1 GBP = 92.00 INR                       

BREAKING NEWS

മൂന്ന് കാക്കകള്‍ ഒന്നര വര്‍ഷമായി വിടാതെ പിന്തുടരുന്നത് ട്രാക്ടര്‍ ഡ്രൈവറെ; രക്ഷപ്പെടാന്‍ വസ്ത്രം മാറ്റിയിട്ടും ഒരാഴ്ച വരാതിരുന്നിട്ടും കാക്കകള്‍ വിട്ടില്ല; കൊണ്ട് വരുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് കൊടുത്തിട്ടും അത് കഴിച്ചിട്ടും തുടരുന്നത് നിര്‍ത്താതെയുള്ള കൊത്ത്; അമ്പലവയല്‍ സ്വദേശിയോടുള്ള കാക്കയുടെ പ്രതികാര കഥ

Britishmalayali
kz´wteJI³

അമ്പലവയല്‍: അമ്പലവയല്‍ ടൗണിലെ ട്രാക്ടര്‍ ഡ്രൈവറായ മോഹനനെ മൂന്ന് കാക്കകള്‍ ഒന്നരവര്‍ഷമായി ആക്രമിക്കുകയാണ്. വസ്ത്രം മാറിയിട്ട് പോലും കാര്യമില്ല. കണ്ടാല്‍ ഉടന്‍ തന്നെ ആക്രമിക്കും. കുടയോ വടിയോ കയ്യിലില്ലാതെ ഇറങ്ങിനടന്നാല്‍ മോഹനനെ കാക്ക കൊത്തും. കാക്കയുടെ പക തന്നെയാണ് കാരണം. ആ കഥയാണെങ്കില്‍ വലരെ രസകരവും. കഴിഞ്ഞ 30 വര്‍ഷങ്ങളായി അമ്പലവയല്‍ ടൗണില്‍ ട്രാക്ടര്‍ ഡ്രൈവറാണ് എടക്കല്‍ തയ്യില്‍ മോഹനന്‍. ഒന്നരവര്‍ഷം മുമ്പ് സ്റ്റാന്‍ഡില്‍ വെറുതെയിരിക്കുമ്പോഴാണ് പറക്കമുറ്റാത്ത രണ്ട് കാക്കക്കുഞ്ഞുങ്ങളെ ട്രാക്ടറിനടിയില്‍ കണ്ടത്.

ഉടന് തന്നെ അവയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. പക്ഷേ അതിന് ശേഷം കാക്ക കുഞ്ഞുങ്ങളെ അവിടെ കണ്ടിട്ടില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ടാറില്‍ പുതഞ്ഞ ഒരു നായക്കുട്ടി ഈ പരിസരത്തെത്തി. മോഹനനും സുഹൃത്തുക്കളും ചേര്‍ന്നതിനെ ഡീസലും മണ്ണെണ്ണയും ഉപയോഗിച്ച് രക്ഷിച്ചു. നേരത്തേ രക്ഷപ്പെടുത്തിയ കാക്ക കുഞ്ഞുങ്ങളുടെ തള്ളക്കാക്ക ഇതെല്ലാം കണ്ട് മരത്തിന് മുകളില്‍ ഇരിപ്പുണ്ടായിരുന്നു. തന്റെ കുഞ്ഞിനെയാണ് ഇവര്‍ പരിചരിക്കുന്നതെന്ന് തെറ്റിദ്ധരിച്ചാകണം, അന്നുമുതല്‍ കാക്കകള്‍ മോഹനനെ പിന്തുടരാന്‍ ആരംഭിച്ചു.

ബസ്സ്റ്റാന്‍ഡ് പരിസരത്തെ മരച്ചില്ലകളിലാണ് കാക്കകള്‍ വിശ്രമിക്കുന്നത്. എന്നാല്‍ മോഹനന്‍ വരുന്നത് കണ്ടാല്‍ എല്ലാ കാക്കകളും കൂടി പാഞ്ഞടുക്കും. ബഹളമുണ്ടാക്കിയും കൊത്തിയും പുറകെകൂടും. ട്രാക്ടറില്‍നിന്ന് പുറത്തിറങ്ങിയാല്‍ കയ്യിലൊരു വടിയോ കുടയോ കരുതണം. ആറുമാസം മുമ്പ് കുടചൂടി നടന്ന മോഹനനനെ കാക്കകള്‍ ആക്രമിച്ചു. മറ്റാരെയും കാക്കകള്‍ ആക്രമിക്കാറില്ല. തന്റെ ട്രാക്ടറിന്റെ നമ്പര്‍ വരെ കാക്കയ്ക്കറിയാമെന്നാണ് മോഹനന്‍ പറയുന്നത്.

കാക്കകളുടെ കണ്ണ് വെട്ടിക്കാന്‍ പടിച്ച പണി പതിനെട്ടും നോക്കി. കുറച്ച് നാള്‍ സ്റ്റാന്‍ഡിലേക്ക് വരാതെയും ഇരുന്നു. പക്ഷേ എന്നിടും രക്ഷയില്ല. താന്‍ കൊണ്ടുവരുന്ന ഉച്ചഭക്ഷണത്തില്‍നിന്ന് ഒരുപങ്ക് എന്നും കാക്കകള്‍ക്ക് കൊടുക്കാറുണ്ട്. അതുകഴിച്ചശേഷം കാക്ക പിന്നെയും ഉപദ്രവിക്കുമെന്ന് മോഹനന്‍ ചിരിച്ചുകൊണ്ട് പറയുന്നു. എന്തായാലും കാക്കയുടെ പിണക്കം മാറ്റാനുള്ള ശ്രമത്തിലാണ് മോഹനന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category