1 GBP = 92.00 INR                       

BREAKING NEWS

അപസ്മാരം എന്ന് കള്ളം പ്രചരിപ്പിച്ച് പ്രത്യേക ഗുളികള്‍ നല്‍കി സിലിയെ മാനസിക രോഗിയാക്കി; ഗുളിക കിട്ടാതാകുമ്പോള്‍ കാട്ടിയത് മാനസിക വിഭ്രാന്തി; കഷായത്തില്‍ സയനൈയ്ഡ് കലക്കി ആദ്യ കൊലപാതക ശ്രമം; അരിഷ്ടം എടുത്തു നല്‍കിയതും ഭര്‍ത്താവ്; കൂടത്തായിയില്‍ ഷാജുവിനെ വെട്ടിലാക്കി ബന്ധുക്കളുടേയും മൊഴി; ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഊരാക്കുടുക്കില്‍; സിലി കേസ് പൊലീസിന് കടുത്ത വെല്ലുവിളി

Britishmalayali
kz´wteJI³

കൊച്ചി: കൂടത്തായി കൊലക്കേസില്‍ ഭര്‍ത്താവ് ഷാജുവിനെ വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് ജോളി. സിലിക്ക് അപസ്മാരമുണ്ടെന്നും അതുമാറ്റാനാണെന്നും തെറ്റിദ്ധരിപ്പിച്ച് ഷാജു സിലിയെക്കൊണ്ട് നിര്‍ബന്ധിച്ച് ഗുളികകള്‍ കഴിപ്പിച്ചിരുന്നതായി അന്വേഷണ സംഘത്തിന് ജോളി മൊഴി നല്‍കി. പിന്നീട് ഗുളികകള്‍ക്ക് അടിമയായ സിലി ഇതുകിട്ടാതാവുമ്പോള്‍ മാനസിക വിഭ്രാന്തി കാണിക്കാന്‍ തുടങ്ങിയെന്നും ജോളി പറയുന്നു. ഷാജുവിനെ തീര്‍ത്തും വെട്ടിലാക്കുന്നതാണ് ജോളിയുടെ നിലപാട്. എന്നാല്‍ ജോളി തന്നെ കുടുക്കാന്‍ കള്ളം പറയുന്നതാണെന്ന് ഷാജുവും വിശദീകരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാതകമയാതു കൊണ്ട് തന്നെ പ്രത്യക്ഷ തെളിവുകള്‍ ഷാജുവിനെതിരെ കിട്ടാന്‍ സാധ്യത കുറവാണ്. കല്ലറ തുറന്ന് സിലിയുടെ മൃതദേഹം പരിശോധിച്ചിരുന്നു. ഫോറന്‍സിക് പരിശോധനാ ഫലം വന്നാല്‍ മാത്രമേ ഇതൊരു കൊലപാതകമാണെന്ന് പോലും ഉറപ്പിക്കാനാകൂ.

നിലവില്‍ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ കൊലപാതകത്തില്‍ മാത്രമാണ് പോസ്റ്റ് മോര്‍ട്ടം നടന്നിട്ടുള്ളത്. ഇതില്‍ സയനൈയ്ഡ് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ കൊലപാതകമായി കണ്ട് അന്വേഷണം നടത്താം. അതിനാല്‍ സിലി കേസ് അന്വേഷണം പൊലീസിന് കടുത്ത വെല്ലുവിളിയാണ്. ഈ കേസില്‍ കൊലപ്പെടുത്തിയെന്ന ജോളിയുടെ മൊഴിയാണ് പൊലീസിനുള്ള ഏക തെളിവ്. എന്നാല്‍ കോടതിയില്‍ ഈ മൊഴി ജോളി നിഷേധിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഈ കേസ് പൊലീസിന് വലിയ വെല്ലുവിളിയാണ്. സിലിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് അവരെ ഭ്രാന്തിയായി ചിത്രീകരിക്കാന്‍ ഭര്‍ത്താവ് ഷാജുവും ജോളിയും ശ്രമിച്ചിരുന്നതായി സിലിയുടെ ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്.. അപസ്മാരത്തിന് എന്ന പേരില്‍ ഷാജു ചില പ്രത്യേക ഗുളികകള്‍ സിലിക്ക് നല്‍കിയിരുന്നുവെന്നും ജോളിയാണ് ഈ ഗുളികകള്‍ എത്തിച്ച് നല്‍കിയിരുന്നതെന്നും ബന്ധുക്കള്‍ മൊഴി നല്‍കി. ഈ മൊഴി ഷാജുവിനെ കുടുക്കാന്‍ പോന്നതാണ്.

കുറേക്കാലം കഴിച്ചപ്പോള്‍ സിലി ഈ മരുന്നിന് അടിമയായി. ഗുളിക കിട്ടിയില്ലെങ്കില്‍ മാനസീക വിഭ്രാന്തി കാണിച്ചുതുടങ്ങി. അപ്പോഴാണ് സിലിക്ക് ഭ്രാന്തിന്റെ ലക്ഷണമാണെന്ന് ഷാജുവും ജോളിയും ബന്ധുവീടുകളില്‍ പ്രചരിപ്പിച്ചത്. സിലിയെ ഭ്രാന്തിയാക്കാനുള്ള ശ്രമമായിരുന്നു ഗുളിക നല്‍കിയതിന് പിന്നിലെന്ന് ജോളി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. ഈ ഗുളിക വാങ്ങിയിരുന്ന കോഴിക്കോട് നഗരത്തിലെ സ്ഥാപനത്തില്‍ ജോളിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സിലിയെ കൊല്ലാനായി ജോളി കഷായത്തില്‍ സയനൈഡ് ചേര്‍ത്ത് നല്‍കിയെങ്കിലും അളവ് കുറവായതിനാല്‍ മരിച്ചില്ല. അന്ന് വായില്‍നിന്ന് നുരയും പതയും വന്നിരുന്നു. ഇത് അപസ്മാര ലക്ഷണമായി ഷാജു ചിത്രീകരിക്കുകയായിരുന്നു. എന്നാല്‍ സിലിക്ക് ഒരിക്കല്‍പോലും അപസ്മാരം ഉണ്ടായിട്ടില്ലെന്ന് സഹോദരനടക്കം പറഞ്ഞെങ്കിലും ഷാജു പ്രചരണം തുടര്‍ന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതും ഷാജുവിനെ കുടുക്കാന്‍ പോന്ന മൊഴിയാണ്.

അതിനിടെ ജോളി ബന്ധുക്കള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നതായും വെളിപ്പെടുത്തല്‍ എത്തുകയാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി കല്ലറ തുറക്കുന്നതിനു തൊട്ടു മുന്‍പായാണ് തനിക്ക് തെറ്റുപറ്റിയതായുള്ള കുറ്റസമ്മതം ജോളി ബന്ധുക്കള്‍ക്കു മുന്നില്‍ നടത്തിയത്. വ്യാഴാഴ്ച നടന്ന മൊഴിയെടുപ്പിലാണ് ജോളിയുടെ ബന്ധുക്കള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് മരിക്കുന്നതിനു മുന്‍പ് ആരുമായൊക്കെ ഇടപെട്ടു, സംസാരിച്ചു തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് ബന്ധുക്കളായ ചിലരെ ഇന്ന് പൊലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്യും. വ്യാഴാഴ്ച ജോളിയെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലും കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സിലി വധക്കേസുമായി ബന്ധപ്പെട്ടായിരുന്നു തെളിവെടുപ്പ്. സിലിയെ കൊലപ്പെടുത്തിയ താമരശ്ശേരിയിലെ ദന്താശുപത്രിയിലും ജോളിയുമായെത്തി തെളിവെടുത്തു.

സിലിയെ വകവരുത്താനുള്ള ജോളിയുടെ ആദ്യശ്രമത്തില്‍ പിന്നീട് രണ്ടാം ഭര്‍ത്താവായ ഷാജുവിനും പങ്കുണ്ടെന്നും ജോളി മൊഴി നല്‍കിയിരുന്നു. പുലിക്കയത്തെ ഷാജുവിന്റെ വീട്ടില്‍വച്ചാണ് ആദ്യ വധശ്രമമുണ്ടായതെന്നാണ് വെളിപ്പെടുത്തല്‍. അരിഷ്ടത്തില്‍ സയനൈഡ് കലര്‍ത്തിനല്‍കി സിലിയെ വധിക്കാന്‍ ശ്രമിച്ചെന്നാണ് വ്യക്തമാകുന്നത്. ഇത് കഴിച്ച് സിലി ഛര്‍ദിച്ച് അവശയായെങ്കിലും രക്ഷപ്പെടുകയായിരുന്നു. തെളിവെടുപ്പിനിടെ ജോളിയെ ചോദ്യംചെയ്തു. വീട്ടിലുണ്ടായിരുന്ന ഷാജുവിനെ ജോളിക്കൊപ്പമിരുത്തിയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു. എന്നാല്‍ ജോളി പറയുന്നതെല്ലാം ഷാജു നിഷേധിക്കുകയാണ്. അതിനിടെ ജോളിയുടെ കാറില്‍ നിന്നും കിട്ടിയത് മാരകവിഷമായ പൊട്ടാസ്യം സയനൈഡ് തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനാ ഫലത്തിലൂടെ പൊലീസ് സ്ഥിരീകരിച്ചു.

കണ്ണൂരിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡിജിപിയുടെ അടിയന്തിര നിര്‍ദ്ദേശത്തെതുടര്‍ന്നായിരുന്നു പരിശോധന. ബുധനാഴ്ചയാണ് മുഖ്യപ്രതി ജോളിയുടെ കാറില്‍ നിന്നും വെളുത്ത പൊടി കണ്ടെത്തിയത്. സിലിയെ കൊല്ലാന്‍ ഉപയോഗിച്ചതിന്റെ ബാക്കി സയനൈഡ് ആണിത് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ജോളിയുടെ വീട്ടില്‍ നിന്നും ചില കുപ്പികള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, അതിലൊന്നും സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നില്ല. ജോളിയുടെ വീടിന് തൊട്ടടുത്ത വീട്ടില്‍ നിന്നുമാണ് കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഈ കാറിലാണ് വിഷം സൂക്ഷിച്ചതെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ഡ്രൈവര്‍ സീറ്റിന് അടുത്തായി രഹസ്യഅറയിലെ പഴ്സില്‍ നിന്നുമാണ് പൊട്ടാസ്യം സയനൈഡ് കണ്ടെത്തിയത്.

സിലിയെ കൊല്ലാനുള്ള ആദ്യ ശ്രമത്തില്‍ വീട്ടിലെ അലമാരയില്‍ കുപ്പിയിലാക്കി വെച്ചിരുന്ന അരിഷ്ടം ഷാജുവാണ് എടുത്ത് ജോളിക്ക് നല്‍കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴിനല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ക്കൂടിയായിരുന്നു ജോളിയെ വ്യാഴാഴ്ച ഷാജുവിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അരിഷ്ടം വെച്ചിരുന്ന അലമാര ജോളി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചു കൊടുത്തതായാണ് സൂചന. അലമാരയുടെ താഴത്തെ തട്ടിലായിരുന്നു അരിഷ്ടത്തിന്റെ കുപ്പി വെച്ചിരുന്നതെന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. 2016 ജനുവരി ഒന്നിനാണ് സിലിയെ വകവരുത്താനുള്ള ജോളിയുടെ ശ്രമം വിജയിക്കുന്നത്. താമരശ്ശേരിയിലെ സ്വകാര്യ ദന്താശുപത്രിയില്‍ ഷാജുവിന്റെ പല്ല് കാണിക്കാനെത്തിയപ്പോള്‍ കൂടെയുണ്ടായിരുന്ന സിലിക്ക് ജോളി സയനൈഡ് പുരട്ടിയ ഗുളികയും വെള്ളവും നല്‍കി കൊലപ്പെടുത്തിയതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

തലശ്ശേരി ഡി വൈ എസ് പി, കെ വി വേണുഗോപാല്‍, വടകര കോസ്റ്റല്‍ സി ഐ, ബി കെ സിജു എന്നിവരുടെ നേതൃത്വത്തിലാണ് ജോളിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുത്തത്. ഷാജുവിന്റെ പുലിക്കയത്തെ വീട്ടില്‍ എത്തിച്ച ജോളിയെ ഷാജുവിന്റെ പിതാവ് സഖറിയാസ് അമ്മ ഫിലോമിന എന്നിവര്‍ക്കൊപ്പം ഇരുത്തിയും ചോദ്യം ചെയ്തു. പുലിക്കയത്തെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കി ജോളിയെ കൂടത്തായി പൊന്നാമറ്റം വീട്ടിലെത്തിച്ചും അന്വേഷണ സംഘം തെളിവെടുത്തു. സിലി കുഴഞ്ഞ് വീണ താമരശേരിയിലെ ദന്താശുപത്രിയിലും തെളിവെടുപ്പ് നടത്തി. സിലിക്ക് നല്‍കിയ ഗുളിക വാങ്ങിയതായി പറയുന്ന കോഴിക്കോട് നഗരത്തിലെ മരുന്നു കടയും ജോളി അന്വേഷണ സംഘത്തെ കാണിച്ചു കൊടുത്തു. കട അടഞ്ഞുകിടന്നതിനാല്‍ ഇവിടെ തെളിവെടുപ്പ് നടന്നില്ല.

ജോളിയുടെ കുടുംബാംഗങ്ങളില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. കട്ടപ്പനയിലെ മൂത്ത സഹോദരന്‍, ജേഷ്ഠത്തിയുടെ ഭര്‍ത്താവ് എന്നിവര്‍ പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയാണ് മൊഴി നല്‍കിയത്. ശനിയാഴ്ച നാല് മണിയോടെ ജോളിയുടെ പൊലീസ് കസ്റ്റഡി അവസാനിക്കും. അതിന് മുന്‍പ് സിലി കേസിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category