1 GBP = 93.00 INR                       

BREAKING NEWS

താനൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നത് അയല്‍വാസികളെന്ന് പൊലീസ്; പ്രതികള്‍ സിപിഎം നേതാവിന്റെ സഹോദരങ്ങളെങ്കിലും കൊലപാതകത്തിന് ഇടയാക്കിയത് വ്യക്തിവൈരാഗ്യമെന്ന് നിഗമനം; ആറ് പേരാണ് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് ജില്ലാ പൊലീസ് മേധാവി; പി ജയരാജന്റെ ബന്ധം അന്വേഷിക്കണമെന്ന് പി കെ ഫിറോസ്

Britishmalayali
kz´wteJI³

താനൂര്‍: താനൂര്‍ അഞ്ചുടിയില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ആറംഗ സംഘമെന്ന് മലപ്പുറം എസ്പി യു. അബ്ദുല്‍കരീം വ്യക്തമാക്കി. ഒളിവില്‍ പോയ പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നനും അദ്ദേഹം മാധ്യമങ്ങളോടജ് പറഞ്ഞു. തെറ്റ് ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും. പൊതുജനങ്ങളുടെ സമാധാന ജീവിതമാണ് പ്രധാനമെന്നും എസ്പി പറഞ്ഞു. കൊലപ്പെട്ട ഇസ്ഹാഖിന്റെ അയല്‍വാസികളാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ രാഷ്ട്രീയ ബന്ധത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

ഇന്നലെ രാത്രിയാണ് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അഞ്ചുടി കുപ്പന്റെപുരക്കല്‍ ഇസ്ഹാഖ് എന്ന റഫീഖി (35) നെ വെട്ടിക്കൊന്നത്. നമസ്‌കാരത്തിന് പള്ളിയില്‍ പോകവെ അഞ്ചുടി മദ്രസക്ക് സമീപംവച്ചാണ് ആക്രമണത്തിന് ഇരയായത്. മത്സ്യത്തൊഴിലാളിയായ ഇസ്ഹാഖ് അഞ്ചുടി ശാഖ മുസ്ലിം യൂത്ത് ലീഗ് മുന്‍ വൈസ് പ്രസിഡന്റായിരുന്നു. ഓട്ടോറിക്ഷയില്‍ വന്ന സംഘം ഗുരുതരമായി വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ഇവര്‍ ഓടി രക്ഷപ്പെട്ടു. കൈയും കാലും അറ്റ നിലയിലായിരുന്നു. മുഖത്തും വെട്ടേറ്റിട്ടുണ്ട്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി തിരൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം റഫീക്കിനെ കൊലപ്പെടുത്തിയത് ലീഗ് പ്രവര്‍ത്തകുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള സിപിഎം നേതാവിന്റെ സഹോദരങ്ങളുടെ നേതൃത്വത്തിലാണെന്നും വ്യക്തമായി. ഇവരില്‍ മൂന്നു പേരും സിപിഎം നേതാവിന്റെ സഹോദരങ്ങളാണ്. എന്നാല്‍ ആക്രമണത്തിന് കാരണം രാഷ്ട്രീയപരമാണോ വ്യക്തിവൈരാഗ്യമാണോ എന്ന് വ്യക്തമായിട്ടില്ലെന്നും ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും പൊലീസ് മേധാവി പറയുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് കിടപ്പില്‍ കഴിയുന്ന ഡിവൈഎഫ്‌ഐ തീരദേശ മേഖല മുന്‍ സെക്രട്ടറി കെ.പി ഷംസുവിന്റെ സഹോദരങ്ങളായ മുഫീസ്, ത്വാഹ, ജുനൈസ്, ഇവരുടെ സുഹൃത്ത് ചീമ്പാളിന്റെ പുരക്കല്‍ സവാദ് എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇസ്ഹാക്കിനെ ആക്രമിച്ച ശേഷം സംഘം സമീപത്തെ പള്ളിപ്പറമ്പിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടില്‍ നിന്നും വാരകള്‍ക്കലെയാണ് ഇസ്ഹാക്കിന് വെട്ടേറ്റത്.

ഇസ്ഹാക്കിന്റെ മൃതദേഹം ഇന്നു രാവിലെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പെരിന്തല്‍മണ്ണ എ.എസ്പി ഗ്രീഷ്മ രമേശ്, താനൂര്‍ സിഐ ജസ്റ്റിന്‍ ജോണ്‍ എന്നിവര്‍ ഇന്‍ക്വസ്റ്റിന് നേതൃത്വം നല്‍കി.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകീട്ട് നാലിന് തെയ്യാലയില്‍ നിന്ന് മൃതദേഹം വിലാപ യാത്രയായി അഞ്ചുടിയിലേക്ക് കൊണ്ടുപോവും. അഞ്ചിന് ചീരാന്‍കടപ്പുറം ജുമാ മസ്ജിദില്‍ ഖബറടക്കും.

അതിനിടെ ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖ് കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഐ.എം സംസ്ഥാന സമിതി അംഗം പി.ജയരാജന്റെ ബന്ധം അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ആവശ്യപ്പെട്ടു പ്രദേശത്ത് ഒരാഴ്ച മുമ്പ് പി.ജയരാജന്‍ സന്ദര്‍ശനം നടത്തിയിരുന്നു, അതിന് ശേഷമാണ് കൊലപാതകം നടന്നതെന്ന് ഫിറോസ് ആരോപിക്കുന്നു. ഒരാഴ്ച മുമ്പാണ് പ്രദേശത്ത് പി.ജയരാജന്‍ സന്ദര്‍ശനം നടത്തിയത്. അതിന് ശേഷം സിപിഐ.എം പ്രവര്‍ത്തകര്‍ 'കൗണ്ട് ഡൗണ്‍' എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായും പ്രദേശത്തുള്ളവര്‍ പറയുന്നു. ഇന്ന് ഇസ്ഹാഖിനെ കൊലപ്പെടുത്തിയപ്പോഴാണ് വാട്‌സ്അപ്പ് സ്റ്റാറ്റസിന്റെ ഉദ്ദേശം മനസ്സിലാക്കാനായതെന്ന് ഫിറോസ് പറഞ്ഞു. മുമ്പ് ചെറിയ സംഘര്‍ഷമുണ്ടായപ്പോള്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് പ്രദേശത്ത് സമാധാനമുണ്ടാക്കിയതാണ്. കഴിഞ്ഞ ആറു മാസമായി തീരദേശത്ത് യാതൊരു പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്നും ഫിറോസ് പറഞ്ഞു.

മലപ്പുറത്തിന്റെ തീരപ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടാക്കി സമാധാനം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സിപിഐ.എമ്മിലെ കണ്ണൂര്‍ ലോബിയുടെ ഇടപെടലും അന്വേഷിക്കേണ്ടതുണ്ട്. ജയരാജന്റെ സന്ദര്‍ശനവും ഈ കൊലപാതകവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കണം. കൊലപാതക രാഷ്ട്രീയം മലപ്പുറത്തേക്കും വ്യാപിപ്പിക്കാനുള്ള ഏത് ശ്രമത്തെയും ജനാധിപത്യ മാര്‍ഗ്ഗത്തില്‍ പാര്‍ട്ടി ചെറുത്ത് തോല്‍പ്പിക്കുമെന്നും ഫിറോസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category