1 GBP = 92.30 INR                       

BREAKING NEWS

തല ചുറ്റുന്നുവെന്ന് പറഞ്ഞപ്പോള്‍ കൊടുത്ത വെള്ളം കുടിച്ചു; ഹൃദയാഘാതത്തില്‍ കുഴഞ്ഞ് വീണ വ്യവസായി ആശുപത്രിയില്‍ എത്തും മുമ്പേ മരിച്ചു; വിടവാങ്ങിയ കാര്‍ത്തിക് തിരുവനന്തപുരത്തെ ഓള്‍റൗണ്ട് ബിസിനസ്സുകാരന്‍; തമ്പാനൂര്‍ കണ്ണന്‍ മരിച്ച് രണ്ട് കൊല്ലത്തിനുള്ളില്‍ മൂത്ത മകനും വിടവാങ്ങി; മുപ്പതുകാരന്റെ അപ്രതീക്ഷിത മരണത്തില്‍ വിതുമ്പി ശാസ്താ ഗ്രൂപ്പ്

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പിലെ അംഗമായ കാര്‍ത്തിക്. എസ്. നായരുടെ അകാലത്തിലുള്ള വേര്‍പാട് നഗരത്തിലെ വ്യവസായ വൃത്തങ്ങളെ നടുക്കി. കെ.എസ്.ഗ്രൂപ്പിന്റെ ചെയര്‍മാനും ശാസ്താ കണ്ടയിനേഴ്സിന്റെയും ശാസ്താ ട്രാന്‍സ്പോര്‍ട്ടിന്റെയും ഉടമയായ കാര്‍ത്തിക് മുപ്പതാം വയസിലാണ് വിട പറഞ്ഞുപോയത്.

തലസ്ഥാന നഗരിയിലെ പ്രമുഖ ടൂറിസ്റ്റ് ഹോമായ തമ്പാനൂര്‍ ടൂറിസ്റ്റ്ഹോമിന്റെയും തരംഗിണി, കൈരളി, ടൂറിസ്റ്റ് ഹോമുകളുടെയും ഉടമകൂടിയാണ് കാര്‍ത്തിക്. രണ്ടു വര്‍ഷം മുന്‍പാണ് ഈ ബിസിനസ് ഗ്രൂപ്പിനെ നയിച്ച കാര്‍ത്തിക്കിന്റെ അച്ഛന്‍ തമ്പാനൂര്‍ കണ്ണന്‍ മരിക്കുന്നത്. ലിവര്‍ ട്രാന്‍സ്പ്ലാന്റെഷന് ശേഷമുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണ് തമ്പാനൂര്‍ കണ്ണന്‍ മരിച്ചത്. ബിസിനസ് ഗ്രൂപ്പിന്റെ തലവന്‍ എന്ന നിലയില്‍  മരണം ഈ കുടുംബത്തിനെ വിഷമിപ്പിച്ചു കൊണ്ടിരിക്കെ തന്നെയാണ് കാര്‍ത്തിക്കിന്റെ മരണവും സംഭവിക്കുന്നത്.

ഇന്നലെ വഴുതക്കാടുള്ള ഫ്ളാറ്റില്‍ രാവിലെ ആറരയോടെയായിരുന്നു കാര്‍ത്തിക്കിന്റെ മരണം. രാവിലെ എഴുന്നേറ്റയുടന്‍ വെള്ളം വേണമെന്ന് പറയുകയും കുഴഞ്ഞു വീഴുകയും ചെയ്യുകയായിരുന്നു. ഹൃദയാഘാതമെന്നാണ് സൂചന. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്നലെ തന്നെ സംസ്‌കാരം നടത്തുകയും ചെയ്തു. തിരുവനന്തപുരത്ത് ശക്തമായ സ്വാധീനവും വേരുകളുമുള്ള കുടുംബമാണ് കാര്‍ത്തിക്കിന്റെത്. വ്യവസായ വൃത്തങ്ങള്‍ക്ക് ശശിധരന്‍ നായര്‍ സുപരിചിതനായിരുന്നു.
പണം പലിശയ്ക്ക് നല്കിയ്കും ടൂറിസ്റ്റ് ഹോമുകള്‍ തുറന്നും ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് നടത്തിയും തമ്പാനൂര്‍ കണ്ണനാണ് കെഎസ് ഗ്രൂപ്പിനെ വളര്‍ത്തിയത്. ലിവര്‍ പ്രശ്നങ്ങളെ തുടര്‍ന്നാണ് തമ്പാനൂര്‍ കണ്ണന്‍ അവശതയിലായത്. അതിനെ തുടര്‍ന്ന് മക്കളായ കാര്‍ത്തികും കൗശിക്കും ഗ്രൂപ്പിനെ മുന്നോട്ടു കൊണ്ട് പോവുകയായിരുന്നു. അച്ഛന്റെ വേര്‍പാടിന് ശേഷം ഗ്രൂപ്പ് ഇവരുടെ കയ്യില്‍ അമരുകയും ചെയ്തു. മറ്റ് ചില ഹോട്ടലുകള്‍ ഏറ്റെടുക്കാനുള്ള ശ്രമത്തിലായിരുന്നു കാര്‍ത്തിക്.

ടൂറിസ്റ്റ് ഹോമുകളും ട്രാന്‍സ്പോര്‍ട്ട് ബിസിനസും ശാസ്താ കണ്ടയിനേഴ്സുമാണ് ഇവരുടെ അധീനതയിലുള്ളത്. ശാസ്താ കണ്ടയിനേഴ്സ് ആന്‍ഡ് പാക്കിങ് പ്രശസ്തമായ സ്ഥാപനമാണ്. തിരുവനന്തപുരത്തെ പല പ്രമുഖര്‍ക്കും ഈ കമ്പനിയില്‍ ഓഹരികളുണ്ട്. ടൂറിസ്റ്റ് ഹോമുകളും ട്രാന്‍സ്പോര്‍ട്ട് സര്‍വീസും ഉണ്ടെങ്കിലും ശാസ്താ കണ്ടയിനേഴ്സിന്റെ പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്.

കുടുംബവീട് കരമന നെടുങ്കാട് ആണെങ്കിലും കാര്‍ത്തികും കുടുംബവും വഴുതക്കാടുള്ള ഫ്ളാറ്റിലാണ് കഴിഞ്ഞിരുന്നത്. ഇവിടെ വെച്ച് തന്നെയാണ് കാര്‍ത്തിക് മരിച്ചു വീണതും. കാര്‍ത്തികും ഭാര്യ ഗൗരി കാര്‍ത്തികും മക്കളായ കനിമയും കിയാനുമാണ് ഫ്ളാറ്റിലുണ്ടായിരുന്നത്. തലച്ചുറ്റുന്നു എന്ന് കാര്‍ത്തിക് ഭാര്യയോട് പറഞ്ഞതായാണ് സൂചന. അതിനു ശേഷം വെള്ളം വേണമെന്ന് പറയുകയും അത് കുടിച്ച ശേഷം കുഴഞ്ഞു വീഴുകയുമായിരുന്നു. വീട്ടില്‍ നിന്ന് തന്നെ മരണം സ്ഥിരീകരിച്ചതായാണ് വിവരം. അതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചില്ല എന്നാണ് അറിയുന്നത്. തുടര്‍ന്ന് മ്യൂസിയം പൊലീസില്‍ വിവരം അറിയിക്കുകയും പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജിലെക്ക് മാറ്റുകയുമായിരുന്നു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ശാന്തികവാടത്തില്‍ സംസ്‌ക്കരിക്കുകയായിരുന്നു.

കാര്‍ത്തിക്കിന്റെ മരണം ഹൃദയാഘാതമെന്നാണ് സൂചനയെന്നു മ്യൂസിയം പൊലീസ് മറുനാടനോട് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷമുള്ള പ്രാഥമിക നിഗമനം അനുസരിച്ച് മരണം ഹൃദയാഘാതമെന്നാണ് സൂചനയെന്നാണ് മ്യൂസിയം പൊലീസ് പറഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ മരണകാരണത്തെക്കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയില്ലെന്നും പൊലീസ് പറഞ്ഞു. തമ്പാനൂര്‍ കണ്ണനും ശോഭനാകുമാരിയുമാണ് കാര്‍ത്തിക്കിന്റെ മാതാപിതാക്കള്‍. കൗശിക്.എസ്.നായര്‍ സഹോദരനും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category