1 GBP = 94.20 INR                       

BREAKING NEWS

ബെല്‍ജിയത്ത് നിന്നും ബ്രിട്ടനിലെത്തിയ പടുകൂറ്റന്‍ ലോറി പരിശോധിച്ച പൊലീസുകാര്‍ കണ്ണുനീര്‍ തുടച്ച് തല താഴ്ത്തി; ശ്വാസം കിട്ടാതെ മരിച്ചത് ഒരു കുട്ടിയടക്കം 39 പേര്‍; മരണങ്ങളുമായി തന്റെ രാജ്യത്തിന് മറ്റൊരു ബന്ധവുമില്ലെന്ന് ബള്‍ഗേറിയന്‍ പ്രധാനമന്ത്രിയും; അഭയാര്‍ത്ഥികളുടെ കണ്ണുനീരില്‍ കലങ്ങി ബ്രിട്ടന്‍

Britishmalayali
kz´wteJI³

ലണ്ടന്‍: ബെല്‍ജിയത്ത് നിന്നും ഇന്നലെ രാത്രി ലണ്ടനിലെത്തിയ കണ്ടെയ്നര്‍ ലോറി പരിശോധിച്ചപ്പോള്‍ പൊലീസുകാര്‍ കരുതിക്കാണില്ല കണ്ണ് നനയിക്കുന്ന കാഴ്ചയാണ് കാണാന്‍ പോകുന്നതെന്ന്. ഒരു കുട്ടിയുടേതടക്കം കണ്ടെത്തിയത് 39 മൃതദേഹങ്ങളാണ്. അതും തണുത്ത് മരവിച്ച നിലയില്‍. എങ്ങനേയും രക്ഷപ്പെടാന്‍ വേണ്ടി കടലുകള്‍ താണ്ടി എത്തിയ അഭയാര്‍ത്ഥികളായിരുന്നു കണ്ടെയ്നര്‍ ലോറിയില്‍.

രാത്രി 1.40ന് ലണ്ടനിലെ എസെക്സില്‍ ഗ്രേസിനു സമീപമുള്ള വാട്ടര്‍ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെത്തിയ കണ്ടെയ്നര്‍ ലോറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നോര്‍ത്തേണ്‍ അയര്‍ലന്റില്‍നിന്നുള്ള യുവാവായ ലോറി ഡ്രൈവര്‍ മോ റോബിന്‍സണെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ബള്‍ഗേറിയയില്‍നിന്നും ശനിയാഴ്ച പുറപ്പെട്ട് ഹോളിഹെഡ്, എയ്ഞ്ജല്‍സെ വഴി ലണ്ടനിലെത്തിയ ലോറിയിലാണ് ഈ നടുക്കുന്ന കാഴ്ച കണ്ടത്.

ചരക്കുമായി പുറപ്പെട്ട ലോറി ഇന്നലെ അര്‍ദ്ധ രാത്രിയോടെ അത് ബെല്‍ജിയന്‍ തുറമുഖമായ സീബര്‍ഗില്‍ നിന്ന് കപ്പല്‍ വഴി പര്‍ഫ്ളീറ്റിലേക്ക് എത്തിച്ചിരുന്നു. അതിന് ശേഷം പുലര്‍ച്ചെ 1.10 നു ലോറി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലേക്ക് എത്തുന്നതായി സിസിടിവി ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. അര മണിക്കൂറിനു ശേഷം ഇവിടേക്ക് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്.

മരിച്ചവര്‍ എല്ലാം എവിടെ നിന്നാണെന്നോ ലോറി കൃത്യമായി എവിടെ നിന്ന് പുറപ്പെട്ടുവെന്നോ അറിവായിട്ടില്ല. ഉച്ചയോടെ ലോറി സംഭവസ്ഥലത്ത് നിന്ന് നീക്കി. ഇപ്പോഴും ഇരകള്‍ ലോറിയില്‍ തന്നെയുണ്ട്. ഇവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പൊലീസ്. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് സമീപത്ത് താമസിക്കുന്നവര്‍ നടന്നത് വിശ്വസിക്കാന്‍ സാധിക്കാതെ മരവിച്ച് നില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.
ഐറിഷ് കമ്പനിയായ ജിടിആര്‍ ട്രെയിലറുകളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കണ്ടെയ്നര്‍. ഡബ്ലിന്‍ ആസ്ഥാനമായുള്ള സ്ഥാപനം യൂറോപ്പിലുടനീളമുള്ള കമ്പനികള്‍ക്ക് വലിയ ഷിപ്പിങ് കണ്ടെയ്നറുകള്‍ വാടകയ്ക്ക് നല്‍കാറുണ്ട്. ഇപ്പോള്‍ ഈ കമ്പനിയില്‍ നിന്നും വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെങ്കിലും വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ട രേഖകള്‍ ഇവരുടെ കൈവശമുണ്ടെന്നാണ് കരുതുന്നത്. ലോറി ഡ്രൈവര്‍ മോ റോബിന്‍സണിന്റെ ഭാര്യ ഗര്‍ഭിണിയാണെന്നും ഇയാളുടെ മാതാപിതാക്കളുടെ അടുത്ത് സംഭവത്തെ പറ്റി ഒന്നും തന്നെ വ്യക്തമായി പറഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
തേംസ് എസ്റ്റ്യുറി ഡോക്ലാന്‍ഡ് റോഡുകളിലൂടെ ലോറി കടന്ന് പോയതിനാല്‍ പൊലീസ് അകമ്പടി നല്‍കി. ബഹുമാനസൂചകമായി നടപ്പാതയില്‍ നിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തല കുനിച്ചു.ട്രക്ക് ഡ്രൈവര്‍ റോബിന്‍സണെ ഇപ്പോഴും ചോദ്യം ചെയ്യുകയാണ്. ബള്‍ഗേറിയയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു സ്‌കാനിയ ട്രക്ക് ക്യാബിനെക്കുറിച്ച് അദ്ദേഹം പതിവായി തന്റെ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകളില്‍ പോസ്റ്റുചെയ്യ്തിരുന്നു. അതിനെ 'സ്‌കാന്‍ഡിനേവിയന്‍ എക്‌സ്പ്രസ്', 'പോളാര്‍ എക്‌സ്പ്രസ്' എന്നൊക്കയാണ് ഇയാള്‍ വിളിച്ചിരുന്നത്. ലോറി ബള്‍ഗേറിയയില്‍ ഒരു ഐറിഷ് കമ്പനി 2017 ല്‍ രജിസ്്റ്റര്‍ ചെയ്തതാണ്. എന്നാല്‍ ഈ മരണങ്ങളുമായി തന്റെ രാജ്യത്തിന് മറ്റൊരു ബന്ധവുമില്ലെന്ന് ബള്‍ഗേറിയന്‍ പ്രധാനമന്ത്രി ബോയ്കോ ബോറിസോവ് പറഞ്ഞു.
2000-ല്‍ സമാനമായ സാഹചര്യത്തില്‍ 58 ചൈനക്കാരുടെ മൃതദേഹം ഡോവറിലെത്തിയ ട്രക്കില്‍ കണ്ടെത്തിയിരുന്നു. ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചവരായിരുന്നു ഇവര്‍. പ്രധാനന്ത്രി ബോറിസ് ജോണ്‍സണും ഹോം സെക്രട്ടറി പ്രീതി പട്ടേലും സംഭവത്തില്‍ അനുശോചനം രേഖപ്പടുത്തി. ഹോം ഓഫിസുമായും എസെക്സ് പൊലീസുമായും ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.
എന്നാല്‍ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നാണ് ഡ്രൈവര്‍ മോ റോബിന്‍സണ്‍ പറയുന്നത്. ബെല്‍ജിയന്‍ തുറമുഖമായ സീ ബ്രഗേയില്‍നിന്നാണു കണ്ടെയ്നര്‍ ലോറി ഏറ്റെടുത്തതെന്നാണ് ഇയാളുടെ മൊഴി. വടക്കന്‍ അയര്‍ലന്‍ഡ് സ്വദേശിനിയുടേതാണു ലോറി. 2017 ലാണ് അവര്‍ ലോറി വാങ്ങിയത്. ലോറി കമ്പനി ഉടമകളുടെ നിര്‍ദേശ പ്രകാരം ലോറി ഓടിച്ചെന്നല്ലാതെ കണ്ടെയ്നര്‍ തുറന്നുനോക്കിയില്ലെന്നും അയാള്‍ അവകാശപ്പെട്ടു. കുടുംബത്തിനായി കൂടുതല്‍ പണം കണ്ടെത്താനുള്ള തിരക്കിലായിരുന്നു മോയെന്നു സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category