1 GBP = 94.00 INR                       

BREAKING NEWS

ആദ്യ പണി ചങ്ങനാശേരിയിലെ പോപ്പിനിട്ട്; അടുത്തത് കുമ്മനത്തെ വെട്ടിയ കേന്ദ്രനേതൃത്വത്തിന്; വട്ടിയൂര്‍ക്കാവിലെ ആര്‍എസുഎസുകാര്‍ കണ്ണടച്ച് അരിവാളില്‍ കുത്തി; കോന്നിയില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ സുരേന്ദ്രനെ സഹായിച്ചത് ഇതേ ആര്‍എസ്എസ് തന്നെ: കോന്നിയിലേയും വട്ടിയൂര്‍കാവിലേയും ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കുന്നത് പരിവാറില്‍ സംസ്ഥാന ആര്‍എസ്എസും ബിജെപി കേന്ദ്രനേതൃത്വവും തമ്മിലുള്ള ഭിന്നത

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

പത്തനംതിട്ട: വട്ടിയൂര്‍ക്കാവില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് നല്‍കിയ മുട്ടന്‍ പണി കോന്നിയില്‍ ആര്‍എസ്എസ് ആവര്‍ത്തിച്ചില്ല. അതു കൊണ്ടാണ് വട്ടിയൂര്‍ക്കാവില്‍ സുരേഷ് നാണം കെട്ടപ്പോള്‍ കോന്നിയില്‍ കെ സുരേന്ദ്രന്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ കാരണമായത്. നായന്മാരുടെ പോപ്പ് സുകുമാരന്‍ നായര്‍ക്കിട്ടുള്ള പണിയാണ് ആദ്യം ആര്‍എസ്എസ് നല്‍കിയത്. തങ്ങള്‍ നിര്‍ദ്ദേശിച്ച കുമ്മനം രാജശേഖരനെ വെട്ടി സുരേഷിന് സീറ്റ് നല്‍കിയ ബിജെപി കേന്ദ്രനേതൃത്വത്തിനുള്ള പണിയായിരുന്നു രണ്ടാമമേത്തത്. രണ്ടും കൂടി ആയതോടെ ആര്‍എസ്എസ് എന്തു വിചാരിച്ചോ അത് നടന്നു.

അതേ സമയം, കോന്നിയില്‍ ആര്‍എസ്എസ് സുരേന്ദ്രനൊപ്പം നിന്നു. അതിന്റെ ഫലവും പോളിങ്ങില്‍ കണ്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 16,000 വോട്ട് മാത്രമാണ് കോന്നിയില്‍ ബിജെപിക്ക് ഉണ്ടായിരുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അത് 46,406 ആയി ഉയര്‍ന്നു. ഇന്നിപ്പോള്‍ നാല്‍പ്പതിനായിരത്തിലധികം വോട്ട് നേടാന്‍ സുരേന്ദ്രനായി. ഈഴവ വോട്ടുകള്‍ ധ്രുവീകരിച്ച് ജനീഷ് കുമാറിന് പോയപ്പോള്‍ സുരേന്ദ്രന് ഓര്‍ത്തഡോക്‌സ് സഭയുടെ വോട്ടുകളും ലഭിച്ചുവെന്നാണ് ഫലത്തില്‍ നിന്ന് മനസിലാകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു കോന്നിയിലെ സാഹചര്യം.

അന്ന് ബിജെപിക്ക് കൂടുതല്‍ വോട്ട് കിട്ടാന്‍ കാരണങ്ങള്‍ പലതായിരുന്നു. ശബരിമല ആചാര സംരക്ഷണം തന്നെയായിരുന്നു ആദ്യത്തേത്. മറ്റു രണ്ടു സ്ഥാനാര്‍ത്ഥികളും ക്രൈസ്തവ സമുദായത്തില്‍പ്പെട്ടാവരായിരുന്നു. അതിലൊക്കെ ഉപരി സുരേന്ദ്രന്റെ ജനസമ്മിതി കൂടി വോട്ടായി മാറി. അന്ന് 75 ശതമാനം പോളിങ് നടന്നപ്പോള്‍ ഇക്കുറി അത് 70.07 മാത്രമാണ് എന്നതും കണക്കിലെടുക്കേണ്ടതുണ്ട്. ഈഴവ വോട്ടുകള്‍ ജനീഷ് കുമാറിന് പോയപ്പോള്‍ സുരേന്ദ്രന്‍ സ്വാഭാവികമായും വളരെയധികം പിന്നില്‍ പോകേണ്ടതായിരുന്നു. കടുത്ത ബിജെപിക്കാരന്‍ പോലും 22000-25000 വോട്ട് പ്രതിക്ഷിച്ചിടത്താണ് സുരേന്ദ്രന്‍ 40,000 ത്തോളം വോട്ട് നേടിയത്.

രണ്ടു ശതമാനം വോട്ട് മാത്രമാണ് ബിജെപിക്ക് കുറഞ്ഞത് എന്ന് സുരേന്ദ്രന്‍ പറയുന്നു. അത് തനിക്ക് കിട്ടിയ ഈഴവ വോട്ടുകള്‍ തിരിച്ചു പോയതാണെന്നും അദ്ദേഹം കരുതുന്നു. വോട്ടുകച്ചവടം ആരോപിക്കാന്‍ യുഡിഎഫിനോ എല്‍ഡിഎഫിനോ കഴിയില്ല. കാരണം 47,000 വോട്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായിരുന്നത്. അത് 44000 ആയി ഇപ്പോള്‍ കുറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരന്‍ മണ്ഡലം കേന്ദ്രീകരിച്ച് നടത്തിയ നീക്കങ്ങളാണ് സുരേന്ദ്രന് തുണയായത്. കോളനികള്‍ കേന്ദ്രീകരിച്ച് ശക്തമായ പ്രവര്‍ത്തനമാണ് നടന്നത്. ശബരിമല ആചാര സംരക്ഷണത്തിന്റെ പേരില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന് വോട്ട് ചെയ്ത ചില സിപിഎമ്മുകാര്‍ ഇക്കുറിയും അതാവര്‍ത്തിച്ചു.

അതേസമയം, അന്നു വീണ സിപിഎം കോട്ടുകളില്‍ ഒരു ഭാഗം തിരികെ ജനീഷിന് ലഭിക്കുകയും ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാടിളക്കി നടത്തിയ പ്രചാരണമാണ് സുരേന്ദ്രന് വിനയായത്. അത് മനസിലാക്കി ഇക്കുറി ഏറെക്കുറെ നിശബ്ദമായ പ്രചാരണമാണ് ഇക്കുറി നടന്നത്. അത് ഫലം കാണുകയും ചെയ്തു. വോട്ട് കച്ചവടം ആരോപിച്ച് സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കാന്‍ നിന്ന എതിര്‍പക്ഷത്തിനും ഈ വോട്ട് നില തിരിച്ചടിയായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category