1 GBP = 91.30 INR                       

BREAKING NEWS

മന്ത്രിസഭയുടെ അനുമതിയില്ലാതെ 225 കോടി രൂപ അധികം അനുവദിച്ചു; 638 കോടിയുടെ പദ്ധതി തീര്‍ക്കാന്‍ ഖജനാവിന് നഷ്ടം ശതകോടികള്‍; സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ത്രിപുര മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ ബാദല്‍ ചൗധരിയെ അറസ്റ്റ് ചെയ്തത് പൊലീസ്; രാഷ്ട്രീയ പകപോക്കല്‍ എന്നാരോപിച്ച് സിപിഎം; ത്രിപുരയില്‍ മൂടോടെ ഒലിച്ചുപോയ സിപിഎം ഇപ്പോള്‍ അഴിമതിക്കുരുക്കിലും

Britishmalayali
kz´wteJI³

അഗര്‍ത്തല: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ ത്രിപുര പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ ബാദല്‍ ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തത് 225 കോടി രൂപയുടെ അഴിമതിക്കേസില്‍. 638 കോടി രൂപയുടെ പദ്ധതിയില്‍ 225 കോടി രൂപ അധികമായി ചെലവിട്ടു എന്നതാണ് ബാദല്‍ ചൗധരിക്കെതിരായ പ്രധാന ആരോപണം. 20082009 കാലത്തെ അഞ്ച് വീതം പാലങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കുമായുള്ള 638കോടിയുടെ പദ്ധതിയില്‍ നിന്ന് 228കോടി തട്ടിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.

ഇത് മന്ത്രിസഭയുടെ അനുമതി പോലും ഇല്ലാതെയാണ് എന്നതാണ് ബാദല്‍ ചൗധരിക്ക് കൂടുതല്‍ വിനയാകുന്നത്. അഴിമതി, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണു മുന്‍ മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പൊതുമരാമത്തുവകുപ്പ് മുന്‍ ചീഫ് എന്‍ജിനീയര്‍ സുനില്‍ ഭൗമിക്കിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മുന്‍ ചീഫ് സെക്രട്ടറി യശ്പാല്‍ സിങ്ങും കേസില്‍ പ്രതിയാണ്.

2008-09ല്‍, ഫ്ളൈ ഓവര്‍ നിര്‍മ്മാണത്തിനു മന്ത്രിസഭയുടെ അനുമതിയില്ലാതെ 225 കോടി ചെലവിട്ടെന്നും മന്ത്രിസഭ പരിഗണിച്ച രേഖയും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തയാറാക്കിയ രേഖയും തമ്മില്‍ പൊരുത്തമില്ലെന്നും മുഖ്യമന്ത്രി ബിപ്ലവ് ദേബ് കഴിഞ്ഞ മാസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.


നിലവില്‍ എംഎല്‍എയായ ബാദല്‍ ചൗധരി ഹൃദ്രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുമ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചികിത്സയ്ക്കായി ബാദലിനെ ഭാര്യയും മകളുമാണ് ആശുപത്രിയിലെത്തിച്ചത്. നേരത്തേ പാര്‍ട്ടി ഓഫീസില്‍ വെച്ച് ചൗധരിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടന്നിരുന്നില്ല. വിജിലന്‍സ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാദലിനു പശ്ചിമ ത്രിപുര സെഷന്‍സ് കോടതി ആദ്യം രണ്ടു ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു എങ്കിലും പിന്നീടതു റദ്ദാക്കി.

ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് പാര്‍ട്ടി ഓഫിസില്‍നിന്ന് അറസ്റ്റ് ചെയ്യാന്‍ പൊലീസ് നടത്തിയ ശ്രമം വിജയിച്ചില്ല. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് അന്ന് നടന്നത്. അറസ്റ്റ് തടഞ്ഞെന്നാരോപിച്ച് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം നാരായണ്‍ കറിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യമനുവദിച്ചു.

ഇതിനിടെ, ബാദലിനെ അറസ്റ്റ് ചെയ്യാത്തതിനു ത്രിപുര വെസ്റ്റ് ജില്ലാ പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 8 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ബാദല്‍ ഒളിവിലാണെന്നും അറസ്റ്റിനുള്ള ശ്രമം തുടരുന്നുവെന്നും പിന്നീടു പൊലീസ് വ്യക്തമാക്കി. ഇതിനിടെ, ബാദലിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചെങ്കിലും ഉത്തരവുണ്ടായിട്ടില്ല.

പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനുള്ള ആര്‍എസ്എസ്-ബിജെപി പദ്ധതിയുടെ ഭാഗമാണു കേസെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഡല്‍ഹിയില്‍ ആരോപിച്ചു. ഫ്ൈള ഓവര്‍ പദ്ധതിയെക്കുറിച്ചു പൊതു മരാമത്ത് വകുപ്പ് തൃപ്തികരമായ വിശദീകരണം നല്‍കിയതോടെ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം ഒഴിവാക്കിയിരുന്നു. എന്നാല്‍, സിഎജിക്കു പ്രശ്നമില്ലെങ്കിലും ഞങ്ങള്‍ നടപടിയെടുക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് പ്രതിപക്ഷത്തെ വേട്ടയാടലാണ് എന്നും യച്ചൂരി ചൂണ്ടിക്കാട്ടി. സംശുദ്ധരാഷ്ട്രീയത്തിന്റെ വക്താവാണ് ബാദല്‍ ചൗധരി. ഗുരുതരകുറ്റങ്ങള്‍ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാതെ, പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയെന്നതാണ് ബിജെപി സര്‍ക്കാരുകളുടെ രീതി എന്നും പാര്‍ട്ടി സെക്രട്ടറി പറയുന്നു.

ത്രിപുരയിലെ ഹൃശ്യമുഖ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ബാദല്‍ ചൗധരി. ഓഗസ്റ്റ് 23ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ബാദല്‍ ചൗധരിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ മന്ത്രിയായിരിക്കെ ചെയ്ത പണികള്‍ ഏറ്റവും മികച്ച ഗുണനിലവാരത്തിലുള്ളതായിരുന്നുവെന്നും ചോദ്യം ചെയ്യാനല്ല വിവരങ്ങള്‍ തേടാനാണ് വിജിലന്‍സ് തന്നെ വിളിച്ചുവരുത്തിയതെന്നും ചൗധരി അന്ന് പ്രതികരിച്ചിരുന്നു.

സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയെന്നാണ് നിയമ-വിദ്യാഭ്യാസ മന്ത്രി രതന്‍ ലാല്‍ നാഥ് സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ചൗധരിക്കെതിരെ അന്വേഷണം ഊര്‍ജിമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ബിജെപി സര്‍ക്കാരിനെതിരെ സിപിഎം രംഗത്തെത്തിയിരിക്കുകയാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ചൗധരിക്കെതിരെ കള്ളക്കേസ് ചുമത്തിയതാണെന്നാണ് സിപിഎം ആരോപിക്കുന്നത്. ഇതിനെ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഗൗതം ദാസും വ്യക്തമാക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category