1 GBP = 91.30 INR                       

BREAKING NEWS

രോഷം കെണ്ട് തിളയ്ക്കുന്ന മനസ്സ് എന്റെ ഹൃദയത്തെ പൊട്ടിത്തെറിപ്പിക്കുമോ എന്ന് ഭയക്കുന്നു; നീറുന്ന ഹൃദയവും വിണ്ട് കീറിയ ഹൃദയവുമായി ഞാന്‍ എന്താണ് പ്രസംഗിക്കേണ്ടത്; ഇച്ചീച്ചി എന്ന ഈ കവിതയിലൂടെ ഞാന്‍ എന്റെ രോഷം തീര്‍ക്കട്ടെ...

Britishmalayali
kz´wteJI³

തിരുവനന്തപുരം: ചുറ്റിനും കാണുന്ന പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ നേരെ പൊട്ടിത്തെറിക്കാനാണ് പലപ്പോഴും ഇന്‍സ്റ്റന്ഡ് റെസ്പോണ്‍ എന്ന ഈ കോളം ഞാന്‍ ഉപയോഗിക്കുന്നത്. ധാര്‍മ്മിക രോഷം അതിരു വിടുമ്പോള്‍ ചുറ്റിലും നടക്കുന്ന അനീതിയും അധര്‍മ്മവും കാണുമ്പോള്‍ ഭരണം നടത്തുന്നവരുടെ ധൂര്‍ത്തും അഹങ്കാരവും കാണുമ്പോള്‍ പൊട്ടിത്തെറിച്ചുകൊണ്ടു മനസിനു ലഭിക്കുന്ന ഒരു ശാന്തിയായി മാറുകയാണ് ചിലപ്പോഴെങ്കിലും ഇത്. പക്ഷേ ചിലപ്പോഴെങ്കിലും വാക്കുകള്‍ കൊണ്ടോ പൊട്ടിത്തെറിക്കല്‍ കൊണ്ടോ നമ്മുടെ രോഷം പറഞ്ഞു തീര്‍ക്കാന്‍ കഴിഞ്ഞെന്ന് വരില്ല.

ചിലപ്പോഴെങ്കിലും അങ്ങനെ പറഞ്ഞാലും അവസാനിക്കാത്ത രോഷവും മനസിന്റെ പകയും നിലനില്‍ക്കും അത്തരം ഒരു അനുഭവത്തിലാണ് ഇന്ന് ഞാന്‍ കടന്നു പോകുന്നത്. രണ്ടു വര്‍ഷം മുന്‍പ് വാളായാറില്‍ 13വയസും ഒന്‍പതും വയസുമുള്ള രണ്ടു പെണ്‍കുട്ടികള്‍ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയായി. ആരും സഹായിക്കാനും രക്ഷിക്കാനും ഇല്ലാതെ. ഒരു ദൈവങ്ങളും നിലവിളി കേള്‍ക്കാത്തതുകൊണ്ട്. ഒരു നേതാക്കന്മാരും രക്ഷകരായി എത്താതുകൊണ്ടു ഒരുമുഴം കയറില്‍ തൂങ്ങി മരിച്ചതിന്റെ പര്യവസാനമായിരുന്നു ഇന്നലെ.

അവരെ മരണത്തിലേക്ക് തള്ളി വിട്ട നാലുപേരെയും വെറുതെ വിട്ടു ഇന്നലെ. ഒരാളെ കഴിഞ്ഞ ആഴ്ചയും മൂന്നുപേരെ ഇന്നലെയുമാണ് വെറുതെ വിട്ടത്. ആ വെറുതെ വിട്ട കോടതിയോടോ നിയമസംവിധാനങ്ങളോടൊ പൊട്ടിത്തെറിച്ചിട്ട് കാര്യമില്ല. നിയമം തെളിവുകളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍ തെളിവുകള്‍ കോടതിയില്‍ എത്തരുതെന്ന് വാശിപിടിച്ച പൊലീസ് സംഘം. അതിന് ഒത്താശ പാടിയ പ്രോസിക്യൂഷന്‍. പാവപ്പെട്ട രണ്ടു കുരുന്നുകളുടെ ജീവനെടുത്ത ലൈംഗിക മനോരോഗികള്‍ക്ക് വേണ്ടി കോടതിയില്‍ എത്തിയ രാജേഷ് എന്ന അഭിഭാഷകന്‍.

ഏതു ക്രിമിനലുകള്‍ക്കും അവരുടെ ഭാഗം കേള്‍ക്കേണ്ടതുണ്ടെന്നും അതിന് വേണ്ടി അഭിഭാഷകര്‍ തായറാകണമെന്ന് പറയുമ്പോഴും കുഞ്ഞുക്കുട്ടികളെ പിച്ചുചീന്തിയ കാപാലികന്മാരെ രക്ഷിക്കാന്‍ ഇറങ്ങിയവരോട് സന്ധിപാടില്ല എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. നിര്‍ഭാഗ്യകരമായ സംഗതി അത്തരം കാപാലികന്മാരെ കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി നിര്‍മ്മിച്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ചെയര്‍മാനായി നിയോഗിച്ച സര്‍ക്കാരാണ് നവോഥാനവും സ്ത്രീ സുരക്ഷയും കുട്ടികളുടെ സുരക്ഷയും ഒക്കെ പ്രസംഗിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ഒന്നു പറയാനില്ല. കൂടുതല്‍ കാണുവാന്‍ ഇന്‍സ്റ്റന്‍ഡ് റെസ്പോണ്‍സ് സന്ദര്‍ശിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category