1 GBP = 92.30 INR                       

BREAKING NEWS

മരടില്‍ ഫ്ളാറ്റുകള്‍ കെട്ടിപ്പൊക്കാന്‍ ഒത്താശ ചെയ്ത സിപിഎം മുന്‍ പഞ്ചായത്ത് അംഗങ്ങളെയും ചോദ്യം ചെയ്തു ക്രൈംബ്രാഞ്ച്; ഫ്ളാറ്റുകളുടെ നിര്‍മ്മാണത്തിനു പിന്നില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകളും നടന്നതായി സൂചന; ക്രമക്കേടുകളുടെ സൂത്രധാരനായത് ഒരു ഫ്ളാറ്റ് നിര്‍മ്മാതാവിന്റെ കമ്പനിയുമായി 2003 മുതല്‍ ബന്ധമുള്ള അഭിഭാഷകന്‍; രേഖകള്‍ ഇല്ലാതെയും ചട്ടലംഘനങ്ങള്‍ മറച്ചുവച്ചും ബാങ്ക് വായ്പ്പകള്‍ തരപ്പെടുത്തിയെന്നും ആക്ഷേപം

Britishmalayali
kz´wteJI³

കൊച്ചി: മരടിലെ വിവാദമായ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ ക്രൈംബ്രാഞ്ചും അന്വേഷണവുമായി മുന്നോട്ടു പോകുന്ന അവസ്ഥയാണുള്ളത്. അനധികൃതമായി ഫ്ളാറ്റ് കെട്ടിപ്പൊക്കാന്‍ ഒത്താശ നല്‍കിയ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും പൂട്ടാന്‍ വേണ്ടി ഉറപ്പിച്ചു തന്നെയാണ് ക്രൈംബ്രാഞ്ചിന്റെ മുന്നോട്ടുള്ള വനീക്കങ്ങള്‍. അന്വേഷണത്തില്‍ മുഖംനോക്കാതെയുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് അന്വേഷണ സംഘം. മരട് ഫ്ളാറ്റഅ കേസില്‍ പഞ്ചായത്ത് മുന്‍ അംഗങ്ങലെ ചോദ്യം ചെയ്യുന്നതും തുടരുകയാണ്. സിപിഎം അംഗങ്ങളായിരുന്ന പി.ഡി. രാജേഷ്, പി.എസ്. സുഷന്‍ എന്നിവരെയാണ് ഇന്നലെ ചോദ്യം ചെയ്തത്. 2 പേരെ വീതമാണു ദിവസവും ചോദ്യം ചെയ്യുന്നത്. പഞ്ചായത്ത് അംഗങ്ങള്‍ കഴിഞ്ഞാല്‍ 2010-15 കാലഘട്ടത്തിലെ നഗരസഭാ അംഗങ്ങളുടെ ഊഴമാണ്. ഇതുവരെയുള്ള നടപടികള്‍ ഇന്നു സുപ്രീം കോടതിയില്‍ വിവരിക്കും.

ചട്ടലംഘനമാണെന്നു സുപ്രീം കോടതി കണ്ടെത്തിയ ഫ്ളാറ്റുകളുടെ നിര്‍മ്മാണത്തിനു പിന്നില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകളും നടന്നതായി സൂചനയും പുറത്തുവരുന്നുണ്ട്. ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍, അവരുടെ ബെനാമികള്‍, അഭിഭാഷകര്‍, സര്‍ക്കാര്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണു ക്രമക്കേടുകള്‍ നടത്തിയതെന്നാണു സംശയം. ഇതുമായി ബന്ധപ്പെട്ടു രേഖാമൂലം ചില പരാതികള്‍ ഉന്നത തലങ്ങളില്‍ ലഭിച്ചിട്ടുണ്ട്. വിവരങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കി അന്വേഷണം നടത്താനാണു മുഖ്യമന്ത്രിയുടെ ഓഫിസ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നിര്‍ദ്ദേശം നല്‍കിയത്.

ഒരു ഫ്ളാറ്റ് നിര്‍മ്മാതാവിന്റെ കമ്പനിയുമായി 2003 മുതല്‍ ബന്ധമുള്ള അഭിഭാഷകനാണ് ക്രമക്കേടുകളുടെ സൂത്രധാരന്‍ എന്നാണു സൂചന. ഫ്ളാറ്റുകാര്‍ക്കു വേണ്ടി മുപ്പതോളം കേസ് ഏറ്റെടുത്തിട്ടുള്ള അഭിഭാഷകന്‍ പല ബാങ്കുകളുടെയും നിയമോപദേശകന്‍ കൂടിയാണ്. ഫ്ളാറ്റുകള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് ഈ സ്വാധീനം ഉപയോഗപ്പെടുത്തി നിബന്ധനകള്‍ പാലിക്കാതെയും വേണ്ട രേഖകള്‍ ഇല്ലാതെയും ചട്ടലംഘനങ്ങള്‍ മറച്ചുവച്ചും ബാങ്ക് വായ്പകള്‍ തരപ്പെടുത്തി നല്‍കിയെന്നാണു സംശയം.

ചട്ട ലംഘനങ്ങള്‍ കണ്ടെത്തിയ ഫ്ളാറ്റ് സമുച്ചയങ്ങളില്‍ ഒന്നിന്റെ നിര്‍മ്മാണ കമ്പനി, വീതം വയ്ക്കാത്ത വിഹിതം (അണ്‍ ഡിവൈഡഡ് ഷെയര്‍) ഉടമകള്‍ക്കു രജിസ്റ്റര്‍ ചെയ്തു നല്‍കിയവരില്‍ 38 പേര്‍ അവ മറിച്ചു വില്‍പന നടത്തിയതായി രേഖകളുണ്ട്. ഇവരെല്ലാവരും ബാങ്കുകളില്‍ നിന്നു വായ്പ എടുത്തിട്ടുണ്ട്. 20 കോടിയോളം വരുന്ന ഈ വായ്പാ തുക ഫ്ളാറ്റുകളുടെ നിര്‍മ്മാണത്തിനു തന്നെ ഉപയോഗിച്ചതായും സംശയിക്കുന്നു. അതേസമയം, ആകെയുള്ള ഫ്ളാറ്റുകളുടെ എണ്ണത്തിന്റെ ഇരട്ടിയോളം അണ്‍ഡിവൈഡഡ് ഷെയറുകള്‍ വില്‍പന നടത്തിയെന്നും രേഖകളില്‍ നിന്നു വ്യക്തമാകുന്നു. ബാങ്ക് വായ്പകള്‍ തരപ്പെടുത്താനും മറ്റും വ്യാജ രേഖകള്‍ ഉപയോഗിച്ചിട്ടുണ്ടാവാം എന്നാണ് ഇതു നല്‍കുന്ന സൂചന. വരും നാളുകളില്‍ ഇക്കാര്യങ്ങളിലെല്ലാം വിശദ അന്വേഷണത്തിനു സാധ്യതയുണ്ട്.

പിടിയിലായതും ഇനി പിടിയിലാകാനുള്ളതുമായ ഉദ്യോഗസ്ഥരില്‍ ഒരാളെ മാപ്പു സാക്ഷിയാക്കാന്‍ സാധ്യത തെളിഞ്ഞു. അഴിമതിയില്‍ സിപിഎം അംഗത്തിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓരോ നീക്കവും കരുതലോടെയാണു നടത്തുന്നത്. കരാര്‍ എടുത്തിരിക്കുന്ന കമ്പനികള്‍ ഫ്ളാറ്റ് പൊളിക്കല്‍ തുടരുകയാണ്. ഓരോ ഫ്ളാറ്റിലും 30 പേര്‍ വീതമാണുള്ളത്. ജനലുകളും വാതിലുകളും നീക്കം ചെയ്യലാണ് ഇപ്പോള്‍ നടക്കുന്നത്. പൂട്ടി ഇട്ടിരിക്കുന്ന ഫ്ളാറ്റുകളില്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഗോള്‍ഡന്‍ കായലോരത്ത് 4 ഫ്ളാറ്റില്‍ ഇതുവരെ ആളെത്തിയിട്ടില്ല. എസിയടക്കം ഇനിയും അഴിച്ചിട്ടില്ല. ഒഴിയാനുള്ള സമയപരിധി കഴിഞ്ഞെങ്കിലും കരാര്‍ ഒപ്പിട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ ആളെത്തിയാല്‍ മാനുഷിക പരിഗണനയില്‍ സാധനങ്ങള്‍ വിട്ടു നല്‍കും.

അതിനിടെ മരട് ഫ്ളാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. സുപ്രീംകോടതി വിധി പ്രകാരം അനധികൃത ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതിനായി സാങ്കേതിക സമിതിക്ക് രൂപം നല്‍കിയതായും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം നല്‍കിയത്. മരട് ഫ്ളാറ്റുകളിലെ ജയിന്‍ കണ്‍സ്ട്രക്ഷന്‍ ഉടമ സന്ദീപ് മേത്ത മദ്രാസ് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടി. അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കോടതി നിയമിച്ച കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായുള്ള സമിതി ഫ്ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കിവരികയാണ്. ഇതുവരെ 10 കോടി 87 ലക്ഷം രൂപ വിതരണം ചെയ്തു കഴിഞ്ഞു. ഫ്ളാറ്റുടമകള്‍ നല്‍കിയ രേഖകള്‍ പ്രകാരമാണ് നഷ്ടപരിഹാരം നല്‍കുന്നതെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category