1 GBP = 91.30 INR                       

BREAKING NEWS

അരൂരിലെ തോല്‍വിക്ക് കാരണം 'പൂതന' പ്രയോഗം അല്ലെന്ന് മന്ത്രി ജി സുധാകരന്‍; തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ മേല്‍കെട്ടിവെക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; തന്റെ പൂതന പരാമര്‍ശം കൊണ്ട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ടും നഷ്ടമായിട്ടില്ല; യഥാര്‍ത്ഥ കാരണങ്ങളെ മറക്കാന്‍ ആണ് ഈ ആരോപണം ഉന്നയിക്കുന്നത്; ചില മാധ്യമങ്ങള്‍ തന്നെ ലക്ഷ്യമിട്ട് വാര്‍ത്ത നല്‍കുന്നു; ഷാനിമോള്‍ ജയിച്ചത് നിരങ്ങിയെന്നും സുധാകരന്‍

Britishmalayali
kz´wteJI³

ആലപ്പുഴ: ഇടതുപക്ഷത്തിന്റെ കോട്ടയായി വിലയിരുത്തപ്പെട്ട അരൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി മനു സി പുളിക്കന്‍ പരാജയപ്പെട്ടതിന്റെ ആഘാതത്തിലാണ് സിപിഎം. ഇവിടെ തോല്‍വിക്ക് ഇടയാക്കിയത് മന്ത്രി ജി സുധാകരന്റെ വാവിട്ട വാക്കുകളാണെന്ന വിമര്‍ശനം പലകോണുകളില്‍ നിന്നും ഉയരുന്നുണ്ട്. സൈബര്‍ ലോകത്തും നിരവധി പേര്‍ ഈ അഭിപ്രായം രേഖപ്പെടുത്തുന്നു. എന്നാല്‍ താന്‍ കാരണമാണ് സ്ഥാനാര്‍ത്ഥി തോറ്റതെന്ന വാദം അംഗീകരിക്കാന്‍ ജി സുധാകരന്‍ തയ്യാറല്ല. അരൂരിലെ തോല്‍വിക്ക് കാരണം താനാണെന്ന പ്രചാരണത്തിനെതിരെ തുറന്നടിച്ചു കൊണ്ട് സുധാകരന്‍ രംഗത്തുവന്നു.

തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ മേല്‍കെട്ടിവെക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. തന്റെ പൂതന പരാമര്‍ശം കൊണ്ട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ടും നഷ്ടമായിട്ടില്ല. യഥാര്‍ത്ഥ കാരണങ്ങളെ മറക്കാന്‍ ആണ് ഈ ആരോപണം ഉന്നയിക്കുന്നത്. ചില മാധ്യമങ്ങള്‍ തന്നെ ലക്ഷ്യമിട്ട് വാര്‍ത്ത നല്‍കുന്നുവെന്നും സുധാകരന്‍ വ്യക്തമാക്കി. കടപ്പുറത്തെയും കായലോരത്തെയും വോട്ട് ഇടതുമുന്നണിക്ക് നഷ്ടപ്പെട്ടു. ഇത് പാര്‍ട്ടി സൂക്ഷ്മമായി പരിശോധിക്കണം. അവിടങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ വോട്ടുകളാണ് നഷ്ടമായത്. അരൂരില്‍ ഷാനിമോള്‍ അനുകമ്പ കൊണ്ട് ജയിച്ചതല്ല. നിരങ്ങിയാണ് ഷാനിമോള്‍ ജയിച്ചത്. സീറ്റ് നഷ്ടപ്പെട്ടതില്‍ സങ്കടമുണ്ട്. അതിന്റെ കാര്യങ്ങള്‍ പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്ന് സുധാകരന്‍ പറഞ്ഞു.

അതേസമയം അരൂരില്‍ സീറ്റു കൈവിട്ടു പോകാന്‍ പല ഘടകങ്ങളും ഇടയാക്കിയിണ്ടെന്നാണ് ഇടതു മുന്നണിയുടെ വിലയിരുത്തല്‍. അടിയൊഴുക്കുകളാണ് സ്വാധീനിച്ച പ്രധാന ഘടകമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാമൂഹിക സാഹചര്യങ്ങള്‍ കണക്കാക്കാതെയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവും തിരിച്ചടിയായതായി വിലയിരുത്തുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ 'പൂതന' വിവാദം, തുടരെ തോല്‍വി നേരിട്ട യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയോടുള്ള സഹതാപം എന്നിവയും തിരിച്ചടിക്ക് കാരണമായി. എന്‍.ഡി.എ.യുടെ വോട്ടുചോര്‍ച്ചയും നിര്‍ണായകമായി.

അരൂരില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്ക് 3671 വോട്ടുകളും എല്‍.ഡി.എഫിന് 2182 വോട്ടുകളും കൂടുതല്‍ ലഭിച്ചപ്പോള്‍ എന്‍.ഡി.എ. ക്ക് 9972 വോട്ടുകള്‍ കുറഞ്ഞു. എന്‍.ഡി.എ.യിലെ ഈ വോട്ടുചോര്‍ച്ചയാണ് അട്ടിമറിയായത്. എന്‍.ഡി.എ. ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. വോട്ടുകളും മുന്നണിക്ക് ലഭിച്ചില്ല. അത് യു.ഡി.എഫിന് ലഭിച്ചിരിക്കാമെന്നാണ് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുടെ അഭിപ്രായം.

'പൂതനമാര്‍ക്കുള്ള ഇടമല്ല അരൂര്‍' എന്ന മന്ത്രി ജി. സുധാകരന്റെ പ്രയോഗം സൃഷ്ടിച്ച വിവാദവും എല്‍.ഡി.എഫിന് ക്ഷീണമുണ്ടാക്കി. ചട്ടലംഘനത്തിന്റെ പേരില്‍ റോഡുനിര്‍മ്മാണം ചോദ്യംചെയ്ത ഷാനിമോള്‍ക്കെതിരേ കേസെടുത്തതും അവര്‍ക്ക് അനുകമ്പ നേടിക്കൊടുത്തു. മുസ്ലിം വിഭാഗത്തില്‍പ്പെട്ട എ.എം. ആരിഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ ആ വിഭാഗത്തില്‍നിന്ന് ലഭിച്ചിരുന്ന പിന്തുണ ഇത്തവണ ഷാനിമോള്‍ക്ക് ലഭിച്ചതായും വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 38,619 വോട്ടുകള്‍ക്കായിരുന്നു ആരിഫ് ജയിച്ചത്.

ഭൂരിപക്ഷ വിഭാഗങ്ങള്‍ക്ക് മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ ആ വിഭാഗത്തില്‍നിന്നുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് വെള്ളാപ്പള്ളി തിരഞ്ഞെടുപ്പിനു മുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുമുന്നണികളും നിര്‍ത്തിയത് ന്യൂനപക്ഷ വിഭാഗങ്ങളെയാണ്. സമുദായം നോക്കാതെ വെള്ളാപ്പള്ളി പിന്തുണയ്ക്കുമെന്നായിരുന്നു മന്ത്രി ജി. സുധാകരന്‍ പ്രതികരിച്ചത്. എന്നാല്‍ എസ്.എന്‍.ഡി.പി.യുടെ സഹായം ഇവിടെ എല്‍.ഡി.എഫിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category