1 GBP = 97.70 INR                       

BREAKING NEWS

മുംബൈ സ്ഫോടനക്കേസില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പ്രതിയെ പിന്തുണച്ച ലഫ് കേണല്‍; പഴയതൊക്കെ മറന്ന് മുന്നോട്ട് പോകാന്‍ അദ്ദേഹത്തിന് നമ്മുടെയൊക്കെ സഹായവും അനുകമ്പയും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ച സൂഹൃത്ത്; ബോളിവൂഡിന്റെ 'ബാബ' സിദ്ദിഖിന്റെ ബിഗ് ബ്രദറില്‍ ഇല്ല; ബിഗ് ബ്രദറും മുന്നാ ഭായിയും ഒരുമിക്കുക എമ്പുരാനില്‍; പൃഥ്വിരാജ് ചിത്രത്തില്‍ സഞ്ജയ് ദത്ത് എത്തുക വില്ലനായോ? മൈസൂരില്‍ നടന്നത് ഏറെ കാലമായി മോഹന്‍ലാല്‍ ആഗ്രഹിച്ച കൂടിക്കാഴ്ച

Britishmalayali
kz´wteJI³

മൈസൂര്‍: എല്ലാം ശുഭമാകും.... എമ്പുരാനില്‍ മോഹന്‍ലാലിനൊപ്പം സഞ്ജയ് ദത്തും ഉണ്ടാകും-മോഹന്‍ലാലും സഞ്ജയ് ദത്തുമായുള്ള ഫോട്ടോയിലെ ചര്‍ച്ചകളോട് ലൂസിഫറിലെ അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്ന ബിഗ് ബ്രദറില്‍ സഞ്ജയ് ദത്ത് അഭിനയിക്കുന്നില്ലെന്നും ഉറപ്പായി. മൈസൂരില്‍ മോഹന്‍ലാല്‍, ബിഗ് ബ്രദറിന്റെ ഷൂട്ടിംഗിനെത്തിയതാണ്. കെജിഫ് എന്ന ചിത്രവുമായാണ് സഞ്ജയ് ദത്ത് എത്തിയത്. ഇരുവരും പരസ്പരം സംസാരിച്ചു. ഇതിന് മുമ്പ് തന്നെ പൃഥ്വിരാജ് അടുത്ത ചിത്രമായ എമ്പുരാനിലേക്ക് സഞ്ജയ് ദത്തിനേയും മനസ്സില്‍ കണ്ടിരുന്നു. ഇത് നടക്കാന്‍ പോകുന്നുവെന്ന സൂചനയാണ് മോഹന്‍ലാല്‍-സഞ്ജയ് ദത്ത് കൂടിക്കാഴ്ച പറഞ്ഞു വയ്ക്കുന്നത്.

മുംബൈ സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ സഞ്ജയ് ദത്തിനെ ഒരവസരത്തില്‍ മോഹന്‍ലാല്‍ പിന്തുണച്ച് വന്‍ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. സഞ്ജയ് ദത്തിന് പഴയതൊക്കെ മറന്ന് മുന്നോട്ട് പോകാന്‍ അദ്ദേഹത്തിന് നമ്മുടെയൊക്കെ സഹായവും അനുകമ്പയും ഉണ്ടാകണമെന്ന് ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചതാണ് വിവാദങ്ങള്‍ ഉയര്‍ത്തിയത്. ലഫ്.കേണല്‍ പദവിയിലുള്ള മോഹന്‍ലാല്‍ മുംബൈ സ്ഫോടനക്കേസില്‍ പ്രതികളെ സഹായിച്ചകേസില്‍ പ്രതിചേര്‍ക്കപ്പെട്ട സഞ്ജയ് ദത്തിനെ പിന്തുണച്ചത് ചോദ്യം ചെയ്തായിരുന്നു വിവാദം. 2014ലെ ആ വിവാദ സംഭവങ്ങള്‍ക്ക് ശേഷം വീണ്ടും സഞ്ജയ്ക്കൊപ്പമെത്തിയി രിക്കുകയാണ് മോഹന്‍ ലാല്‍.

മോഹന്‍ലാല്‍ ഫോട്ടോ പങ്കുവച്ചതോടെയാണ് സഞ്ജയ് ദത്തും മോഹന്‍ലാലും തമ്മില്‍ കണ്ടത് ചര്‍ച്ചയായത്. മോഹന്‍ലാലും സംവിധായകന്‍ സിദ്ദിഖും ഒരിടവേളയ്ക്കും ശേഷം ഒരുമിക്കുന്ന ബിഗ് ബ്രദര്‍ എന്ന ചിത്രത്തില്‍ സഞ്ജയും ഭാഗമാകുന്നോ എന്ന ആകാംഷയും ഉയര്‍ന്നു. എന്നാല്‍ ഇതിന് അടിസ്ഥാനമില്ലെന്ന് മറുനാടനോട് ബിഗ് ബ്രദറിലെ പ്രധാനിയും പറഞ്ഞു. ഇരുവരും അവിചാരിതമായി മൈസൂരില്‍ ഒരേ സമയം എത്തിയതാണ്. അങ്ങനെ അവര്‍ ഒത്തുചേര്‍ന്നു-ഇതാണ് ബിഗ് ബ്രദറിന് പിന്നിലുള്ളവരും നല്‍കുന്ന സൂചന. സഞ്ജയ് ദത്തിന്റെ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു സടക്. അതിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതിന്റെ തിരക്കുകള്‍ക്കിടെയാണ് സഞ്ജയ് ദത്ത് മൈസൂരില്‍ എത്തിയത്.

എമ്പുരാന്റെ താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിരുന്നില്ല. അബ്രാം ഖുറേഷിയുടെ രണ്ടാം വരവിനെക്കുറിച്ച് പറയുന്ന ചിത്രത്തില്‍ അധീരയും ഉണ്ടാവുമോയെന്ന തരത്തിലാണ് ചര്‍ച്ചകള്‍. ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച കന്നഡ ചിത്രമാണ് കെജിഎഫ്. ഇതിന്റെ രണ്ടാ ഭാഗത്തില്‍ സഞ്ജയ് ദത്ത് ജോയിന്‍ െചയ്തിട്ടുണ്ട്. സിനിമയുടെ സംവിധായകന്‍ പ്രശാന്ത് നീലും നിര്‍മ്മാതാക്കളും ചേര്‍ന്ന് ഗംഭീര സ്വീകരണമാണ് അദ്ദേഹത്തിന് ഒരുക്കിയത്. ആദ്യഭാഗത്തില്‍ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന കൊടുംവില്ലന്‍ അധീരയെന്ന കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക. ചിത്രത്തിലെ സഞ്ജയ് ദത്തിന്റെ ലുക്ക് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരുന്നു. സഞ്ജയ് ദത്തിന്റെ അറുപതാം പിറന്നാളിനോടനുബന്ധിച്ചാണ് ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തത്. ഈ കഥാപാത്രത്തിന് സമാനമായ വേഷം എമ്പുരാനിലും സഞ്ജയ് ദത്ത് ചെയ്യുമെന്നാണ് സൂചന.

കന്നഡയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവു കൂടിയ ചിത്രമാണ് കെജിഎഫ്. കോലാറിന്റെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. നായകന്‍ യാഷിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ വലിയ വിജയത്തില്‍ നിര്‍ണായകമായി മാറിയതെന്ന് കാഴ്ചക്കാര്‍ പറയുന്നു. പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 50 കോടി മുതല്‍മുടക്കിലാണ് നിര്‍മ്മിച്ചത്. ഇതിന്റെ രണ്ടാം ഭാഗത്തിലും സഞ്ജയ് ദത്ത് എത്തുമ്പോള്‍ സിനിയുടെ മൂല്യം പുതിയ തലത്തിലെത്തുന്നു. ഇതിനിടെയാണ് എമ്പുരാനിലൂടെ സഞ്ജയ് ദത്ത് മലയാളത്തിലെത്തുന്നുവെന്ന സൂചനയും പുറത്തു വരുന്നത്. സഞ്ജയ് ദത്തിനൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് മോഹന്‍ലാല്‍ എത്തിയതിന് പിന്നാലെയായാണ് ചര്‍ച്ചയും തുടങ്ങിയത്. നേരത്തെയും ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകളും ചര്‍ച്ചകളും അരങ്ങേറിയിരുന്നു.

എമ്പുരാനിലൂടെയല്ലെങ്കില്‍ മറ്റൊരു ചിത്രത്തിലൂടെ ഇരുവരും ഒരുമിച്ചേക്കുമെന്ന തരത്തിലുള്ള പ്രതീക്ഷയും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്. സ്വന്തമായി സംവിധാനം ചെയ്യുന്ന സിനിമയായ ബറോസ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മോഹന്‍ലാല്‍ എമ്പുരാനിലേക്ക് എത്തുക. ബ്ലസി ചിത്രമായ ആടുജീവിതത്തിന്റെ തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോള്‍. മോഹന്‍ലാലിന്റെ ബിഗ് ബ്രദര്‍ അവസാന ഘട്ടത്തിലാണ്. അതിന് ശേഷം കുടുംബ സമേതം ന്യൂസിലണ്ട് യാത്ര. ഇതു കഴിഞ്ഞാകും ബറോസ്. ഇതിന് മുമ്പ് തന്നെ എമ്പുരാന്റെ താര നിര്‍ണ്ണയം പൂര്‍ത്തിയാകും. ഇതില്‍ അഭിനയിക്കാമെന്ന് സഞ്ജയ് ദത്ത് സമ്മതിച്ചു കഴിഞ്ഞു. മുംബൈ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് എമ്പുരാന്‍ ഒരുങ്ങുക. അതുകൊണ്ട് തന്നെ ഹിന്ദി സംസാരിക്കുന്ന വില്ലനായാകും സഞ്ജയ് ദത്ത് എത്തുകയെന്നും സൂചനയുണ്ട്.

പ്രേക്ഷകരുടെ ആകാംഷ ഉയര്‍ത്തി ബോളിവുഡ്'ഖല്‍നായക്'സഞ്ജയ് ദത്തുമൊന്നിച്ചുള്ള ഒരു ചിത്രം മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പങ്കു വച്ചിരുന്നു.. ബാബാ സഞ്ജയ് ദത്തിനൊപ്പം എന്നു മാത്രമാണ് ചിത്രത്തില്‍ കുറിച്ചിരിക്കുന്നത്. ബോളിവുഡില്‍ സഞ്ജയുടെ വിളിപ്പേരാണ് ബാബ. മോഹന്‍ലാലും സംവിധായകന്‍ സിദ്ദിഖും ഒരിടവേളയ്ക്കും ശേഷം ഒരുമിക്കുന്ന ബിഗ് ബ്രദര്‍ എന്ന ചിത്രത്തില്‍ സഞ്ജയും ഭാഗമാകുന്നോ എന്ന ആകാംഷയും ഉയര്‍ന്നു. എന്നാല്‍ ഇത് അണിയറക്കാര്‍ തള്ളിക്കളഞ്ഞു. സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രമാണ് ബിഗ് ബ്രദര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category