1 GBP = 91.30 INR                       

BREAKING NEWS

നരേന്ദ്ര മോദിക്കെതിരെ ഭീഷണിയുമായി വീണ്ടും പാക് പോപ് ഗായിക; ചാവേര്‍ ആക്രമണ ഭീഷണി ഉയര്‍ത്തി രംഗത്തുവന്നത് റാബി പിര്‍സാദയുടെ ട്വീറ്റ്; ബോംബ് കെട്ടിവച്ച ജാക്കറ്റ് അണിഞ്ഞ തന്റെ ചിത്രത്തിനൊപ്പം 'മോദി ഹിറ്റ്ലര്‍'എന്ന ഹാഷ്ടാഗും

Britishmalayali
kz´wteJI³

ലാഹോര്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണിയുമായി വീണ്ടും പാക്കിസ്ഥാനി പോപ്പ് ഗായിക റാബി പിര്‍സാദ്. ചാവേര്‍ ആക്രമണ ഭീഷണിയാണ് പാക് ഗായിക മോദിക്കെതിരെ ട്വിറ്ററിലൂടെ ഉയര്‍ത്തിയിരിക്കുന്നത്. ബോംബ് കെട്ടിവച്ച ജാക്കറ്റ് അണിഞ്ഞ തന്റെ ചിത്രത്തിനൊപ്പം 'മോദി ഹിറ്റ്ലര്‍', 'കശ്മീര്‍ കി ഭേട്ടി' (കശ്മീരിന്റെ മകള്‍) എന്നീ ഹാഷ്ടാഗുകള്‍ നല്‍കിയ അവര്‍ മോദിക്ക് ആശംസകള്‍ നേരുന്നതായും കുറിച്ചിട്ടുണ്ട്.

പിര്‍സാദയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ട്വീറ്റിന് ഒട്ടേറെ ലൈക്കുകളും റീട്വീറ്റുകളും ലഭിച്ചിട്ടുണ്ട്. അതേസമയം, റാബി പിര്‍സാദയെ വിമര്‍ശിച്ച് രംഗത്തെത്തിയവരും കുറവല്ല. സമൂഹമാധ്യമത്തെ അവര്‍ നിരുത്തരവാദപരമായാണ് ഉപയോഗപ്പെടുത്തുന്നതെന്നും ലോകത്തിന് മുമ്പില്‍ പാക്കിസ്ഥാനെ മോശമായി ചിത്രീകരിക്കുകയാണെന്നുമാണ് ചിലര്‍ വിമര്‍ശിക്കുന്നത്.

മുമ്പ് കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ റദ്ദാക്കിയ സംഭവവുമായി ബന്ധപ്പെട്ട് വിഷസര്‍പ്പങ്ങള്‍ക്കൊപ്പമിരുന്ന് പിര്‍സാദ പ്രധാനമന്ത്രിക്കെതിരെ ഭീഷണി ഉയര്‍ത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category