1 GBP = 91.30 INR                       

BREAKING NEWS

നേതാക്കള്‍ നിഷേധിച്ച നായന്മാര്‍ ഈഴവന്മാര്‍ക്കും ഓര്‍ത്തഡോക്‌സുകാര്‍ കമ്മ്യൂണിസ്റ്റുകള്‍ക്കും ഈഴവര്‍ മുസ്ലീമിനും വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടി; സിപിഎം സൈബര്‍ ഗുണ്ടകളെ കൂട്ടിലടച്ചതിന് കിട്ടിയ പ്രതിഫലം; 30,000 ഭൂരിപക്ഷത്തെ സീറോയാക്കി മാറ്റുന്ന കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് മാജിക്ക്; ഈ ഉപതെരഞ്ഞെടുപ്പ് ഫലം നിഷ്പക്ഷമായി വിലയിരുത്തുമ്പോള്‍ ശരിക്കും ഈ ഉപതെരഞ്ഞെടുപ്പില്‍ നടന്നതെന്ത്?

Britishmalayali
kz´wteJI³

ടുത്ത നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയായിരിക്കുന്നു. എല്‍ഡിഎഫിനെ സംബന്ധിച്ച് അവര്‍ ഒരു സിറ്റിങ് സീറ്റില്‍ മത്സരിച്ചട്ട് രണ്ട് സീറ്റ് നേടിയ ആഹ്ലാദത്തിലാണ്. പ്രത്യേകിച്ച് ലോക്സഭ തെരഞ്ഞെടുപ്പില്‍ അവര്‍ക്കുണ്ടായ ഞെട്ടിക്കുന്ന തിരിച്ചടിക്ക് ശേഷം കോണ്‍ഗ്രസിന്റെ കൈയിലിരുന്ന രണ്ടു മണ്ഡലങ്ങള്‍ പിടിച്ചെടുത്തതില്‍ അവര്‍ക്ക് അഭിമാനിക്കാം. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നാല് സിറ്റിങ് സീറ്റുമായി ഇറങ്ങിയിട്ട് മൂന്നില്‍ ഒതുങ്ങേണ്ടി വന്നതില്‍ നിരാശയുണ്ടെങ്കിലും തിരിച്ചടി ഭയാനകമായില്ല എന്ന് ആശ്വസിക്കാം.

അവര്‍ക്ക് അവരുടെ കൈയിലിരുന്ന രണ്ട് സീറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ സിപിഎമ്മിന്റെ കൈയിലിരുന്ന ഒരു സീറ്റ് പിടിച്ചെടുക്കാന്‍ കഴിഞ്ഞതും അവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു സീറ്റില്‍ വമ്പന്‍ ഭൂരിപക്ഷം നേടാനായതും അബിമാനത്തോടെ ഓര്‍ക്കുന്നു. അതുകൊണ്ട് തന്നെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ ആണ് ഇതെങ്കില്‍ ആര്‍ക്കായിരിക്കും അടുത്ത നിയമസഭയില്‍ ഭൂരിപക്ഷം എന്ന് പ്രവചിക്കാനും കഴിയാതെ വരുന്നു. എന്താണ് ഈ ഉപതെരഞ്ഞെടുപ്പില്‍ നടന്നത് എന്ന സജീവമായ ചര്‍ച്ച ചാനലുകള്‍ കൊണ്ടാടുകയാണ്. ഓരോ വ്യക്തിക്കും അവരുടേതായ ധാരണയുണ്ടായേക്കാം. എന്നാല്‍ ഒരു കാര്യം തീര്‍ത്ത് പറയാം.

പ്രത്യേകമായ ഒരു പ്രതിഭാസമോ ഒരു തരംഗമോ ഈ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടില്ല. 23 വര്‍ഷം കോണ്‍ഗ്രസ് കുത്തകയായി കൊണ്ട് നടന്നിരുന്ന കോന്നി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പതിനായിരത്തില്‍ അധികം വോട്ടുകള്‍ക്ക് വിജയിപ്പിക്കുന്നതിന് സിപിഎമ്മിന് കഴിഞ്ഞതും,കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്ന മണ്ഡലത്തില്‍ മഹാഭൂരിപക്ഷത്തോടെ വിജയിക്കാന്‍ കഴിഞ്ഞതും വ്യക്തമാക്കുന്നത് സിപിഎമ്മിന് അനുകൂലമായ ഒരു തരംഗം സംസ്ഥാനത്ത് ഉണ്ട് എന്ന് തന്നെയാണ്. അങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ അങ്ങനെയാണ് എങ്കില്‍ സിപിഎം 38519 വോട്ടുകള്‍ക്ക് വിജയിച്ച അരൂരില്‍ എങ്ങനെ സിപിഎം തോറ്റു.


മഞ്ചേശ്വരം പോലെ ഒരു മണ്ഡലത്തില്‍ എങ്ങനെയാണ് നാണം കെട്ട മൂന്നാം സ്ഥാനത്ത് പോയത്. 38519 വോട്ടുകള്‍ക്ക് ആരിഫ് വിജയിച്ച അരൂര്‍ പിടിച്ചെടുത്തു എന്നതും വെറും 89 വോട്ടിന് മാത്രം വിജയിച്ച മഞ്ചേശ്വരം എങ്ങനെ വലിയ ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തി എന്നതും കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യം സംസ്ഥാനത്ത് നിലനില്‍ക്കുന്നു എന്നും ഓര്‍മ്മിപ്പിക്കുന്നു. അപ്പോള്‍ അടുത്ത ചോദ്യം ഉണ്ടാകും അങ്ങനെയെങ്കില്‍ എങ്ങെയാണ് 23 വര്‍ഷം കുത്തകയാക്കി വച്ചിരുന്ന കോന്നി നഷ്ടപ്പെടുന്നത്. ഏതു കൊടുങ്കാറ്റിലും വീഴാതെ നിന്ന വട്ടിയൂര്‍ക്കാവ് എങ്ങനെയാണ് ഇടത്തേക്ക് പോയത്. ആ ചോദ്യങ്ങള്‍ അവിടെയും അവസാനിക്കുന്നില്ല. കോണ്‍ഗ്രസ് ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും വിജയിക്കുന്ന എറണാകുളത്ത് വിനോദിന്റെ ഭൂരിപക്ഷം എങ്ങനെയാണ് 3000 വോട്ടുകളില്‍ ഒതുങ്ങിയത് എന്ന ചോദ്യത്തിനും ഉത്തരം വേണ്ടി വരും. ഈ വിഷയമാണ് ഇന്നതെത ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category