1 GBP = 94.20 INR                       

BREAKING NEWS

ചൈനയിലെത്തി കള്ളവണ്ടി കയറിയവരില്‍ ആറു വിയറ്റ്‌നാമുകാരും; മാഫിയയ്ക്ക് കൈമാറിയത് 30000 പൗണ്ട്; മരണം ഉറപ്പിച്ചപ്പോള്‍ ഉറ്റവര്‍ക്ക് എസ്എംഎസ് അയച്ചു പാവങ്ങള്‍; രക്ഷപ്പെടാനായി ലോറിയുടെ ഹാന്റില്‍ തുറക്കാന്‍ ശ്രമിച്ചതിന്റെ രക്തപ്പാടുകള്‍ ബാക്കി: ഭയാനകമായ കൂട്ടക്കൊലയുടെ വിശദാംശങ്ങള്‍ പുറത്ത്

Britishmalayali
kz´wteJI³

ണ്ടനിലെ എസെക്‌സില്‍ ഗ്രേസിന് സമീപമുള്ള വാട്ടര്‍ഗ്ലേഡ് ഇന്റസ്ട്രിയല്‍ പാര്‍ക്കിലെത്തിയ റഫ്രിജറേറ്റഡ് ലോറിയില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ലോകമനസാക്ഷിയെ തന്നെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയാണ്. ലോറിക്കുള്ളില്‍ ശ്വാസം മുട്ടി മരവിച്ചു മരിച്ച 39 പേരില്‍ ആറുപേര്‍ വിയറ്റ്‌നാമുകാരാണെന്ന് ഇപ്പോള്‍ വിവരം ലഭിച്ചിരിക്കുകയാണ്. ചൈനയിലെത്തിയാണ് ഇവര്‍ കള്ളവണ്ടി കൈമാറിയത്. ഇതിനായി 30000 പൗണ്ടും മാഫിയയ്ക്ക് കൈമാറിയെന്നാണ് വ്യക്തമായിട്ടുള്ളത്.

26 വയസ് മാത്രം പ്രായമുണ്ടായിരുന്ന തി ട്രാ എന്ന വിയറ്റ്‌നാം ചെറുപ്പക്കാരി 30000 പൗണ്ടാണ് മാഫിയയ്ക്ക് നല്‍കിയതെന്നാണ് അവരുടെ കുടുംബം വ്യക്തമാക്കിയിട്ടുള്ളത്. ചൈന വഴി ഫ്രാന്‍സിലെത്തി അവിടെ നിന്നും യുകെയിലേക്ക് കടക്കുക എന്ന ലക്ഷ്യമായിരുന്നു തി ട്രാ എന്ന വിയറ്റ്‌നാം ചെറുപ്പക്കാരിക്കും ഉണ്ടായിരുന്നത്. 

ഈ യാത്രയില്‍ കാത്തിരുന്ന ദുരന്തങ്ങള്‍ അറിയാതെ കള്ളവണ്ടി കയറിയ തി ട്രാ മരണം ഉറപ്പിച്ച വേളയില്‍ കുടുംബാംഗങ്ങള്‍ക്ക് സന്ദേശവും അയച്ചിരുന്നു. 'അമ്മ എന്നോടു ക്ഷമിക്കണം, എനിക്ക് യാത്ര വിജയകരമാക്കുവാന്‍ സാധിക്കുകയില്ല. ഞാന്‍ നിങ്ങളെ ഏറെ സ്‌നേഹിക്കുന്നു. ഞാന്‍ മരിക്കാന്‍ പോവുകയാണ് കാരണം എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല' എന്നതായിരുന്നു തി ട്രായുടെ അവസാന സന്ദേശം.

ചൊവ്വാഴ്ച രാത്രി 10.38 ഓടെയാണ് തിട്രായുടെ സന്ദേശം കുടുംബത്തിന് ലഭിച്ചത്. ഈ സമയത്ത് യുകെയില്‍ എത്തുവാന്‍ രണ്ടു മണിക്കൂര്‍ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. തിരിച്ച് ഫോണ്‍ കോളുകളൊന്നും ചെയ്യരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കാരണം, യാത്രയുടെ ഓര്‍ഗനൈസേഴ്‌സ് അത് അനുവദിക്കില്ലെന്ന് തി ട്രാ നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്ന് തിട്രായുടെ സഹോദരന്‍ വ്യക്തമാക്കി. 

എട്ടു സ്ത്രീകളും 31 പുരുഷന്മാരെയുമാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ലോറി കണ്ടെയ്‌നറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൗമാരപ്രായക്കാരനായ ഗുയെന്‍ ഡിന്‍ ലുവോങ്ങും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കഷ്ടപ്പാടുകള്‍ സഹിച്ചുള്ള 39 പേരുടെയും വിജയകരമാകണേയെന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന കുടുംബാംഗങ്ങള്‍ക്കിടയിലേക്ക് ഇടിത്തീ പോലെയാണ് ഈ വിവരം എത്തിയത്. 

മരിച്ചവരുടെ കുടുംബങ്ങളുടെ അപേക്ഷ തങ്ങള്‍ക്കു ലഭിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ബാക്കിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ് എന്നും ലണ്ടനിലുള്ള വിയറ്റ്‌നാം എംബസി അറിയിച്ചു. സംഭവം നടന്ന് മൂന്നു ദിവസങ്ങള്‍ പിന്നിടുമ്പോഴും ഓരോ മണിക്കൂറിലും പുറത്തു വരുന്ന വിവരങ്ങള്‍ കണ്ണീരോടെ മാത്രമാണ് ലോക മനസാക്ഷിക്ക് കേള്‍ക്കുവാന്‍ കഴിയുന്നത്. ശ്വാസം കിട്ടാതെ പിടഞ്ഞ വേളയില്‍ കണ്ടെയ്‌നറിന്റെ ഡോര്‍ ഹാന്റില്‍ തുറക്കാന്‍ ശ്രമിച്ചതിന്റെ അടയാളങ്ങള്‍ ലോകത്തെ തന്നെ ശ്വാസം മുട്ടിക്കുന്നതാണ്. ഡോര്‍ ഹാന്റിലിനു ചുറ്റും കണ്ടെത്തിയ രക്തപ്പാടുകള്‍ കണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും എന്തു ചെയ്യണമെന്നറിയാതെ മരവിച്ചിരിക്കുകയായിരുന്നു.

അതേസമയം, ഈ വന്‍ ദുരന്തത്തിന് കാരണക്കാരനായെന്നു സംശയിക്കുന്ന ഒരാളെ കൂടി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. 48 വയസുകാരനായ ഒരു നോര്‍ത്തേണ്‍ ഐറിഷ് പുരുഷനെയാണ് അറസ്റ്റു ചെയ്തത്. ലോറി ഉടമകളായ ഭാര്യയും ഭര്‍ത്താവും ഇന്നലെ അറസ്റ്റിലായിരുന്നു. ചെഷയറിലെ ഇവരുടെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ് നടന്നത്. 38 വയസുകാരായ ജോഹന്നാ മാഹിര്‍, ഭര്‍ത്താവ് തോമസ് എന്നിവരാണ് അറസ്റ്റിലായത്. ലോറി ഡ്രൈവറും ഇവരുടെ മരണത്തിന് ഉത്തരവാദിയെന്ന് സംശയിക്കുന്ന ആളുമായ മൗറിസ് മോ റോബിന്‍സന്‍ എന്ന 25കാരനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

സാധാരണയായി അയര്‍ലണ്ടില്‍ നിന്നും ബിസ്‌കറ്റുകളും കൂണും കൊണ്ട് വരാ  ഉപയോഗിക്കുന്നതാണീ റഫ്രജറേറ്റഡ് ലോറി. നീണ്ട 15 മണിക്കൂറുകള്‍ ഇവര്‍ ലോറിയിലെ തണുപ്പില്‍ മരവിച്ച് ഇഞ്ചിഞ്ചായി മരിക്കുകയായിരുന്നുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ലോറി തുറന്ന് നോക്കിയ റോബിന്‍സന്‍ മൃതദേഹങ്ങള്‍ കണ്ട് ഞെട്ടുകയും 999ല്‍ ആംബുലന്‍സ് സര്‍വീസിനെ വിളിച്ച് വരുത്തുകയുമായിരുന്നു. മൈനസ് 25 ഡിഗ്രി തണുപ്പില്‍ മണിക്കൂറുകളോളം നിലകൊണ്ടതിനെ തുടര്‍ന്നാണ് ലോറിക്കുള്ളിലുള്ളവരെല്ലാം മരിച്ചത്. 2005 ജൂലൈ ഏഴിന് ലണ്ടനിലുണ്ടായ ബോംബാക്രമണത്തെ തുടര്‍ന്നുണ്ടായതിന് ശേഷം ഏറ്റവും വലിയ കൊലപാതക അന്വേഷണമാണ് ബുധനാഴ്ചത്തെ സംഭവത്തെ തുടര്‍ന്ന് പോലീസ് ആരംഭിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category