1 GBP = 92.60 INR                       

BREAKING NEWS

ഈ ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് പിണറായി വിജയന്റെ ബുദ്ധിയും കൗശലവും തുടര്‍ ഭരണം ഉറപ്പിക്കുമെന്ന് തന്നെ; എത്ര ഉച്ചത്തില്‍ സംഘപരിവാറുകാര്‍ പിണറായിക്കെതിരെ അലറി വിളിക്കുന്നുവോ അത്രയും സാധ്യത പിണറായി വര്‍ധിപ്പിക്കുകയാണ്; പിണറായി തന്നെ അധികാരത്തില്‍ എത്താന്‍ ബിജെപി നേതൃത്വം ആഗ്രഹിക്കുന്നു; ഭരണ തുടര്‍ച്ച ഒഴിവാക്കാന്‍ കോണ്‍ഗ്രസിന് മുന്നില്‍ ഇനിയുള്ളത് ഈ വഴികള്‍ മാത്രം:- ഇന്‍സ്റ്റന്റ് റെസ്പോണ്‍സ്

Britishmalayali
kz´wteJI³

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനല്‍ എന്നാണ് ഇന്നലെ പുറത്ത് വന്ന അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നത്. അഞ്ചില്‍ മൂന്ന് മണ്ഡലങ്ങളില്‍ യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും വിജയിച്ചപ്പോള്‍ എല്ലാവരും ചോദിക്കുന്നു സെമി ഫൈനലിലെ വിജയി ആരെന്ന്. തീര്‍ച്ചയായിട്ടും അഞ്ചില്‍ നാലും യുഡിഎഫിന്റെ സിറ്റിങ് സീറ്റായതുകൊണ്ട് തന്നെ നഷ്ടം യുഡിഎഫിന് ആണ് എന്ന് പറയേണ്ടി വരും. പ്രത്യേകിച്ച് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 140ല്‍ 91 സീറ്റിലും വിജയം പ്രാപിച്ചപ്പോഴും സിപിഎമ്മിനും ഘടകക്ഷികള്‍ക്കും വിജയിക്കാന്‍ കഴിയാതിരുന്ന അഞ്ച് മണ്ഡലങ്ങളിലെ രണ്ട് മണ്ഡലങ്ങളാണ് സിപിഎം പിടിച്ചെടുത്തിരിക്കുന്നത് എന്ന് പരിഗണിക്കുമ്പോള്‍ സിപിഎം തന്നെയാണ് സെമിഫൈനല്‍ വിജയികള്‍.

അരൂരെന്ന മണ്ഡലം തിരിച്ച് പിടിക്കാന്‍ കഴിഞ്ഞത്കൊണ്ട് കോണ്‍ഗ്രസിന് പൂര്‍ണമായും പ്രതീക്ഷ നഷ്ടപ്പെടേണ്ട കാര്യവും ഇല്ല. അതുകൊണ്ട് തന്നെ സെമി ഫൈനലിലെ റിസല്‍റ്റ് വെച്ചുകൊണ്ട് ഫൈനലിലേക്കുള്ള എടുത്ത് ചാട്ടം എളുപ്പമാകില്ല. കാലാ കാലങ്ങളായി കേരളത്തില്‍ അഞ്ച് വര്‍ഷം സിപിഎമ്മും അഞ്ച് വര്‍ഷം കോണ്‍ഗ്രസും ഭരിച്ചിരുന്ന കാലത്തിന് അറുതിയായേക്കും എന്ന സൂചനയാണ് ഇത് നല്‍കുന്നത്. കോണ്‍ഗ്രസിന്റഎ കുത്തകയായ രണ്ട് മണ്ഡലങ്ങളില്‍ സിപിഎം പിടിച്ചെടുപ്പ് നടത്തിയതില്‍ അത്ഭുതപ്പെടേണ്ടത് ഒന്നും തന്നെ ഇല്ല. കോണ്‍ഗ്രസിലെ തമ്മില്‍ തല്ലും വഴക്കും അവസാനിപ്പിച്ച് മത്സരിച്ചാല്‍ നമാത്രമെ അവര്‍ വിജയിക്കാറുള്ളു എന്നത് ചരിത്രമാണ്.

ഒരുമിച്ച് നില്‍ക്കാതെയുള്ള ഒരു പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് ആയതുകൊണ്ടു തന്നെ യുഡിഎഫിന്റഎ തകര്‍ച്ചയായി വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ല.അത്പോലെ തന്നെ സിപിഎമ്മിന്റഎ ഒരു ഉറച്ച കോട്ട കോണ്‍ഗ്രസ് പിടിച്ചെടുക്കുമ്പോള്‍ കണക്കുകള്‍ അപ്രസക്തമാകുന്നു. പക്ഷേ ഒരു കാര്യം തീര്‍ച്ചയാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന ഇടത് വിരുദ്ധ തരംഗം കേരളത്തില്‍ നിന്ന് പാടെ തുടച്ച് നീക്കപ്പെട്ടിരിക്കുന്നു.ശബരിമല എന്ന വിഷയത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയവും അവസാനിച്ചിരിക്കുന്നു. മലയാളികള്‍ എല്ലാം വേഗത്തില്‍ മറക്കുന്നവരാണ് എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുന്നു.


അതുകൊണ്ട് തന്നെ കേരളത്തിന്റെ ചരിത്രം ആവര്‍ത്തിക്കുമെന്നും അടുത്ത അഞ്ച് വര്‍ഷം തങ്ങള്‍ക്കായിരിക്കും ഭരണമെന്നും കോണ്‍ഗ്രസുകാര്‍ ദിവാസ്വപ്നം കാണരുത്. അങ്ങനെ കണ്ടാല്‍ അവരെ കാത്തിരിക്കുന്നത് വമ്പന്‍ തിരിച്ചടിയും നഷ്ടവുമായിരിക്കും. ഇതുവരെയുള്ള രാഷ്ട്രീയ ചരിത്രത്തില്‍ രാഷ്ട്രീയ വോ്ട്ടുകള്‍ കൃത്യമായി ഇടതിനും വലതിനും പോവുകയും നിഷ്പക്ഷ വോട്ടുകള്‍ ഏതെങ്കിലും ഒരു വശത്തേക്ക് ചരിയുമ്പോള്‍ അവര്‍ ജയിക്കുകയും ചെയ്യുമായിരുന്നു.ഈ നിഷ്പക്ഷ വോട്ടുകളെ ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയുമായിരുന്നില്ല. അവര്‍ ഭരണ വിരുദ്ധതയ്ക്ക് പിറകെ പോവുമായിരുന്നു എന്നതുകൊണ്ടാണ് അവര്‍ അഞ്ച് കൊല്ലം യുഡിഎഫിനും അടുത്ത അഞ്ച് കൊല്ലം യുഡിഫെിനും പിന്നാലെ പോയിരുന്നത്.

ഇപ്പോഴുണ്ടായിരിക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ കുത്തക വോട്ടുകള്‍ക്ക് മേലുള്ള അവകാശം കുറഞ്ഞിരിക്കുന്നു. എല്‍ഡിഫെിനും യുഡിഎഫിനും മാത്രം ലഭിച്ചുകൊണ്ടിരുന്ന വോട്ടിങ് ശതമാനം വലിയ തോതില്‍ ഇടിഞ്ഞ് പോയിരിക്കുന്നു. നിഷ്പക്ഷ വോട്ടുകള്‍ വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് 38519 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിപിഎം വിജയിച്ചിടത്ത് 2000 വോട്ടുകള്‍ക്ക് അരൂരില്‍ അവര്‍ തോറ്റത്. അതുകൊണ്ടാണ് 20000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്ന കോന്നിയില്‍ പതിനായിരം വോട്ടുകള്‍ക്ക് അവര്‍ തോറ്റത്. നിഷ്പക്ഷ വോട്ടര്‍മാരുടെ എണ്ണതില്‍ വര്‍ധനവ് വന്നപ്പോള്‍ അവരെ സ്വാധീനിക്കുന്ന ഘടകങ്ങളിലും മാറ്റം വന്നിരിക്കുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category