1 GBP = 92.30 INR                       

BREAKING NEWS

'ഒരുവേള ടീമില്‍നിന്ന് ഞാന്‍ സമ്പൂര്‍ണമായി പുറത്തായി; ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് എല്ലാവരും വിധിയെഴുതി; എന്നാല്‍, ടീമിലേക്ക് തിരിച്ചെത്തിയ ഞാന്‍ നാലു വര്‍ഷത്തോളം തുടര്‍ന്നും കളിച്ചു; 'ചാംപ്യന്മാര്‍ അത്രവേഗം അസ്തമിക്കില്ല'; ഞാന്‍ ഇവിടെ ഉള്ളിടത്തോളം എല്ലാവര്‍ക്കും ബഹുമാനം ലഭിക്കും; ധോണി വിഷയത്തില്‍ പ്രതികരണവുമായി സൗരവ് ഗാംഗുലി

Britishmalayali
kz´wteJI³

മുംബൈ; 'ഞാന്‍ എപ്പോഴും പറയുന്നൊരു കാര്യമുണ്ട്. ഒരുവേള ടീമില്‍നിന്ന് ഞാന്‍ സമ്പൂര്‍ണമായി പുറത്തായതാണ്. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് എല്ലാവരും വിധിയെഴുതി. എന്നാല്‍, ടീമിലേക്ക് തിരിച്ചെത്തിയ ഞാന്‍ നാലു വര്‍ഷത്തോളം തുടര്‍ന്നും കളിച്ചു. ചാംപ്യന്മാര്‍ അത്രവേഗം അസ്തമിക്കില്ല' ഗാംഗുലി പറഞ്ഞു. മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ന്നപ്പോള്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഗാംഗുലിക്കു നേരെ ചോദ്യമുയര്‍ന്നത്. ധോണിയേപ്പോലൊരു താരത്തെ ലഭിച്ചതില്‍ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ ഗാംഗുലി, താരത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. അതേസമയം എല്ലാവരും കരുതിയിരുന്നത് ഗാംഗുലി ധോണി വിഷയത്തില്‍ മറിച്ചൊരു നിലപാട് സ്വീകരിക്കുമെന്നായിരുന്നു. എന്നാല്‍ ഇതിനെ എല്ലാമാണ് ദാദ പൊളിച്ച് എഴുതിയത്.

'അദ്ദേഹത്തിന്റെ (ധോണിയുടെ) മനസ്സില്‍ എന്താണെന്ന് എനിക്കറിയില്ല. ധോണിയേപ്പോലൊരു താരത്തെ ലഭിച്ചതില്‍ അത്യധികം അഭിമാനിക്കുന്നവരാണ് ഇന്ത്യക്കാര്‍. ഞാന്‍ ഇവിടെ (ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത്) ഉള്ളിടത്തോളം കാലം എല്ലാവര്‍ക്കും തീര്‍ച്ചയായും ബഹുമാനം ലഭിക്കും. ധോണിയുടെ നേട്ടങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ എത്രയോ സന്ദര്‍ഭങ്ങളുണ്ട്' ഗാംഗുലി പറഞ്ഞു.

അതേസമയം, മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ ധോണിയുമായി വിരമിക്കല്‍ വിഷയത്തെക്കുറിച്ച് സംസാരിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. 'ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ ധോണിയുമായി ഇതുവരെ സംസാരിച്ചിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളില്‍ ഒരാളായ അദ്ദേഹത്തെ തീര്‍ച്ചയായും നേരിട്ട് കാണും' ഗാംഗുലി പ്രതികരിച്ചു.

ഇന്ത്യ- ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര നേരത്തെ നിശ്ചയിച്ചപ്രകാരം നടക്കുമെന്നാണ് പ്രതീക്ഷയെന്ന് സൗരവ് ഗാംഗുലി പ്രതികരിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യന്‍ പര്യടനത്തിന് ടീമിന് അനുമതി നല്‍കിയാല്‍ താരങ്ങള്‍ക്ക് എങ്ങനെ ബഹിഷ്‌കരിക്കാനാകുമെന്ന് ബിസിസിഐ പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ദാദ ചോദിച്ചു.

'പരമ്പര ബഹിഷ്‌കരിക്കുന്നത് ബംഗ്ലാ താരങ്ങളുടെ ആഭ്യന്തര കാര്യമാണ്. എന്നാല്‍ കൊല്‍ക്കത്ത ടെസ്റ്റ് കാണാനായി എത്തുമെന്ന് ഷെയ്ഖ് ഹസീന അറിയിച്ചിട്ടുണ്ട്. ഷെയ്ഖ് ഹസീന അനുമതി നല്‍കിയാല്‍ താരങ്ങള്‍ വിട്ടുനില്‍ക്കുന്നത് എങ്ങനെയാണ്' എന്നും സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു. പ്രതിഫലത്തര്‍ക്കത്തെ തുടര്‍ന്ന് പരമ്പര ബഹിഷ്‌കരിക്കുന്നതായി ബംഗ്ലാ സീനിയര്‍ താരങ്ങള്‍ തിങ്കളാഴ്ച വ്യക്തമാക്കിയതോടെയാണ് മത്സരങ്ങള്‍ നടക്കുമോ എന്ന കാര്യം ആശങ്കയിലായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category