1 GBP = 94.20 INR                       

BREAKING NEWS

ക്രിസ്മസിനു നാട്ടില്‍ പോകാന്‍ കാത്തിരുന്നവര്‍ക്കു ഇരുട്ടടിയായി വീണ്ടും ഓസിഐ കാര്‍ഡ് ഭീഷണി; ഇത്തവണ പ്രശ്‌നം ഗൗരവത്തിലെടുക്കണമെന്ന് ഇന്ത്യന്‍ ഹൈ കമ്മീഷണര്‍; ഹീത്രൂവില്‍ നിന്നും നാട്ടിലേക്കു പുറപ്പെട്ട മലയാളി കുടുംബത്തെ എത്തിഹാദ് വിലക്കി; ഓസ്ട്രേലിയയില്‍ കുടുങ്ങിയത് അനേകം പേര്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ഓസിഐ കാര്‍ഡുകളുടെ പേരില്‍ ഇക്കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ശക്തമായി പടര്‍ന്ന പ്രചാരണം ഒരിക്കല്‍ കൂടി എത്തിയിരിക്കുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ കുറേക്കൂടി ഗൗരവമാണ്. മുന്നറിയിപ്പുമായി എംബസി തന്നെ പത്രക്കുറിപ്പുമായി രംഗത്ത് വന്നിരിക്കുന്നു, നിയമമാറ്റത്തിന്റെ ബലിയാടുകളും മുന്നിലുണ്ട്. യുകെയില്‍ പുതിയ കാര്‍ഡ് നിയമത്തിന്റെ ബലിയാടായവര്‍ ചുരുക്കം ആണെങ്കിലും ഓസ്ട്രേലിയയില്‍ നിരവധി പേരുടെ യാത്ര മുടങ്ങിയതായി വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. രണ്ടാഴ്ച മുന്‍പ് ഹീത്രൂവില്‍ നിന്നും നാട്ടിലേക്കു യാത്ര ചെയ്യാന്‍ കുഞ്ഞുങ്ങളുമായി എത്തിയ കുടുംബത്തിന് ഓസിഐ കാര്‍ഡിന്റെ പേരില്‍ യാത്ര മുടങ്ങിയതായി വിവരം ലഭിച്ചു.

ആ വിമാനത്തില്‍ ഈ ഒരൊറ്റ കുടുംബം മാത്രമാണ് കുഞ്ഞുങ്ങളുമായി യാത്ര ചെയ്യാന്‍ ഉണ്ടായിരുന്നത്. ഇതേതുടര്‍ന്ന് നിയമ മാറ്റത്തിന്റെ ബലിയാടായ വ്യക്തി മറ്റാര്‍ക്കെങ്കിലും സമാനമായ അനുഭവമുണ്ടോ എന്ന് അന്വേഷിക്കുകയാണ്. ഈ ദിവസങ്ങളില്‍ ആരെങ്കിലും പഴയ ഓസിഐ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ വിമാനക്കമ്പനികള്‍ സ്വീകരിക്കുന്ന ഇരട്ട നയത്തിന് എതിരെ പരാതി കൊടുക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. നിലവില്‍ എത്തിഹാദ് വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇത്തരം ഒരു അഗ്‌നി പരീക്ഷ നേരിടേണ്ടി വന്നിരിക്കുന്നത്. 

അതേസമയം ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ മെയ് വരെ ബ്രിട്ടീഷ് മലയാളി ഇക്കാര്യത്തില്‍ നിരന്തരം വാര്‍ത്തകള്‍ നല്‍കിയിരുന്നെകിലും യാത്ര തടസം കൂടാതെ പലരും യാത്ര ചെയ്തതോടെ നുണ വാര്‍ത്തെന്ന പ്രചാരണം പോലും രൂപം കൊണ്ടിരുന്നു. വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം എടുത്താണ് പലരും സോഷ്യല്‍ മീഡിയ വഴി പ്രചാരണം ആരംഭിച്ചത്. 2017 നവംബറില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തു വിട്ട സര്‍ക്കുലറിന്റെ തുടര്‍ന്നാണ് ഈ വര്‍ഷം ആദ്യവും ഇപ്പോഴും ഓസി ഐ സംബന്ധിച്ച ആശയക്കുഴപ്പം വീണ്ടും ചര്‍ച്ച ആകുന്നത്.

ഓസിഐ കാര്‍ഡുകളില്‍ കുട്ടികളുടെയും അമ്പതു വയസിനു മുകളില്‍ പ്രായം ചെന്നവരുടെയും പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഓസിഐ കാര്‍ഡിലെ പഴയ ഫോട്ടോയുമായി സാമ്യം ഇല്ലാതെ പോകുന്നതാണ് വിദേശകാര്യ മന്ത്രാലയം പുറത്തു വിട്ട നോട്ടിഫിക്കേഷന്‍ വഴി അനേകായിരങ്ങളുടെ യാത്ര അങ്കലാപ്പില്‍ ആക്കുന്നത്. ഇതോടെ പുതിയ ഓസിഐ കാര്‍ഡുകള്‍ വീണ്ടും അപേക്ഷിക്കണം എന്ന സ്ഥിതിയായി.

അതേസമയം അവധിക്കാലം മുന്നില്‍ നില്‍ക്കെ എത്തിയ പരിഷ്‌കാര നടപടികള്‍ ഏവരെയും ബുദ്ധിമുട്ടിലാക്കുകയാണ്. എന്നാല്‍ മുന്നേ നടപ്പിലാക്കിയ ചട്ടം ഇപ്പോള്‍ പ്രവര്‍ത്തികമാകുന്നു എന്നേയുള്ളൂ എന്ന നിലപാടിലാണ് വിദേശകാര്യ മന്ത്രാലയം. ഇതിനു കൂടുതല്‍ സാധുത നല്‍കാന്‍ ഇന്ത്യന്‍ എംബസികളോട് പത്രക്കുറിപ്പ് ഇറക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ് വിദേശകാര്യ വകുപ്പ്.

എന്നാല്‍ അടിക്കടിയുള്ള ഇത്തരം മാറ്റങ്ങള്‍ മലയാളി സമൂഹത്തിനും പ്രവാസികള്‍ക്ക് മൊത്തമായും വലിയ പ്രയാസം സൃഷ്ടിക്കുകയാണെന്നു വിദേശകാര്യ മന്ത്രി വി മുരളീധരനെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് പ്രയാസത്തിലായ വിദേശ മലയാളി സമൂഹം. ഒന്നുകില്‍ നടപടിക്രമങ്ങള്‍ ലഘൂകരിച്ചു വേഗത്തില്‍ കാര്‍ഡ് ലഭിക്കുന്ന സമ്പ്രദായം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം എന്നതാണ് വിദേശ മലയാളികളുടെ ആവശ്യം.

അടുത്തിടെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും എത്തിഹാദ് വിമാനം വഴി നാട്ടിലേക്കു തിരിക്കാന്‍ തയ്യാറെടുത്ത കോട്ടയം സ്വദേശിയായ മലയാളി കുടുംബത്തിന്റെ യാത്രയാണ് റദ്ദാക്കേണ്ടി വന്നത്. ടിക്കറ്റ് ക്യാന്‍സല്‍ ആയതുവഴിയുള്ള മുഴുവന്‍ നഷ്ടവും ഈ കുടുംബം താങ്ങേണ്ടിവന്നു. കുട്ടികളുടെ ഫോട്ടോ ഉള്ള പഴയ ഒസിഐ കാര്‍ഡ് പുതിയ പാസ്‌പോര്‍ട്ട് ഫോട്ടോയുമായി മാച്ചാകുന്നില്ല എന്നതായിരുന്നു എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ ഈ അടുത്ത ദിവസങ്ങളില്‍ പോലും ഇങ്ങനെ പലരും യാത്ര ചെയ്തിട്ടുണ്ടല്ലോ എന്ന് വിശദീകരിച്ചിട്ടും ഉദ്യോഗസ്ഥര്‍ നിലപാട് മാറ്റിയില്ല എന്ന് യാത്രക്കാര്‍ പറയുന്നു.

പ്രശ്‌നം ഇതായതിനാല്‍ മറ്റൊരു വിമാനത്തില്‍ ടിക്കറ്റ് എടുക്കാന്‍ ധൈര്യം ഇല്ലാതെ ഈ കുടുംബം യാത്ര ഉപേക്ഷിക്കുക ആയിരുന്നു. ഇക്കഴിഞ്ഞ മധ്യവേനല്‍ അവധിക്കാലത്തും ആയിരക്കണക്കിന് യുകെ മലയാളി കുടുംബങ്ങളാണ് പഴയ ഓസിഐ കാര്‍ഡുമായി കേരളത്തിലേക്ക് കുട്ടികളുമായി യാത്ര ചെയ്തത്. പുതിയ ഓസിഐ കാര്‍ഡ് എടുക്കാന്‍ ഉള്ള ദുഷ്‌ക്കരവുമായ നടപടികളാണ് പലരെയും ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.

എന്നാല്‍ യുകെയെക്കാള്‍ ഉപരി ഓസ്ട്രേലിയന്‍ മലയാളികളാണ് ദുരിതത്തില്‍ ആയിരിക്കുന്നത്. ഇവിടെ അനേകര്‍ക്ക് യാത്ര തടസം നേരിട്ടത് മൂലം കടുത്ത പ്രതിഷേധത്തിലാണ് മലയാളി സമൂഹങ്ങള്‍ അടക്കമുള്ള ഇന്ത്യക്കാര്‍. യുകെയിലെ പോലെത്തന്നെ പഞ്ചാബി സമൂഹം ശക്തമായ ഓസ്ട്രേലിയയില്‍ ഓസിഐ പ്രശ്നത്തില്‍ കൂടുതല്‍ ശബ്ദം ഉയര്‍ത്തുന്നതും പഞ്ചാബികള്‍ തന്നെ. കഴിഞ്ഞ ദിവസം മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ പഴയ ഓസിഐ കാര്‍ഡുള്ള പ്രായമായ പഞ്ചാബി ദമ്പതികളെ തിരിച്ചയച്ചത് കടുത്ത പ്രതിഷേധത്തിനു വഴി തെളിച്ചിരിക്കുകയാണ്.

തായ് എയര്‍വേയ്സിന്റെ ബിസിനസ് ക്ലാസ് ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ തയ്യാറായ വൃദ്ധ ദമ്പതികള്‍ക്കാണ് ദുരനുഭവം. പുതിയ പാസ്പോര്‍ട്ടിലെ നമ്പറും ഓസിഐ കാര്‍ഡും തമ്മില്‍ മാച്ച് ആകുന്നില്ല എന്ന പതിവ് പല്ലവിയാണ് ഇവര്‍ പാടുന്നതും. അതിനിടെ ചട്ടം കര്‍ശനമായി നടപ്പിലാക്കാന്‍ യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലവും വിശദീകരിച്ചു.

എന്നാല്‍ വിമാനക്കമ്പനികള്‍ തുടര്‍ച്ചയായി യാത്രക്കാരെ നിരസിക്കുന്നത് കണക്കിലെടുത്ത ലണ്ടന്‍, ഓസ്ട്രേലിയന്‍ എംബസികള്‍ യാത്രാ മുന്‍ കരുതല്‍ എടുക്കണ്ടേതിന്റെ പ്രാധാന്യം വ്യക്തമാക്കി വാര്‍ത്തകുറിപ്പ് പുറത്തുവിട്ടിരിക്കുകയാണ്. പുതിയ നയം മാറ്റത്തില്‍ തങ്ങള്‍ക്ക് ഒരു റോളും ഇല്ലെന്ന് കാണിക്കാനുള്ള വ്യഗ്രതയും ഈ പത്രക്കുറിപ്പിനു പിന്നിലുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category