1 GBP = 92.80 INR                       

BREAKING NEWS

'ഒരു നൂറു ദിനങ്ങള്‍ ഒരായിരം മെമ്പര്‍ഷിപ്പുകള്‍'; സമീക്ഷ യുകെ മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ നവംബര്‍ പത്തിന് കവന്‍ട്രിയില്‍; സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും

Britishmalayali
ജയന്‍ എടപ്പാള്‍

ലണ്ടന്‍: സമീക്ഷ യുകെയുടെ മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ നവംബര്‍ പത്തിന് കവന്‍ട്രിയില്‍ വെച്ച് മുന്‍ രാജ്യസഭാംഗവും വാഗ്മിയുമായ സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ദേശീയ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തുന്ന സാംസ്‌കാരിക സെമിനാറില്‍ 'ഇന്ത്യന്‍ ദേശീയതയിലും ജനാധിപത്യ സംരക്ഷണത്തിലും പ്രവാസികളുടെ പങ്ക്' എന്ന വിഷയത്തെ ആസ്പദമാക്കി ഐഡബ്ല്യുഎ ജിബി (ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍) ദേശീയ വൈസ് പ്രസിഡന്റ് ഹര്‍സേവ് ബേയിന്‍സ്, പു.ക.സ സെക്രട്ടറി വി. കെ. ജോസഫ്, എല്‍ഐസി ഏജന്റ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ് ഇ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കുന്നതാണെന്ന് സമീക്ഷ യുകെ ദേശീയ കമ്മറ്റിയ്ക്ക് വേണ്ടി ദേശീയ പ്രസിഡന്റ് സ്വപ്ന പ്രവീണ്‍ അറിയിച്ചു.

മെമ്പര്‍ഷിപ്പ് ക്യാംപയിനിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിനുതകുന്ന സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ബ്രാഞ്ച് യോഗങ്ങള്‍ നടന്നു വരുന്നതായും സമീക്ഷ കവന്‍ട്രി ബ്രാഞ്ചിന്റെ ആതിഥേയത്വത്തില്‍ നടക്കുന്ന പുതിയ അംഗത്വ വിതരണോദ്ഘാടനം വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സമീക്ഷയുടെ മുഴുവന്‍ പ്രവര്‍ത്തകരും ആവേശകരമായി പങ്കെടുത്തുകൊണ്ടിരിക്കുകയാണെന്നും ഈ അവസരത്തില്‍ യുകെ മലയാളി സമൂഹത്തെ മുഴുവന്‍ നവംബര്‍ പത്തിന് ഞായറാഴ്ച കവന്‍ട്രിയിലേക്ക് സ്വാഗതം ചെയ്യുന്നതായും ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അറിയിച്ചു.
സമീക്ഷ യുകെയുടെ മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ ഉദ്ഘാടന വേദിയുടെ വിലാസം
St Osburg's Church, Barras Lane, Coventry, CV1 4AQ

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category