1 GBP = 91.30 INR                       

BREAKING NEWS

റോഡ് മുറിച്ചുകടക്കുമ്പോള്‍ അജ്ഞാത വാഹനമിടിച്ചു; അമേരിക്കയില്‍ ദാരുണമായി മരിച്ചത് കോട്ടയം സ്വദേശി ബോബി എബ്രഹാം; വാഹനം ഓടിച്ച ആള്‍ക്കായി തിരച്ചില്‍ തുടരുന്നതായി ബന്ധുക്കള്‍; ബോബിയുടെ വിയോഗത്തില്‍ വിങ്ങിപൊട്ടി സുഹൃത്തുക്കള്‍

Britishmalayali
kz´wteJI³

വാഷിങ്ടന്‍: പ്രവാസി മലയാളി യുഎസില്‍ അജ്ഞാത വാഹനമിടിച്ചു മരിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തെത്തിയത്. കോട്ടയം തുണ്ടിയില്‍ ബോബി എബ്രഹാം (45) ആണു കൊല്ലപ്പെട്ടത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്റ്റെര്‍ലിങ് ഹൈറ്റ്സില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴരയ്ക്കായിരുന്നു അപകടം.

വാഹനം ഓടിച്ചയാള്‍ക്കായി തിരച്ചില്‍ തുടരുന്നതായും ബന്ധുക്കള്‍ക്ക് അറിയിപ്പു ലഭിച്ചു. അതേസമയം ബോബിയുടെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ വിങ്ങി പൊട്ടുകയാണ് ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും. മോട്ടല്‍ ജീവനക്കാരനാണ് മരിച്ച ബോബി. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അമേരിക്കയില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category