1 GBP = 93.75 INR                       

BREAKING NEWS

ഇന്ത്യയേക്കാള്‍ പാക്കിസ്ഥാനോട് താല്‍പര്യമുള്ള ഒരു ഭരണകൂടത്തോടും ഒരു വിട്ടു വീഴ്ച്ചയും കാണിക്കേണ്ട ബാധ്യത ഇന്ത്യക്കില്ല; സാക്കിര്‍ നായിക്ക് എന്ന രാജ്യദ്രോഹിക്ക് ഓശാന പാടുന്നവരുമായുള്ള ബന്ധം ഒരു നിമിഷം പോലും ഇല്ലാതാക്കണം; കാശ്മീരിലെ ഇന്ത്യയുടെ പരമാധികാരത്തെ സംശയിക്കുന്നവര്‍ക്കും ഒരു ആനുകൂല്യവും ആവശ്യമില്ല:നയതന്ത്രം എന്നാല്‍ തിരിച്ചടിക്കേണ്ടതുകൂടിയാണെന്ന മോദി നയത്തിന് കൊടുക്കാം ഒരു കൈയടി

Britishmalayali
kz´wteJI³

ഒരേ സമയം ശത്രുവിനേയും മിത്രത്തേയും ഒരുമിച്ച് കൊണ്ട് പോകാനുള്ള മോദി സര്‍ക്കാരിന്റെ മികവ് വിദേശ നയതന്ത്രത്തിന്റെ കാര്യത്തില്‍ മറ്റൊരു ഭരണാധികാരിയും ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ചേരി ചേരാ നയം എന്ന് പറഞ്ഞുകൊണ്ട് അമേരിക്കയ്ക്കും യുഎസ്എസ്ആറിനും ഇടയില്‍ നിഷ്പക്ഷതയുടെ മുഖംമൂടിയണിഞ്ഞ് നില്‍ക്കുമ്പോഴും ഇന്ത്യ യുഎസ്എസ്ആര്‍ പക്ഷത്താണ് ന്നെ് ലോകത്തിന് അറിയാമായിരുന്നു. എന്നാല്‍ ഒരേ സമയം ഇസ്രയേലിനോടും ഫലസ്തീനോടും ബന്ധം സ്ഥാപിക്കുക. ഒരേ സമയം അമേരിക്കയോടും റഷ്യയോടും ബന്ധം സ്ഥാപിക്കുക സൗദി അറേബ്യക്കും ഇറാനും ഒപ്പം ബന്ധം സ്ഥാപിക്കുക തുടങ്ങിയത് എല്ലാം തന്നെ മോദി സര്‍ക്കാരിന്റെ കിരീടത്തിലെ പൊന്‍ തൂവലുകള്‍ ആണ്.

അറബ് നാട്ടിലെ ഉഭരണാധികാരികള്‍ക്ക് മോദിയോടുള്ള ഇഷ്ടം മുന്‍പ് ഈ നാട് ഭരിച്ചിരുന്ന ഒരു അധികാരിയോടും ഉണ്ടായിരുന്നില്ല എന്നത് എടുത്ത് വായിക്കേണ്ടതാണ്. മോദിയുടെ നയതന്ത്രത്തിലെ ഏറ്റവും ഞെട്ടിക്കുന്നത് ചൈനയുമായുള്ള ബന്ധം നന്നാക്കുന്നതിന് നടത്തുന്ന നീക്കം തന്നെയാണ്. ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു ചൈനയാണെന്നിരിക്കെ ഇന്ത്യക്ക് അമേരിക്ക നല്‍കുന്ന അകമഴിഞ്ഞ പിന്തുണയുടെ യഥാര്‍ത്ഥ കാരണം ചൈനയ്ക്ക് എതിരെയുള്ള പ്രതിരോധം ആണെന്നരിക്കെ ചൈന എന്ന ഭീമന്‍ രാജ്യത്തെ വിളിച്ച വരുത്തി ചര്‍ച്ച നടത്താനും മോദി സര്‍ക്കാര്‍ കാണിച്ച ധീരത എത്ര പുകഴ്ത്തിയാലും മതിയാവില്ല.

കഴിയുന്നതും വിദേശ രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുകയും അവരുമായി വ്യാപാര ബന്ധം മെച്ചപ്പെടുത്തുകയും ഒക്കെ ചെയ്യുന്നത് വഴി ലോകത്തിലെ ഏറ്റവും വലിയ വിപണിയായ ിന്ത്യയില്‍ അവരുടെ യശ്ശസ് ഉയരുകയും വ്യാപാരവും വേണ്ട രീതിയില്‍ കച്ചവടവും ഒക്കെ നടത്താന്‍ കഴിയും എന്നതില്‍ തര്‍ക്കമില്ല. അതേസമയം നയതന്ത്രം എന്നാല്‍ വെറും കെട്ടിപ്പിടിക്കലും ഉമ്മവയ്ക്കലും ആശ്ലേഷിക്കലും ആണെന്ന് ആരെങ്കിലും കരുതിയാല്‍ അതും മോദി സര്‍ക്കാര്‍ തിരുത്തുകയാണ്. ഇന്ത്യയോട് ഒരു തരത്തിലും കൂറില്ലാത്ത ഇന്ത്യയും പാക്കിസ്ഥനും തമ്മിലുള്ള തര്‍ക്കങ്ങളില്‍ പാക്കിസ്ഥാന് ഒപ്പം നിക്കുന്ന രാജ്യങ്ങളോട് സന്ധിയില്ലാ എന്ന് മലേഷ്യയുമായുള്ള ഇടപാടുകള്‍ സൂചിപ്പിക്കുന്നു.


പാക്കിസ്ഥാനുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന സൗദി അറേബ്യ പോലും ഇന്ത്യയുടെ കാശ്മീരിലെ നിലപാടുകളെ തള്ളിപ്പറയാതിരിക്കുമ്പോള്‍ ഐക്യരാഷ്ട്രസഭയില്‍ ആഞ്ഞ് കയറിയ മഹാദിര്‍ മുഹമ്മദ് എന്ന മലേഷ്യന്‍ പ്രസിഡന്റിനോട് ഒരു ബാധ്യതയും ഇന്ത്യക്ക് ഇല്ല. കശ്മീര്‍ ഇന്ത്യക്ക് അഭിവാജ്യ ഘടകമാണെന്നും അത് ഒരു ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ട വിഷയമല്ല എന്നും ഇന്ത്യ മാത്രമാണ് കശ്മീരിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് എന്നും വിശ്വസിക്കുന്നവര്‍ മാത്രം മതിയാകും നമ്മുടെ സുഹൃത്തുക്കളാകാന്‍.

അതേസമയം ചൈന പോലുള്ള രാജ്യങ്ങളോട് സ്വീകരിക്കുന്ന നിലപാടില്‍ തെറ്റ് ഒന്നും തന്നെ ഇല്ല. പക്ഷേ സൗദി അറേബിയക്കും ഇറാനും യുഎഇക്കും പോലും ഇന്ത്യയുടെ കശ്മീരിലെ അവകാശത്തെ കുറിച്ച് തര്‍ക്കമില്ലാതിരിക്കുമ്പോള്‍ മലേഷ്യ പോലൊരു ചെറിയ രാജ്യം എന്തിനാണ് പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നത്. അത്തരമൊരു രാജ്യവുമായിട്ടുള്ള വ്യാപാര ബന്ധം പോലും ഇല്ലാതാക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് വളരെ അഭിമാനം നല്‍കുന്ന കാര്യമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category