1 GBP = 92.00 INR                       

BREAKING NEWS

ട്രാന്‍സ്‌ജെന്ററുകള്‍ക്ക് ഒരു ഷെല്‍ട്ടര്‍ ഹോം എന്ന ആശയം വന്നപ്പോള്‍ കിരണ്‍ നീക്കിവെച്ചത് സ്വന്തം വീട്; രണ്ടു നിലകളുള്ള വീടിലെ വാടകക്കാരെ ഒഴിപ്പിച്ച് അഞ്ചു ലക്ഷത്തോളം മുടക്കി ഷെല്‍ട്ടര്‍ ഹോം ആക്കാന്‍ തീരുമാനിച്ചപ്പോള്‍ അയല്‍വാസികളുടെ എതിര്‍പ്പു അണപൊട്ടി; ആറു സെന്റിലുള്ള വീട്ടിലേക്കുള്ള വഴിയടച്ച് പ്രതിഷേധം തീര്‍ത്തത് സഹോദരനും ഒപ്പം നാട്ടുകാരും; പിന്തുണയുമായി എത്തിയ ജോമോളെ ആക്രമിച്ചത് കിരണിനോടുള്ള നാട്ടുകാരുടെ വിരോധം; ഗര്‍ഭിണി ആക്രമിക്കപ്പെട്ടിട്ടും കയ്യും കെട്ടി നോക്കി നിന്ന് ഫാറോക്ക് പൊലീസും

Britishmalayali
എം മനോജ് കുമാര്‍

കോഴിക്കോട്: സ്വന്തം വീട് ട്രാന്‍സ്ജെന്റര്‍ കമ്മ്യുണിറ്റിയുടെ ഷെല്‍ട്ടര്‍ ഹോം ആക്കി മാറ്റാനുള്ള ട്രാന്‍സ്ജെന്ററായ കിരണ്‍ വൈലശ്ശേരിയുടെ തീരുമാനമാണ് ഇന്നലെ ജോമോള്‍ ജോസഫിന് നേരെയുള്ള ആക്രമണത്തില്‍ കലാശിച്ചത്. കടുത്ത മനുഷ്യാവകാശ പ്രശ്നങ്ങളാണ് ഈ പ്രശ്നത്തില്‍ മാസങ്ങളായി കിരണ്‍ നേരിട്ട് കൊണ്ടിരിക്കുന്നതും. അഞ്ച്മാസം ഗര്‍ഭിണിയായിരിക്കെയാണ് ഒട്ടും മാനുഷിക പരിഗണന നല്‍കാതെ, ഒരു സ്ത്രീയാണ് മുന്നിലുള്ളത് എന്ന പരിഗണന കൂടി നല്‍കാതെ ഒരു സംഘം ജോമോളെ നേരിട്ടത്. കിരണിനോട് വീട്ടിലും നാട്ടിലും നിലനില്‍ക്കുന്ന വിരോധമാണ് കിരണിന്റെ വീട്ടിലേക്ക് വന്ന ജോമോളുടെ നേര്‍ക്ക് ഒരു സംഘം തീര്‍ത്തതും. ട്രാന്‍സ്ജെന്ററായ കേരളത്തിലെ ആദ്യ ഗസ്റ്റഡ് ഉദ്യോഗസ്ഥന്‍ കിരണ്‍ വൈലാശ്ശേരിയുടെ കുടുംബ സുഹൃത്തുക്കളില്‍ ഒരാളാണ് കൊച്ചിയിലെ ആക്ടിവിസ്റ്റും മോഡലുമായ ജോമോള്‍ ജോസഫും ഭര്‍ത്താവ് വിനോ ബാസ്റ്റ്യനും. കോഴിക്കോട് ഫറൂക്ക് കോളെജ് പരിസരത്താണ് കിരണിന്റെ കുടുംബവീട്. നല്ല കുടുംബ പശ്ചാത്തലവുമാണ് കിരണിന്റെത്. കിരണ്‍ ഗസറ്റഡ് ഓഫീസറുമാണ്. പക്ഷെ ട്രാന്‍സ്ജെന്റര്‍ ആയതിനാല്‍ കിരണിനു കുടുംബത്തില്‍ നിന്നും കടുത്ത അവഗണനയാണ് നേരിട്ടത്. കുടുംബസ്വത്ത് വീതം വെച്ചപ്പോള്‍ വരെ ഈ അവഗണന കിരണിന് നേരിട്ടു.

കിരണിന്റെ സഹോദരന്‍ വി. ജയരാജനാണ് കുടുംബസ്വത്ത് വീതം വെച്ചത്. മൂത്ത സഹോദരന്‍ എന്ന നിലയിലാണ് ജയരാജ് സ്വത്തിന്റെ കാര്യത്തില്‍ ഇടപെട്ടത്. എല്ലാവര്‍ക്കും ആവശ്യമായ സ്ഥലം നല്‍കിയപ്പോള്‍ അത് കിരണിനു നല്‍കിയില്ല. കുടുംബ വിഹിതമായി മറ്റു സഹോദരങ്ങള്‍ക്ക് 40 സെന്റില്‍ അധികം സ്ഥലം കൊടുത്തിട്ടും കിരണിനു ട്രാന്‍സ്ജെന്റര്‍ ആയതുകൊണ്ട് മാത്രം 6സെന്റ് കൊടുത്ത് ഒതുക്കി. ഈ കാര്യത്തില്‍ കിരണിനു പരാതി ഉണ്ടെങ്കിലും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ആറു സെന്റ് സ്ഥലത്ത് കിരണിനു രണ്ടു നില വലിയ വീടുണ്ട്. ഈ വീട്ടിലാണ് കിരണ്‍ താമസിക്കുന്നത്. തുടര്‍ന്നാണ് ഈ വീട് ട്രാന്‍സ്ജെന്ററുകള്‍ക്കുള്ള ഷെല്‍ട്ടര്‍ ഹോം കൂടി ആക്കാന്‍ കിരണ്‍ തീരുമാനിക്കുന്നത്, ഇതോടെയാണ് വീട്ടിലും വീടിനു പരിസരത്ത് നിന്നും കിരണിനു നേരെ എതിര്‍പ്പ് ഉയരുന്നത്. വീട് ഷെല്‍ട്ടര്‍ ഹോം ആക്കാന്‍ മുകള്‍ നിലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കുട്ടികളെ കിരണ്‍ ഒഴിപ്പിച്ചിരുന്നു. ഇതോടെ കിരണിനു എതിരെ എതിര്‍പ്പ് ശക്തമായി. എങ്ങിനെയും കിരണിനെ പുകച്ച് പുറത്ത് ചാടിക്കാന്‍ കുടുംബം ഈ അവസരം ഉപയോഗിക്കുകയും ചെയ്തു. ഇതാണ് പ്രശ്നം വഷളാക്കാന്‍ കാരണം.

ഷെല്‍ട്ടര്‍ ഹോമിനായുള്ള ഉദ്ഘാടനവും മുന്‍പ് തീരുമാനിച്ചതായിരുന്നു. ഷെല്‍ട്ടര്‍ ഹോം ആക്കി മാറ്റുമ്പോള്‍ ട്രാന്‍സ്ജെന്റ്ര് കമ്യൂണിറ്റിയുടെ പ്രൊട്ടക്ഷന്‍ ഓഫീസറുടെ അധീനതയിലാണ് അപ്പോള്‍ വീടിന്റെ നിയന്ത്രണം വരുന്നത്. അഞ്ചര ലക്ഷം രൂപയാണ് ഷെല്‍ട്ടര്‍ ഹോം ആക്കാനുള്ള ഒരുക്കങ്ങള്‍ക്കായി കിരണ്‍ ചിലവഴിച്ചത്. പക്ഷെ ഷെല്‍ട്ടര്‍ ഹോമിനെതിരെ ഈ ഘട്ടത്തില്‍ എതിര്‍പ്പ് ശക്തമായി. ഇതോടെയാണ് കിരണിന്റെ വീട്ടിലേക്കുള്ള വഴി ചിലര്‍ ചേര്‍ന്ന് കൊട്ടിയടയ്ക്കുന്നത്. വഴി ഇല്ലെങ്കില്‍ ഷെല്‍ട്ടര്‍ ഹോം ആക്കി മാറ്റാന്‍ കഴിയില്ലെന്ന് മനസിലാക്കിയാണ് സ്വന്തം വീട്ടിലേക്ക് കിരണിനുള്ള വഴി സ്വന്തം വീട്ടുകാരുടെ ഒത്താശയോടെ തന്നെ കൊട്ടിയടയ്ക്കപ്പെട്ടത്. 2015ലാണ് ആറു സെന്റ് സ്ഥലം വഴിയോടെ തന്നെ കിരണിനു നല്‍കുന്നത്. ഇതിന്റെ രജിസ്ട്രേഷനും കഴിഞ്ഞതാണ്. ഈ പുരയിടത്തിലേക്ക് കയറാന്‍ വീടിനു പുറകു വശത്ത് നിന്നും വഴിയുണ്ട്. പക്ഷെ ആ വഴിയില്‍ വാഹനങ്ങള്‍ക്ക് വരാന്‍ കഴിയില്ല. കിരണിന്റെ കുടുംബവും നാട്ടുകാരില്‍ ചിലരും ചെയ്തത് കിരണിന്റെ വീട്ടിലേക്ക് വരാനുള്ള വഴി ആദ്യം കൊട്ടിയടയ്ക്കുകയാണ്. അപ്പോള്‍ കിരണിനു വരണമെങ്കില്‍ പുറക് വശത്തെ വഴിയില്‍ കൂടി, ഒരുപാട് ചുറ്റിവളഞ്ഞു വേണം വീട്ടില്‍ എത്താന്‍. ഇതായിരുന്നു മുന്‍വശത്തുള്ള വഴി കൊട്ടിയടയ്ക്കപ്പെടാനുള്ള കാരണമായി നിലനിന്നത്.

കിരണിന്റെ വീട്ടിലേക്കും തറവാട്ടിലേക്കും വരാനുള്ള വഴിയാണ് കിരണിന്റെ മുന്നില്‍ ഇവര്‍ അടച്ചിട്ടത്. കിരണിന്റെ വഴി പ്രശ്നം ക്രമസമാധാന പ്രശ്നമായി മാറിയപ്പോള്‍ കോഴിക്കോട് കലക്ടര്‍ അടക്കം റിപ്പോര്‍ട്ട് തേടിയതാണ്. എന്നാല്‍ ഉരുണ്ടുകളിക്കുന്ന സമീപനമാണ് റവന്യൂ അധികൃതര്‍ പയറ്റിയത്. വീടിനു പെര്‍മിറ്റ് അനുവദിക്കുമ്പോള്‍ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം. ഈ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് കിരണിന്റെ കൈവശമുണ്ട്. ഈ വഴി കിരണിന്റെ വീട്ടിലേക്ക് പോകാനുള്ള വഴി എന്ന് അടയാളപ്പെടുത്തിയിട്ടുമുണ്ട്. അത് ആദ്യ വില്ലേജ് ഓഫീസര്‍ നല്‍കിയതാണ്. ഈ വില്ലേജ് ഓഫീസര്‍ സ്ഥലം മാറിയപ്പോള്‍ പിന്നീട് നല്‍കിയത് തെറ്റായ റിപ്പോര്‍ട്ടുകളും. ഇതാണ് വഴിപ്രശ്നം വഷളാകാന്‍ കാരണം. ഇതോടെ കിരണ്‍ കോടതിയില്‍ പോയിരുന്നു. പഴയ നില പുനഃസ്ഥാപിക്കാനാണ് കോടതി വിധിച്ചതും. ഈ ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ നിലനില്‍ക്കുമ്പോഴാണ് ഈ വഴിയില്‍ക്കൂടി ഇന്നലെ നടന്ന ജോമോള്‍ ജോസഫ് ആക്രമിക്കപ്പെടുന്നത്.

കിരണിന്റെ സഹോദരന്‍ വി. ജയരാജനും, ഭാര്യ ശോഭനയും, ഭാര്യാസഹോദരിയും നിരവധി ആളുകളും ചേര്‍ന്നാണ് ആക്രമണം അഴിച്ചു വിട്ടത് എന്നാണ് അറിയുന്നത്. തളര്‍ന്നുവീണ ജോമോളെ ആശുപത്രിയിലേക്ക് മാറ്റാന്‍ സമ്മതിക്കാതെ, ഗേറ്റ് പൂട്ടി അക്രമികള്‍ ബന്ദിയാക്കി വെച്ചു. തലക്ക് പട്ടിക കൊണ്ടും, ഇരുമ്പ് വടികൊണ്ട്് ശരീരത്തില്‍ പയലിടത്തും സാരമായ പരിക്കുകളും, മുറിവുകളും ഉണ്ട്. വയറിന് ചവിട്ടും കുത്തുകളുമേറ്റിട്ടുണ്ട്. ഫാറൂക്ക് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കിവരുമ്പോള്‍ ആരോഗ്യസ്ഥിതി വഷളാകുകയും, കുഞ്ഞിന് അനക്കമില്ലാതാകുകയും ചെയ്തു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം, അടിയന്തരമായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് ഷിഫ്റ്റ് ചെയ്യുകയും, മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ലേബര്‍ റൂമിലേക്ക് മാറ്റുകയും ചെയ്തു. ജോമോളുടേയും കുഞ്ഞിന്റെയും പരിശോധനകള്‍ ഇപ്പോള്‍ തുടരുകയാണ്. മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ജോമോള്‍. കിരണിന്റെ വസ്തുവില്‍ അകാരണമായി പ്രവേശിക്കരുതെന്ന മുനിസിഫ് കോടതിയുടെ താത്കാലിക നിരോധന ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ആക്രമണം നടന്നത്. ഇങ്ങിനെ ഒരു ആക്രമണം നടന്നിട്ടും ഇതുവരെ ഫാറൂക്ക് കോളേജ് പൊലീസ് കേസ് എടുക്കാന്‍ തയ്യാറായിട്ടില്ല. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category