1 GBP = 91.30 INR                       

BREAKING NEWS

സന്ധ്യ കഴിഞ്ഞാല്‍ ബൈക്കിലെത്തി ഒറ്റയ്ക്കുപോകുന്ന വനിതാ ടെക്കികളെ ഉപദ്രവിക്കുന്നത് പതിവ്; ഞരമ്പനെ കുടുക്കിയത് ബൈക്കിന്റെ നമ്പര്‍ വച്ച് യുവതി നല്‍കിയ പരാതി; അറസ്റ്റിലായത് നാട്ടില്‍ മാന്യനായ കഴക്കൂട്ടത്തെ മദ്രാസ അദ്ധ്യാപകന്‍; അന്വേഷണം മദ്രാസയിലേക്കും നീട്ടി പൊലീസ്

Britishmalayali
kz´wteJI³

കുളത്തൂര്‍: ഇന്‍ഫോസിസ് ജീവനക്കാരിയും ആലപ്പുഴ കുട്ടനാട് സ്വദേശിയുമായ യുവതിയെ പൊതുസ്ഥലത്തുവച്ച് കടന്നുപിടിച്ച മദ്രസ അദ്ധ്യാപകന്‍ പിടിയിലായി. സന്ധ്യ കഴിഞ്ഞാല്‍ ബൈക്കിലെത്തി ഒറ്റയ്ക്കുപോകുന്ന വനിതാ ടെക്കികളെ ഉപദ്രവിക്കുന്നത് ഇയാളുടെ പതിവാണെന്ന് പൊലീസ് പറഞ്ഞു. നാട്ടിലെ മാന്യനായ മദ്രാസ അദ്ധ്യാപകനാണ് സന്ധ്യകഴിഞ്ഞാന്‍ ഞരമ്പനാവുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. മദ്രാസയില്‍ എത്തുന്ന കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും പൊലീസ് പറഞ്ഞു.

കഴക്കൂട്ടത്തിന് സമീപത്തെ മദ്രസയിലെ അദ്ധ്യാപകനും കഴക്കൂട്ടം സൈനിക സ്‌കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് സാദിഖ് (34) ആണ് പിടിയിലായത്. ടെക്നോപാര്‍ക്കിലെ യുവതികളെ ബൈക്കിലെത്തി കടന്നുപിടിച്ച ശേഷം രക്ഷപ്പെടുന്നത് ഇയാള്‍ പതിവാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. ബൈക്കിന്റെ നമ്പര്‍ വച്ച് യുവതി നല്‍കിയ പരാതിയിന്മേല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

ചോദ്യം ചെയ്തതില്‍ നിന്നും ഇയാള്‍ സ്ഥിരമായി സന്ധ്യയ്ക്ക് ടെക്നോപാര്‍ക്കിനു സമീപമെത്തി ഒറ്റയ്ക്ക് നടന്നുപോകുന്നതോ ബസ് കാത്തുനില്‍ക്കുന്നതോ ആയ യുവതികളെ ഉപദ്രവിച്ച് രക്ഷപെടാറുണ്ടെന്ന് മനസ്സിലായതായി പൊലീസ് പറഞ്ഞു. നിരവധി തവണ ആവര്‍ത്തിച്ചിട്ടും പിടിയിലാവാതിരുന്നതോടെയാണ് വീണ്ടും ഇയാള്‍ രംഗത്തിറങ്ങിയത്. തുമ്പ എസ്.എച്ച്.ഒ ചന്ദ്രകുമാര്‍, എസ്ഐമാരായ വി എം.ശ്രീകുമാര്‍, ഉമേഷ്, സി.പി.ഒ മാരായ പ്രസാദ് , ഷാജിമോന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category