1 GBP = 91.30 INR                       

BREAKING NEWS

വാളയാറില്‍ മരിച്ച പെണ്‍കുട്ടികള്‍ക്ക് നീതിയില്ല; പീഡനക്കേസില്‍ മൂന്നു പ്രതികളെയും വെറുതെവിട്ട് പാലക്കാട് പോക്‌സോ കോടതി; കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് നിരീക്ഷണം; രണ്ടാഴ്ചയ്ക്കിടെ വെറുതെ വിട്ടത് നാലുപ്രതികളെ; അവേശഷിക്കുന്ന 17കാരന്റെ വിധി പറയേണ്ടത് ജുവനൈല്‍ കോടതി; പൊലീസിന്റെ അനാസ്ഥ പരസ്യമാക്കിയ കേസില്‍ വന്ന വിധിയില്‍ ജനരോഷം

Britishmalayali
kz´wteJI³

പാലക്കാട്; ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച വാളയാര്‍ പീഡനക്കേസില്‍ പെണ്‍കുട്ടികള്‍ നീതിയില്ല. കേസില്‍ മൂന്നാം പ്രതിയെ വെറുതെ വിട്ടതിന് പിന്നാലെ മൂന്നു പ്രതികളെക്കുടി പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടു. പ്രതികളായ വി.മധു, എം.മധു, ഷിബു എന്നിവരെയാണ് വെറുതെവിട്ടത്. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ആഴ്ച ഒരു പ്രതിയെ വെറുതെ വിട്ടിരുന്നു. വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസിലാണ് ഇന്ന് വിധിവന്നത്. പൊലീസിന്റെ അനാസ്ഥ പരസ്യമാക്കിയ കേസിലെ വിധിയില്‍ വലിയ ജനരോഷമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടിയില്ലെന്നും അന്വേഷണം പ്രഹസനമായിരുന്നു എന്നുമാണ് ഉയരുന്ന ആക്ഷേപം.

കേസില്‍ ആകെ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. ഇനി അവേശഷിക്കുന്നത് ഒരാള്‍ മാത്രമാണ്. പ്രതിക്ക് പതിനേഴ് വയസ്സില്‍ താഴെയുള്ളതിനാല്‍ ജുവനൈല്‍ കോടതിയാണ് വിധി പറയേണ്ടത്.കുട്ടികളെ പ്രതികള്‍ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ തെളിവ് ഹാജരാക്കന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.ആത്മഹത്യാ പ്രേരണ, പ്രകൃതിവിരുദ്ധ പീഡനം, സ്ത്രിത്വത്തെ അപമാനിക്കല്‍, പോക്‌സോയിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് പ്രതികള്‍ക്കെതിരെ കേസ് എടുത്തത്.

അട്ടപ്പള്ളം ശെല്‍വപുരത്തെ വീട്ടിലാണ് 2017 ജനുവരി പതിമൂന്നിന് പതിമൂന്നു വയസ്സുകാരിയെയും മാര്‍ച്ച് നാലിന് ഒന്‍പതു വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരിമാരായ ഇരുവരും മരണത്തിന് മുന്‍പ് ലൈംഗിക ചൂഷണത്തിനിരയായെന്ന് സ്ഥിരീകരിച്ചതും അറസ്റ്റിന് വഴിയൊരുക്കിയതും രണ്ടാമത്തെ മരണത്തോടെയാണ്. പെണ്‍കുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകന്‍ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എം.മധു, അച്ഛന്റെ സുഹൃത്തായ ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതെയ്ക്കല്‍ വീട്ടില്‍ ഷിബു , അമ്മയുടെ സഹോദരിയുടെ മകനായ വി. മധു, അയല്‍വാസിയായ പതിനേഴുകാരനുമാണ് പ്രതികള്‍. പ്രതിപ്പട്ടികയിലുണ്ടായിരുന്ന അയല്‍വാസിയും േചര്‍ത്തല സ്വദേശിയുമായ പ്രദീപ്കുമാറിനെ കോടതി നേരത്തെ വിട്ടയച്ചിരുന്നു.

പെണ്‍കുട്ടികളുടെ തൂങ്ങിമരണം കൊലപാതകമാണെന്ന് സംശയിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ആദ്യ മരണം നടന്നപ്പോള്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ വാളയാര്‍ എസ്ഐയെ സ്ഥലം സസ്പെന്‍ഡു ചെയ്തിരുന്നു. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയായിരുന്ന എം.ജെ. സോജന്റെ േനതൃത്വത്തിലായിരുന്നു അന്വേഷണം. കേസന്വേഷണത്തിന്റെ തുടക്കം മുതലെ പൊലീസിനെതിരെ വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.

പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. വാളയാറില്‍ മരിച്ച സഹോദരിമാരില്‍ മൂത്ത പെണ്‍കുട്ടി മരിച്ചപ്പോള്‍ തന്നെ ലൈംഗിക പീഡനത്തിനിരയായതായി പെണ്‍കുട്ടിയുടെ അമ്മ എസ്‌ഐയോട് വിവരം പറഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടായതായി പെണ്‍കുട്ടിയുടെ മാതാവ് തന്നെ വെളിപ്പെടുത്തിയിരുന്നു. പതിമൂന്നും ഒന്‍പതും വയസ്സുള്ള കുട്ടികളായിരുന്നു പീഡനത്തിന് ഇരയായത്. പൊലീസും ക്രൈംബ്രാഞ്ചും കണ്ടെത്തിയതില്‍ പൊരുത്തക്കേടുകളുണ്ടൈന്നും പോക്‌സോ കോടതി നിരീക്ഷിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category