാജു പറഞ്ഞിരുന്നു. ആഭരണങ്ങളൊന്നും കൈവശമില്ലെന്ന ഷാജുവിന്റെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്നതാണ് ജോളിയുടെ ഇപ്പോഴത്തെ മൊഴി. സിലിയുടെ മരണം സ്ഥിരീകരിച്ച് 'എവരിതിങ് ക്ലിയര്‍' എന്ന ഫോണ്‍ സന്ദേശം ഭര്‍ത്താവ് ഷാജുവിന് അയച്ചിരുന്നെന്ന് ജോളിയുടെ മൊഴി. ആശുപത്രിയില്‍ ഷാജു തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നെങ്കിലും സിലിയോടുള്ള അടങ്ങാത്ത വിരോധം കാരണം പ്രത്യേക മാനസികാവസ്ഥയില്‍ ആയിരുന്നതാണ് സന്ദേശമയയ്ക്കാന്‍ കാരണമെന്നാണ് മൊഴി.

ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ പൊലീസിനുണ്ട്. വര്‍ഷങ്ങള്‍ മുമ്പ് അയച്ച സന്ദേശത്തെ കുറിച്ചുള്ള ആധികാരികത കണ്ടെത്താനുള്ള സാങ്കേതികപരമായ വെല്ലുവിളികളും ഏറെയാണ്. ഷാജുവിനോട് കൂടുതല്‍ അടുപ്പം വേണ്ടെന്ന സിലിയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് കൊലയ്ക്ക് കാരണമായെന്ന് ജോളി അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്.സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നു. ആല്‍ഫൈനും സിലിയും ജീവിച്ചിരിക്കുമ്പോള്‍ ഷാജുവിനെ സ്വന്തമാക്കാനാകില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇരുവരെയും കൊലപ്പെടുത്തിയത്.ഭര്‍ത്താവ് റോയി മരിച്ച ശേഷം ജോളി ഷാജുവുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിലും സിലിക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇത് സിലി ജോളിയോടുതന്നെ പലതവണ പറഞ്ഞു.

ഇതിന്റെ പേരില്‍ ഷാജുവിന്റെ മാതാപിതാക്കള്‍ സിലിയോട് കലഹിച്ചു. സിലിയുടെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തി ആദ്യം പകതീര്‍ത്തു. ഭാര്യയുടെ കാര്യത്തിലും താന്‍ തീര്‍പ്പുണ്ടാക്കുമെന്ന് ഷാജുവിനോട് ജോളി പറഞ്ഞിരുന്നു. മൗനമായിരുന്നു ഷാജുവിന്റെ മറുപടി. സിലിയുടെ മരണത്തിനു പിന്നാലെ ഷാജുവുമായുള്ള വിവാഹത്തെക്കുറിച്ച് തന്നോട് ആദ്യം സംസാരിച്ചത് അയാളുടെ പിതാവ് സഖറിയാസാണ്. ഷാജുവിനും വിയോജിപ്പുണ്ടായിരുന്നില്ല. സിലിയുടെ മൃതദേഹത്തില്‍ ഒരുമിച്ച് അന്ത്യചുംബനം നല്‍കാനുള്ള തീരുമാനം തന്റേത് മാത്രമായിരുന്നെന്നും ജോളി മൊഴിയില്‍ പറയുന്നു.




 



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category