1 GBP = 92.50 INR                       

BREAKING NEWS

അമിത വേഗത്തിന്റെ പിഴ 1500 ആക്കി ഉയര്‍ത്തി പിണറായി വാഹന ഉടമകളെ ഞെക്കിപ്പിഴിയുമ്പോഴും പറയുന്നത് ജനരോഷത്തെ തുടര്‍ന്ന് പിഴ കുറച്ചെന്ന്; അലക്ഷ്യമായി വാഹനം ഓടിക്കലും ആംബുലന്‍സിന് വഴി കൊടുത്തില്ലെന്നതും അടക്കമുള്ള കുറ്റങ്ങള്‍ എങ്ങനെയാണ് സാധാരണക്കാര്‍ തെളിയിക്കുക? മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് കാറോടിക്കുന്നത് എങ്ങനെ ചെറിയകുറ്റമാകും? കേന്ദ്രത്തിന്റെ തലതിരിഞ്ഞ പരിഷ്‌കാരം കേരളം കൂടുതല്‍ വഷളാക്കുമ്പോള്‍:- ഇന്‍സ്റ്റന്റ് റെസ്പോണ്‍സ്

Britishmalayali
kz´wteJI³

റോഡില്‍ മര്യാദ പാലിക്കുന്നതിന് ട്രാഫിക് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതില്‍ ഒരു വിയോചിപ്പുമുള്ള ആളല്ല ഞാന്‍. എന്നാല്‍ ശാസ്ത്രീയമായ ഒരു പഠനവും നടത്താതെ സാധാരണക്കാരനെ ഞെക്കിപ്പിഴിയുന്നതിന് മാത്രം നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനോട് ഒരു യോജിപ്പും ഇല്ല എന്ന് പല തവണ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രം മോട്ടോര്‍ വാഹന നിയമം ഭേദഗതി വരുത്തിക്കൊണ്ട് സകല പിഴകളും ആയിരം മുതല്‍ ഇരുപത്തിയയ്യായിരം വരെ ആക്കിയപ്പോള്‍ അത് കണ്ണുമടച്ച് നടപ്പിലാക്കാന്‍ സമ്മതിച്ച സംസ്ഥാനങ്ങളോടുള്ള വിയോജിപ്പ് പ്രത്യേകിച്ച് കേരളത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇന്ന് സംസ്ഥാന മന്ത്രിസഭ യോഗം കോടി പല പിഴകളും കുറയ്ക്കാന്‍ തീരുമാനിച്ചു.

ഈ തീരുമാനത്തിന് പിന്നിലുള്ള കൊള്ള ലാഭം കൊയ്യലിനെ കുറിച്ച് തുറന്ന് പറയാതിരിക്കാന്‍ കഴിയുകയുമില്ല. എന്തടിസ്ഥാനത്തിലാണ് ചില ട്രാഫിക് നിയമലംഘനങ്ങളുടെ ഗുരുതരാവസ്ഥ കുറച്ചതെന്നും എനിക്ക് മനസ്സിലാകുന്നില്ല. ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഞെട്ടിക്കുന്നത് കേന്ദ്ര നിയമത്തില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചു എന്ന് പ്രഖ്യാപിച്ചിരിക്കുന്നു പിണറായി വിജയന്‍ സര്‍ക്കാര്‍ എപ്പോഴും ആവര്‍ത്തിക്കുന്നതിന് വിപരീതമായി പിഴ കൂട്ടിയിരിക്കുന്നു എന്നതാണ്. ഇതു വരെ 400 രൂപ മാത്രം പിഴയുണ്ടായിരുന്ന അമിതവേഗം 1000 മുതല്‍ 2000 വരെ എന്ന ഒരു നിയമ പരിഷ്‌കരണമാണ് കേന്ദ്രം കൊണ്ട് വന്നത്. എന്നാല്‍ കേരള സര്‍ക്കാര്‍ ആയിരം എന്നായി നിജപ്പെടുത്തിയിരിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. കേന്ദ്ര നിയമത്തിലെ പിഴയുടെ ഏറ്റവും കുറഞ്ഞ തുകയാണ് ഈടാക്കിക്കൊണ്ടിരുന്നത് പല സംസ്ഥാനങ്ങളും

എന്നാല്‍ അത് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നത് പിഴ കുറയ്ക്കുന്നു എന്ന് കാണിക്കാന്‍ വേണ്ടി സാധാരണക്കാരനെ ഞെക്കിപ്പിഴിയുന്ന കുത്തിപ്പിടിക്കുന്നതിന് വേണ്ടി ഈ സര്‍ക്കാര്‍ അത് 1500 രൂപയായി ഉയര്‍ത്തിയിരിക്കുന്നു. അതായത് 40 കിലോമീറ്റര്‍ വേഗ പരിധിയുള്ള ഒരു റോഡിലൂടെ ഒരാള്‍ 41 കിലോമീറ്റര്‍ വേഗതയില്‍ വണ്ടിയോടിച്ചാല്‍ അയാള്‍ 1500 രൂപ പിഴ അടയ്ക്കണം. അടുത്ത ക്യാമറയ്ക്ക് മുന്നില്‍ അയാള്‍ വീണ്ടചും പിഴവ് വരുത്തിയാല്‍ അയാള്‍ അടയ്ക്കേണ്ടി വരുന്നത് 4000 രൂപയാണ്. അതായത് രണ്ടാമത്തെ പിഴയ്ക്ക് മൂവായിരം രൂപ കൊടുക്കേണ്ടി വരും എന്ന് അര്‍ത്ഥം. നമ്മുടെ നാട്ടിലെ നിയമലംഘനങ്ങളില്‍ ഏറ്റവും ഗൗരവം കുറഞ്ഞത് എന്നതാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്.


നമ്മുടെ നാട്ടിലെ റോഡുകളുടെ വേഗത തീരുമാനിച്ച കാലത്ത് നിന്നും ഇപ്പോള്‍ നമ്മുടെ നാട്ടിലെ റോഡകളുടെ പുരോഗതി അസാധാരണമാണ്. വേഗത തീരുമാനിക്കുന്ന കാലത്തെ വണ്ടികളുടെ ശേഷി ഇപ്പോള്‍ മാറിയിരിക്കുന്നതും അസാധാരണമായിട്ടാണ്. ഏത് സാധാരണക്കാരനും ഒന്നര ലിറ്ററും രണ്ട് ലിറ്ററും രണ്ടര ലിറ്ററും ഞ്ചെിന്‍ കപ്പാസിറ്റിയുള്ള വാഹനങ്ങളുമായി റോഡിലിറങ്ങുമ്പോള്‍, അങ്ങോട്ടും ഇങ്ങോട്ടും മുന്ന് വരിയും ആറ് വരിയും ഒക്കെയുള്ള പാതകള്‍ വരുമ്പോള്‍ 40 കിലോമീറ്ററിലും 70 കിലോമീറ്ററിലും എല്ലാം വാഹനമോടിക്കുന്ന സ്ഥിതി ഒഴിവാക്കേണ്ടത് തന്നെയാണ്. അപകടകരമായ വഴികളില്‍ വേഗത കുറയ്ക്കുന്നതില്‍ വിയോജിപ്പില്ല.

അതേസമയം ചാലക്കുടി മുതല്‍ അങ്കമാലിവരെയുള്ള ദേശീയ പാതയിലും തിരുവനന്തപുരം മുതല്‍ മുവാറ്റുപ്പുഴ വരെയുള്ള എംസി റോഡിലും സുന്ദരമായ പാത പണിത ശേഷം 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ വണ്ടി ഓടിക്കരുത് എന്നും അതിന് വലിയ തുക പിഴയായി ഈടാക്കുന്നതു സംസ്ഥാന സര്‍ക്കാരിന്റെ കുത്തിപ്പിഴിയല്‍ തന്നെയാണ്. ഇതാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം യൂടൂബ് വീഡിയോ ലിങ്കില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category