1 GBP = 92.50 INR                       

BREAKING NEWS

'കുംബ്ലെയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയത് കോലിയുടെ പിടിവാശി കാരണം'; പരമാവധി പറഞ്ഞിട്ടും അയാള്‍ വഴങ്ങിയില്ല; ഇന്നത്തെ പോലെ സൗരവ് ഗാംഗുലിയായിരുന്നു തലപ്പത്തെങ്കില്‍ അത് സംഭവിക്കില്ലായിരുന്നു; വെളിപ്പെടുത്തലുകളുമായി വിനോദ് റായ്

Britishmalayali
kz´wteJI³

മുംബൈ: ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയ്ക്ക് സ്ഥാനം നഷ്ടമായത്. എന്നാല്‍ അന്ന് കുംബ്ലെയെ പരിശീലകനായി നിലനിര്‍ത്താന്‍ താന്‍ പരമാവധി ശ്രമിച്ചിരിന്നുവെന്നും എന്നാല്‍ അതിന് കഴിഞ്ഞില്ല എന്നും ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ ആയിരുന്ന വിനോദ് റായ്. സൗരവ് ഗാംഗുലി ഉണ്ടായിരുന്നെങ്കില്‍ അത് സംഭവിക്കില്ലായിരുന്നുവെന്നും റായ് പറയുന്നു. വിരാട് കോലിയുടെ പിടിവാശിയാണ് കുംബ്ലെയെ സ്ഥാനത്ത് നിന്ന് മാറ്റുന്നതിലേക്ക് എത്തിച്ചത് എന്നും അദ്ദേഹം പറഞ്ഞു. കുംബ്ലെകോലി വിവാദത്തിന്റെ സമയത്ത് സൗരവ് ഗാംഗുലിയായിരുന്നു ബിസിസിഐ അധ്യക്ഷനെങ്കില്‍ കോലിയെ അവഗണിച്ച് കുംബ്ലെയെ പരിശീലക സ്ഥാനത്ത് നിലനിര്‍ത്തുമായിരുന്നുവെന്നും റായി അഭിപ്രായപ്പെട്ടു.

അനില്‍ കുംബ്ലെ പരിശീലകനായിരുന്ന സമയത്ത് എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനമായിരുന്നു ഇന്ത്യന്‍ ടീമിന്റേത്. ടെസ്റ്റില്‍ പ്രത്യേകിച്ചും. എന്നാല്‍, ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തിനുശേഷം കുംബ്ലെ സ്ഥാനമൊഴിഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കുംബ്ലെയെ പരിശീലക സ്ഥാനത്ത് നിലനിര്‍ത്താന്‍ താന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന റായിയുടെ വെളിപ്പെടുത്തല്‍.

'ഇന്ത്യയ്ക്ക് ലഭ്യമായ ഏറ്റവും മികച്ച പരിശീലകനായിരുന്നു അനില്‍ കുംബ്ലെ. അദ്ദേഹത്തിന്റെ നിയമന കരാറില്‍ കാലാവധി നീട്ടിനല്‍കാനുള്ള വ്യവസ്ഥയുണ്ടായിരുന്നെങ്കില്‍ ഉറപ്പായും തുടരാനുള്ള സംവിധാനം ക്രമീകരിക്കുമായിരുന്നു. അങ്ങനെയൊന്നില്ലാതിരുന്നതിനാല്‍ ഞാന്‍ സച്ചിനും ഗാംഗുലിയും ദ്രാവിഡും ഉള്‍പ്പെട്ട ഉപദേശക സമിതിയുടെ സഹായം തേടി. എനിക്ക് സ്വന്തം നിലയ്ക്ക് തീരുമാനിക്കാനും പരിമിതിയുണ്ടായിരുന്നു' റായി പറഞ്ഞു. 2017ലെ ചാംപ്യന്‍സ് ട്രോഫിയുടെ സമയത്ത് കുംബ്ലെ കോലി അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നുവന്നു റായി തുറന്നുപറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category