1 GBP = 92.00 INR                       

BREAKING NEWS

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം സംസ്ഥാനത്ത് അഴിമതി കേസുകളുടെ എണ്ണം കുറയുന്നു; ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കില്‍ കേരളം പിന്നോട്ട്; അഴിമതി ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ വകുപ്പിലെ അധികാരികളില്‍ നിന്ന് അനുമതി വാങ്ങണമെന്ന വ്യവസ്ഥകള്‍ അന്വേഷണത്തിന് തടസ്സമാകുന്നെന്ന് വിമര്‍ശനം; അഴിമതി നിരോധന നിയമത്തില്‍ വെള്ളം ചേര്‍ത്ത് സര്‍ക്കാറിന് ആഘോഷിക്കാന്‍ എന്തുണ്ടെന്ന് പ്രതിപക്ഷത്തിന്റെ ചോദ്യം

Britishmalayali
kz´wteJI³

തിരുവനന്തപുരം: അഴിമതി വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് അധികാരത്തിലെത്തിയ ഇടതു മുന്നണി സര്‍ക്കാറില്‍ മന്ത്രമാരെല്ലാം അഴിമതി നടത്താത്ത നിഷ്‌ക്കളങ്കരാണോ? ധൂര്‍ത്തിന്റെ കാര്യത്തില്‍ മുന്‍ സര്‍ക്കാറിനെ കടത്തിവെട്ടുന്നവരാണ് പിണറായി സര്‍ക്കാര്‍. സ്വജനപക്ഷ പാതത്തിന്റെ പേരില്‍ മന്ത്രി ഇ പി ജയരാജന്‍ രാജിവെക്കേണ്ട സാഹചചര്യം പോലുമുണ്ടായി. ഇതിനിടെയാണ് സംസ്ഥാനത്ത് അഴിമതിയില്ലെന്ന വിധത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അഴിമതികേസുകള്‍ ഗണ്യമായി കുറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍സിആര്‍ബി) സ്ഥിതി വിവരക്കണക്കുകളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

പാലാരിവട്ടം പാലം അഴിമതി അടക്കമുള്ള കാര്യങ്ങളില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുമ്പോഴാണ് അഴിമതിയുടെ കാര്യത്തില്‍ കേരളം പിന്നോട്ടെന്ന വിധത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അഴിമതി നിരോധന നിയമ പ്രകാരം 2015 ല്‍ 377 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2016 ല്‍ ഇത് 430 ആയി ഉയര്‍ന്നു. 2017 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളുടെ എണ്ണം 142 ആയി കുറഞ്ഞെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2016 മേയിലാണ് സംസ്ഥാനത്ത് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. ഇതിന് പിന്നാലെയാണ് കുറവ് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ വിജിലന്‍സ്് കോടതികളില്‍ കേസു കുറഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടു പുറത്തുവന്നതിനെ ഭരണനേട്ടമെന്ന് വിധത്തില്‍ സൈബര്‍ ലോകത്ത് സഖാക്കള്‍ ആഘോഷിക്കുന്നുണ്ട്. എന്നാല്‍, ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ആദ്യം ചിറകരിഞ്ഞത് വിജിലന്‍സിന്റെയായിരുന്നു. അതുകൊണ്ട് തന്നെ മുന്‍ സര്‍ക്കാറുകളുടെ കര്യത്തിലെന്ന പോലെ അഴിമതി പരാതികള്‍ ഇക്കുറി കുറവായിരുന്നു.

സര്‍ക്കാര്‍ ഇടപെടലാണ് അഴിമതി കേസുകളില്‍ കുറവുണ്ടാവാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ സംസ്ഥാനത്തെ അഴിമതി വിരുദ്ധ ബ്യൂറോ (വിജിലന്‍സ് അന്റ് കറപ്ഷന്‍ ബ്യൂറോ)യുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടാലാണ് കേസുകള്‍ കുറയാന്‍ കാരണമായതെന്നാണ് മറു വിഭാഗത്തിന്റെ വാദം. പ്രതിപക്ഷം അടക്കം ഇതിന് തെളിവായി ഇവര്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ നീക്കിയ നടപടിയും ചൂണ്ടിക്കാട്ടുന്നു. ഇത്തരം നടപടികള്‍ മറ്റ് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം ഇല്ലാതാക്കിയെന്നും ഇത് നടപടികളില്‍ നിന്ന് പിന്നോട്ട് പോവാന്‍ കാരണമാക്കിയതാണ് കേസുകള്‍ കുറയാന്‍ ഇടയാക്കിയതെന്നും ഈ വിഭാഗം അവകാശപ്പെടുന്നതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അഴിമതി നിരോധന നിയമം പാര്‍ലമെന്റ് ഭേദഗതി ചെയ്ത് പാസാക്കിയ 2018ല്‍ പാസാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് കാര്യങ്ങള്‍ വളരെ പെട്ടെന്ന് മെച്ചപ്പെടാന്‍ വഴിയൊരുക്കില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. അഴിമതി വിരുദ്ധ ബ്യൂറോയുടെ സുതാര്യത ഉറപ്പ് വരുത്താനാണ് ഭേദഗതികള്‍ എന്നാണ് പറയുന്നത്. എന്നാല്‍ ഇവയില്‍ പലതും വകുപ്പിനെ ദുര്‍ബലപ്പെടുത്തുന്നതിന് തുല്യമാണെന്നും ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു.

അഴിമതി ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിലെ അധികാരികളില്‍ നിന്ന് അനുമതി വാങ്ങണമെന്ന് പുതിയ ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിന് പുറമെ മുന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അഴിമതിക്ക് ഇവരെ വിചാരണ ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി വേണമെന്നും നിയമം പറയുന്നു. ഇത്തരം നിബന്ധനകള്‍ നടപടികളുടെ വേഗം കുറയ്ക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ ആശങ്ക. ഇതു കൂടതെ അനുമതി തേടിയുള്ള അപേക്ഷ തള്ളാന്‍ സര്‍ക്കാറിന് കഴിയും. ഇത് ഭരണകൂടത്തോട് അടുത്ത് നില്‍ക്കുന്നവര്‍ക്ക് സഹായകമാവും. എന്നാല്‍ കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ അനുമതി ആവശ്യമില്ലെന്നത് ഇത്തരക്കാര്‍ക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category